ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരെ കേസെടുത്തു   ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും എം എൽ എയുമായ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദേശീയ മൂല്യങ്ങളെ അധിഷേപിച്ചാൽ ചുമത്തുന്ന വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തത്. ഭരണഘടനയെ അവഹേളിക്കുന്ന നിലയിൽ മല്ലപ്പള്ളിയിൽ വെച്ചു പ്രസംഗം നടത്തിയ സജി ചെറിയാൻ രൂക്ഷ വിമർശങ്ങൾക്ക് ഒടുവിൽ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നു. തിരുവല്ല കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ പോലീസ് എഫ് ഐ ആർ ഇട്ടത്.      

Read More

കുവൈത്തിലേക്കുള്ള യാത്രക്കാരുടെ ആരുടെയും ബാഗേജുകൾ ഒന്നും എത്തിയിട്ടില്ല

  ഇന്ന് (06/07/2022) കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര തിരിച്ച fly Dubai എയർവെയ്സ് കുവൈറ്റിൽ എത്തി എങ്കിലും യാത്രക്കാരുടെ ആരുടെയും  ബാഗേജുകൾ എത്തിയില്ല എന്ന് പരാതി . രാവിലെ 7.45 ലാൻഡ് ചെയ്തു. എന്നാൽ രാത്രി 7.45ന് പോലും  ബാഗെജുകൾ എവിടെ എന്ന്പോലും ഉത്തരവാദപ്പെട്ടവർക്ക് വിവരം ഇല്ല . എല്ലാവരുടെയും വിലപിടിപ്പുള്ള സാധനങ്ങളും വസ്ത്രങ്ങളും നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ് യാത്രികർ പറയുന്നത്.അടിയന്തിരമായി ഇടപെടുക

Read More

പത്തനംതിട്ട ജില്ലാ പി.എസ്.സി അറിയിപ്പ്

  konnivartha.com : പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ) എന്‍ഡ്യൂറന്‍സ് ടെസ്റ്റ് തീയതിയില്‍ മാറ്റം പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ) (കാറ്റഗറി നമ്പര്‍. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ജൂലൈ ഒന്‍പത്, 10 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ബക്രീദ് പ്രമാണിച്ച് യഥാക്രമം ജൂലൈ 11, 12 തീയതികളിലേക്ക് പുതുക്കി നിശ്ചിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പത്, 10 തീയതികളിലെ അഡ്മിഷന്‍ ടിക്കറ്റുമായി നിര്‍ദേശിച്ച സ്ഥലത്തും സമയത്തും യഥാക്രമം ജൂലൈ 11, 12 തീയതികളില്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

Read More

തൊഴിലുറപ്പ് പദ്ധതിയിലെ മികവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് പദ്ധതിയിലെ മികവുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍ ലഭിച്ചു. പഞ്ചായത്തില്‍ ആകെ 38,750 തൊഴില്‍ദിനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ജന സേവന പദ്ധതികളേയും പരിപാടികളെയും കുറിച്ച് പ്രസിഡന്റ് റ്റി. പ്രസന്നകുമാരി സംസാരിക്കുന്നു: കാര്‍ഷികം കാര്‍ഷിക മേഖലയിലെ ഉത്പാദന വര്‍ധനവിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വീട്ടുവളപ്പില്‍ കൃഷിത്തോട്ടം എന്ന പദ്ധതിയിലൂടെ ഗ്രോബാഗ് നിറച്ചു വീടുകളില്‍ എത്തിക്കുന്നുണ്ട്. തരിശു നിലങ്ങള്‍ കാര്‍ഷിക യോഗ്യമാക്കുന്നതിനായി സുഭിക്ഷ കേരളം, തരിശു കൃഷി എന്നീ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍…

