konnivartha.com /പത്തനംതിട്ട : പ്രതികൾ അമിതവേഗതയിൽ വാഹനമോടിച്ചുപോയത് ചോദ്യം ചെയ്തവരുടെ കൂട്ടത്തിലുണ്ടെന്ന് ആരോപിച്ച്, യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച കേസിൽ 7 പ്രതികളെയും കൊടുമൺ പോലീസ് പിടികൂടി. അങ്ങാടിക്കലിൽ ശനി രാത്രി 8 മണിയ്ക്കാണ് സംഭവം. അങ്ങാടിക്കൽ വായനശാലാ ജംഗ്ഷൻ മുണ്ടയയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ്(39) വീടിനുമുന്നിൽ പ്രതികളുടെ ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായത്. പ്രതികളായ കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അനിൽകുമാറിന്റെ മകൻ അഭിഷേക് (23),വിളയിൽ വീട്ടിൽ വിത്സന്റെ മകൻ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ ലാലു മകൻ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അശോകന്റെ മകൻ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ രാജേന്ദ്രൻ മകൻ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിജയൻ മകൻ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ കമലാസനൻ മകൻ ഉമേഷ് 23)…
Read Moreവിഭാഗം: Information Diary
രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. തുടർന്ന്, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങൾ പരസ്പരം മാറും. ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Read Moreഅഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം : ടോൾ ഫ്രീ നമ്പർ:1064
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ പൊതുജനങ്ങൾക്ക് വിജിലൻസിനെ അറിയിക്കാമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം . ടോൾ ഫ്രീ നമ്പർ: 1064. ഫോൺ: 8592900900. വാട്‌സാപ്: 9447789100. konnivartha.com : കോർപറേഷനുകളിലും നഗരസഭകളിലും വിജിലൻസ് നടത്തിയ ‘ഓപ്പറേഷൻ ട്രൂഹൗസ്’ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനധികൃതമായി നിർമാണാനുമതി നൽകുന്നതായും കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി കെട്ടിട നമ്പർ അനുവദിക്കുന്നതായും വ്യക്തമായി. വെള്ളി രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ആറ് കോർപറേഷനിലും 53 നഗരസഭകളിലുമായിരുന്നു പരിശോധന. അനധികൃത കെട്ടിടങ്ങൾക്ക് സഞ്ചയ സോഫ്‌റ്റ്‌വെയർ മുഖേന കെട്ടിട നമ്പർ നൽകാൻ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായും വ്യക്തമായി. ചില ഓഫീസുകളിൽ സെക്രട്ടറി, അസി. എൻജിനിയർമാർ, ഓവർസിയർമാർ എന്നിവർക്ക് നൽകിയ യൂസർ ഐഡിയും പാസ്‌വേർഡുമുപയോഗിച്ച് അനധികൃതമായി കെട്ടിട നമ്പർ അനുവദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ പാസ്‌വേർഡും യൂസർനെയിമും ചില കരാർ…
Read Moreആഫ്രിക്കൻ പന്നിപ്പനി: ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
konnivartha.com : ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ ഡയറക്ടറേറ്റ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പന്നിവളർത്തൽ മേഖലയെ രോഗബാധയിൽനിന്ന് സംരക്ഷിക്കാനാണ് കർഷകർക്ക് ജാഗ്രതാനിർദേശം നൽകിയത്.പന്നിവളർത്തൽ കേന്ദ്രങ്ങളിലെ പന്നികളിൽ രോഗലക്ഷണമോ അസ്വാഭാവിക മരണമോ സംഭവിക്കുന്നുണ്ടോയെന്ന് ജാഗ്രത പുലർത്തണം. ഇത്തരം സംഭവമുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർമാരെ അറിയിക്കണം. വിവരങ്ങൾ അറിയിക്കുവാൻ കൺട്രോൾ റൂം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. ഫോൺ: 0471 2732151 അതേസമയം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെയും സമീപ പ്രദേശങ്ങളിലെയും പന്നികളെ കൊല്ലാനുള്ള നടപടി തുടങ്ങി. 685 പന്നികളെ കൊല്ലാനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. തവിഞ്ഞാൽ കരിമാനിയിലെ ഫാമിലെ 360 പന്നികളെയും മാനന്തവാടി കണിയാരത്തെ വിവിധ ഫാമുകളിലുള്ള 325 പന്നികളെയുമാണ് കൊല്ലുക. മൃഗസംരക്ഷണ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിർദേശങ്ങൾ ഇവയാണ് ഫാമുകളിൽ കാട്ടുപന്നികളുടെയും അലഞ്ഞുതിരിയുന്ന പന്നികളുടെയും സമ്പർക്കം ഒഴിവാക്കുക. പന്നിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് തൽക്കാലം ഒഴിവാക്കുക, അറവുശാല, ഹോട്ടൽ മാലിന്യം (പ്രത്യേകിച്ചും…
