konnivartha.com : മധ്യവയസ്കരിലും പ്രായമായവരിലും കണ്ടുവരുന്ന ചെറിയതോതിലുളള ഓര്‍മ്മക്കുറവിന് ഗവ ആയുര്‍വേദ കോളേജ് തൃപ്പൂണിത്തുറ കായചികിത്സാ വിഭാഗം ഒന്നാം നമ്പര്‍ ഒ.പി യില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ഗവേഷണ അടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. പ്രായം 45 മുതല്‍ 70 വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 8281567659, 9037292159.
Read Moreവിഭാഗം: Information Diary
തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
konnivartha.com : അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.ഞായറാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തിങ്കളാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്ര മഴ ( ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ മലയോരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ചില ജില്ലകളിൽ കേന്ദ്ര…
Read Moreഅര്‍ഹരായ എല്ലാവര്ക്കും തൊഴില്‍ കണ്ടെത്താനുള്ള നല്ല അവസരമാണ് തൊഴില്‍ മേള: മന്ത്രി വീണാ ജോര്‍ജ്
തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാതല മെഗാ ജോബ് ഫെയര്‍ 2022 ന്റെ ഉദ്ഘാടനം തിരുവല്ല എംജിഎംഎച്ച്എസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലൂടെ ജില്ലയിലെ തൊഴിലന്വേഷകരുടെ എണ്ണം കണക്കാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് വിവിധസ്ഥാപനങ്ങളെയും കമ്പനികളെയും ഒരുമിപ്പിച്ച് തൊഴില്‍മേള സംഘടിപ്പിച്ചത്. ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും പൊതു ഉപജീവനമാര്‍ഗം സാധ്യമാക്കുന്നതിനായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി പുതുതായി നല്കാന് കഴിയുന്ന തൊഴിലവസരങ്ങള്‍ കണക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുന്നതിനൊപ്പം പൊതുജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റ് തൊഴില്‍ സാധ്യതകളും തൊഴിലന്വേഷകര്‍ ഉപയോഗിക്കണമെന്നും ഇത്തരം സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്നതിന് തൊഴില്‍ മേളയിലൂടെ സാധിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ.…
Read Moreപത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയുടെ വികസനത്തിന് 42.72 കോടി രൂപയുടെ അംഗീകാരം ലഭിച്ചത് അഭിമാനകരം: മന്ത്രി വീണാ ജോര്‍ജ്
konnivartha,com : പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. കോഴഞ്ചേരി പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 19 കോടി രൂപയുടെ ഫണ്ട് ലഭ്യമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അക്വിസിഷന്‍ അഡൈ്വസര്‍ പ്രദേശത്തെ കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാകും. പൂര്‍ത്തിയാകാതെ കിടക്കുന്ന മാരാമണ്‍-ആറാട്ടുപുഴ റോഡ് ദുരിതപൂര്‍ണമായ യാത്രയാണെന്നും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നേരിട്ട് ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ലൈഫ്മിഷന് പദ്ധതിയിലെ വീട് നിര്‍മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിന് ജിയോളജി…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവിനെ പിടികൂടി
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. പെൺകുട്ടിയെ വീട്ടിൽ നിന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയ മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്ക്കൽ അനീഷ് കുമാറിന്റെ മകൻ അമൽ (21) ആണ് കാസർകോട് ചീമേനിയിൽ നിന്നും വെള്ളി വൈകിട്ട് പിടിയിലായത്. ചൊവ്വ രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കീഴ്വായ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ചീമേനി പോലീസിനെ വിവരമറിയിച്ചശേഷം കീഴ്വായ്പുർ പോലീസ് വ്യാഴം രാത്രി അവിടെയെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുവന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്ററിലാക്കി. അവിടെ വനിതാപൊലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തി. അപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചവിവരം തെളിഞ്ഞത്.വീട്ടിൽ നിന്നും…
