പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി തൊഴില്‍ വകുപ്പ്;ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികള്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി ജില്ലയിലെ തൊഴില്‍ വകുപ്പ് മുന്നേറുന്നു. തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്ന എസ്.സുരാജ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ തൊഴില്‍ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും: കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി കേരള മരംകയറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം ജോലിക്കിടയില്‍ അപകടത്തില്‍ പെട്ട് മരം കയറാന്‍ കഴിയാത്ത വിധം വൈകല്യം സംഭവിച്ച തൊഴിലാളിക്ക് 50,000 രൂപയും, തൊഴിലാളി ഇപ്രകാരം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതി പ്രകാരം ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4,50,000 രൂപയുടെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. എട്ടു പേര്‍ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം…

Read More

തെരുവ് നായ്ക്കള്‍  വന്യ മൃഗങ്ങള്‍ക്കും ഭീഷണി:മ്ലാവ് ,കേഴ ,കൂരന്‍ എന്നിവയെ ആക്രമിച്ചു കൊല്ലുന്നു

konnivartha.com : തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി . മനുക്ഷ്യര്‍ക്ക് നേരെ യും വീട്ടു മൃഗങ്ങള്‍ക്ക് നേരെയും ആയിരുന്നു ഇതുവരെ ഉള്ള ആക്രമണം എങ്കില്‍ ഇപ്പോള്‍ വന്യ മൃഗങ്ങള്‍ കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു . വനാതിര്‍ത്തിയില്‍ ഉള്ള ഗ്രാമങ്ങളില്‍ നിന്നുമാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി വനത്തിനു ഉള്ളിലേക്ക് കടന്നു ചെല്ലുന്നത് . സാധു വന്യ മൃഗങ്ങളായ മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയവയെ ഓടിച്ചിട്ട്‌ പിടികൂടി കൊല്ലുന്ന സംഭവം ഉണ്ട് . കോന്നി ഡിവിഷന് കീഴില്‍ ഉള്ള കല്ലേലി വയക്കര ഭാഗങ്ങളില്‍ ആണ് തെരുവ് നായ്ക്കള്‍ വന്യ മൃഗങ്ങളെ ആക്രമിക്കുന്നത് . തെരുവ് നായക്കളെ കാണുന്ന മാത്രയില്‍ വാനരന്മാര്‍ അപകട സൂചനയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാറുണ്ട് .മറ്റു വന്യ ജീവികള്‍ക്ക് ഉള്ള മുന്നറിയിപ്പാണ് . വനത്തിനു വെളിയില്‍ ഉള്ള കാടുകളില്‍ ഒറ്റപെട്ട…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കട്ട പിടിച്ച സിമന്‍റ് ഉപയോഗിക്കുന്നതായി പരാതി

  konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിൽ10 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്‍റെ നിർമ്മാണത്തിൽ കട്ടപിടിച്ച പഴകിയ സിമന്റ് പൊട്ടിച്ച് ചേർത്താണ് കെട്ടിടം പണിയുന്നത് എന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായര്‍ . ഈ വിഷയം കഴിഞ്ഞ ദിവസം കൂടിയ താലൂക്ക് വികസനസമിതിയിൽ ചർച്ചക്ക് വച്ചു. ഓവർസിയറെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്ന് ആവശ്യപെട്ടു എങ്കിലും നടപടി സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് അധ്യക്ഷയ്ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല . കെട്ടിടം പണികള്‍ നിര്‍ത്തി വെച്ച് സമഗ്ര അന്വേഷണം നടത്തണം എന്നാണ് ആവശ്യം . കട്ട പിടിച്ച സിമന്‍റ് ചാക്കുകള്‍ തൊഴിലാളികള്‍ ഉടയ്ക്കുന്ന വീഡിയോ സഹിതം ഉള്ള പരാതിയാണ് താലൂക്ക് വികസന സമിതിയില്‍ പഞ്ചായത്ത് അധ്യക്ഷ ഉന്നയിച്ചത് . അധികാരികളുടെ മൂക്കിന് കീഴില്‍ നടക്കുന്ന അഴിമതി ഉടന്‍ അന്വേഷിക്കണം . പഴകിയ സിമന്‍റ്…

Read More

ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല: 1915 എന്ന കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം

  konnivartha.com : ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.   ഏതെങ്കിലും തരത്തിൽ സർവീസ് ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.ഭക്ഷണത്തിനൊപ്പം ബില്ലിൽ ചേർത്ത് സർവീസ് ചാർജ് ഈടാക്കാൻ പാടില്ലെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. സർവീസ് ചാർജ് ആവശ്യപ്പെടാനോ സ്വമേധയാ ചാർജ് വർധിപ്പിക്കാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.