Read More

സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

  സ്വാതന്ത്ര്യ സമര സേനാനി ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു. 100 വയസ്സായിരുന്നു. ഏറെനാളായി നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 2016 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്തു സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 1922 ജൂലൈ ഏഴിന് നെയ്യാറ്റിൻകരയിലായിരുന്നു ജനനം. വിദ്യാഭ്യാസ കാലത്തു തന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീട് കേരളത്തിലെത്തിയ ഗാന്ധിജിയെ നേരിൽ കണ്ടത് ഗോപിനാഥൻ നായരുടെ ജീവിതത്തെ മാറ്റിമറിച്ചു. കോളേജ് കാലം മുതൽക്ക് സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.ശാന്തിനികേതനയിൽ വിദ്യാർത്ഥിയായിരുന്നു. 2003ലെ മാറാട് കലാപകകാലത്ത് വർഗീയ സംഘർഷം വളരാതിരിക്കാൻ സമാധാന സന്ദേശങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 2005 ലെ ബജാജ് അവാർഡിനും ഗോപിനാഥൻ അർഹനായി. ഗാന്ധി സ്മാരക നിധിയുടെ അഖിലേന്ത്യ ചെയർമാനായിരുന്നു. വീനോബാജിയുടെ ഭൂദാനം പ്രസ്ഥാനത്തിൽ സജീവമായി…

Read More

കനത്ത മഴ: കണ്ണൂരും കാസര്‍കോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  കാലവർഷം അതിതീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Read More

ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു

ബി എസ് എന്‍ എല്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ പെന്‍ഷന്‍കാര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. https://pensioners.bsnl.co.in/portal ലൂടെ പെന്‍ഷന്‍കാരുടെ വിവിധ ആവശ്യങ്ങള്‍ ഓണ്‍ലൈനായി നിറവേറ്റാം. ഡിജിറ്റല്‍ മെഡിക്കല്‍ ഐ.ഡി കാര്‍ഡ്, പെന്‍ഷനേഴ്‌സ് ഐ.ഡി. കാര്‍ഡ് തുടങ്ങിയവയുടെ പ്രിന്റ്, ഓണ്‍ലൈന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍, ഹോസ്പിറ്റലൈസേഷനെക്കുറിച്ചുള്ള അറിയിപ്പ്, മെഡിക്കല്‍ ബില്‍ നില, എം ആര്‍ എസ് വിവരങ്ങളില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും Online Portal for BSNL Pensioners BSNL Kerala circle begins online portal for the pensioners of BSNL. The online portal can be accessed at https://pensioners.bsnl.co.in/portal . Through the portal, pensioners can avail various services such as print of Digital Medical ID card…

Read More

കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

  ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ഇരുവരുടെയും രണ്ടാം വിവാഹമാണിത്. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയ കനക ദുർഗ ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ് വിവാഹ മോചനത്തില്‍ കലാശിച്ചത്. അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന് പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. സുപ്രിം കോടതി വിധിയെ തുടർന്ന് 2019 ജനുവരി രണ്ടിനാണ് കനക ദുർഗയും സുഹൃത്ത് ബിന്ദു അമ്മിണിയും ശബരിമല കയറിയത്. തുടർന്ന് വൻകോലാഹലങ്ങളാണ് സംസ്ഥാനത്ത് നടന്നത്. അയങ്കാളിപടയിലെ പ്രവർത്തകരായിരുന്ന കല്ലറ ബാബു,…

Read More

  കോന്നിയില്‍  തീറ്റപുല്‍ കൃഷിക്കാര്‍ക്ക് ധനസഹായം

konnivartha.com : കോന്നി ക്ഷീര വികസന യൂണിറ്റിന്‍റെ  പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍ക്ക്  ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9645652003.

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി തൊഴില്‍ വകുപ്പ്;ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലയിലെ തൊഴില്‍ വകുപ്പ് മുന്നേറുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്ന എസ്.സുരാജ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴില്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും: കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍ പെട്ട് മരം കയറാന്‍ കഴിയാത്ത വിധം വൈകല്യം സംഭവിച്ച തൊഴിലാളിക്ക് 50,000 രൂപയും, തൊഴിലാളി ഇപ്രകാരം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4,50,000 രൂപയുടെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എട്ടു പേര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം…

Read More