konnivartha.com / പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു.ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആന്റി നർകോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ( ഡാൻസാഫ് ), അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ടു യുവാക്കൾ അറസ്റ്റിലായി. പാലമേൽ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തിൽ വീട്ടിൽ നിസാറുദ്ദീന്റെ മകൻ അൻസൽ (27), അടൂർ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടിൽ ബാസിയുടെ മകൻ വിനീഷ്(27) എന്നിവരെയാണ് വൈകിട്ട് 6.40 ന് നെല്ലിമൂട്ടിൽപ്പടി ട്രാഫിക് പോയിന്റിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.കൈകാണിച്ചിട്ട് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. നർകോട്ടിക് സെൽ ഡി വൈ എസ് പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ്…
Read Moreവിഭാഗം: Information Diary
മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും :വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും
അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.മന്ത്രിസഭാ വിപുലീകരണം എപ്പോഴുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഷിന്‍ഡെ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. അല്‍പ സമയം മുന്‍പാണ് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. ഷിന്‍ഡെ വിഭാഗത്തിന് പതിമൂന്നും ബിജെപിക്ക് ഇരുപത്തിയൊന്നും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചന. ദര്‍ബാര്‍ ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്.
Read Moreകോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ പകല്‍ മോഷണം
konnivartha.com : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴില്‍ ഉള്ള കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന നിലയിൽ. ക്ഷേത്ര ശ്രീകോവിലിന്‍റെ മുൻഭാഗത്ത് സ്ഥിരമായി വച്ചിട്ടുള്ള വലിയ കാണിക്ക വഞ്ചിയാണ് ഉച്ചപൂജ കഴിഞ്ഞു നട അടച്ചശേഷം വൈകിട്ട് 4 : 45 ന് ക്ഷേത്ര നട തുറന്നു അകത്തു കടന്നപ്പോഴാണ് സോപാനത്തിനു സമീപത്തെ വലിയവഞ്ചി കുത്തി പൊളിച്ച നിലയിൽ കാണപ്പെട്ടത്. സംഭവമറിഞ്ഞു പോലീസും ക്ഷേത്രോപദേശക സമിതി പ്രസിഡണ്ട് രഞ്ജിത്ത് അങ്ങാടിയിലും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തി. വ്യാഴാഴച ഉച്ചയ്ക്ക് മഴ പെയ്ത സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി.യും കാവൽക്കാരുമില്ല. ക്ഷേത്രത്തിലെ കാവൽക്കാരൻ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് സ്ഥലം മാറി പോയി. പകരക്കാരനെ നിയമിച്ചെങ്കിലും ഇതുവരെ ചാർജ് എടുത്തിട്ടില്ല. എല്ലാ മാസവും ആദ്യമാണ് കാണിക്ക വഞ്ചി തുറന്ന് പണമെടുക്കുന്നത്. ശരാശരി ഒരു മാസം കാണിക്ക…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന്
konnivartha.com : കോന്നി താലൂക്ക് വികസന സമിതിയുടെ യോഗം ജൂലൈ രണ്ടിന് രാവിലെ 11ന് കോന്നി താലൂക്കാഫീസില്‍ ചേരും. താലൂക്ക് തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാപഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കോന്നി തഹസീല്‍ദാര്‍ ആന്റ് കണ്‍വീനര്‍ അറിയിച്ചു.
Read Moreപത്തനംതിട്ടയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
konnivartha.com : പത്തനംതിട്ട നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടൽ, മിഷ്ബി ഹോട്ടൽ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കുന്നതിലേക്കു നോട്ടീസ് നൽകി . വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇന്ന് 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 8 സ്ഥാപനങ്ങളിൽനിന്നും ആണ് പഴയതും ഉപയോഗ ശൂന്യവും ആയ ആഹാരസാധനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കത്തിക്കുന്ന ഡയാന ബോർമക്കും നോട്ടീസ് നൽകി. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ…
Read Moreജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം
konnivartha.com : ‘ജീവന്‍റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ‘ എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് ആദ്യ തവണ 10000 രൂപ പിഴ ഈടാക്കും. രണ്ടാം തവണ 25000 രൂപയും മൂന്നാം തവണ 50000 രൂപയും പിഴ ഈടാക്കും. മൂന്നാം തവണയും പിഴ കൊടുക്കുന്ന വ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയും ചെയ്യും. പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പരമാവധി ഒഴിവാക്കി നഗരസഭയുമായി പൊതു ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ് അഭ്യർത്ഥിച്ചു.
