മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം:5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട്

  സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ നിന്നുള്ളവർ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാൽ ആ ജില്ലകൾക്ക് പ്രത്യേക ജാഗ്രത നൽകിയിട്ടുണ്ട്. രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവർത്തകർ ഇവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കും. ഇവർക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ കോവിഡ് ഉൾപ്പെടെയുള്ള പരിശോധന നടത്തും. മങ്കിപോക്സിന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ ആ പരിശോധനയും നടത്തും. എല്ലാ ജില്ലകളിലും ഐസൊലേഷൻ സജ്ജമാക്കും. മെഡിക്കൽ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും യാത്രക്കാർ ഉള്ളതിനാൽ എയർപോർട്ടുകളിൽ ജാഗ്രത…

Read More

സൗദിയിൽ കുരങ്ങു വസൂരി സ്ഥിരീകരിച്ചു

സൗദി അറേബ്യയില്‍ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് റിയാദിലെത്തിയ ആള്‍ക്കാണ്. രോഗബാധ. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് ഇതാദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിക്കുയായിരുന്നു. ഇയാള്‍ക്ക് എല്ലാവിധ ചികിത്സയും നല്‍കി വരുന്നതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ പരിശോധിക്കുകയും അവരുടെ സാമ്പിളുകള്‍ ശേഖരിച്ചതായും മന്ത്രാലയം അറിയിച്ചു. എന്നാല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.     Saudi Arabia’s health ministry said on Thursday it had detected the first case of monkeypox in the Kingdom, for a person coming from abroad to Riyadh. The ministry added that the infected person was under medical care in…

Read More

Centre rushes High Level multi-disciplinary team to Kerala for supporting the State in public health interventions and investigating for Monkey Pox outbreak

Centre rushes High Level multi-disciplinary team to Kerala for supporting the State in public health interventions and investigating for Monkey Pox outbreak konnivartha.com : Union Ministry of Health & Family Welfare has rushed a high-level multi-disciplinary team to Kerala to collaborate with the State Health Authorities in instituting public health measures in view of the confirmed case of Monkey Pox in Kollam district of Kerala. The Central team to Kerala comprises of experts drawn from National Center for Disease Control (NCDC), Dr. RML Hospital, New Delhi and senior official from…

Read More

മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു

  konnivartha.com : കേരളത്തിലെ കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, (എന്‍.സി.ഡി.സി) ജോയിന്റ് ഡയറക്ടര്‍ ഡോ: സാങ്കേത് കുല്‍ക്കര്‍ണി , ന്യൂഡല്‍ഹിയിലെ ഡോ. ആര്‍.എം.എല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍, ഡോ: അരവിന്ദ് കുമാര്‍ അച്ഛ്റ ഡെര്‍മറ്റോളജിസ്റ്റ് ഡോ: അഖിലേഷ് തോലേ , കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡൈ്വസര്‍ ഡോ: പി. രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം. ഈ സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേര്‍ന്ന് പൊട്ടിപ്പുറപ്പെട്ട രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനെ അറിയിക്കുന്നതൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ…

Read More

ഇന്ത്യയിലെ ആദ്യ വാനര വസൂരി (മങ്കിപോക്സ്) കേരളത്തിൽ സ്ഥിരീകരിച്ചു

    konnivartha.com : സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മാത്രമേ രോഗം പടരുകയുള്ളൂ. ലോകാരോഗ്യസംഘടനയുടേത് അടക്കം എല്ലാ മാർഗ നിർദേശങ്ങളും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. യുഎഇയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഇദ്ദേഹം നേരെ വീട്ടിലേക്കാണ് പോയത്. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ അടക്കം 11 പേർ ക്ലോസ് കോണ്ടാക്ട് ലിസ്റ്റിലുണ്ട്. അച്ഛൻ, അമ്മ, വീട്ടിലേക്ക് എത്തിച്ച ടാക്സി ഡ്രൈവർ, വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവർ തുടങ്ങിയവരടക്കം 11 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. രോഗി ഇപ്പോൾ ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ…

