ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 11/12/2025 )

  മകരവിളക്കിന് പുൽമേട്ടിൽ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കും ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നു. മകരവിളക്ക് ദർശനത്തിനായി പതിനായിരങ്ങൾ തടിച്ചുകൂടുന്ന പുൽമേട്ടിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്കാണ് ഈ അധിക സംവിധാനം ഏർപ്പെടുത്തുന്നത്. ദുർഘടമായ പുല്ലുമേട് പരമ്പരാഗത തീർത്ഥാടനപാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക്ക് ലഭ്യമാക്കുക. നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകളാണ് പുൽമേട് മേഖലയിൽ കവറേജ് നൽകുന്നത്. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള പരമ്പരാഗത പാതയിൽ 80% ഭാഗങ്ങളിലും 3ജി, 2 ജി സേവനങ്ങൾ ലഭ്യമാണെന്നും ഓടംപ്ലാവ് മുതൽ 4ജി ലഭ്യമാണെന്നും സന്നിധാനത്ത് സേവനമനുഷ്ടിക്കുന്ന ബിഎസ്എൻഎൽ വൃത്തങ്ങൾ വ്യക്തമാക്കി. പത്തനംതിട്ട മുതൽ സന്നിധാനം വരെ 27-ഓളം 4ജി സൈറ്റുകളും അതിവേഗ ഒപ്റ്റിക്കൽ…

Read More

രണ്ടാംഘട്ട വോട്ടെടുപ്പ്: 2055 പ്രശ്നബാധിത ബൂത്തുകൾ വോട്ടെടുപ്പ് കർശന നിരീക്ഷണത്തിൽ

  രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്- 189, കണ്ണൂർ- 1025, കാസർഗോഡ്- 119 എന്നിങ്ങനെയാണ് പ്രശ്ന ബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധിക പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷനർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്. ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി കണ്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി…

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് :രണ്ടാം ഘട്ടം: ഏഴ് ജില്ലകളിലായി 1,53,37,176 വോട്ടർമാര്‍; 38994 സ്ഥാനാർത്ഥികള്‍

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 11ന് രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത്- 470, ബ്ലോക്ക് പഞ്ചായത്ത്- 77, ജില്ലാ പഞ്ചായത്ത്- 7, മുനിസിപ്പാലിറ്റി- 47, കോർപ്പറേഷൻ- 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ്- 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ്- 1177, ജില്ലാ പഞ്ചായത്ത് വാർഡ്- 182, മുനിസിപ്പാലിറ്റി വാർഡ്- 1829, കോർപ്പറേഷൻ വാർഡ്- 188) ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്. . ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷൻമാർ – 7246269, സ്ത്രീകൾ – 8090746, ട്രാൻസ്ജെൻഡർ – 161). 3293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാർത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക്…

Read More

വാര്‍ഡ്‌ തലങ്ങളിലെവോട്ടിംഗ് നില , പോളിംഗ് ശതമാനം

പത്തനംതിട്ട ജില്ല : തിരഞ്ഞെടുപ്പിലെ വാര്‍ഡ്‌ തലങ്ങളിലെവോട്ടിംഗ് നില , പോളിംഗ് ശതമാനം Untitled 11111   pdf new voters turnout dtls

Read More

ചിത്രപ്രിയയെ കൊലപ്പെടുത്തിയത് ആൺ സുഹൃത്ത്

  Malayattoor Chithrapriya Murder Case Arrest: Alan has been arrested in connection with the death of Chithrapriya in Malayattoor മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചുവെന്നാണ് വിവരം.മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം.   ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പോലീസിനോട് പറഞ്ഞത് .ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു.   മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ‌ പോലീസ് എത്തിയിരുന്നു .   മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും…

Read More

ആവണിപ്പാറയിൽ ആദ്യമായി പോളിങ് സ്റ്റേഷൻ:61 പേർ വോട്ട് ചെയ്തു

  അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ആവണിപ്പാറ ഉന്നതിയിൽ 61 പേർ വോട്ട് രേഖപ്പെടുത്തി. 72 വോട്ടർമാരാണ് ഇവിടെ ഉള്ളത്. 84.74 ശതമാനമാണ് പോളിംഗ് .അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി തോട്ടം വാര്‍ഡില്‍ ആണ് ഈ ഉന്നതി ഉള്ളത് .   പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യമായി ആണ് ഇവിടെ പോളിംഗ് ബൂത്ത്‌ അനുവദിച്ചത് .നേരത്തെ കല്ലേലിയില്‍ ആയിരുന്നു ബൂത്ത്‌ .വനത്തിലൂടെ ഉള്ള കിലോമീറ്റര്‍ യാത്ര ചെയ്തു വേണമായിരുന്നു അന്ന് ബൂത്തില്‍ എത്തുവാന്‍ . ആദിവാസി മേഖലയില്‍ ഉള്ള ഉന്നതി ആണ് ഇവിടെ ഉള്ളത് . അച്ചന്‍ കോവില്‍ നദിയുടെ മറുകരയില്‍ ഉള്ള ഈ ഉന്നതിയിലേക്ക് എത്തണം എങ്കില്‍ കോന്നിയില്‍ നിന്നും കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിക്കണം . വന പാത അറ്റകുറ്റപണികള്‍ നടത്തി ടാറിംഗ് നടത്തണം എന്ന ആവശ്യം ഇതുവരെ നടപ്പിലായില്ല .ഇവിടെ പാലം വേണം എന്നുള്ള ആവശ്യവും നടപ്പിലായില്ല…

