എ ടി എം കുത്തിത്തുറന്ന് പണം അപഹാരിക്കാൻ ശ്രമം : പ്രതി പിടിയിൽ

  konnivartha.com / പത്തനംതിട്ട : അടൂർ ഹൈസ്കൂൾ ജംഗ്ഷന് സമീപമുള്ള ഫെഡറൽ ബാങ്ക് എ ടി എംകുത്തിതുറന്ന് പണം അപഹരിക്കാൻ ശ്രമിച്ച പ്രതിഅറസ്റ്റിൽ.   ഒഡിഷയിലെ ബാലേഷർ ജില്ലയിൽ ഗജിപൂർ ചന്ദനേശ്വർ എന്ന സ്ഥലത്ത് ജെമിനി മാണാ മകൻ ഗൗര ഹരി മാണാ (36) ആണ് അടൂർ പോലീസിന്റെ പിടിയിലായത്.19 രാത്രിയാണ് മോഷണശ്രമം നടന്നത്.എ ടി എമ്മിന്റെ മുൻവശത്തെ സി സി ടി വി ക്യാമറകളും അലാറവും വിഛേദിച്ച ശേഷം ഉള്ളിൽ കടന്ന ഇയാൾ മെഷീന്റെ മുൻവശം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇയാൾ അവിടം വിട്ടുപോകുകയായിരുന്നു പിന്നീട് എ ടി എമ്മിലെത്തിയ ആളുകൾ മെഷീന്റെ വാതിൽ പൊളിഞ്ഞുകിടക്കുന്നത് പോലീസിൽ വിവരമറിയിക്കുകയും, പോലീസ് ബാങ്ക് അധികൃതരെ ഉടനെതന്നെ ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് അടൂർ ഡി വൈ…

Read More

പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ (103) അന്തരിച്ചു

പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ അന്തരിച്ചു പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ (103) അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. കേരള സർവ്വകലാശാലാ ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളർ കൂടിയായിരുന്നു രാമവർമ്മ രാജ.   1945ൽ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ അനന്തരവളുടെ ചെറുമകൾ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണിണിവർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെ അനന്തപുരം കൊട്ടാരത്തിലെ ‘പന്തളം കൊട്ടാരം’പ്രതിനിധിയായി അദ്ദേഹം മാറുകയായിരുന്നു.19 വർഷമായി രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതലയേറ്റിട്ട്. തമ്പുരാനായിരുന്ന രവിവർമ്മ രാജ അന്തരിച്ചപ്പോഴാണ് രാമവർമ്മരാജ ആ സ്ഥാനത്തേക്ക് എത്തിയത്. വലിയരാജ ആയതിനുശേഷം എല്ലാവർഷവും മണ്ഡലകാലത്ത് കുടുംബസമേതം പന്തളം കൊട്ടരത്തിലെത്തിയിരുന്നു. പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ കൈമാറുന്നത് രാമവർമ്മരാജയാണ്.     കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തിൽ…

Read More

കോന്നിയില്‍ ജലം മലിനമാക്കുന്ന പാറമടയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം

    konnivartha.com : ജനങ്ങളുടെ പരാതിക്ക് പരിഗണനല്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. കോന്നി:ജനങ്ങളുടെ കുടിവെള്ളം മലിനമാക്കുന്ന ക്രഷർ യൂണിറ്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. കോന്നി പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അടുകാട് ഇൻഡസ്ട്രീസിൽ നിന്നും, വിനായക ഗ്രാനൈറ്റ്സിൽ നിന്നും അടുകാട് തോട്ടിലൂടെ മാലിന്യം ഒഴുക്കിവിട്ട് പഞ്ചായത്ത് തടയണയിലും, കുടിവെള്ള ഓലിയിലുമുള്ള ജലം മലിനമാക്കുന്നതിനെതിരെ പ്രദേശവാസികളായ അറുപത് കുടുംബങ്ങൾ എം.എൽ.എയ്ക്ക് പരാതി നല്കിയിരുന്നു. മാലിന്യം നിറഞ്ഞ കുടിവെള്ളമാണ് ഓലിയിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നത്. തടയണയിലെ ജലത്തിൽ കുളിച്ചാൽ ജനങ്ങൾക്ക് ചൊറിച്ചിലും, മറ്റ് അസ്വസ്ഥതകളും പതിവാണ്. ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെട്ട എം.എൽ.എ പോലിസ് ,റവന്യൂ, പഞ്ചായത്ത്, ആരോഗ്യ, മൈനിങ്ങ് ആൻ്റ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരേയും കൂട്ടിയാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. പാറമട സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങൾ ജനങ്ങൾ…

