അച്ചന്‍കോവിലാറ്റിലെ ജലം :മുന്നറിയിപ്പ് നില കടന്നു Konnivartha. Com:കക്കി ഡാമിന്റെ 65.11 %വും പമ്പ ഡാമിന്റെ 35.81 %വും സംഭരണശേഷി നിറഞ്ഞിട്ടുണ്ട്. നദികളുടെ ജലനിരപ്പ് വര്‍ദ്ധിച്ചു വരികയാണ്. പമ്പയാറും മണിമലയാറും അപകട ജലനിരപ്പിനെക്കാളും ഉയരത്തിലാണ്. അച്ചന്‍കോവിലിന്റെ മുന്നറിയിപ്പ് നില കടന്നിരിക്കുകയാണ്. നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. എല്ലാ താലൂക്കുകളിലും പ്രവര്‍ത്തിക്കുന്ന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ ആവശ്യം വരുന്ന മുറയ്ക്ക് മാറി താമസിക്കണം എന്ന് ജില്ലാ കളക്ടർ അറിയിച്ചു
Read Moreവിഭാഗം: Information Diary
കോന്നി മങ്ങാരം അഴകത്തു വീട്ടിൽ വി ഗോപിനാഥൻ(ഗോപി സാർ 77)നിര്യാതനായി
കോന്നി മങ്ങാരം അഴകത്തു വീട്ടിൽ വി ഗോപിനാഥൻ (ഗോപി സാർ 77)നിര്യാതനായി. സംസ്കാരം നാളെ (3/08/2022) രാവിലെ 11 ന് വീട്ടു വളപ്പിൽ. റിലയൻസ് മൊബൈൽ ഫോണുകളുടെ ആദ്യ കാല കോന്നിയിലെ ഡീലർ ആയിരുന്നു. ഇഷ്ടിക ചൂള വ്യവസായി കൂടിയായിരുന്നു. ഈ വാർഡിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
Read Moreപ്രവാസി പെൻഷനും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം
കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുമുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി തീർപ്പാക്കി നടപടി പൂർത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്സൈറ്റ് മുഖേന ലോഗിൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കണം. ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈൻ അപേക്ഷകളെ സംബന്ധിച്ച തൽസ്ഥിതി വിവരങ്ങൾ അംഗത്തിന്റെ ലോഗിനിൽ ലഭിക്കും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങളും സഹായങ്ങളും വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2465500, 8547902515.
Read Moreഅല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി
അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി.യുഎസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തീവ്രവാദത്തെതിനെതിരെ വിജയകരമായി നടത്തിയ സൈനിക നടപടി സംബന്ധിച്ച് പ്രസിഡന്റ് ബൈഡന്‍ പരാമര്‍ശങ്ങള്‍ നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.11 വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയുടെ മുഖം.
Read Moreഅതിതീവ്ര മഴയ്ക്കു സാധ്യത: മുന്നൊരുക്കം പൂർത്തിയാക്കി; ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും നടത്തുന്നുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയാറെടുപ്പുകളും ആവശ്യമാണെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാലവർഷക്കെടുതിയിൽ ഇതുവരെ സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണ്ണമായും 55 വീടുകൾ ഭാഗികമായും തകർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. അടുത്ത നാലു ദിവസം അതിതീവ്ര മഴയുണ്ടാകുമെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2018, 2019 വർഷങ്ങളിലെ രൂക്ഷമായ കാലവർഷക്കെടുതിയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടു മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി…
Read Moreസംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ഓഗസ്റ്റ് -02 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നല്‍കി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും കരുതണം എന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഇന്നും നാളെയും റെഡ് അലർട്ടാണ്. കോട്ടയത്ത് പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്‍റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു. ആലപ്പുഴയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ…
Read Moreഅടിയന്തിര നിര്‍ദേശം : കോന്നി മേഖലയിലെ 25 സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം
konnivartha.om : കനത്ത മഴ :പത്തനംതിട്ട ജില്ലയില്‍ അടിയന്തിരമായി മാറ്റി പാര്‍പ്പികേണ്ട ജനങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി :കോന്നി താലൂക്കില്‍ 25 സ്ഥലം, റാന്നി : 9 , കോഴഞ്ചേരി 2 : അടൂര്‍ :8 പൂര്‍ണ്ണമായ ലിസ്റ്റ് evacuation 1.8.22 ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററാണ്. അതിനാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 60 മുതല്‍ 120 സെമി വരെ ഉയര്‍ത്തി 100 മുതല്‍ 200 ക്യുമെക്‌സ് വരെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ…
Read Moreപത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ജാഗ്രതാ നിര്‍ദേശം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് മൂന്നുവരെ അതി തീവ്രമായ മഴയ്ക്കുള്ള(റെഡ് അലര്‍ട്ട്) മുന്നറിയിപ്പും ഓഗസ്റ്റ് നാലിന് അതി ശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും പരമാവധി 200 സെമി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 60 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത്…
Read Moreക്യാമ്പിലേക്കു മാറ്റിയവരെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു
അറയാഞ്ഞിലിമണ്ണില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ പട്ടികവര്‍ഗ കുടുംബങ്ങളെ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവര്‍ക്ക് വേണ്ട ആവശ്യസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിന് വേണ്ട നിര്‍ദേശം നല്‍കി. വീടുകള്‍ക്ക് പുറകിലെ മണ്‍തിട്ട ഇടിഞ്ഞ് ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് 12 പേര്‍ അടങ്ങുന്ന കുടുംബങ്ങളെ അറയാഞ്ഞിലിമണ്‍ ഗവ എല്‍പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
Read Moreപമ്പ, അച്ചന്‍കോവില്‍ നദികളിലെ പമ്പ് ഹൗസുകളിലെ പമ്പിംഗ് നിര്‍ത്തി: പൈപ്പുകളെ ആശ്രയിക്കുന്ന ആളുകള്‍ കുടിവെള്ളം കരുതുക
konnivartha.com : പത്തനംതിട്ട ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പെട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള എല്ലാ പമ്പിംഗ് സ്റ്റേഷനുകളിലും പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read More