കോന്നിയില്‍ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം

  konnivartha.com : കോന്നി പബ്ലിക്ക് ലൈബ്രറി കരിയർ ഗൈഡൻസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം നടത്തുന്നു. യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തിങ്കൾ ഒഴികെ എല്ലാ ദിവസവും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെ ലൈബ്രറി പ്രവർത്തിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു .ഫോണ്‍ : 9061000906,7306726832

Read More

കോന്നിയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

  konnivartha.com : കോന്നി മാമ്മൂടിനും ചിറ്റൂര്‍ മുക്കിനും ഇടയില്‍ വഴിയരുകില്‍ ഒതുക്കി ഇട്ട കാറിന് പിന്നില്‍ അമിത വേഗതയില്‍ എത്തിയ ഓട്ടോ ഇടിച്ചു . ഗുരുതരമായി പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇന്ന് ഉച്ചയോടെ ആണ് സംഭവം . ഇടതു വശത്ത് ഒതുക്കി ഇട്ട കാറിന്‍റെ പിന്‍ വശത്ത് കോന്നി ഭാഗത്തേക്ക് അമിത വേഗത്തില്‍ എത്തിയ ഓട്ടോ വന്നിടിക്കുകയായിരുന്നു . ഈ സമയം റോഡില്‍ മറ്റു വാഹനം ഇല്ലായിരുന്നു . ഓട്ടോയുടെ മുന്‍ ഭാഗം തകര്‍ന്നു . ഓട്ടോ ഡ്രൈവറെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലാക്കി . കോന്നി മമ്മൂട് മുതല്‍ കുമ്പഴ വരെയുള്ള കെ എസ് ടി പി റോഡു പണികള്‍ തീര്‍ന്നതിനാല്‍ അമിത വേഗത്തില്‍ ആണ് വാഹനങ്ങള്‍ പോകുന്നത് .കോന്നിയില്‍ നിന്നും അഞ്ചു മിനിറ്റിനു ഉള്ളില്‍ പത്തനംതിട്ട എത്തുവാന്‍…

Read More

മെഡിസെപ് കേരളത്തിന്റെ സഹജാവബോധത്തിന്റെയും സഹകരണത്തിന്റെയും ദൃഷ്ടാന്തം: മുഖ്യമന്ത്രി

konnivartha.com : കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിനു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംനിര, മൂന്നാംനിര രോഗങ്ങളുടെ തോത് സംസ്ഥാനത്ത് ഉയർന്നു നിൽക്കുകയാണ്. ഇതുമൂലം ചികിത്സാ ചെലവിലും സ്വാഭാവിക വർധനവുണ്ടാകും. പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കിയാണു സർക്കാർ ഇതിനെ നേരിടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ആശ്വാസം ഉറപ്പുവരുത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണു മെഡിസെപ് ആരോഗ്യ…

Read More

പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ:കന്നി പറക്കൽ DRDO വിജയകരമായി പൂർത്തിയാക്കി

  സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത പരീക്ഷണ വിമാനത്തിന്റെ കന്നി പറക്കൽ DRDO വിജയകരമായി പൂർത്തിയാക്കി 2022 ജൂലൈ 01-ന് കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്ന് സ്വയം പ്രേരിത പൈലറ്റില്ലാ വിമാന സാങ്കേതിക വിദ്യ (Autonomous Flying Wing Technology Demonstrator ) ഉപയോഗിച്ച് രൂപകല്പന ചെയ്ത പരീക്ഷണ വിമാനത്തിന്റെ കന്നി പറക്കൽ പ്രതിരോധ ഗവേഷണ വികസന സംഘടന (Defence Research and Development Organisation – DRDO) വിജയകരമായി പൂർത്തിയാക്കി.പൂർണമായും സ്വയംപ്രേരിതമായി പ്രവർത്തിക്കുന്ന പൈലറ്റില്ലാ വിമാനം ടേക്ക് ഓഫ്, വേ പോയിന്റ് നാവിഗേഷൻ, സുഗമമായ ടച്ച്ഡൗൺ എന്നിവ ഉൾപ്പെടെ മികച്ച പ്രകടനം കാഴ്ചവച്ചു. ഭാവിയിൽ പൈലറ്റില്ലാ വിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിർണായക സാങ്കേതികവിദ്യകൾ കൈവരിക്കുന്ന കാര്യത്തിൽ ഈ പറക്കൽ ഒരു സുപ്രധാന നാഴികക്കല്ലാകും. മാത്രമല്ല അത്തരം തന്ത്രപ്രധാനമായ…