Read More

കോന്നി മെഡിക്കൽ കോളജിലേക്ക് കൂടുതൽ സർവീസുമായി കെഎസ്ആർടിസി: പ്രൈവറ്റ് ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നതായി പരാതി

konnivartha.com : മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ പ്രൈവറ്റ് ബസ്സ്‌ അനധികൃതമായി കൂടുതല്‍ സര്‍വീസ് നടത്തുന്നതായി പരാതി . കോന്നി ആര്‍ ടി ഒ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ആശുപത്രിയില്‍ എത്തുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസ്സ്‌ പ്രൈവറ്റ് ബസ്സ്‌ തൊഴിലാളികള്‍ തടഞ്ഞു എന്നും പരാതി ഉയര്‍ന്നു പ്രൈവറ്റ് ബസ്സിനു 11.30 കഴിഞ്ഞാല്‍ 2.30 നെ സര്‍വീസ് നടത്താന്‍ അനുമതി ഉള്ളൂ എങ്കിലും 12 മണിയോടെ വീണ്ടും സര്‍വീസ് നടത്തുന്നത് കെ എസ് ആര്‍ ടി സി തടഞ്ഞു . ഇതിനെ തുടര്‍ന്ന് പ്രൈവറ്റ് ബസ്സ്‌ തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി ബസ്സ്‌  തിരിച്ചും  തടഞ്ഞതായി പരാതി ഉയര്‍ന്നു . ഒ പി സമയം കഴിയുന്നത്‌ വരെ കെ എസ്…

Read More

സംസ്ഥാനത്ത് പ്ലസ് ടുവിന് 83.87% വിജയം

  സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 83.87% ശതമാനം വിജയമാണ് നേടിയത്. മുൻ വർഷം നേടിയത് 87.94% ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പ്ലസ്ടുവിൽ 4,22,890 പേരും വിഎച്ച്എസ്ഇയിൽ 29,711 പേരുമാണ് ഫലം കാത്തിരുന്നത്. 3,61,091 പേരെഴുതിയ പരീക്ഷയില്‍ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72% വും എയ്ഡഡ് സ്കൂളില്‍ 86.02% വും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12% വും ടെക്നിക്കൽ സ്കൂളില്‍ 68.71% വും ആണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79%) വിജയശതമാനം കുറഞ്ഞ ജില്ല വയനാടാണ് (75.07%). 78 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 28,480 വിദ്യാര്‍ത്ഥികളാണ്. വിഎച്ച്എസിയില്‍ വിജയ ശതമാനം 78.26% ആണ്. കഴിഞ്ഞതവണ 79.62 ആയിരുന്നു.…

Read More

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്(21 ജൂൺ)

2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം. ഇന്നു(21 ജൂൺ) രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.

Read More

മധ്യവയസ്കൻ തലയ്ക്കടിയേറ്റു മരിച്ച സംഭവം :കൂടലിലെ വീട്ടമ്മയെ റിമാൻഡ് ചെയ്തു

    konnivartha.com / പത്തനംതിട്ട : മധ്യവയസ്കനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചുകൊന്ന വീട്ടമ്മയെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻ പിള്ള (50) ആണ് കൊല്ലപ്പെട്ടത്. കൂടൽ നെല്ലിമുരുപ്പ് വീട്ടിൽ രജനി(43) യെ കൂടൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.   ഭർത്താവ് ഉപേക്ഷിച്ച രജനി മകന്റെ കൂടെയാണ് താമസിച്ചുവന്നത്. രണ്ട് ആൺ മക്കളാണ് ഇവർക്ക്, ഒരാൾ പിതാവിനൊപ്പമാണ്. നാടും വീടും വിട്ട ശശിധരൻ പിള്ള കഴിഞ്ഞ കുറേനാളുകളായി ഇടയ്ക്കിടെ രജനിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഉറക്കമില്ലായമയ്ക്ക് മരുന്ന് കഴിക്കുന്ന ഇവർ ഇന്നലെ (19.06.22) പകൽ ഉറക്കത്തിലായിരുന്നപ്പോൾ, മദ്യപിച്ചെത്തിയ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചുവത്രെ. ഈസമയം കയ്യിൽ കിട്ടിയ കമ്പിവടി കൊണ്ട് രജനി പലതവണ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരുടെ മകൻ നാട്ടുകാരെ അറിയിച്ചതിനെതുടർന്ന് ആദ്യം കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് പത്തനംതിട്ട…

