പത്താംതരം തുല്യതാ പരീക്ഷ; പുതുക്കിയ തീയതികൾ

ആഗസ്റ്റ് 17 മുതൽ 30 വരെ നടത്താനിരുന്ന പത്താംതരം തുല്യതാപരീക്ഷ സെപ്റ്റംബർ 12 മുതൽ 23 വരെ തീയതികളിൽ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More

പത്തനംതിട്ട ജില്ലയില്‍ ക്യാമ്പുകളില്‍ കഴിയുന്നത് 2747 പേര്‍

പത്തനംതിട്ട ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2747 പേര്‍. ഇതില്‍ 843 കുടുംബങ്ങളിലെ 1114 പുരുഷന്മാരും 1194 സ്ത്രീകളും 439 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകളുള്ളത്. ഇവിടെ 57 ക്യാമ്പുകളിലായി 2234 പേര്‍ കഴിയുന്നു. താലൂക്ക്, ക്യാമ്പുകള്‍, കുടുംബങ്ങള്‍, ആകെ എന്ന ക്രമത്തില്‍: കോഴഞ്ചേരി- 12, 129, 416. റാന്നി-5, 13, 47. മല്ലപ്പള്ളി-1, 11, 41. കോന്നി- 1, 1, 3. അടൂര്‍-1, 3, 6.

Read More

തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഫോണ്‍ നമ്പര്‍

ദുരിതാശ്വാസ പ്രവര്‍ത്തനം:പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ ഫോണ്‍ നമ്പര്‍. panchayath help desk

Read More

വോട്ടർ പട്ടികയിലെ പേരും ആധാറും ഓൺലൈനായി ബന്ധിപ്പിക്കാം

konnivartha.com : വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കുന്നത്.   നിലവിൽ വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തന്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. നിലവിൽ എല്ലാ വർഷവും ജനുവരി 1 യോഗ്യതാ തീയതിയിൽ 18 വയസ്സ് പൂർത്തിയാകുന്ന അർഹരായ ഇന്ത്യൻ പൗരൻമാർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അവസരമുണ്ടായിരുന്നത്. ഇനി…

Read More

ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ യൂണിറ്റ് ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12 ന് വൈകുന്നേരം നാലിന് നിര്‍വഹിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണം കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായിരുന്നു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്,  ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനന്‍ നായര്‍, ബിനു…

Read More

പത്തനംതിട്ട :ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി(6/8/22)

  കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് ആറിന് (6/8/22) പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു.

Read More

മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി

  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്. ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുകയെന്ന് വന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി.

Read More

9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി(05/08/2022 )

  konnivartha.com : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം,ഇടുക്കി,ആലപ്പുഴ,വയനാട്,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക്‌ ആണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചത് .കൂടുതല്‍ ജില്ലകള്‍ക്ക്‌ അവധി ഉണ്ടോ എന്ന് പിന്നീട് അറിയാന്‍ കഴിയും .മഴയുടെ തീവ്രത അനുസരിച്ച് ആണ് മറ്റു ജില്ലകളുടെ അവധി കാര്യങ്ങള്‍ പ്രഖ്യാപിക്കുന്നത് .

Read More

ശക്തമായ മഴ : പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ചു

  konnivartha.com : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് അഞ്ചു മുതല്‍ എട്ടുവരെ തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

Read More

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി (5/08/22)

  konnivartha.com : അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുകയും ശക്തമായ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് അഞ്ചിന് (5/08/22) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.

Read More