മഴ : ക്വാറികളുടെ പ്രവര്‍ത്തനവും വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും നിരോധിച്ചു

  തീവ്ര മഴ: ജാഗ്രതാ മുന്നൊരുക്കവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം ജില്ലയില്‍ ഓഗസ്റ്റ് നാലു വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ കൃത്യമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഈ ദിവസങ്ങളില്‍ എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജില്ലയില്‍ തന്നെ തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറോടും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും നിരോധിച്ചിരിക്കുന്നുവെന്നും മലയോരമേഖലയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കളക്ടര്‍ പറഞ്ഞു. വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം…

Read More

കനത്ത മഴ: ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു

പത്തനംതിട്ട ജില്ലാ എമർജൻസി കൺട്രോൾ റും നമ്പരുകൾ ടോൾഫ്രീ നമ്പർ : 1077 ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 0468 2322515 9188 297 112 8078 808 915 താലൂക്ക് ഓഫീസ് അടൂർ : 0473 4224826 താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2222221 താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087 താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442 താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293 താലൂക്ക് ഓഫീസ് തിരുവല്ല : 0469 2601 303 കെഎസ്ഇബി : 0468 2222337 9446009430 പൊലിസ് : 0468 2222600 സംസ്ഥാനത്തു മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ…

Read More

രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണം കേരളത്തില്‍ സ്ഥിരീകരിച്ചു

  തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ മരണകാരണം കുരങ്ങുവസൂരി തന്നെ. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളുടെ മരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തില്‍ കനത്ത ജാഗ്രതയാണ്. നാളെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.

Read More

മഴ : പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട്: ഇന്ന് (ആഗസ്റ്റ് ഒന്ന്) ഉച്ചയ്ക്ക് ശേഷവും നാളെയും (ആഗസ്റ്റ് രണ്ട്) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

    konnivartha.com : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇന്ന് (ആഗസ്റ്റ് ഒന്ന്) ഉച്ചയ്ക്ക് ശേഷവും നാളെയും (ആഗസ്റ്റ് രണ്ട്) അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍

Read More

പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് 3 പേർ മരിച്ചു

Konnivartha. Com :പത്തനംതിട്ട വെണ്ണിക്കുളത്ത് കാർ തോട്ടിലേയ്ക്കു മറിഞ്ഞു മരിച്ചത് കുമളി സ്വദേശികൾ . കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യു, ഫെബ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചാണ്ടി മാത്യുവിന്റെ മക്കളാണ് മരിച്ച രണ്ടു സ്ത്രീകൾ ആറ്റിലേയ്ക്കു മറിഞ്ഞ കാർ അരമണിക്കൂറോളം പരിശ്രമിച്ച ശേഷം അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഫേബയും, ബ്ലസിയും അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ചാണ്ടി മാത്യു കുമ്പനാട്ടെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.   പരുമല മാർ ഗ്രിഗോറിയൻ കോളേജിലെ ബിസിഎ വിദ്യാർത്ഥിനിയാണ് ബ്ലസി ചാണ്ടി. മാവേലിക്കര ടിജൂസ് അക്കാദമിയിലെ ഒഇടി വിദ്യാർത്ഥിനിയാണ് മരിച്ച ഫെബ എന്നാണ് വിവരം. ബ്ലസിയെ കോളേജിൽ എത്തിക്കുന്നതിനായാണ് ഇവർ എത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.…

Read More

കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കനത്ത മഴയെത്തുടർന്ന് കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും , ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (2022 ഓഗസ്റ്റ് 1)ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു l

Read More

കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു; ഗവിയിലേയ്ക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി

  പത്തനംതിട്ട കൊല്ലമുളയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് ഒഴുക്കിൽ പെട്ടതിന്റെ 200 മീറ്റർ താഴെ നിന്നാണ്. മൃതദേഹം എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതിശക്തമായ മഴയെ തുടർന്ന് ഗവി കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌ വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നത്. നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ 2.5 സെന്റിമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്.മഴ കൂടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൊല്ലം അച്ചന്‍കോവിലില്‍…

Read More

കോട്ടയം മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോട്ടയം മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അംഗന്‍വാടികള്‍, സര്‍ക്കാര്‍ , എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍ എന്നിവയ്ക്കും അവധിയായിരിക്കും സംസ്ഥാനത്തിന്റെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഉരുള്‍ പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനം കടുത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത 4 ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്.

Read More

പത്തനംതിട്ട ജില്ലയില്‍ വരുന്ന നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  konnivartha.com : സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഓഗസ്ത് 1-ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ജില്ലകളിലും ഓഗസ്ത് 2-ന് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 1-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി 02-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ 03-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. 04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 01-08-2022: തൃശ്ശൂര്‍,…

Read More

തുമ്മലിന് സൗജന്യ ചികിത്സ

  konnivartha.com : വിട്ടുമാറാത്ത തുമ്മല്‍, അലര്‍ജി മൂലമുളള തുമ്മല്‍, തുമ്മലോടോപ്പം ജലദോഷം, മൂക്കടപ്പ് തുടങ്ങിയവയ്ക്ക് തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രി ഒ.പി നമ്പര്‍ ആറില്‍ തിങ്കൾ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍    സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 10 മുതല്‍ 65 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281234782.

Read More