Read More

തദേശ തിരഞ്ഞെടുപ്പ്  നിരീക്ഷിച്ച് കണ്‍ട്രോള്‍ റൂം

  തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പുരോഗതി തത്സമയം നിരീക്ഷിച്ച് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളിലാണ്  കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.   വോട്ടിംഗ് ശതമാനം, വോട്ട് ചെയ്തവരുടെ എണ്ണം തുടങ്ങി ജില്ലയിലെ തിരഞ്ഞെടുപ്പ് പുരോഗതി കണ്‍ട്രോള്‍ റൂം നിരീക്ഷിക്കുന്നു. ഓരോ മണിക്കൂറിലെയും പോളിംഗ് ശതമാനം അറിയാനായി ഉപയോഗിക്കുന്ന പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷിക്കാന്‍ 14 പേരുള്ള ടീമാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഏതെങ്കിലും തടസം ഉണ്ടായാല്‍ പരിഹരിക്കുന്നതിനും സെക്ടറല്‍ ഓഫീസര്‍മാരുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് മോണിറ്റര്‍ ചെയ്യാനും പ്രത്യേക സംഘം ഉണ്ട്. ജില്ലയില്‍ വെബ് കാസ്റ്റിംഗ് നടക്കുന്ന 17 പോളിംഗ് ബൂത്തുകളുടെ തത്സമയ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കണ്‍ട്രോണ്‍ റൂമിലുണ്ട്. ടെക്നിക്കല്‍ കോ-ഓര്‍ഡിനേഷന്‍, വെബ് കാസ്റ്റിംഗ്, നെറ്റ് വര്‍ക്കിംഗ്, പോലീസ്,  ജില്ലാ ഇന്‍ഫര്‍മേഷന്‍…

Read More

തദേശ പൊതുതിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 66.78 ശതമാനം പോളിംഗ്

  konnivartha.com; തദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 66.78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. (അന്തിമ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ വ്യതിയാനം ഉണ്ടാകും). ആകെ 10,62,756 വോട്ടര്‍മാരില്‍ 7,09, 695 പേര്‍ വോട്ട് ചെയ്തു. പുരുഷ വോട്ടര്‍മാര്‍ 3,30, 212 (67.28 ശതമാനം) സ്ത്രീ വോട്ടര്‍മാര്‍ 3,79, 482 (66.35 ശതമാനം) ട്രാന്‍സ് ജെന്‍ഡര്‍ ഒന്ന് (33.33 ശതമാനം) എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. അടൂര്‍ നഗരസഭയില്‍ 64 ശതമാനം, പത്തനംതിട്ട നഗരസഭയില്‍ 67.87, തിരുവല്ല നഗരസഭയില്‍ 60.83, പന്തളം നഗരസഭയില്‍ 71.28 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. പുളിക്കീഴ് ബ്ലോക്കില്‍ 66.75, മല്ലപ്പള്ളി ബ്ലോക്കില്‍ 66.94, കോയിപ്രം ബ്ലോക്കില്‍ 64.15, റാന്നി ബ്ലോക്കില്‍ 66.24, ഇലന്തൂര്‍ ബ്ലോക്കില്‍ 66.69, പറക്കോട് ബ്ലോക്കില്‍ 68.25, പന്തളം ബ്ലോക്കില്‍ 68.66, കോന്നി ബ്ലോക്കില്‍ 67.53 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. രാവിലെ ഒമ്പതിന് 1,54,254…

Read More

ശബരിമല ഉരക്കുഴി ഭാഗത്ത്‌ കാട്ടാനക്കൂട്ടമിറങ്ങി :ഭക്തർക്ക് മുന്നറിയിപ്പ് നല്‍കി

  ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം: ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് വന്യജീവി ആക്രമണ ഭീഷണി, അപകട സാധ്യത   ​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്.പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകിയത്. കാനനപാതയിലൂടെ വരുന്ന തീർത്ഥാടകരിൽ പലരും ഉരക്കുഴി തീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷമാണ് സന്നിധാനത്തേക്കെത്തുന്നത്. പാണ്ടിത്താവളത്ത് നിന്നും 400 മീറ്ററിൽ താഴെ മാത്രമകലത്തിലാണ് ഉരക്കുഴി വെള്ളച്ചാട്ടം. വന്യജീവി സംരക്ഷണ നിയമപ്രകാരം തന്നെ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശമാണിതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ഉരക്കുഴി ഭാഗത്തേക്ക് ഭക്തർ കടന്നുപോയി അപകടങ്ങൾ വരുന്നത് ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്.​എല്ലാ ദിവസവും സന്ധ്യാസമയം ആകുമ്പോഴേക്കും ആനകൾ കൂട്ടത്തോടെ, കുട്ടികൾ അടക്കം ഈ ഭാഗത്തേക്ക് ഇറങ്ങാറുണ്ട്. കഴിയുന്നതും ഭക്തർ അങ്ങോട്ട് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ​വെള്ളച്ചാട്ടത്തിലേക്ക്…

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം കോർപറേഷനിൽ വിഴിഞ്ഞം വാർഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാർഥിയുടെ മരണം മൂലം മാറ്റിവച്ചു.     തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9 ന് രാവിലെ 7 ന് തുടങ്ങി . വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോർപ്പറേഷൻ – 3) 11168 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാർഡ്…

Read More