ഫ്ളഡ് ടൂറിസം അനുവദിക്കില്ല; ജാഗ്രത തുടരണം: മന്ത്രി കെ. രാജന്‍

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ ഫ്ളഡ് ടൂറിസം അനുവദിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈനായി തിരുവല്ലയില്‍ നിന്നു നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   പാലങ്ങളില്‍ നിന്നുള്ള ഫോട്ടോയെടുപ്പും, കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതും അപകടകരമായതിനാല്‍ അനുവദിക്കില്ല. മലമ്പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത ഉള്ളതിനാല്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണം. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം.   അപകടസാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ റിക്കവറി വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണം. രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ട് ആവശ്യമുണ്ടെങ്കില്‍ കൊണ്ടുവരുന്നതിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. അതിവേഗം ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ പോലീസിന്റെ സഹായം തേടണം.   കുരുമ്പന്‍മൂഴി ഉള്‍പ്പെടെ ഒറ്റപ്പെടാന്‍ സാധ്യതയുള്ള…

Read More

കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തിവിടില്ല: മന്ത്രി വീണാ ജോര്‍ജ്

അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൈപ്പട്ടൂര്‍ പാലത്തിലൂടെ ഭാരമുള്ള വാഹനങ്ങള്‍ കടത്തി വിടുന്നത് ഒഴിവാക്കാന്‍ തീരുമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അടിഭാഗത്തു നിന്ന് മണ്ണ് ഒലിച്ചു വരുന്നത് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.   യാത്രാ വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കും.  പാലത്തിന് സ്ഥിരമായ സംരക്ഷണഭിത്തി  ആവശ്യമാണ്. കഴിഞ്ഞ തവണ പാലത്തിനുണ്ടായ കേടുപാടുകള്‍  ദേശീയപാത വിഭാഗം  പരിഹരിച്ചിരുന്നു.  സ്ഥിതി നേരിട്ട് കണ്ട് മനസിലാക്കിയെന്നും മന്ത്രി പറഞ്ഞു. സംരക്ഷണ ഭിത്തിയില്‍ ബലപ്പെടുത്താന്‍ ഉപയോഗിച്ച മണ്ണ് ആണ് മഴയത്ത് ഒലിച്ചിറങ്ങിയത്.  ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, കോഴഞ്ചേരി തഹസില്‍ദാര്‍ റ്റി.രാജേന്ദ്രന്‍ പിള്ള, ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ അജികുമാര്‍, പിഡബ്ലുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി. വിനു തുടങ്ങിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Read More

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( 03/08/2022 )

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി( 03/08/2022 ) konnivartha.com : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.(പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം )   എംജി, കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാകലക്ടർ വി. ആർ പ്രേംകുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുമെന്ന്ജില്ലാ കലക്ടര്‍ ഡോ. എന്‍…

Read More

നിറപുത്തരി ആഘോഷങ്ങൾക്ക് ശബരിമല നട ഇന്ന് തുറക്കും

  നിറപുത്തരി ആഘോഷങ്ങൾക്കായി ശബരിമല നട‌ ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. നാളെ പുലർച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകൾ. പതിനെട്ടാംപടിക്ക് താഴെ നെൽക്കതിർ ശുദ്ധിവരുത്തി മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയും പരികർമ്മികളും ചേർന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തിൽ എത്തിക്കും. തന്ത്രി കണ്ഠരര് മഹേശ്വരുടെ കാർമ്മികത്വത്തിൽ ദേവീ ചൈതന്യം ആവാഹിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലിൽ പ്രവേശിക്കും. പൂജിച്ച നെൽക്കതിർ ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവിൽ നിവേദ്യമായി സമർപ്പിക്കും.തുടർന്ന് ഭക്തർക്ക് പ്രസാദമായി നൽകും. അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലം…

Read More

അതിതീവ്രമഴ; ജനങ്ങൾ ജാഗരൂകരായിരിക്കണം

  വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   ഇന്ന് പല സ്ഥലങ്ങളിലും ഉരുൾപൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.   മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു…

