പത്തനംതിട്ട ജില്ലയിലെ കോവിഡ് മരണങ്ങളിലേറെയും അനുബന്ധ രോഗങ്ങള്‍ ഉളളവരും, വാക്സിന്‍ സ്വീകരിക്കാത്തവരും

  konnivartha.com : ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ പോസ്റ്ററിന്റെ പ്രകാശനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി നിര്‍വഹിച്ചു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാക്സിനേഷന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.സന്തോഷ്‌കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഇന്‍-ചാര്‍ജ് ഷേര്‍ലി ചാക്കോ, ടെക്നിക്കല്‍ അസിസ്റ്റന്റ് കോശി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍ ഷൈലാഭായി, ആര്‍.ദീപ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ഇതുവരെയുളള കണക്കുകള്‍ നോക്കിയാല്‍ 60 വയസിനു മുകളിലുളള 44 ശതമാനം പേര്‍ മാത്രമേ മുന്‍ കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുളളൂ. 18 വയസിനു മുകളില്‍ മുന്‍കരുതല്‍ ഡോസ് എടുത്ത് ഒരു ശതമാനവും 45 നും 59 വയസിനുമിടയില്‍ ഇത് രണ്ട് ശതമാനവുമാണ്. ജില്ലയിലെ കോവിഡ്…

Read More

പത്തനംതിട്ടയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് ലൈംഗികപീഡനം : പ്രതി അറസ്റ്റിൽ

  പത്തനംതിട്ട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെവീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പന്തളം,കടയ്ക്കാട്‌ മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ റാവുത്തർഅൻസാരി(48)യെയാണ് അടൂർ പോലീസ് പിടികൂടിയത്.കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം.പീഡനവിവരം പോലീസിൽ പരാതിപ്പെട്ടതിനെതുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാഞ്ഞതും, വീട്ടുകാരെയോ, സുഹൃത്തുക്കളെയോ ബന്ധപ്പെടാഞ്ഞതും അന്വേഷണത്തിന്റെ തുടക്കത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും,. പ്രതിയുടെ നീക്കം തിരിച്ചറിയാൻ കഴിയാതെവരികയും ചെയ്തു. തുടർന്ന്, ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ.പി.എസ്സിന്റെ നിർദ്ദേശ പ്രകാരം, അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇയാൾ പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം നീണ്ടു. അങ്ങനെയാണ് ശാസ്താംകോട്ട ഭരണിക്കാവിൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി യുടെ നേതൃത്വത്തിലുള്ള…

Read More

ചാര്‍ജ് ചെയ്യുന്നതിന് ഇടയില്‍ കോന്നിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

  konnivartha.com : മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇടയില്‍ പൊട്ടി തെറിച്ചു .ആളപായം ഇല്ല . ഇന്ന് വെളുപ്പിനെ നാലരയോടെ ആണ് സംഭവം .കോന്നി എലിയറക്കല്‍ കാളന്‍ചിറ വീട്ടില്‍ ആഷിക്കിന്‍റെ ഓപ്പോ റെനോ 2 ഇനത്തില്‍ ഉള്ള ഫോണ്‍ ആണ് പൊട്ടി തെറിച്ചത്‌ . മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാര്‍ജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിച്ചു . കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി .ഫോണ്‍ പൂര്‍ണ്ണമായും കരിഞ്ഞു പോയി . ഇതേ പോലുള്ള സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട് . മൊബൈല്‍ ബാറ്ററി ഷോര്‍ട്ടായാല്‍ പൊട്ടി തെറിക്കാന്‍ സാധ്യത കൂടുതലാണെന്ന് കോന്നിയിലെ പ്രമുഖ മൊബൈല്‍ ഷോപ്പ് ഉടമ ദിലീപ് എക്സ് സല്‍ പറഞ്ഞു

