konnivartha.com: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്.ഫോണ്‍ : 0468 2240047, 9846585609
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ല : പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 09/07/2024 )
ടെന്‍ഡര്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയ്യാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242. സീറ്റ് ഒഴിവ് കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബിഎസ്സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-28 ബാച്ചിലെ മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. ഫോണ്‍ : 0468 2240047, 9846585609. സര്‍വെ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ നടപടി സ്വീകരിക്കും: റവന്യു മന്ത്രി സര്‍വെ നടപടികള്‍ പൂര്‍ത്തിയായ ഭൂമിയുടെ കരം അടയ്ക്കാന്‍ യാതൊരു തടസവും പാടില്ലെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു…
Read Moreതണ്ണിത്തോട് അറിയിപ്പ് : സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 ന് മുന്‍പായി മസ്റ്ററിംഗ് ചെയ്യണം. ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി അംഗീകൃത സര്‍വീസ് ചാര്‍ജ്ജ് നല്‍കി മസ്റ്ററിംഗ് ചെയ്യാം
Read Moreഎല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും
തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ഗവര്‍ണര്‍ ബില്ലിൽ ഒപ്പുവച്ചത്. സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ ബിജു, എസ് ഹരികിഷോർ, കെ വാസുകി എന്നിവരാണ് അംഗങ്ങൾ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ നേരത്തെ ബില്ല് പാസാക്കിയിരുന്നു. ഇതിനെതിരെ ഗവർണർക്ക് പ്രതിപക്ഷം കത്തുനൽകിയെങ്കിലും അവഗണിച്ചാണ് ഗവർണറുടെ നിലപാട്.
Read Moreടൂറിസം ഡയറക്ടർ പി.ബി. നൂഹിനെ സപ്ലൈകോ എംഡിയായി നിയമിച്ചു
സപ്ലൈകോ സിഎംഡി സ്ഥാനത്ത് പി ബി നൂഹിനെ നിയമിച്ച് സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നൂഹിന്റെ നിയമനം. നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി ബി നൂഹ്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല. ദീർഘാവധിയിലുള്ള നൂഹ് ജോലിയിൽ തിരികെ കയറാനിരിക്കെയാണ് മാറ്റം. മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് യോഗം വിളിച്ചതിൽ ഡയറക്ടർക്ക്വിയോജിപ്പുണ്ടായിരുന്നതായി വാർത്ത വന്നത് വിവാദമായിരുന്നു. നൂഹ് അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. ഇതോടൊപ്പം കെടിഡിസി എംഡി സ്ഥാനവും ശിഖ വഹിക്കും.എറണാകുളം ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ…
Read Moreകോന്നി അടവി ഇക്കോ ടൂറിസം : ടിക്കറ്റ് ഓണ്‍ലൈന്‍ സംവിധാനം പുന: പരിശോധിക്കും
konnivartha.com: കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിന്‍റെ ഭാഗമായുള്ള അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിലെ ടിക്കറ്റ് അടക്കമുള്ള സംവിധാനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റിയ നടപടി പുന: പരിശോധിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററായ (സതേൺ സർക്കിൾ )ഡോ.ആർ.കമലാഹറിന് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഓണ്‍ലൈന്‍ സംവിധാനം പുന: പരിശോധിക്കും എന്ന് ഉറപ്പ് ലഭിച്ചത് . അടവി പോലുള്ള സ്ഥലത്ത് മതിയായ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ല .ഇങ്ങനെ ഉള്ള സ്ഥലത്ത് ആണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് വില്‍പ്പനയ്ക്ക് വനം വകുപ്പ് ഒരുങ്ങിയത് . ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലപാടില്‍ നിന്നും വനം വകുപ്പ് പിന്തിരിയണം എന്ന് പ്രവീണ്‍ ആവശ്യം ഉന്നയിച്ചു . ഇന്ന് കോന്നിയില്‍ എത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്റര്‍ക്ക് നിവേദനം നല്‍കി . നടപടികള്‍…
