പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജ രാജ വർമ്മ (98)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വച്ചായിരുന്നു അന്ത്യം. ഭാര്യ ഗൗരി വർമ്മ. കാവാലം ചാലയിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾഇന്ന് ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ നടക്കും.
Read Moreവിഭാഗം: Information Diary
എസ് ഡി പി ഐ പത്തനംതിട്ടയില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിക്കും
konnivartha.com / പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി നാളെ രാവിലെ മുതൽ വൈകിട്ട് വരെ നടക്കും .എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്യും. അബാൻ ടവറിൽ നടക്കുന്ന പരിപാടിയില്‍ പത്തനംതിട്ട ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെയുളളവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് മീഡിയ കോഡിനേറ്റർ സുധീർ പുന്തിലേത്ത്,മീഡിയ ഇൻചാർജ് ഷാജി പഴകുളം എന്നിവര്‍ അറിയിച്ചു
Read Moreകോന്നി ചിറ്റൂർ മുക്കില്‍ യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു :പ്രതി ഒളിവില്‍
konnivartha.com : കോന്നി ചിറ്റൂർ മുക്കില്‍ കാലായിൽ വീട്ടിൽ മോഹനകുമാർ എന്നയാൾ പരിചയക്കാരിയായ തിരുവനന്തപുരം നേമം ശാന്തിവിള സ്വദേശിനി അമ്പിളിയെ കുത്തി പരിക്കേൽപിച്ചു . മോഹന കുമാര്‍ അമ്പിളിയുടെ കൈയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപകടം വാങ്ങിയിട്ടുണ്ടെന്നും ആ രൂപ തിരികെ വാങ്ങാൻ വേണ്ടി മോഹനകുമാറിന്‍റെ വീട്ടിൽ അമ്പിളി വന്നതാണെന്നും കരുതുന്നു . കുത്തി പരിക്കേൽപിച്ച ശേഷം മോഹനകുമാർ ഓടി പോയി. ഈ വീട്ടിൽ മോഹന്‍ കുമാര്‍ ഒറ്റയ്ക്കാണ് താമസം. മോഹന്‍ കുമാറിന് വസ്തു ബ്രോക്കർ ഇടപാടുകള്‍ ഉണ്ട് . മോഹന്‍ കുമാറിന്‍റെ ഭാര്യ ജയറാണി തിരുവനന്തപുരം ദേവസ്വം ബോർഡിൽ ജോലിയാണ്. ഇവർക്ക് മകൾ ഉണ്ട്. ഭാര്യയും മകളും കൂടി തിരുവനന്തപുരത്താണ് താമസം അമ്പിളിയെ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.പ്രതിയ്ക്കായി കോന്നി പോലീസ് തിരച്ചിൽ നടത്തുന്നു.
Read Moreഒറ്റത്തവണ ഉപയോഗിക്കുന്ന തിരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കൾ 2022 ജൂലൈ 1 മുതൽ നിരോധിക്കുന്നു
konnivartha.com : 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2021- പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഭേദഗതി ചട്ടങ്ങൾ, 2021 ഓഗസ്റ്റ് 12-ന് വിജ്ഞാപനം ചെയ്തു. ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ആഘോഷവേളയിൽ, സുരക്ഷിതമായി നിർമാർജനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതിന് ഒരു നിർണായക നടപടിയാണ് രാജ്യം കൈക്കൊള്ളുന്നത്. 2022 ജൂലായ് 1 മുതൽ രാജ്യത്തുടനീളം കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയർന്ന മലിനീകരണ സാധ്യതയുമുള്ള, ഒറ്റത്തവണ ഉപയോഗിക്കുന്ന തെരഞ്ഞെടുത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ രാജ്യത്ത് നിരോധിക്കുന്നു. ആഗോളതലത്തിൽ തന്നെ, സമുദ്രാത്തിലുൾപ്പെടെ ഭൗമ- ജല ആവാസവ്യവസ്ഥകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന പ്രതികൂല…
Read Moreകോവിഡ് കേസുകള്‍ ഉയരുന്നു:സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ
സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തർവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. mask mandatory in kerala
Read Moreജോർദാനിൽ വിഷവാതകം ചോർന്ന് 13 മരണം, 250 പേർ ഗുരുതരാവസ്ഥയിൽ
ജോർദാനിലെ തെക്കൻ തുറമുഖ നഗരമായ അക്കാബയിൽ വിഷവാതകം ചോർന്നു. വിഷവാതകം ശ്വസിച്ച് 13 പേർ മരിക്കുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഗ്യാസ് ടാങ്ക് കൊണ്ടുപോകുന്നതിനിടെയാണ് ചോർച്ചയുണ്ടായതെന്ന് ഔദ്യോഗിക ‘ജോർദാൻ ടിവി’ റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ ഏതുതരം വസ്തുക്കളാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിവായിട്ടില്ല. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയതിന് ശേഷം പ്രദേശം സീൽ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചു. 250 പേർ ഇപ്പോഴും ആശുപത്രികളിൽ ചികിത്സയിലാണെന്ന് സർക്കാർ നടത്തുന്ന ടിവി ചാനലായ അൽ-മമാൽക്ക പറയുന്നു.
