Trending Now

മനോനില തെറ്റി അലഞ്ഞുനടന്ന ആളെ സുരക്ഷിതയിടത്തിൽ എത്തിച്ച് മലയാലപ്പുഴ പോലീസ്

  konnivartha.com/പത്തനംതിട്ട : മലയാലപ്പുഴ വെട്ടൂരിൽ കഴിഞ്ഞദിവസം രാത്രി അലഞ്ഞുതിരിഞ്ഞു നടന്ന മനോനില തെറ്റിയയാളെ മലയാലപ്പുഴ പോലീസ് സുരക്ഷിതയിടത്തിലെത്തിച്ചു. കൊല്ലം പത്തനാപുരം മാങ്കോട് വാഴപ്പാറ സ്വദേശി ഹാറൂണി(50)നെയാണ് മലയാലപ്പുഴ പോലീസ് പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ചത്. രാത്രികാല പട്രോളിംഗ് സമയത്താണ് ഇയാളെ... Read more »

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 14/02/2023)

ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം 17ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് രാവിലെ... Read more »

കോന്നി താലൂക്ക്  ആശുപത്രിയില്‍ വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും

ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും konnivartha.com : വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്തില്‍പെട്ട ഏഴു പഞ്ചായത്തുകളിലും വനിതകള്‍ക്കായി ക്യാന്‍സര്‍ നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും നടത്തും.   കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും  കോന്നി താലൂക്ക് ആശുപത്രിയുടെയും  സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ... Read more »

മാരാമണ്ണില്‍ വ്യവസായ – വാണിജ്യ പ്രദര്‍ശന മേള തുടങ്ങി

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച്  വ്യവസായ – വാണിജ്യ പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ തനത് വ്യാവസായിക ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനവും വിപണനവുമാണ് മേളയിലൊരുക്കിയിരിക്കുന്നത്.   തടിയില്‍ നിര്‍മിച്ച... Read more »

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിന് സസ്പെൻഷൻ

  പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടത്തിയ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു... Read more »

കോന്നി താലൂക്ക് ഓഫീസില്‍ ഗുരുതര കൃത്യവിലോപം എന്ന് ആക്ഷേപം : കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍

konnivartha.com : 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് കോന്നി താലൂക്ക് ഓഫീസില്‍നിന്ന് മൂന്നാറിലേക്ക് ടൂറിന് പോയത് എന്നാണു ആക്ഷേപം വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ... Read more »

അജ്ഞാത മൃതദേഹം

konnivartha.com : കൊടുമൺ സെന്റ് ബെഹനാൻ ഓർത്തഡോക്സ്‌ പള്ളിയുടെ മുന്നിലെ തോടിനു സമീപത്തെ മരത്തിന്റെ കൊമ്പിൽ തൂങ്ങിയനിലയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ്സ് പ്രായം തോന്നിയ്ക്കും. കൊടുമൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന... Read more »

കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി

  കോന്നി പൂവൻപാറ ഉഷ ഭവനത്തിൽ പി.ജി സോമൻ (55) നിര്യാതനായി. സംസ്കാരം നാളെ(10/02/2023) 4 ന് വീട്ടുവളപ്പിൽ.ഭാര്യ. ഉഷ (പ്രേരക് ,കോന്നി ഗ്രാമപഞ്ചായത്ത്) മക്കൾ. നയന സോമൻ, ലയന സോമൻ. മരുമകൻ.സുബിൻ ബാലചന്ദ്രൻ. Read more »

മാര്‍ച്ച് ഒന്നു മുതല്‍ കോന്നിയിലെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും

  konnivartha.com : കോന്നിയില്‍ നിന്നുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ മാര്‍ച്ച് ഒന്നിന് പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ബസ് സര്‍വീസുകള്‍ നിലച്ചതിനെ സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.... Read more »

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

      മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ്... Read more »
error: Content is protected !!