Read Moreപാമ്പ്:ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ
konnivartha.com: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. പാമ്പ് കടിയേറ്റാൽ വളരെപ്പെട്ടെന്ന് ആന്റിവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാൽ പാമ്പ് കടിയേറ്റ് വരുന്നവർക്ക് അധികദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളത്. പരമാവധി ആശുപത്രികളിൽ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മതിയായ ആന്റിവെനം ലഭ്യമാക്കാൻ കെ.എം.എസ്.സി.എൽ.-ന് നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട; ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെ…
Read Moreപക്ഷിപ്പനി: വനത്തിലെ പക്ഷികളിൽ നിന്നും വൈറസ് രോഗം പടർന്നിരിക്കാൻ സാധ്യത
konnivartha.com: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച സംഘം റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദേശങ്ങളുടെ പ്രായോഗിക വശങ്ങൾ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരെയും വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തിയായിരുന്നു സർക്കാർ വിദഗ്ധ സംഘം രൂപീകരിച്ചത്. ദേശാടന പക്ഷികളിൽ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വിൽപനയിലൂടെയും അസുഖം പടർന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും തീറ്റയും കാഷ്ടവുമുൾപ്പെടെയുള്ള മറ്റു വസ്തുക്കളും ശാസ്ത്രീയമായി സംസ്‌കരിക്കാത്തത് മൂലം അവയിൽ നിന്ന് മറ്റ് പറവകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ചേർത്തല, തണ്ണീർമുക്കം ഇന്റഗ്രേഷൻ ഫാമുകളിലെ സൂപ്പർവൈസർമാരുടെ ഒരു ഫാമിൽ നിന്ന് മറ്റൊന്നിലേക്കുള്ള അനിയന്ത്രിതമായ സഞ്ചാരവും അസുഖം പടരുന്നതിന് കാരണമായിട്ടുണ്ട്. രോഗം ബാധിച്ച കാക്കകൾ മുഖേനയും പക്ഷിപ്പനി പടർന്നിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 08/07/2024 )
വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം : താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിനിറച്ച് സ്‌കൂളിലേയ്ക്ക് കൊണ്ടു പോകുന്നത് നിരോധിക്കണം. കോഴഞ്ചേരി പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ വെണ്ണപ്ര പാറയില്‍ താമസിയ്ക്കുന്ന 17 കുടുംബങ്ങള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ശുചിമുറികള്‍ നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം. ആറന്മുള കിഴക്കേ നടയില്‍ വഞ്ചിത്ര ഭാഗത്ത് കടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിക്കണം. പഞ്ചായത്ത് കുളം നിര്‍മ്മിച്ച് കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കണം. സ്‌കൂള്‍ കുട്ടികള്‍ ഫുഡ് വേസ്റ്റ് തിരികെ വീട്ടിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂളില്‍ തന്നെ ഫുഡ് വേസ്റ്റ് സംഭരിയ്ക്കുന്നതിനുളള സ്വീകരിക്കണം. കിടപ്പ് രോഗികള്‍ ഉള്ള വീടുകളില്‍ നിന്നും…
Read Moreറേഷൻ വിതരണം: ഇന്നും നാളെയും കടയടപ്പ് സമരം
konnivartha.com: വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും അണിനിരക്കുന്ന കടയടപ്പു സമരം തുടങ്ങി . ഇന്നും നാളെയും സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കും. 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതി 48 മണിക്കൂർ രാപകൽ സമരം നടത്തും.കഴിഞ്ഞ 2 ദിവസം പൊതു അവധി ദിനങ്ങളായിരുന്നതിനാൽ തുടർച്ചയായി 4 ദിവസങ്ങൾ റേഷൻ കടകൾ അടഞ്ഞുകിടക്കുന്ന സ്ഥിതി ആണ് . സമരത്തിനു മുന്നോടിയായി ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ നിന്ന് പിൻമാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു. …
Read More