2024 ഏപ്രിൽ 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. –…
Read Moreവിഭാഗം: Information Diary
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍
konnivartha.com: കോന്നി വകയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി ബി ഐയുടെ തെളിവെടുപ്പ് അന്തിമ ഘട്ടത്തില്‍ . പത്തനംതിട്ട പൊതു മരാമത്ത് വിഭാഗം അഥിതി മന്ദിരത്തിലെ സി ബി ഐ ക്യാമ്പ് ഓഫീസില്‍ ആണ് നിക്ഷേപകര്‍ നേരിട്ട് എത്തി മൊഴി നല്‍കി വന്നിരുന്നത് . ലഭ്യമായ വിവരങ്ങള്‍ സി ബി ഐ സംഘം വിശകലനം നടത്തി വരുന്നതായാണ് വിവരം . കോന്നി വകയാര്‍ ആസ്ഥാനമായി കേരളത്തിലും പുറത്തുമായി നൂറുകണക്കിന് ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം അത്രയും (രണ്ടായിരം കോടി എന്ന് പോലീസ് പ്രാഥമിക നിഗമനം ) മുക്കി എന്നാണ് കേസ് . കോന്നി പോലീസില്‍ ആണ് ആദ്യം പരാതി വന്നത് . പിന്നീട് ബന്ധപെട്ട ബ്രാഞ്ചുകളുടെ അധികാര പരിധിയില്‍ ഉള്ള മിക്ക പോലീസ് അധികാരികളിലും പരാതി വന്നു…
Read Moreപാലക്കാട്ടെ അതിരൂക്ഷ ചൂടിന് ശമനവുമായി നേരിയ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്ന ജില്ലയാണ് പാലക്കാട് . പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെ രേഖപ്പെടുത്തി . ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പ് ഉണ്ട് കേരള തീരത്ത് ഇന്ന് (11-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. 1.…
Read Moreലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/04/2024 )
അന്തിമ പട്ടികയായി; മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം ഇന്നലെ (8) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു, ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി, ബിഎസ്പിയുടെ ഗീതാ കൃഷ്ണന്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരാണ് മത്സരാര്‍ഥികള്‍. 24ന് വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. തുടര്‍ന്ന്് നിശബ്ദ പ്രചാരണം. 26ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ജനവിധി തേടുന്ന എട്ട് സ്ഥാനാര്‍ഥികള്‍ക്കും…
Read Moreവിലങ്ങുപാറ-കാര്യാട്ട്മുരിപ്പ്- ചങ്ങോലിക്കല്‍ റോഡില്‍ ഗതാഗത നിയന്ത്രണം
konnivartha.com: വിലങ്ങുപാറ-കാര്യാട്ട്മുരിപ്പ്- ചങ്ങോലിക്കല്‍ റോഡില്‍ ഏപ്രില്‍ ഒന്‍പതു മുതല്‍ കലുങ്ക് നിര്‍മാണം നടത്തുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതം നിയന്ത്രിച്ചു. ഈ റോഡില്‍കൂടി വരുന്ന വാഹനങ്ങള്‍ പൊതിപ്പാട്- മുക്കുഴി ജംഗ്ഷന്‍ റോഡ് വഴിയും പൊതിപ്പാട്- കുമ്പളാംപൊയ്ക -തലച്ചിറ റോഡ് വഴിയും കടന്നു പോകണമെന്ന് കോന്നി പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.
Read Moreകൊച്ചുപമ്പ ഡാം ഇന്ന് (9) തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി. ഇന്ന് (9) രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Read Moreകൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഗതാഗതം നിരോധിച്ചു
konnivartha.com: ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ മുതല്‍ കൊടുമണ്‍ ജംഗ്ഷന്‍ വരെ ഏപ്രില്‍ 11 മുതല്‍ മെയ് 31 വരെ പൂര്‍ണമായും ഗതാഗതം നിരോധിച്ചു. ഏഴംകുളം ഭാഗത്തുനിന്നും കൊടുമണ്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുമണ്‍ പഴയ പോലീസ് സ്റ്റേഷന്‍ ഇടത്തോട്ട് തിരിഞ്ഞ് കരീക്കാമുക്ക് – ഗുരുമന്ദിരം – കളീക്കവിള പാലത്തില്‍ ഇറങ്ങി കൊടുമണ്‍ ജംഗ്ഷന്‍ – അങ്ങാടിക്കല്‍ – ചന്ദനപ്പളളി വഴി പത്തനംതിട്ടയിലേക്ക് പോകണം. പത്തനംതിട്ടയില്‍ നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ സ്വീകരിക്കണമെന്നും കെആര്‍എഫ് ബി തിരുവല്ല എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreകൊച്ചുപമ്പ ഡാം (ഏപ്രില്‍ 9) തുറക്കും ; പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി. (ഏപ്രില്‍ 9) രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Read Moreകൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Read Moreകേരള പോലീസ്സ് പാഠം പഠിക്കണം : അന്യായമായി ഫോണ്‍ പിടിച്ചെടുക്കാന്‍ അധികാരം ഇല്ല
പത്രപ്രവര്‍ത്തകനില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബില്‍ അയച്ചു: എറണാകുളം സെന്‍ട്രല്‍ എസിപി ഫോണ്‍ തിരികെ എടുത്തു കൈമാറണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്: മറുനാടന്‍ കേസില്‍ പോലീസിന് വീണ്ടും തിരിച്ചടി konnivartha.com/ കൊച്ചി: പത്രപ്രവര്‍ത്തകനില്‍ നിന്ന് നിയമവിരുദ്ധമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഫോറന്‍സിക് ലാബിലേക്ക് അയച്ച പൊലീസിന് തിരിച്ചടി. നാലാഴ്ചയ്ക്കുള്ളില്‍ ഫോണ്‍ ഫോറന്‍സിക് ലാബില്‍ നിന്ന് എടുത്ത് ഹര്‍ജിക്കാരന് തിരികെ നല്‍കാന്‍ ഹൈക്കോടതി എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. മംഗളം പത്തനംതിട്ട ജില്ലാ ലേഖകന്‍ ഓമല്ലൂര്‍ ഉജ്ജയിനിയില്‍ ജി. വിശാഖന്‍ അഡ്വ. ഡി. അനില്‍കുമാര്‍ മുഖേനെ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റേതാണ് ഉത്തരവ്. ഇതോടെ മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ക്കൂടി പോലീസിനും സര്‍ക്കാരിനും കനത്ത തിരിച്ചടി നേരിട്ടു. പി.വി.…
Read More