കോവിഡ്-19: പുതിയ വിവരങ്ങൾ :കഴിഞ്ഞ 24 മണിക്കൂറിൽ 10,093 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 220.66 കോടി വാക്സിൻ ഡോസുകൾ (95.21  കോടി രണ്ടാം ഡോസും 22.87  കോടി മുൻകരുതൽ ഡോസും). കഴിഞ്ഞ 24 മണിക്കൂറിൽ നൽകിയത് 807 ഡോസുകൾ. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 57,542 പേർ സജീവ കേസുകൾ... Read more »

സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിൻതള്ളപ്പെട്ട് പോകരുത്: മന്ത്രി വീണാ ജോർജ്

  konnivartha.com : സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിൻതള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യ, വനിതാ , ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട കണ്ണങ്കരയില്‍ ആരംഭിച്ച വനിതാ മിത്ര കേന്ദ്രത്തിന്റെയും ഡേ... Read more »

മഹാത്മ ജനസേവന കേന്ദ്രം അന്തേവാസി വിജയൻ അന്തരിച്ചു

അടൂർ: തല ചായ്ക്കുവാൻ ഇടമില്ലാതെയും, സംരക്ഷിക്കുവാൻ ആളില്ലാതെയും വടശ്ശേരിക്കര പേഴുംപാറയിലെ വെയിറ്റിംഗ് ഷെഡിൽ അന്തിയുറങ്ങിയിരുന്ന പേഴുംപാറ വെള്ളിലാങ്ങൽ വീട്ടിൽ രാഘവൻ മകൻ വിജയ ( 71 ) നെ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം 2020 ഏപ്രിൽ 25ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം... Read more »

വികസനം പഠിക്കാൻ ഇരവിപേരൂരിൽ അതിഥികൾ എത്തി

വാരാണസിയിൽ നിന്ന് ഇരവിപേരൂരേക്ക്‌ ഒരു സമൃദ്ധി യാത്ര. പ്രാദേശിക വികസന മാതൃകകൾ കണ്ടുപഠിക്കാനായി ചെന്നൈ ആസ്ഥാനമായുള്ള സമൃദ്ധി മിഷൻ ആണ്‌ സംഘാടകർ. ഇതിന് മുൻപ് കാശ്മീരിൽ നിന്നുള്ള നാല്പത് അംഗങ്ങൾ ഉള്ള ടീമുമായി 2019 ൽ ഇരവിപേരൂരിൽ വന്നതായിരുന്നു ആദ്യ യാത്ര. ഇത്തവണ ഉത്തർപ്രാദേശിൽ... Read more »

പത്തനംതിട്ട ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച്... Read more »

അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14 ന് പാസ്‌പോർട്ട് ഓഫീസിന് അവധി

  KONNIVARTHA.COM: 2023 , ഏപ്രിൽ 14 ന് (വെള്ളിയാഴ്ച) അംബേദ്കർ ജയന്തി പ്രമാണിച്ച് കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, തൃശൂർ എന്നിവിടങ്ങളിലെ പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ , ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട്, നെന്മാറ, കവരത്തി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട്... Read more »

കോന്നി ചിറ്റൂർമുക്ക് അക്ഷയ കേന്ദ്രത്തിൽ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്താം

  konnivartha.com : കോന്നി ചിറ്റൂർമുക്ക് ജംഗ്ഷനിൽ മുരുപ്പേൽ ബിൽഡിംഗിൽ താഴത്തെ നിലയിൽ പ്രവര്‍ത്തിക്കുന്ന PTA-146 നമ്പർ അക്ഷയ കേന്ദ്രത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക് സുഗമമായി മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . എല്ലാ പെൻഷൻ ഉപഭോക്താക്കളും... Read more »

തണ്ണിത്തോട് വെൽഫെയർ യു പി ,കോന്നി ഗവ. എൽ പി സ്കൂള്‍ എന്നിവയ്ക്ക് 43.58 ലക്ഷം രൂപ അനുവദിച്ചു

തണ്ണിത്തോട് വെൽഫെയർ യു പി ,കോന്നി ഗവ. എൽ പി സ്കൂള്‍ എന്നിവയ്ക്ക് 43.58 ലക്ഷം രൂപ അനുവദിച്ചു konnivartha.com  : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സർക്കാർ എൽപി സ്കൂളുകൾക്ക് കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തുന്നതിനായി 43.58 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ. യൂ.ജനീഷ്... Read more »

പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട അറിയിപ്പുകള്‍ ( 12/04/2023)

വിപണനമേള ഉദ്ഘാടനം ചെയ്തു ഓമല്ലൂര്‍ സിഡിഎസ് വിഷു വിപണനമേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിപണന മേളയില്‍ വിഷുക്കണി കിറ്റ് ന്യായമായ വിലയില്‍ ലഭ്യമാണ്.  വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച ചിപ്‌സ്, അച്ചാര്‍... Read more »

അംബേദ്കർ ജയന്തി : കേന്ദ്ര ഗവ. ഓഫീസുകൾക്ക് അവധി (14 ഏപ്രിൽ 2023)

  konnivartha.com : ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറുടെ ജയന്തി പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ കേന്ദ്ര ​ഗവൺമെന്റ് സ്ഥാപനങ്ങൾക്കും ഈ മാസം 14 (14 ഏപ്രിൽ 2023) പൊതു അവധിയായിരിക്കും. കേന്ദ്ര ​ഗവൺമെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി തിരുവനന്തപുരത്ത് അറിയിച്ചതാണിത്. Read more »