Read More

അമിതവേഗത്തിൽ പാഞ്ഞ പെട്ടി ഓട്ടോയെ പോലീസ് ജീപ്പ് കുറുകെയിട്ടുതടഞ്ഞു : മോഷ്ടാക്കൾ കുടുങ്ങി

  konnivartha.com /പത്തനംതിട്ട : അമിതവേഗതയിൽ പാഞ്ഞ പെട്ടി ഓട്ടോറിക്ഷയും,പിന്തുടർന്നുവന്ന മോട്ടോർ സൈക്കിളും കണ്ടപ്പോൾ പന്തികേട് തോന്നിയ മാന്നാർ പോലീസ് സ്റ്റേഷനിലെ രാത്രികാല പെട്രോളിങ് സംഘം ജീപ്പ് കുറുകെയിട്ട് തടഞ്ഞപ്പോൾ വലയിലായത് രണ്ട് മോഷ്ടാക്കൾ.റോഡ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ചവരായിരുന്നു പെട്ടി  ഓട്ടോയിലുണ്ടായിരുന്നത്. കായംകുളം കൃഷ്ണപുരം രണ്ടാം കുറ്റി പന്തപ്ലാവിൽ ജലാലുദ്ദീന്റെ മകൻ സിദ്ധീക് (40), കറ്റാനം ഇലിപ്പക്കുളം തടയിൽ വടക്കേതിൽ ബഷീറിന്റെ മകൻ മുഹമ്മദ്‌ ഇല്ല്യാസ് (29) എന്നിവരാണ് മാന്നാർ പോലീസിന്റെ പിടിയിലായത്. ബുധൻ വെളുപ്പിന് മൂന്നുമണിയ്ക്കാണ് സംഭവം. സ്വകാര്യനിർമാണ കമ്പനിയുടെ റോഡ് നിർമാണ സാമഗ്രികളാണ് ഓട്ടോയിൽ കടത്തിയതെന്ന് മനസ്സിലായ പോലീസ് സംഘം, പുളിക്കീഴ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് എസ് ഐ കവിരാജനും സംഘവും സ്ഥലത്തെത്തി, മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്തപ്പോൾ, ആദ്യമല്ല നേരത്തെയും ഈ സാധനങ്ങൾ റോഡുവക്കിൽ നിന്നും മോഷ്ടിക്കാറുണ്ടെന്ന് മൊഴിനൽകി.…

Read More

 വാനര വസൂരിയ്‌ക്കെതിരെ കേരളത്തില്‍ അതീവ ജാഗ്രത

  konnivartha.com : വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗലക്ഷണമുള്ളയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പരിശോധനക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക്…

Read More

അച്ചന്‍ കോവിലില്‍ തേക്ക് മരം വീണ് വീട് പൂർണമായി തകർന്നു

  konnivartha.com : കനത്ത കാറ്റിലും മഴയിലും അച്ചന്‍ കോവിൽ ദേവസ്വത്തിലെ തേക്ക് മരം വീണു വീട് പൂർണമായി തകർന്നു.അച്ചൻകോവിൽ ഊനാട്ടു കോയിക്കൽ അമ്പിനാഥൻ പിള്ളയുടെ വീടാണ് തകർന്നത്. അച്ചന്‍ കോവിൽ ദേവസ്വത്തിലെ വർഷങ്ങൾ പഴക്കമുള്ള തേക്കു മരമാണ് വീണത്. മഴ സമയത്ത് വീട്ടുകാർ പുറത്ത് ആയിരുന്നതിനാൽ ആർക്കും അപകടങ്ങൾ ഉണ്ടായില്ല.വർഷങ്ങളായി ദേവസ്വം ബോർഡ് ഈ മരങ്ങൾ വെട്ടി മാറ്റാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ അത് ചെയ്തിട്ടില്ലെന്നും ഇനിയും ഇതുപോലെ അപകടാവസ്ഥയിലുള്ള തേക്ക് മരങ്ങളാണ് പ്രദേശത്തെ വീടുകൾക്ക് സമീപം നിൽക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

Read More

ശക്തമായ മഴ , ജാഗ്രതാ നിര്‍ദേശം: മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലും കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാലും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 190 മീറ്ററാണ്. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മുഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിലെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം എന്നതിനാലും കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ…

Read More

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്

  konnivartha.com : ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് സംസാരിക്കുന്നു: അടിസ്ഥാന സൗകര്യവികസനം പൊതുജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടികള്‍, സ്‌കൂള്‍, വെറ്ററിനറി ആശുപത്രി തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്നു. പഞ്ചായത്തിലെ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായും കൃത്യമായും സേവനം ലഭ്യമാക്കുന്നുണ്ട്. മാലിന്യ സംസ്‌കരണം ശുചിത്വത്തിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്നു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിന് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനൊപ്പം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു.…

Read More