കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗം ചേർന്നു

  ഹോസ്റ്റലുകൾ ഡിസംബറിൽ പ്രവർത്തനസജ്ജമാക്കും. 19.5 കോടിയുടെ ആശുപത്രി ഉപകരണങ്ങൾ ഉടൻ എത്തിക്കും. konnivartha.com : കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ: തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺ കുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. അധ്യയനം ആരംഭിക്കുന്നതിന് ഹോസ്റ്റൽ കാമ്പസിനുള്ളിൽ തന്നെ പ്രവർത്തിക്കണമെന്ന നിബന്ധനയുള്ളതിനാലാണ് സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനമെടുത്തത്. മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കാനും തീരുമാനമായി.ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ…

Read More

കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുത് :ഇത് കേരളമാണ്

പൊതു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം അത് തടയുവാന്‍ പോലീസിനു കഴിയില്ല . മുഖ്യമന്ത്രിയേ മന്ത്രിയാക്കിയത് ജനം ആണ് .ആ ജനതയ്ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാല്‍ അത് ഭരണ ഘടനയോട് ഉള്ള വെല്ലുവിളിയായി കരുതാനേ കഴിയൂ . ഇത് കേരളം ആണ് .ഇവിടെ ഉള്ള ജനത്തിന് സഞ്ചാര സ്വാതന്ത്ര്യം വേണം . ഈ രീതിയില്‍ മുന്നോട്ടു പോകുവാന്‍ ആണ് അധികാരികളുടെ തീരുമാനം എങ്കില്‍ ജനകീയ പ്രക്ഷോഭം കൂടുതല്‍ കടുക്കുവാന്‍ സാധ്യത ഉണ്ട് . മന്ത്രിയ്ക്ക് വേണ്ടി പൊതു ജനതയെ തടയരുത് . ഈ രീതി ശെരിയല്ല    കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തുന്ന ഏറ്റവും കർശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തിൽ ഇന്ന് രാവിലെ…

Read More

പോര്‍ച്ചില്‍ “വെറുതെ കിടന്ന കാറും ” ഈ പണവും ആരുടെ

  പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നൊരു ദേശം ഉണ്ട് . ആ ദേശത്തിന് ഒരു പാട് കഥകള്‍ പറയുവാന്‍ ഉണ്ട് . പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപ പ്രദേശമായ കുമ്പനാടും . സ്വന്തമായി സഭ ഉണ്ടാക്കിയ മെത്രാന്‍ ഉണ്ട് ഇവിടെ . മില്ല്യന്‍ ഡോളര്‍ ആണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തിച്ചതും സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങി സ്വന്തം പേരില്‍ വലിയൊരു സഭ ഉണ്ടാക്കി . അന്ന് കേന്ദ്ര സര്‍ക്കാര്‍ എഫ് സി ആര്‍ ചട്ട പ്രകാരം സംഭാവന സ്വീകരിക്കാന്‍ അനുമതി നല്‍കി . ഒരു കേന്ദ്ര അന്വേഷണം ഉണ്ടായില്ല . ഇടയ്ക്ക് എന്തോ സ്വര ചേര്‍ച്ച വന്നിട്ട് ഭരണ പക്ഷം സമരം നടത്തി .അതും ഒതുക്കി . വാങ്ങാന്‍ പാടില്ലാത്ത തോട്ടം  വാങ്ങി…

Read More

പ്രളയത്തിൽ നശിച്ച വീടുകൾക്ക് തുക നൽകാൻ വൈകിയ കാരണക്കാരായവർക്കെതിരെ ഉടന്‍ നടപടി

    konnivartha.com : 2018ലെ പ്രളയത്തിൽ നശിച്ച ആലപ്പുഴ ചേർത്തല താലൂക്കിലെ 925 വീടുകൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തിരമായി തുക അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നടപടി ക്രമങ്ങളിലെ കാലതാമസമായിരുന്നു തുക നൽകാൻ വൈകിയതിന് കാരണം. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിശ്ചയിച്ച ധനസഹായം സമയബന്ധിതമായി വിതരണം ചെയ്യണമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രതിദിന കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. രണ്ടാം ഡോസ് വാക്‌സിനേഷൻ ഊർജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണം. 60 വയസ്സ് കഴിഞ്ഞവർക്കുള്ള ബൂസ്റ്റർഡോസ് കൂടുതൽ നൽകാനാകണം. ആൾക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കർശനമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

കൊവിഡ് കേസുകളുടെ വർധന; ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

  കൊവിഡ് കേസുകളുടെ വർധനവിൽ കൂടുതൽ ജാഗ്രത വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്‌ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് തുടർച്ചയായി രണ്ടാം ദിവസവും 40 ശതമാനം കൂടിയിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്കിലും വൻ വർധനയുണ്ടായി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗ വ്യാപനം ആശങ്കയായി തുടരുകയാണ്.ബുധനാഴ്ച്ച റിപ്പോർട്ട് ചെയ്തത് 5233 കേസുകൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് 7240 ആയി ഉയർന്നു പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നതും മാർച്ച് ഒന്നിന് ശേഷം ആദ്യമായാണ്. എട്ട് പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ചു മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകൾ. കേരളവും മഹാരാഷ്ട്രയും കൂടാതെ ഡൽഹി, ബംഗാൾ, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചു. ഡൽഹിയിൽ മാസങ്ങൾക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന…