Read Moreഅതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല
അതീവ ജാഗ്രത , പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു;വാക്സിനേഷന് വിമുഖത പാടില്ല പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ജില്ലയില്‍ 60 വയസിനു മുകളിലുളള 42 ശതമാനം പേര്‍ മാത്രമേ കരുതല്‍ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുളളൂ. പ്രായമായവരിലും, മറ്റ് രോഗങ്ങള്‍ ഉളളവരിലും, വാക്സിന്‍ എടുക്കാത്തവരിലും കോവിഡ് രോഗബാധയുണ്ടായാല്‍ ഗുരുതരമാകുന്നിനുളള സാധ്യത കൂടുതലാണ്. രണ്ടാമത്തെ ഡോസ് എടുത്ത് ഒന്‍പത് മാസം കഴിഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് എടുക്കാം. 60 വയസിനു മുകളില്‍ ഉളളവര്‍ക്കുളള കരുതല്‍ ഡോസ് വാക്സിനേഷന്‍ (കോവിഷീല്‍ഡ്) എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. 18 മുതല്‍ 59 വയസ്സ് വരെയുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍…
Read Moreഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ച വിരോധത്തിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേർ അറസ്റ്റിൽ
konnivartha.com/പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചകയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവിൽ വീട്ടിൽ ശശിധരൻപിള്ളയുടെ മകൻ ശരത് എന്ന് വിളിക്കുന്ന ശരത് എസ് പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ തുളസിധരൻ നായർ മകൻ വിശാഖ് എന്നുവിളിക്കുന്ന സേതുനായർ (23) എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കിൽ സുഹൃത്താവാൻ അയച്ച അപേക്ഷ നിരസിച്ചതിന്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ രണ്ടാം പ്രതി സേതുനായർ, ഒന്നാം പ്രതി ശരത്തിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങൾ ശരത് സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയൽവാസിയുമായ സേതുവിന് അയച്ചുകൊടുത്തു. പിറ്റേന്ന്, യുവതി സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ…
Read Moreകോന്നിയിലും കലഞ്ഞൂരിലും ലഹരി വില്‍പ്പന സംഘം പിടി മുറുക്കുന്നു : ചില്ലറ വില്‍പ്പനക്കാര്‍ക്ക് വലിയ കമ്മീഷന്‍
konnivartha.com : കൌമാരക്കാരെ ലക്ഷ്യം വെച്ച് കോന്നിയിലും കലഞ്ഞൂരിലും ലഹരി മാഫിയ ഉണ്ടെന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും അത് ഗൌരവത്തോടെ കാണാത്ത എക്സൈസ് പോലീസ് കൂട്ട് കെട്ട് ഇരുളില്‍ തപ്പുന്നു .പകല്‍ പോലെ മുന്നില്‍ ഉള്ള ലഹരി ഇടപാടുകള്‍ മറയ്ക്കുന്നത് ആരാണ് . കലഞ്ഞൂര്‍ എന്ന ഗ്രാമത്തിലെ കണ്ണായ ഭാഗം ആണ് കലഞ്ഞൂര്‍ സ്കൂള്‍ ഭാഗം .ഇവിടെ ദിനവും വന്നു പോകുന്ന ലഹരി മാഫിയ ആളുകള്‍ നിരവധി ആണ് . കലഞ്ഞൂരിന് കിഴക്ക് ഉള്ള മുള്ള് നിരപ്പ് ,പാടം മേഖലയില്‍ ലഹരി വസ്തുക്കള്‍ യഥേഷ്ടം ആണ് . പാടം -തിടി മേഖലയില്‍ ഒരു പരിശോധനയും ഇല്ല . കൌമാരക്കാര്‍ ആണ് ഇടനില . ആദ്യം ചുണ്ടുകള്‍ക്ക് അടിയില്‍ വെക്കുന്ന ശംഭു ഹാന്‍സ് എന്നീ “സാധനം “ആയിരുന്നു എങ്കില്‍ ഇന്ന് വളരെ മാരകമായ ഗുളികകള്‍ ആണ് ലഹരിയ്ക്ക്…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ 2022 ജൂലൈ മുതല്‍ 2023 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. യോഗ്യത: ബിരുദവും, ബി.എഡും. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 2022 ജൂലൈ ഏഴിന് രാവിലെ 10.30ന് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2322712. പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചു മുതല്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ…
Read More