അടിവസ്ത്രമഴിച്ച് പരിശോധന: അഞ്ച് പേര്‍ അറസ്റ്റില്‍

  konnivartha.com : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. സ്വകാര്യ ഏജന്‍സിയായ സ്റ്റാര്‍ സെക്യൂരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കോളജ് ശുചീകരണ ജീവനക്കാര്‍ ആയൂര്‍ സ്വദേശികളായ എസ്.മറിയാമ്മ, കെ.മറിയാമ്മ സ്റ്റാര്‍ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്   പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചത്. ഇന്ന് കോളജില്‍ എത്തിയ സൈബര്‍ പൊലീസ് സംഘം പരിശോധനയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് സംഭവിച്ച ഗുരുതര വീഴ്ചകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു.   അതേസമയം നീറ്റ് പരീക്ഷാ നടത്തിപ്പുമായി…

Read More

കോന്നിയില്‍ വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  konnivartha.com : കോന്നിയില്‍ ബേക്കറി വ്യാപാരിയെ കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി .   കോന്നി പഞ്ചായത്ത് ഓഫീസിനു സമീപം കിച്ചൂസ് ബേക്കറി കട ഉടമ (സതീഷ്‌ (അമ്പിളി 47)യേയാണ് കടയ്ക്ക് ഉള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് . കോന്നി മങ്ങാരം മംഗലത്തു വീട്ടിൽ സതീഷ്  വർഷങ്ങളായി  ഇവിടെ കട നടത്തുന്നു .  കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു

Read More

പത്തനംതിട്ട ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പരുകള്‍

  അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും താലൂക്ക് ഓഫീസുകളുടെയും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ : 1077. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ : 0468 2 322 515, 9188 297 112, 8078 808 915. താലൂക്ക് ഓഫീസ് അടൂര്‍ : 0473 4 224 826, താലൂക്ക് ഓഫീസ് കോഴഞ്ചേരി : 0468 2 222 221, താലൂക്ക് ഓഫീസ് കോന്നി : 0468 2 240 087, താലൂക്ക് ഓഫീസ് റാന്നി : 0473 5 227 442, താലൂക്ക് ഓഫീസ് മല്ലപ്പളളി : 0469 2 682 293, താലൂക്ക് ഓഫീസ് തിരുവല്ല : 0469 2 601 303.

Read More

ബലാൽസംഗ കേസിൽ ഒരാൾ പിടിയിൽ

  konnivartha.com : പലതവണ ബലാൽസംഗം ചെയ്തശേഷം, ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും മറ്റും നൽകി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കീഴ്‌വയ്പ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, മലപ്പുറം പുളിക്കൽ ഒളവട്ടൂർ ചോലക്കരമ്മൻ വീട്ടിൽ നാരായണന്റെ മകൻ സുനിൽ കുമാർ (42) ആണ് വെള്ളിയാഴ്ച്ച വൈകിട്ട് പിടിയിലായത്.     ഏഴുമറ്റൂർ സ്വദേശിനിയായ 40 കാരിയെ അമ്പലപ്പുഴ ക്ഷേത്രത്തിൽ വച്ച് 2020 ഫെബ്രുവരി 24 ന് വിവാഹം കഴിച്ച ശേഷം, പലയിടങ്ങളിൽ ബലാൽസംഗം ചെയ്യുകയും ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി നൽകിയത്. നിയമപ്രകാരം വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ചശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്.   അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിൽ വച്ചും, പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിൽ താമസിപ്പിച്ച് പൂട്ടിയിട്ടും ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയും ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു.ഇയാളുടെ സുഹൃത്തുക്കളായ മറ്റ് 6 പ്രതികൾക്ക്…

Read More

വനം കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകും:കോന്നിയിലെ റോഡും വനമാക്കി മാറ്റുവാന്‍ നീക്കം

