Trending Now

പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

  konnivartha.com : പത്തനംതിട്ടയിലെ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍... Read more »

നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകും

  നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ മുതൽ ജൂൺ ഒമ്പത് വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ... Read more »

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.... Read more »

കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

  konnivartha.com :/പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ ) പ്രകാരം ജില്ലയിൽ നിന്നുംപുറത്താക്കപ്പെട്ട് ഉത്തരവായിട്ടും, വിലക്ക് ലംഘിച്ച്ജില്ലയിൽ കടന്ന ഗൂണ്ടയെ അറസ്റ്റ് ചെയ്തു. അടൂർ,ഏനാത്ത് പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം,മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശം വയ്ക്കൽ,ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി... Read more »

ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി

konnivartha.com : അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി . മുട്ട് , ഇടുപ്പെല്ല് , തോള്‍ സഞ്ചി , കൈ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ,... Read more »

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം – ഡി.എം.ഒ

  കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനഡണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വ്യക്തി ശുചിത്വവും... Read more »

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73)അന്തരിച്ചു

  മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചടയമംഗലം എംഎല്‍എ ആയിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു   തിരുവനന്തപുരത്ത് കോൺഗ്രസ് പരിപാടിയിൽ... Read more »

കോന്നി  അരുവാപ്പുലത്ത് ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച 67 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു

കോടതി നിര്‍ദേശം ഉള്ളതിനാല്‍ കോന്നി വാര്‍ത്ത ഇരയുടെയുംഅടുത്ത ബന്ധം ഉള്ള പ്രതിയുടെയും പേരുകള്‍ വാര്‍ത്തയില്‍ നിന്നും ഒഴിവാക്കുന്നു . konnivartha.com : ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച അൻപത്തിയേഴുകാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം നിവാസിയെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.  ... Read more »

ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

  konnivartha.com : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുനിലിന്റെ മകൻ സുമേഷി(25) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി, അടൂർ,... Read more »

കാർ വാടകയ്‌ക്കെടുത്ത് പണയം വച്ച് പണം തട്ടിപ്പ് :മൂന്നുപേരെ അറസ്റ്റുചെയ്തു

  konnivartha.com / പത്തനംതിട്ട : കാർ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത്... Read more »
error: Content is protected !!