കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത്

konnivartha.com : സർക്കാർ ഓഫീസുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഞ്ചു മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന എയ്ഡഡ് കോളേജുകളിലെ 2022 മേയ് 31 വരെയുള്ള പെൻഡിംഗ് ഫയലുകൾ തീർപ്പാക്കുന്നതിനു കോളേജ് വിദ്യാഭ്യാസ വകുപ്പ് ഫയൽ അദാലത്ത് നടത്തും. അഞ്ച് മേഖലാ ഓഫീസുകളുടെ പരിധിയിൽ വരുന്ന ഫയലുകൾ സംബന്ധിച്ച പരാതികളുള്ളവർക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ www.collegiateedu.kerala.gov.in  ൽ ജൂൺ 20 വരെ പരാതികളും നിവേദനങ്ങളും സമർപ്പിക്കാം. തൃശ്ശൂർ ഡി.ഡി.യിൽ പെന്റിംഗ് ആയ ഫയലുകൾ ജൂലൈ 12ന് തൃശ്ശൂർ സെന്റ് തോമസ് കോളേജിലും കൊല്ലം ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 19 കൊല്ലം എസ്.എൻ. കോളേജിലും എറണാകുളം ഡി.ഡി.യിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 22ന് എറണാകുളം സെന്റ് തെരേസാസ് കോളേജിലും കോഴിക്കോട് ഡി.ഡിയിൽ പെൻഡിംഗ് ആയ ഫയലുകൾ ജൂലൈ 26ന് കോഴിക്കോട്…

Read More

സഹപ്രവർത്തകയുടെ പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ

  സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്. ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നാണ് ജീവനക്കാരിയുടെ പരാതി. അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിരന്തരം പ്രലോഭിപ്പിച്ചുവെന്നും പല രീതിയില്‍ അതിനായി സമീപിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

റാന്നി നോളജ് വില്ലേജ്: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും നിര്‍വഹിച്ചു റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അട്ടത്തോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളിലെ പ്രീ പ്രൈമറി ഉദ്ഘാടനവും പഠനോപകരണ വിതരണവും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. മികച്ച പഠനനിലവാരം പുലര്‍ത്തി മുന്നേറാന്‍ അട്ടത്തോട് സ്‌കൂളിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും സാധിക്കണമെന്ന് എംഎല്‍എ പറഞ്ഞു. സിവില്‍ സര്‍വീസ് പോലുള്ള ഉന്നത സ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ എത്തണം. മികച്ച ജോലി ഓരോരുത്തര്‍ക്കും നേടി കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടത്തോട് കോളനിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടി രൂപയും അട്ടത്തോട് സ്‌കൂളിന്റെ വികസനത്തിനായി മൂന്ന് കോടി രൂപയും ഇതിനോടകം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ റാന്നി ഫാദേഴ്സ് ഹൗസ് തിയോളജിക്കല്‍ സെമിനാരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത്…

Read More

എസ്.എസ്.എൽ.സി പരീക്ഷാഫലം (15 ജൂൺ) പ്രഖ്യാപിച്ചു

konnivartha.com : എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (15 ജൂൺ) പ്രഖ്യാപിച്ചു . വിജയ ശതമാനം : 99.26.ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ല ,ഏറ്റവും കുറവ് വയനാട് ജില്ല .44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.2134 സ്കൂളുകള്‍ക്ക് നൂറു ശതമാനം വിജയം    സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തി . ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി  പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു .  2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിച്ചത് .   വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്‌സൈറ്റുകളിൽ ഫലം…

Read More

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് konnivartha.com : എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (15 ജൂൺ) പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി  പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.  2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്.   ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും  www.prd.kerala.gov.in,  result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in,  https://sslcexam.kerala.gov.in, https://results.kite.kerala.gov.in,  എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. എസ്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in  ലും   റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട്  http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് (http://thslcexam.kerala.gov.in) ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണ്.   സെക്കൻഡുകൾക്കുള്ളിൽ എസ്.എസ്.എൽ.സി ഫലം അറിയാം ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം.…

Read More

കൊല്ലം എ.ഡി.എമ്മായി ആര്‍. ബീനാറാണി ചുമതലയേറ്റു

  konnivartha.com : ആര്‍. ബീനാറാണി എ.ഡി.എം ആയി ചുമതലയേറ്റു. കഴിഞ്ഞ രണ്ടു വര്‍ഷമായി ആര്‍.ആര്‍. ഡെപ്യൂട്ടി കലക്ടറായിരുന്നു. പത്തനംതിട്ടയില്‍ ഡെപ്യൂട്ടി കലക്ടര്‍, അടൂര്‍ ആര്‍.ഡി.ഒ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുവത്തൂര്‍ സ്വദേശിയാണ്.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐലെ വയര്‍മാന്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം, പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍ : 0479 2452210, 2953150.     ആര്‍.ടി.ഒ യോഗം 15ന് കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് നിരവധി പരാതികള്‍ ഓഫീസില്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ജൂണ്‍ 15ന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട ആര്‍.ടി.ഒ ഓഫീസില്‍ യോഗം ചേരും. യോഗത്തില്‍ ഓട്ടോ റിക്ഷാ ടാക്സി സംഘടനാ…

Read More

കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നു 

    Konnivartha. Com :കോന്നി അട്ടച്ചാക്കൽ ആഞ്ഞിലി കുന്നിൽ പ്രവർത്തിച്ചു വന്ന കോന്നിതാഴം വില്ലേജ് ഓഫീസ് തിങ്കൾ മുതൽ ചാങ്കൂർജംങ്ഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതായി വില്ലേജ് ഓഫീസർ വിനോദ് തോമസ് അറിയിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമാണ പ്രവർത്തികൾ നടക്കുന്നതിനാലാണ് ഈ താൽക്കാലികമാറ്റം.

Read More

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം

സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി മരണം റിപ്പോര്‍ട്ട് ചെയ്തു. പാറശാല പരശുവയ്ക്കല്‍ അമ്പാടി സ്വദേശി സുബിത (38) ആണ് മരിച്ചത്. വൃക്കരോഗിയായ ഇവര്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യപ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരിസരപ്രദേശങ്ങളില്‍ 68 പരം വീടുകള്‍ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.ഇതിനുമുമ്പ് വര്‍ക്കല സ്വദേശിനിയായ 15 വയസുകാരി ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല മരടുമുക്ക് സ്വദേശിനി അശ്വതിയായിരുന്നു മരിച്ചത്.

Read More

കോന്നി എ.ഇ ഒ യായി സന്ധ്യ എസ്സിനെ നിയമിച്ചു . കോന്നി ഗവ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു

  konnivartha.com : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സന്ധ്യ എസ്സിനെ കോന്നി എ.ഇ ഒ യായി നിയമിച്ചു . കോന്നി നിവാസിനിയാണ് . കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ ഉയര്‍ത്തുവാന്‍ പരിശ്രമിച്ചു . കോന്നി മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ള സ്കൂള്‍ ആണ് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. രക്ഷിതാക്കളും അധ്യാപകരും ഒരേ പോലെ പ്രയത്നിക്കുന്നു . പൊതു വിദ്യാഭ്യാസ മേഖലയില്‍ കോന്നി ഗവ സ്കൂള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു .നിയുക്ത എ.ഇ ഒ സന്ധ്യ എസ്സിന് “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ ” ആശംസകള്‍

Read More