Read More

പത്തനംതിട്ട ജില്ലയിലെ പെറ്റ് ഷോപ്പുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കും

    konnivartha.com : പെറ്റ് ഷോപ്പുകള്‍ക്ക് അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ലൈസന്‍സ് ഉണ്ടോ എന്ന് സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് (എസ് പി സി എ ) പരിശോധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. എസ്പിസിഎ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നായയെ വളര്‍ത്തുന്നവര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് വാക്‌സിനേഷന്‍ എടുക്കണം. ജില്ലയിലെ 69 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കി വളര്‍ത്തുനായകളെ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കണം. ലൈസന്‍സ് എടുക്കാത്ത ഉടമസ്ഥര്‍ക്ക് പിഴ ഈടാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   യോഗത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്  മാനേജ്‌മെന്റ് കമ്മറ്റിയും രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്…

Read More

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം

  മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അറിയിച്ചു. വൈറല്‍പ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഇതുകൂടാതെ എലിപ്പനി, ഡെങ്കിപ്പനി,തക്കാളിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്ന് വരികയാണ്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കണം. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 97 പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഉണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍- പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തീവ്രമായ തലവേദന, ശരീരവേദന, കണ്ണിന് ചുറ്റും വേദന,…

Read More

ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യം

  ജൂലായ് 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.   18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഇത്തരമൊരു പദ്ധതിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Read More

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

  ശ്രീലങ്കയില്‍ അനിശ്ചിതകാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്റാക്കിയെന്ന് മാലദ്വീപിലേക്ക് പോയ ഗോട്ടബയ രാജപക്സെ സ്‌പീക്കറെ അറിയിക്കുകയായിരുന്നു. ജൂലൈ 20ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 19 വരെ പ്രസിഡന്റ് സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിക്കും. രാജിവയ്‌ക്കാതെ പ്രസിഡന്‍റ് ഗൊതബയ രാജ്‌പക്സെ രാജ്യം വിട്ട സാഹചര്യത്തിലാണ് പുതിയ നടപടി. അതേസമയം, റെനില്‍ വിക്രമസിംഗെയുടെ രാജിയാവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവും കടുക്കുകയാണ്. ജൂലൈ 13ന് രാജിവയ്‌ക്കുമെന്ന പ്രഖ്യാപനം പാലിക്കാതെ രാജ്യവിട്ട ഗൊതബയ രാജ്‌പക്സെ രാഷ്‌ട്രീയാഭയം തേടി മാലദ്വീപില്‍ തുടരുമ്പോള്‍ ശ്രീലങ്കയില്‍ വന്‍ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ തുടരുകയാണ്.  

Read More

റാന്നിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു

  konnivartha.com : റാന്നിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു പൂർണ്ണമായും കത്തി നശിച്ചു.പത്തുമണിയോടെയാണ് അപകടം നടന്നത്.ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴഞ്ചേരിയിൽ നിന്ന് ഈരാറ്റുപേട്ടക്ക് പോകുമ്പോൾ ചെല്ലക്കാട് കയറ്റത്തിൽ വെച്ച് കാറിൽ നിന്നും പുക ഉയരുകയും . ആളുകൾ വാഹനം നിർത്തി ഇറങ്ങുകയും ചെയ്തു. ശേഷം നിസാൻ ടോറാനോ കാർ പൂർണ്ണമായും കത്തുകയുമായിരുന്നു.റാന്നി പോലീസും,ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയിരുന്നു.   report:anu elakolloor 

Read More

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യത: ജാഗ്രതാ നിര്‍ദേശം

konnivartha.com : കേന്ദ്ര കാലവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം 2022 ജൂലൈ 13, 14 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ (Yellow) അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.   ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,ഉരുൾപൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.താഴ്ന്ന പ്രദേശങ്ങൾ,നദീതീരങ്ങൾ,ഉരുൾപൊട്ടല്‍ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍

തോക്ക് ലൈസന്‍സുളളവര്‍ രജിസ്റ്റര്‍ ചെയ്യണം മൈലപ്ര ഗ്രാമപഞ്ചായത്തില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677, ഇമെയില്‍  [email protected] നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ക്ഷേത്രവുമായി സഹകരിച്ച് ദര്‍ശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ജൂലൈ 17 മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും. ഫോണ്‍ : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  തിരുവല്ല 9744348037, അടൂര്‍ 9846460020, പത്തനംതിട്ട 9847042507,…

Read More