Read More

വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം

  konnivartha.com : മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ യാത്രയ്ക്ക്  മുമ്പ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ഇ- മൈഗ്രേറ്റ് വെബ്പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന്റെ www.emigrate.gov.in ൽ പരിശോധിച്ച് ഉറപ്പ് വരുത്താം.   അനധികൃത റിക്രൂട്ടിങ് ഏജൻസികൾ നല്കുന്ന സന്ദർശക വിസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും വേണം.തൊഴിൽ ദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴിൽദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാർഥി ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സവന വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ്…

Read More

കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ മോഷണം : പോലീസ് ശാസ്ത്രീയ പരിശോധന നടത്തി

  konnivartha.com : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന സാംബ സംഭവത്തില്‍ പോലീസ് വിരലടയാള വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി .പോലീസ് ഡോഗ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു . ക്ഷേത്ര ശ്രീകോവിലിന്‍റെ മുൻഭാഗത്ത് സ്ഥിരമായി വച്ചിട്ടുള്ള വലിയ കാണിക്ക വഞ്ചിയാണ് ഇന്നലെ കുത്തി തുറന്നു പണം അപഹരിച്ചത് . ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം വൈകിട്ട് 4 : 45 ന് ക്ഷേത്ര നട തുറന്നു അകത്തു കടന്നപ്പോഴാണ് സോപാനത്തിനു സമീപത്തെ വലിയവഞ്ചി കുത്തി പൊളിച്ച നിലയിൽ കാണപ്പെട്ടത്. സംഭവമറിഞ്ഞു പോലീസും ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് രഞ്ജിത്ത് അങ്ങാടിയിലും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തിയിരുന്നു . വ്യാഴാഴച ഉച്ചയ്ക്ക് മഴ പെയ്ത സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി.യും കാവൽക്കാരുമില്ല എന്നത് പോരാഴ്മയാണ് .…

Read More

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം

  konnivartha.com : അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 7209 പേരും ജൂണ്‍ മാസം മാത്രം 1261 പേരും വിവിധ മൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് എന്നീ വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധ ഉണ്ടാകാം. പേവിഷബാധ ഉണ്ടാകുന്ന നാല്‍പത് ശതമാനം ആളുകളും 15 വയസിന് താഴെ പ്രായമുള്ളവരാണ്. ലക്ഷണങ്ങള്‍ തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ…

Read More

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്

  കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. തിരുവനന്തപുരം വഞ്ചുവത്ത് മാസപ്പിറവി ദൃശ്യമായതിനാൽ തെക്കന്‍ കേരളത്തില്‍ നാളെ ദുൽ ഹജ്ജ് ഒന്നും ജൂലൈ പത്താം തീയതി വലിയ പെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ എം മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു. ദുല്‍ഖഅ്ദ് 29 (ജൂണ്‍ 30) വ്യാഴാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ജൂലൈ ഒന്നിന് വെള്ളിയാഴ്ചയായും ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജുലൈ 10 ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധി എ.പി മുഹമ്മദ് മുസലിയാരും സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി.വി മുഹ്യുദ്ദീന്‍ കുട്ടി മുസലിയാരും…

Read More

രണ്ടുകിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ 2 പേർ പിടിയിൽ

konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി.   പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ വിനീഷ്(27) എന്നിവരെയാണ് വൈകിട്ട് 6.40 ന് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കൈകാണിച്ചിട്ട് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി  പിടികൂടുകയായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്…

Read More

മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും :വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും

  അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

Read More