Read More

ബഫർ സോൺ: ജനവാസ മേഖലയെ പൂർണ്ണമായി ഒഴിവാക്കുക:22 മുതൽ 25 വരെ സിപിഐ എം  നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ

  konnivartha.com /പത്തനംതിട്ട : സംരക്ഷിത വനത്തോട് ചേർന്ന ഒരു കിലോമീറ്റർ  പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍  കേന്ദ്രം അടിയന്തിരമായി  നിയമനിർമാണം നടത്തി  ജനങ്ങളെ സംരക്ഷിക്കണമെന്ന്  സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി വിധി മലയോര  മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ പെരുനാട് ,വടശ്ശേരിക്കര, സീതത്തോട്, ചിറ്റാർ,തണ്ണിത്തോട്,  അരുവാപ്പുലം പഞ്ചായത്തുകളും, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജും ഉത്തരവ് പ്രകാരം ബഫർ സോൺ മേഖലയാകും. സുപ്രീം കോടതി ഉത്തരവ് തിരുത്തിക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്രത്തില്‍  സമ്മർദ്ദം ചെലുത്തുന്നതിന്  പകരം  യുഡിഎഫും, കോൺഗ്രസും   സംസ്ഥാന സർക്കാരിനെതിരെ പ്രചരണം  നടത്തുന്നത് ജനങ്ങളെ വഞ്ചിക്കാനാണ്.  യുഡിഎഫിന്റെ  രാഷ്ട്രീയ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയും. പരിസ്ഥിതിസംരക്ഷണത്തിന്റെ മറവിൽ  കർഷകജനതയെ കുടിയേറ്റമണ്ണിൽ നിന്നും അന്യവൽക്കരിക്കാൻ  ഗാഡ്ഗിൽ  കസ്തൂരി രംഗൻ കമീഷനുകളെ നിയോഗിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലെ   യുപിഎ…

Read More

ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിലും എത്തി

  ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിലും. മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയാണ് അനിത പുല്ലയില്‍. നിയമസഭാ സമുച്ചയത്തിലുണ്ടെങ്കിലും ഔദ്യോഗിക പട്ടികയില്‍ അനിത ഇല്ലെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം നോര്‍ക്ക അധികാരികള്‍ അറിയാതെ ഇവര്‍ വരില്ല . നോര്‍ക്ക അധികാരികള്‍ കൃത്യമായ മറുപടി പറയുക . ഇതാണോ രീതി എന്ന് പരിശോധിക്കുക . ഇറ്റലിയിലെ റോമില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയാണ് അനിത പുല്ലയില്‍. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തക കൂടിയാണ് അനിത. മോന്‍സണ്‍ മാവുങ്കലിന്റെ കേസ് വന്നതോടെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്നും അതെല്ലാം പുറത്തുവരണമെന്നും അനിത പുല്ലയില്‍ പറഞ്ഞിരുന്നു.മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സണെ സംശയിക്കാന്‍ തുടങ്ങിയതെന്നുമായിരുന്നു അനിതയുടെ വെളിപ്പെടുത്തലുകള്‍. അനിതയെയും കേസുമായി…

Read More

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരനും അമ്മാവനും ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സഹോദരനും അമ്മാവനും ഉൾപ്പടെ നാലുപേർ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്പുറത്താണ് സംഭവം. പത്താംക്ലാസ് വിദ്യാർഥിനി ഒരുവർഷത്തിലധികം പീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. കേസിൽ 5 പേരാണ് ആകെ പ്രതികൾ. ഒരു പ്രതി ഒളിവിലാണെന്നും ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണെന്നും പൊലീസ് പറഞ്ഞു. പതിനേഴുകാരനായ സഹോദരനെയും അമ്മാവനെയും കുടാതെ പ്രതികളിൽ രണ്ടുപേർ പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്.   ചൈൽഡ് ലൈൻ മുഖേനെയാണ് പൊലീസിന് പരാതി ലഭിച്ചത്. രണ്ട് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പെൺകുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും ചെയ്തു. വനിതാ പൊലീസിന്റെ സാന്നിധ്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തിയ ഘട്ടത്തിലാണ് അമ്മയുടെ സഹോദരനും സഹോദരനടക്കം ലൈംഗികമായി പീഡിപ്പിച്ച കാര്യം പെൺകുട്ടി പറയുന്നത്. തുടർന്ന് മറ്റൊരു കേസുകൂടി രജിസ്റ്റർ…

Read More