Read More

ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പുലര്‍ത്തണം; പമ്പാ സ്‌നാനം അനുവദിക്കില്ല

  കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പമ്പാ സ്നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക. അവശ്യം വരുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന്…

Read More

ശക്തമായ മഴ: പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

  അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്   ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് പത്തനംതിട്ട ജില്ല സജ്ജമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ആവശ്യം വന്നാല്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നതിന് ജില്ലയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പിനാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്. താലൂക്ക്തലത്തിലുള്ള ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല ഓരോ ഡെപ്യുട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി. നിലവില്‍ ജില്ലയില്‍ 18 ക്യാമ്പുകളിലായി 310 പേരാണുള്ളത്. ആവശ്യം വന്നാല്‍ തുറക്കുന്നതിന് 484 ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ആശുപത്രികളില്‍ അധികമായി കിടത്തി ചികിത്സാ സൗകര്യം ഒരുക്കും. വില്ലേജ് ഓഫീസര്‍മാര്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഓരോ ക്യാമ്പിലും…

Read More

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി ( (3/08/22)

  konnivartha.com : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് മൂന്നിന്അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Read More

കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍ പൊട്ടലില്‍ മരണപെട്ടു

കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍ പൊട്ടലില്‍ മരണപെട്ടു konnivartha.com : കോന്നി കുമ്മണ്ണൂർ നിവാസിയായ രണ്ടര വയസ്സുകാരി കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ മരണപെട്ടു. കണ്ണൂര്‍ പേരാവൂര്‍ നെടുംപുറം ചാലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ആണ് കുഞ്ഞു ഒലിച്ചു പോയത് . .  കോന്നി  കുമ്മണ്ണൂർ  നെടിയകാല വീട്ടില്‍ ഷഫീക്ക് നദീറ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞു നുമ തസ്ലിൻ ആണ് മരണപ്പെട്ടത് . ഉരുള്‍ പൊട്ടലില്‍ ഉണ്ടായ ഒഴുക്കില്‍ പെട്ടാണ് മരണപ്പെട്ടത് കണ്ണൂരില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന കുടുംബം അവിടെ ആണ് താമസം . കുഞ്ഞിന്‍റെ മൃതദേഹം കോന്നി കുമ്മണ്ണൂരില്‍ കൊണ്ട് വന്നു ഖബര്‍ അടക്കും പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്കെത്തിയ നിധിയെയാണ് നദീറയുടെ കൈയിൽനിന്ന് ഉരുൾ തട്ടിയെടുത്തത്. പത്തനംതിട്ട കോന്നി കുമണ്ണൂർ സ്വദേശികളായ നെടിയകാലായിൽ ഷബീർ നാസർ-നദീറ ദമ്പതിമാരുടെ രണ്ടരവയസ്സുകാരി നുമ തെസ്‍ലിനെയാണ് കണിച്ചാർ…

Read More

പിഐബി മാധ്യമ ശില്‍പശാല വ്യാഴാഴ്ച പത്തനംതിട്ടയില്‍

  Konnivartha. Com :കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല 2022, ആഗ്‌സ്ത് 4, വ്യാഴാഴ്ച ഹോട്ടല്‍ ഹേഡേ ഇന്‍ -ല്‍ നടക്കും. രാവിലെ 10.00 മണിക്ക് പത്തനംതിട്ട ജില്ലാ കലക്ടര്‍ ശ്രീമതി. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ. വി പളനിച്ചാമി അധ്യക്ഷത വഹിക്കും . പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് ശ്രീ. സജിത്ത് പരമേശ്വരൻ ആശംസയർപ്പിക്കും. വിവിധ വിഷയങ്ങളില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍ ശ്രീ. ബി. ശ്രീജന്‍, മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ് ശ്രീ. എസ്. ഡി. വേണുകുമാര്‍, തിരുവനന്തപുരം സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല എന്നിവര്‍…

Read More