Read Moreവഴിയോര കച്ചവടത്തിന് എതിരെ നാളെ മുതല്‍ വ്യാപാരി സമിതികോന്നിയില്‍ സമരം ശക്തമാക്കുന്നു
konnivartha.com :കോന്നിയില്‍ കുത്തക കച്ചവടക്കാരുടെ നേതൃത്വത്തില്‍ വഴിയോര കച്ചവടം തകൃതി . കായംകുളം . അടൂര്‍ ,പത്തനംതിട്ട ,പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുത്തക വ്യാപാരികള്‍ തൊഴിലാളികളെ ഉപയോഗിച്ച് വാഹനങ്ങളില്‍ നിത്യ ഉപയോഗ സാധനങ്ങള്‍ വഴിയരുകില്‍ ഇട്ടു വില്‍പ്പന നടത്തുന്നത് തടയുവാന്‍ നിയമം ഉള്ളപ്പോള്‍ കോന്നി പഞ്ചായത്തും പോലീസും നടപടി സ്വീകരിക്കുന്നില്ല . ലക്ഷകണക്കിന് രൂപ മുടക്കി കോന്നിയില്‍ വ്യാപാരം നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ വഴിയോര കച്ചവടക്കാരുടെ ബാഹുല്യം മൂലം നഷ്ടത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത് . പലകുറി പഞ്ചായത്തിലും പോലീസിലും വ്യാപാരി സമിതി പരാതി കൊടുത്തു .കഴിഞ്ഞ ദിവസവും പഞ്ചായത്തില്‍ എത്തി പരാതി ഉന്നയിച്ചു . പരിഹരിക്കാം എന്നുള്ള മറുപടി അല്ലാതെ കോന്നി പഞ്ചായത്ത് ഭാഗത്ത് നിന്നും ഒന്നും ഉണ്ടായില്ല . മീനും , മുളകും ,മല്ലിയും ഉലുവയും ,ചെറുനാരങ്ങ , കുടംപുളി സവാള ,ചെറു ഉള്ളി…
Read Moreവാട്ടര്‍ അതോറിറ്റി ഇ-സേവനങ്ങള്‍ക്ക് തടസം നേരിടും ( ജൂണ്‍ 28 രാവിലെ മുതല്‍ ഈ മാസം 30ന് രാത്രി വരെ)
konnivartha.com : കേരളാ വാട്ടര്‍ അതോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററില്‍ ബില്ലിംഗ് സര്‍വറിന്റെ നവീകരണവും അറ്റകുറ്റപണികളും നടക്കുന്നതിനാല്‍ ജൂണ്‍ 28 രാവിലെ മുതല്‍ ഈ മാസം 30ന് രാത്രി വരെ ഇ- സേവനങ്ങളില്‍ തടസം നേരിടുമെന്ന് വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreഅപേക്ഷ ക്ഷണിച്ചു
konnivartha.com : കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) യുടെ കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലേക്ക് പ്ലസ് ടു പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും സപ്ലൈകോ വെബ്സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
Read More30 ലക്ഷത്തിലധികം പേർക്ക് മെഡിസെപ് ആശ്വാസം പകരും
konnivartha.com : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തിലധികം പേർക്ക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ആശ്വാസമാകും. പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ്…
Read More