Read More

25 ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യങ്ങൾ

  konnivartha.com : സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ ചികിത്സയ്ക്കായി ദൂരത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ സമീപ ആശുപത്രികളിൽ കാൻസർ തുടർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിലെ സ്‌ക്രീനിംഗിലൂടെ 4972 പുതിയ കാൻസർ രോഗികളെയാണ് കണ്ടെത്തി ചികിത്സ നൽകിയത്. ഈ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി കീമോ തെറാപ്പി ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി വരുന്നു. കൂടുതൽ ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര…

Read More

കൃഷി വ്യാപിപ്പിച്ച് മല്ലപ്പുഴശേരി; പന്നിവേലിച്ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കും

  നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം കൈവരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിത പച്ചക്കറി വള്ളസദ്യയ്ക്ക് നല്‍കുക എന്ന ആറന്‍മുള വികസന സമിതിയുടെ ആശയത്തില്‍ നിന്നുമാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തില്‍ തരിശുകിടക്കുന്ന എല്ലാ ഭൂമിയും കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അനുയോജ്യമാക്കിയ ഭൂമി തരിശ് കിടക്കാന്‍ അനുവദിക്കാതെ കൃഷി നടത്തും. മല്ലപ്പുഴശേരിയുടെ മികവുകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി സംസാരിക്കുന്നു: കുടിവെള്ളം പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നം കുടിവെള്ളമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പരുത്തുംപാറയില്‍ വൈസ് പ്രസിഡന്റ് പ്രദീപ്…

Read More

മൈലപ്രാ തൈയ്യിൽ റവ: ഫാ: റ്റി.എം ശമുവേൽ കോർ എപ്പിസ്കോപ്പാ അന്തരിച്ചു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സുറിയാനി വിഭാഗം റിട്ട: വകുപ്പു തലവനും, മൈലപ്രാ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകനും മൈലപ്രാ വലിയപ്പള്ളി ഇടവകാംഗവുമായ മൈലപ്രാ തൈയ്യിൽ റവ: ഫാ: റ്റി.എം ശമുവേൽ കോർ എപ്പിസ്കോപ്പാ അന്തരിച്ചു.

Read More

കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ നിന്നുള്ള കാട്ടില്‍ മേക്കതില്‍ അമ്പലം ബസ്സ്‌ സമയം

  ബസ്സ്‌ ടൈം KNI -KTMKL 06:30 KTMKL – PTA 13:00 konnivartha.com : കോന്നിയില്‍ നിന്നും രാവിലെ 06:30 ന് പുറപ്പെടും . കലഞ്ഞൂര്‍ -പൂതംകര -അടൂര്‍ -കടമ്പനാട് -ശങ്കരമംഗലംവഴി കാട്ടില്‍ അമ്പലത്തില്‍ എത്തിച്ചേരും . ഇവിടെ നിന്നും തിരികെ ഉച്ചയ്ക്ക് ഒരു മണിക്ക് കാട്ടില്‍ അമ്പലം,ശങ്കരമംഗലം,കടമ്പനാട് ,അടൂര്‍,തട്ട ,പത്തനംതിട്ട എത്തിച്ചേരുന്ന നിലയില്‍ ആണ് ഇപ്പോള്‍ ബസ്സ്‌ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പറഞ്ഞു കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ – 0468-2244555

Read More

കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

  സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുൻപേയാണ് ഇത്തവണ കാലവർഷം വ്യാപിച്ചത്. ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്‌ അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Read More

കോന്നി -കാട്ടിൽ മേക്കെതിൽ ക്ഷേത്രം ബസ് സർവീസ് ജൂലൈ 3 ഞായർ മുതൽ

  konnivartha.com : കോന്നിയിൽ നിന്നും കലഞ്ഞൂർ വഴി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സർവീസ് ജൂലൈ 3 ഞായർ മുതൽ ആരംഭിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇന്ന് ചേർന്ന താലൂക് വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ബസ്സ്‌ ടൈം KNI -KTMKL 06:30 KTMKL – PTA 13:00 കോന്നിയില്‍ നിന്നും രാവിലെ 06:30 ന് പുറപ്പെടും . കലഞ്ഞൂര്‍ -പൂതംകര -അടൂര്‍ -കടമ്പനാട് -ശങ്കരമംഗലം -കാട്ടില്‍ അമ്പലം തിരികെ ഉച്ചയ്ക്ക് ഒരു മണിക്ക് കാട്ടില്‍ അമ്പലം,ശങ്കരമംഗലം,കടമ്പനാട് ,അടൂര്‍,തട്ട ,പത്തനംതിട്ട എത്തിച്ചേരുന്ന നിലയില്‍ ആണ് ഇപ്പോള്‍ ബസ്സ്‌ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത് എന്ന് കോന്നി കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ പറഞ്ഞു പുനലൂർ…

Read More