Read Moreമങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു “For all of these reasons, I have decided that the global #monkeypox outbreak represents a public health emergency of international concern.”- konnivartha.com : രോഗം കൂടുതൽ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്.72 രാജ്യങ്ങളിലാണ് ഇതുവരെ മങ്കിപോക്സ് സ്ഥിരീകരിച്ചത്.70 ശതമാനത്തോളം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്.കോവിഡിനെയും ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു Global Monkeypox Outbreak is Now a Public Health Emergency of International Concern, Says WHO Director-General Monkeypox, which slowly crawled its way into our world in early May this year, is now a full-fledged global health emergency, as…
Read More500 ന് മുകളിലുള്ള വൈദ്യുതി ബില്ലും കൗണ്ടറിൽ സ്വീകരിക്കും:കെ എസ് ഇ ബി
konnivartha.com : കെഎസ്‌ഇബി ക്യാഷ് കൗണ്ടറുകളിൽ 500 രൂപക്ക് മുകളിലുള്ള വൈദ്യുതി ബിൽ തുകയും സ്വീകരിക്കും. 500ൽ കൂടുതലുള്ള ബില്ലുകൾ സ്വീകരിക്കില്ലെന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും കെഎസ്‌ഇബി അറിയിച്ചു. കെഎസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ് 50 ശതമാനത്തിൽ താഴെയാണെന്ന് ഊർജപ്രിൻസിപ്പൽ സെക്രട്ടറി നിരീക്ഷിച്ചിരുന്നു. ഓൺലൈൻ പേയ്‌മെന്റ് പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിലാണ് 500 രൂപയിൽ അധികമുള്ള ബിൽ അടക്കേണ്ട ഉപഭോക്താക്കൾ കൗണ്ടറിലെത്തുമ്പോൾ പണം സ്വീകരിക്കുകയും ഓൺലൈനായി അടക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന നിർദേശമുണ്ടായത്.
Read Moreഇ-ശ്രം പോർട്ടൽ; അസംഘടിത തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാം
സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വമുള്ളവർക്ക് ഇ-ശ്രം പോർട്ടലിൽ 31വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2464240.
Read Moreയു.എ.ഇ.യിലെ സ്‌കൂളിലേക്ക് നിയമനം
konnivartha.com : യു.എ.ഇ.യിലെ അബുദാബിയിലുള്ള ഇന്ത്യൻ സി.ബി.എസ്.സി. സ്‌കൂളിൽ നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക് എഡ്യുക്കേഷൻ (സെക്കൻഡറി), അറബിക് (സെക്കൻഡറി) വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അതത് വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ കുറഞ്ഞത് രണ്ട് വർഷത്തെ അധ്യാപന പരിചയവും ഉണ്ടായിരിക്കണം. ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും സി.ബി.എസ്.ഇ സ്‌കൂളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയവും അഭികാമ്യം. സപ്പോർട്ട് സ്റ്റാഫ് തസ്തികയ്ക്ക് പത്താംക്ലാസ് വിജയിച്ചിരിക്കണം. ടീച്ചർ അസിസ്റ്റന്റ് ഒഴിവിലേക്ക് പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 45 വയസ്. എല്ലാ തസ്തികകൾക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയ വിനിമയ പാടവം നിർബന്ധം. ആകർഷകമായ ശമ്പളം, സൗജന്യ താമസം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ് തുടങ്ങി യു.എ.ഇ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും.…
Read Moreപത്തനംതിട്ട ജില്ല : വാര്‍ത്തകള്‍ /അറിയിപ്പുകള്‍
ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം 26ന് റാന്നി ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസ് ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം ഈ മാസം 26ന് 9 :30ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണവും ഹൈടെക് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനും മൊമെന്റോ വിതരണം മുന്‍ എംഎല്‍എ രാജു ഏബ്രഹാമും നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ രേണുകാ ഭായ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം.വി പ്രസന്നകുമാര്‍, പ്രിന്‍സിപ്പല്‍ കെ .കെ രാജീവ്,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പ്
കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ടാലന്റ് ഷോ സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്‌ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്‌സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ…
Read More