  konnivartha.com : വനവിസ്തൃതി കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകുമെന്ന് ആശങ്കയിലാണ് പല നഗര ഗ്രാമമേഖലകളും. രാജ്യത്ത് വനവിസ്തൃതി കൂട്ടാനായി വനം വകുപ്പ് നടപ്പാക്കുന്ന പല കുതന്ത്രങ്ങളും നാളെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ന്ന ആശങ്ക ഉയരുകയാണ്. ആഗോളതാപന പോലെയുള്ള പ്രതിസന്ധികളെ മറികടക്കാനായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിയുള്ള വനം വിസ്തീര്‍ണ്ണം കൂട്ടണമെന്ന കേന്ദ്ര സർക്കാർ നയത്തെ മറയാക്കിയാണ് വനം വകുപ്പ് സ്വന്തം നിയന്ത്രണത്തിലുള്ള റവന്യൂ ഭൂമി ഉൾപ്പെടെ സംരക്ഷിത വന മേഖലയായി മാറ്റുന്നത്. ഉദ്യോഗസ്ഥർ വന വിസ്തൃതി കൂട്ടുകയും ഇത്തരം പ്രദേശങ്ങളിൽ സ്വഭാവിക വനം വെച്ചു പിടിപ്പിക്കുകയും ആണ് നിലവിൽ ചെയ്യുന്നത്. വിവിധ പേരുകളിലൂടെ പൊതു ജനപങ്കാളിത്തത്തോടെ പൊതു പ്രദേശങ്ങളിൽ വനം നട്ടുപ്പിടിപ്പിക്കുന്ന രീതികളും ആവിഷ്കരിച്ചിട്ടുണ്ട്’ നാട്ടുക്കാർ വിദൂര ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ബുദ്ധിമുട്ടുകളും തിരിച്ചറിയാതേയാണ് ഇത്തരം പദ്ധതികളിൽ വനം ഉദ്യോഗസ്ഥർക്ക് ഒപ്പം ചേരുന്നത്.…

Read More

രജിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ പ്രവർത്തനസജ്ജം

രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായി. വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സബ്‌രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in ഇപ്പോൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു വകുപ്പ് അറിയിച്ചു. വെബ്സൈറ്റ് മുഖേന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ പരാതികൾക്കും സംശയ നിവാരണത്തിനും ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫിസുകളുമായോ രജിസ്ട്രേഷൻ വകുപ്പിന്റെ ആസ്ഥാന ഓഫിസിൽ പ്രവർത്തിക്കുന്ന ഐടി ഹെൽപ്പ് ഡെസ്‌കുമായോ (0471-2703423, 8547344357 വാട്സ് ആപ്പ് / കോൾ) ബന്ധപ്പെടണം.

Read More

വാനര വസൂരി (മങ്കി പോക്സ്) : പത്തനംതിട്ട ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു

  konnivartha.com : സംസ്ഥാനത്ത് വാനര വസൂരി സ്ഥിരികരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലാതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ 12 ന് യുഎഇ സമയം വൈകിട്ട് അഞ്ചിന് ഷാര്‍ജ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ ആണ് രോഗം സ്ഥരീകരിച്ചിട്ടുളളത്. ഫ്ളൈറ്റ് കോണ്‍ടാക്ട് ഉളള ജില്ലയിലെ 16 പേരെ നിരീക്ഷിച്ചു വരുന്നു. നിലവില്‍ ഇവര്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ല. പ്രവാസികള്‍ കൂടുതലുളളതിനാല്‍ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയും, 21 ദിവസത്തിനകം എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും വേണം.

Read More

കോന്നി ഗവ : മെഡിക്കൽ കോളേജിനോടുള്ള അവഗണന: കോന്നിയില്‍ നാളെ നടത്തുന്ന ആരോഗ്യമേള യു ഡി എഫ് ബഹിഷ്കരിച്ചു

  konnivartha.com  .കോന്നി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നാളെ പ്രമാടത്ത്  നടത്തുന്ന ആരോഗ്യമേളയിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം ഉന്നയിച്ചുകൊണ്ടും, കോന്നിയിലെ മെഡിക്കൽ കോളേജിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും യുഡി എഫ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ആരോഗ്യമേള ബഹിഷ്കരിക്കുന്നതാണെന്ന് യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു.

Read More

പത്തനംതിട്ട : ആവശ്യമെങ്കില്‍ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കും

  konnivartha.com : അടിയന്തിര സാഹചര്യമുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് പോലീസിന്റെ സഹായം തേടും. കുരങ്ങ് പനിയുടെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് മടങ്ങി എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ കരുതല്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്(ആരോഗ്യം) നിര്‍ദേശം നല്‍കി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, അഡീഷണല്‍ എസ്പി ബിജി ജോര്‍ജ് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡി എം ഒ ഓഫീസ് ആദ്യം പുറത്ത് വിട്ട റൂട്ട് മാപ്പ് തെറ്റ്

  konnivartha.com : കൊല്ലത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരിൽ രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ് . പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അതേസമയം കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് ജില്ലാകലക്ടർ അഫ്സാന പർവീൺ പറഞ്ഞു.സംസ്ഥാനത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.  

Read More