Read More

ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡ് നിർമ്മാണം എംഎൽഎ പരിശോധിച്ചു

  konnivartha.com : ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. ജനീഷ് കുമാർ എംഎൽഎ പരിശോധിച്ചു. കെ എസ് ഇ ബി പോസ്റ്റുകൾ മാറ്റാത്തതും, യുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാത്തതാണ് റോഡ് നിർമ്മാണ നൽകുവാൻ കാരണം.   മാങ്കോട് മുതൽ പാടം വരെയുള്ള ഇലക്ട്രിക് ലൈനുകൾ രണ്ടുദിവസം കൊണ്ട് മാറ്റിസ്ഥാപിക്കണമെന്നും ജലഅതോറിറ്റി റോഡ് പുനസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കെ ആർ എഫ് ബി നൽകുന്നത് അനുസരിച്ചുള്ള തുക അടച്ച് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് എംഎൽഎ നിർദേശിച്ചു.   22 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന 12 കിലോമീറ്റർ ദൂരമുള്ള ഇളമണ്ണൂർ കലഞ്ഞൂർ പാടം റോഡിന്റെ കലഞ്ഞൂർ വരെയുള്ള ഭാഗം ബിഎം ബി സി പ്രവർത്തികൾ പൂർത്തികരിച്ചിട്ടുണ്ട്.   കലഞ്ഞൂർ മുതൽ മാങ്കോട് വരെ ബിഎം പ്രവർത്തിയും പൂർത്തികരിച്ചിട്ടുണ്ട്.മാങ്കോട് മുതൽ പാടം വരെയുള്ള…

Read More

ചെള്ളുപനി: രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസഹായം തേടണം

ചെള്ളുപനി: പ്രത്യേക സംഘം സന്ദർശിക്കും konnivartha.com : വർക്കലയിൽ ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) ബാധിച്ച് പെൺകുട്ടി മരണമടഞ്ഞ സംഭവത്തിൽ പ്രത്യേക സംഘം അടിയന്തരമായി സ്ഥലം സന്ദർശിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം പാരിപ്പള്ളി മെഡിക്കൽ കോളേജും ചെറുന്നിയൂർ പ്രദേശവും സന്ദർശിക്കും. ചെറുന്നിയൂർ മെഡിക്കൽ ഓഫീസർ സ്ഥലം സന്ദർശിച്ച് പ്രാഥമിക വിവരങ്ങൾ തേടിയിരുന്നു. പ്രദേശത്ത് പ്രതിരോധം ശക്തമാക്കും. ചെള്ളുകളെ നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചെള്ളുപനിയെപ്പറ്റി എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കൾ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറു പ്രാണികളായ മൈറ്റുകളുടെ ലാർവ ദശയായ ചിഗ്ഗർ മൈറ്റുകൾ വഴിയാണ്…

Read More

കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു

  Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു ചേരുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു.   അതോ കാട് മൂടപ്പെട്ട് പരിസ്ഥിതി സൗഹാർദ്ദ മെഡിക്കൽ കോളേജ് എന്ന പേര് വരുന്നത് വരെ കാട് വളർത്താൻ ആണ് ശ്രമം എങ്കിൽ ഇച്ചിരെ കൈ വളം കൂടി മൂട്ടിൽ ഇടുക. നന്നായി വളർന്നു കെട്ടിടം “പച്ച “പിടിക്കട്ടെ. ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ കണ്ട് വ്യാകുലതപെടാതെ നടപടി സ്വീകരിക്കുക. കോന്നി മെഡിക്കൽ കോളേജ് എന്നും തല ഉയർത്തി നിൽക്കണം എന്ന് ജനത ആഗ്രഹിക്കുന്നു.

Read More

ഗൂഢാലോചന, കലാപ ശ്രമം; കെ.ടി ജലീലിന്‍റെ പരാതിയില്‍ സ്വപ്‌നക്കെതിരേ പോലീസ് കേസെടുത്തു.മുഖ്യമന്ത്രി നിങ്ങള്‍ മിണ്ടുക

  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരായ കെ.ടി. ജലീല്‍ എം.എല്‍.എ.യുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. സ്വപ്‌ന സുരേഷും പി.സി. ജോര്‍ജും കേസില്‍ പ്രതികളാകും. 120ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. ജലീലിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും പ്രത്യേക സംഘം.രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണത്തിനു എതിരെ ശക്തമായി പ്രതികരിക്കുക . സത്യം ജനത്തിന് അറിയണം .

Read More

റോഡപകടങ്ങളില്‍ കേരളത്തില്‍ ഓരോ വര്‍ഷവും 4,000 പേരുടെ ജീവന്‍ പൊലിയുന്നു

  സുരക്ഷിതവും, അപകട രഹിതവുമായ ഒരു നല്ല നാളേക്കായി കേരള റോഡ് സുരക്ഷാ അതോറിറ്റി സംഘടിപ്പിച്ച ”റോഡപകടനിവാരണവും അപകടാനന്തര പരിചരണവും” എന്ന ഏകദിന ശില്പശാല കൊച്ചി ഐ.എം.എ.ഹൗസില്‍ സംഘടിപ്പിച്ചു. റോഡപകടത്തിനു ശാസ്ത്രിയവും സമഗ്രഹവുമായ പരിഹാര നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് ശില്പശാല നടത്തിയത്. സുരക്ഷിത റോഡ്, റോഡ് സുരക്ഷാ ബോധവത്ക്കരണം, അപകടാനന്തര കാര്യനിര്‍വഹണം, നിയമ പരിപാലനം, അപകട നിവാരണത്തിന് അനൗപചാരിക സംഘടനകള്‍, വാളന്റീയര്‍മാര്‍ എന്നിവരുടെ പങ്ക് എന്നീ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ടി.ജെ വിനോദ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അമിതവേഗതയും അശ്രദ്ധയുമാണ് കേരളത്തിലെ റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപെട്ടു. റോഡ് സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗങ്ങള്‍ ആവശ്യമായ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്നും ഈ ശില്പശാല അതിന് തുടക്കമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും…

Read More