ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 ന് അവധി

  konnivartha.com : കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുളള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല.

Read More

കോന്നി താലൂക്ക് ഓഫീസിന് സമീപംറോഡിൽ ചത്ത നായയെ നീക്കം ചെയ്തില്ല :ദുർഗന്ധം വമിക്കുന്നു

  Konnivartha. Com :കോന്നി താലൂക്ക് ഓഫീസിന് സമീപം വാഹനം ഇടിച്ച് ചത്ത തെരുവ് നായയെ നീക്കം ചെയ്തില്ല. ഇപ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങി. രണ്ട് ദിവസം മുൻപ് ആണ് ഏതോ വാഹനം ഇടിച്ച് നായ ചത്തത്. റോഡിൽ നിന്നും ആരോ റോഡ് സൈഡിലേക്ക് മാറ്റി ഇട്ടു. നൂറു കണക്കിന് ആളുകൾ പോകുന്ന വഴിയാണ്. ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക

Read More

പോലീസ് ചമഞ്ഞു കവർച്ച നടത്തിയയാൾ പിടിയിൽ

  പത്തനംതിട്ട : പോലീസുകാരൻ എന്ന് പറഞ്ഞ് സ്കൂട്ടർ യാത്രികനെ തടഞ്ഞുനിർത്തിയശേഷം, പോക്കറ്റിൽ നിന്നും 5000 രൂപയും, വലതുചെവിയിലെ കല്ലുവച്ച ഒരു ഗ്രാം സ്വർണ കമ്മലും കവർന്ന കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് തന്ത്രപൂർവം കുടുക്കി. ഞായർ രാവിലെ 10.30 ന് വളഞ്ഞവട്ടം ബിവറേജിന് സമീപം അച്ഛൻപടി റോഡിലാണ് സംഭവം. വളഞ്ഞവട്ടം കോട്ടക്കാമാലി വട്ടയ്ക്കാട്ട് വീട്ടിൽ വിജയ(60) നാണ് കവർച്ചയ്ക്കിരയായത്. ഇദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ പിന്നിലൂടെ ഓടിച്ചുവന്ന കറുത്ത സ്കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ ഇടനാട് ദേവീ ക്ഷേത്രത്തിനു സമീപം മാലേത്ത് പുത്തൻവീട്ടിൽ കുട്ടൻ ബാബുവിന്റെ മകൻ അനീഷ് കുമാർ പി ബി (36)ആണ് കവർച്ച നടത്തിയത്. സംഭവം നടന്നു രണ്ടാം ദിവസം തന്നെ പ്രതി പോലീസിന്റെ വലയിലായി. വിജയന്റെ മൊഴിവാങ്ങി കേസെടുത്ത പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിക്കുകയും, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ…

Read More

കക്കി ആനത്തോട് ഡാമിന്‍റെ നാലു ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നു

  കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകള്‍ ഓഗസ്റ്റ് ഒന്‍പതിന് വൈകുന്നേരം മുതല്‍ ഘട്ടം ഘട്ടമായി പരമാവധി 120 സെമി വരെ ഉയര്‍ത്തി പരമാവധി 175 ക്യുമെക്‌സ് വരെ ജലം ജനവാസ മേഖലകളില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയിലും ആറു മണിക്കൂറിനു ശേഷം റാന്നിയിലും എത്തിച്ചേരും.

Read More

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(ഓഗസ്റ്റ് 10ന് )

  പത്തനംതിട്ട ജില്ലയില്‍ ദുരിതാദുരിതാ ശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 10ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

Read More

കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റായി ആർ.ഗോവിന്ദ് ചുമതലയേറ്റു

  konnivartha.com : കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റായി ആർ.ഗോവിന്ദ് ചുമതലയേറ്റു.കേരള കർഷകസംഘം കോന്നി ഏരിയാ സെക്രട്ടറി കൂടിയാണ് .പയ്യനാമണ്ണ് നിവാസിയാണ് .ഏറെക്കാലം പി എസ് എല്‍ വി പി എം സ്കൂള്‍ അധ്യാപകനായിരുന്നു . തികഞ്ഞ ഇടതു പക്ഷ ചിന്താഗതികാരനായ ആര്‍ ഗോവിന്ദ് വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്.മികച്ച പ്രാസംഗികന്‍ കൂടിയാണ്. കോന്നി ഫിനാൻഷ്യൽ സർവ്വീസ് സഹകരണബാങ്കിനെ കൂടുതല്‍ ജനകീയമാക്കുമെന്ന് ആര്‍ ഗോവിന്ദ് പറഞ്ഞു .