Read Moreമങ്കിപോക്സ്: ആദ്യ രോഗി രോഗമുക്തി നേടി
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്സ്…
Read Moreറ്റി കെ ദാമോദരൻ (94) ( കോന്നി ചെമ്മാനി സഖാവ് ) നിര്യാതനായി
കോന്നി മുറിഞ്ഞകൽ തോണുവേലിൽ റ്റി കെ ദാമോദരൻ (94) (ചെമ്മാനി സഖാവ് ) വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതനായി. സംസ്ക്കാരം നാളെ (31.07.22) ഞായർ പകൽ 11 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സതി ദാമോധരൻ മക്കൾ : D. സന്തോഷ് കുമാർ, D. സ്നേഹലത (റിട്ട. മാനേജർ കേരള ബാങ്ക്, പത്തനംതിട്ട) കൊച്ചു മക്കൾ ശ്രാവൺ സന്തോഷ്, ശ്രദ്ധ സന്തോഷ്, അഭിജിത്ത് രാജേന്ദ്രൻ, അനന്തു രാജേന്ദ്രൻ മരുമക്കൾ : ഷിജി സന്തോഷ്, കെ.രാജേന്ദ്രൻ (റിട്ട. ട്രഷറി ഓഫീസർ ) ചെമ്മാനി സഖാവ് പരിസ്ഥിതി പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയായിരുന്നു അന്തരിച്ച സഖാവ് ചെമ്മാനി. പാറമടകൾക്കെതിരെ ആദ്യ കാല സമരങ്ങൾ ഏറ്റെടുത്ത് പശ്ചിമഘട്ട സമര സമിതിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കർശന നിലപാട് സ്വീകരിച്ചതിന്റെ പേരിൽ നിരവധി നിയമയുദ്ധങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്.…
Read Moreഅനധികൃത പാർക്കിംഗ് :കോന്നി ചന്ദനപ്പള്ളി റൂട്ടിൽ ഗതാഗതക്കുരുക്ക്
konnivartha.com : കോന്നി ആനക്കൂട് റോഡില്‍ അനധികൃതമായി റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ കടകളിലേക്ക് പോകുന്നതിനാല്‍ വലിയ ഗതാഗത കുരുക്ക് ഉണ്ടാകുന്നു .നിത്യവും ഇവിടെ ഗതാഗത കുരുക്ക് ആണെങ്കിലും അധികാരികള്‍ സത്വര നടപടി സ്വീകരിക്കുന്നില്ല . അല്‍പ്പം മുന്‍പും വലിയ ഗതാഗത കുരുക്ക് ഉണ്ടായി . ഈ റോഡില്‍ ഉള്ള കടകളിലേക്ക് പോകുന്ന ആളുകള്‍ വാഹനം അനധികൃതമായി റോഡില്‍ നിര്‍ത്തിയിട്ട ശേഷമാണ് പോകുന്നത് . വാഹനം പാര്‍ക്ക് ചെയ്യാന്‍ വലിയ കച്ചവടക്കാര്‍ സ്വന്തമായി സ്ഥലം കണ്ടെത്തിയിട്ടില്ല . വൈകുന്നേരങ്ങളില്‍ വലിയ വാഹന നിരയാണ് ഇവിടെ കാണുന്നത് . ചെറിയ വാഹനം പോലും പോകുവാന്‍ ഉള്ള ഇടമില്ലാത്ത നിലയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നു . ഇവിടെ വാഹനം റോഡില്‍ നിര്‍ത്തി ഇടുന്നതാണ് ഗതാഗത കുരുക്കിന് കാരണം. പോലീസ് നടപടി ഉണ്ടാകണം . അനധികൃതമായി റോഡിലേക്ക് ഇറക്കി…
Read Moreപത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /സര്‍ക്കാര്‍ അറിയിപ്പുകള്
കെല്‍ട്രോണില്‍ മാധ്യമ പഠനം കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും , ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈല്‍ ജേണലിസം(മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം. 695 014, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന് ലിങ്ക്…
Read More2022 ജൂലൈ 30, ആഗസ്റ്റ് 1 :പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യത
2022 ജൂലൈ 30, ആഗസ്റ്റ് 1 :പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യത .കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം 2022 ജൂലൈ 30, ആഗസ്റ്റ് 1 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലെര്‍ട്ടും കൂടാതെ 2022 ആഗസ്റ്റ് 2 തീയതിയില്‍ അതി ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ഉരുൾപൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 2022 ജൂലൈ 29 മുതൽ ആഗസ്റ്റ് 02 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ…
Read More