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കോഴികുഞ്ഞ് വിതരണം പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 10ന് രാവിലെ ഒന്‍പതിന് രണ്ട് മാസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തി വാങ്ങാമെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447 966 172. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം രണ്ടാംലോക മഹായുദ്ധ സേനാനികള്‍ക്കും, വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം 2022 ഓഗസ്റ്റ് മുതല്‍ തുടര്‍ന്ന് ലഭിക്കുന്നതിനു ജീവന സാക്ഷ്യപത്രം ഈ മാസം ആദ്യം തന്നെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തികസഹായം തുടര്‍ന്ന് ലഭിക്കുന്നതല്ല എന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2 961 104. ഓഫീസ് കെട്ടിടം മാറ്റി പത്തനംതിട്ട അഴൂര്‍ കെഎസ്ഇബി സബ് സ്റ്റേഷന്‍ സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസ് കെട്ടിടം ആഗസ്റ്റ്…

Read More

പമ്പാ നദിയിൽ ജാഗ്രതാ നിര്‍ദേശം

പമ്പാ നദിയിൽ ജാഗ്രതാ നിര്‍ദേശം കക്കി- ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതുമൂലമുള്ള അപകട സാധ്യത കണക്കിലെടുത്ത് പമ്പാ നദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതും ഉപയോഗിക്കുന്നതും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.  

Read More

കലഞ്ഞൂരില്‍ ലോട്ടറി വില്പനക്കാരിയെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാൾ അറസ്റ്റിൽ

  konnivartha.com :/പത്തനംതിട്ട : ലോട്ടറി നൽകിയില്ലെന്ന കാരണത്താൽ മദ്യപിച്ചെത്തി കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തയാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കുമ്പിക്കൽ മുത്തിക്കോണം വടക്കേക്കര പുത്തൻ വീട്ടിൽ അബ്ദുൽ ഖാദർ റാവുത്തരുടെ മകൻ റഹിം (60) ആണ് ഇന്ന് വൈകിട്ട് പിടിയിലായത്.ശനി രാവിലെ 7.30 ന് കലഞ്ഞൂരിൽ നിന്നും ഇളമണ്ണൂരേക്ക് പോകുന്ന റോഡിലാണ് സംഭവം. ഷാജി എന്നയാളുടെ വാച്ചുകടയ്ക്ക് സമീപം ലോട്ടറി വില്പന നടത്തിക്കൊണ്ടിരുന്ന പാതിരിക്കൽ നിഷാദ് മൻസിലിൽ അബ്ദുൽ കരീം റാവുത്തരുടെ ഭാര്യ സുഹ്‌റ ബീവി (62) യ്ക്ക് നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്. അസഭ്യം വിളിച്ചുകൊണ്ട് സ്വാധീനമില്ലാത്ത ഇടതുകയ്യിൽ കയറിപ്പിടിച്ച് വലിച്ച ഇയാൾ,കയ്യിൽ തൂക്കിയിട്ടിരുന്ന കുട വലിച്ചെടുത്തു തറയിലടിച്ച് നശിപ്പിക്കുകയും ചെയ്തു.തടസ്സം പിടിക്കാനെത്തിയ ഷാജിയെ അസഭ്യം വിളിച്ചുകൊണ്ടു തള്ളി താഴെയിടുകയും ചെയ്തു. സ്ത്രീയുടെ പരാതിയിൽ, അപമാനിച്ചതിനും ചീത്ത വിളിച്ചതിനും കയ്യേറ്റം ചെയ്തതിനും…

Read More

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് എട്ടിന് അവധി

  konnivartha.com : കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് എട്ടിന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു

Read More