ജമ്മുവിൽ 3 ഏറ്റുമുട്ടലുകളിൽ 4 ഭീകരർ കൊല്ലപ്പെട്ടു:ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ

  ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ സ്വദേശികളുമാണ്. ഭീകരരിൽ മൂന്ന് പേർ ലഷ്‌കർ-ഇ-തൊയ്ബക്കാരും, ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. സൈന്യവും, സെൻട്രൽ പൊലീസ് സേനയും, ജമ്മു കശ്മീർ പൊലീസും, സുരക്ഷാ ഏജൻസികളും ഒരേസമയം നടത്തി ഓപ്പറേഷനിലാണ് 4 ഭീകരരെയും വധിച്ചത്. ഷോപ്പിയാനിലെ ബാഡിമാർഗ്-അലൗറ മേഖലയിലെ പൂന്തോട്ടത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാം സ്വദേശിയായ നദീം അഹമ്മദാണ് കൊല്ലപ്പെട്ട ഭീകരൻ. നദീമിന് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളതായും പൊലീസ് അറിയിച്ചു. മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ അറബ് രാജ്യങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ. ഗുജറാത്ത്, യുപി, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം…

Read More

പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

  konnivartha.com : പത്തനംതിട്ടയിലെ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രിം കോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അരുവാപ്പുലം, ചിറ്റാര്‍ ,സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശ്ശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താല്‍. നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവര്‍മന്‍ തിരുമുല്‍പ്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമെ തുടര്‍ന്നാല്‍ മതിയെന്നും വിധിയില്‍ പറയുന്നുണ്ട്.

Read More

നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകും

  നാളെ(ജൂൺ 7)മുതൽ തെക്കേ ഇന്ത്യയിൽ മഴ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ മുതൽ ജൂൺ ഒമ്പത് വരെ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ജൂണ്‍ 10 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ജൂണ്‍ 10 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. -ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. – ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ്  എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന  വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും.  പരിശോധനയ്ക്ക് യഥാസമയം  ഹാജരാകാത്തവര്‍ക്ക്…

Read More

കാപ്പാ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

  konnivartha.com :/പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ ) പ്രകാരം ജില്ലയിൽ നിന്നുംപുറത്താക്കപ്പെട്ട് ഉത്തരവായിട്ടും, വിലക്ക് ലംഘിച്ച്ജില്ലയിൽ കടന്ന ഗൂണ്ടയെ അറസ്റ്റ് ചെയ്തു. അടൂർ,ഏനാത്ത് പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം,മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശം വയ്ക്കൽ,ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പദ്മനാഭന്റെമകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(45)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.   കാപ്പാ നിയമപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിസമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ,തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനിഐ.പി.എസ്സ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 6മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി കഴിഞ്ഞമാസം ഉത്തരവായിരുന്നു. തുർന്ന് രണ്ടു ദിവസം മുൻപ് ജില്ലയിൽഅതിക്രമിച്ച് കയറിയ ഇയാൾ പ്ലാക്കാട് സ്വദേശിനിയായവൃദ്ധമാതാവിനെയും മാധ്യമപ്രവർത്തകനായ മകനെയുംഭീഷണിപ്പെടുത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPSന്റെ…

Read More

ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി

konnivartha.com : അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ ഡോക്ടർ ജെറി മാത്യുവിന്‍റെ നേതൃത്വത്തില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ അസ്ഥി രോഗ ചികിത്സാ വിഭാഗം തുടങ്ങി . മുട്ട് , ഇടുപ്പെല്ല് , തോള്‍ സഞ്ചി , കൈ മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ , സന്ധികളുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ,ബോണ്‍ ട്യൂമര്‍ ശസ്ത്രക്രിയകള്‍ എന്നിവ നടത്തും . തിങ്കള്‍ മുതല്‍ വ്യാഴം വരെയും വെള്ളി രാവിലെ 9 .30 മുതല്‍ 12 .30 വരെയും ശനി 3 മണി മുതല്‍ 6 മണിവരെയും പരിശോധന ഉണ്ടാകും എന്ന് ഡോ ജെറി മാത്യൂ അറിയിച്ചു .

Read More

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം – ഡി.എം.ഒ

  കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനഡണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുകയും വേണം. മഴക്കാലരോഗങ്ങളും കോവിഡുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യത ഉള്ളതിനാല്‍ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ പാലിക്കണം. അര്‍ഹരായ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുട്ടികളുടെ വാക്സിനേഷന് വിമുഖത പാടില്ല സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ എടുക്കുന്നതിനുള്ള നടപടി രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

Read More

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73)അന്തരിച്ചു

  മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചടയമംഗലം എംഎല്‍എ ആയിരുന്നു. ദീര്‍ഘകാലം മില്‍മയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു   തിരുവനന്തപുരത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുത്ത ശേഷം സ്വവസതിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എസ് യു റ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. മൃതദേഹം പട്ടം എസ്.യു.റ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോന്നി വാര്‍ത്ത ഡോട്ട് കോം തുടങ്ങാന്‍ എന്നും പ്രചോദനം നല്‍കിയ മഹത് വ്യക്തികളില്‍ ഏറെ സ്ഥാനം അര്‍ഹിക്കുന്നു പ്രയാര്‍ സാര്‍…

Read More

കോന്നി  അരുവാപ്പുലത്ത് ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച 67 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു

കോടതി നിര്‍ദേശം ഉള്ളതിനാല്‍ കോന്നി വാര്‍ത്ത ഇരയുടെയുംഅടുത്ത ബന്ധം ഉള്ള പ്രതിയുടെയും പേരുകള്‍ വാര്‍ത്തയില്‍ നിന്നും ഒഴിവാക്കുന്നു . konnivartha.com : ഭാര്യയുടെ മുത്തശ്ശിയെ പീഡിപ്പിച്ച അൻപത്തിയേഴുകാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം നിവാസിയെ ആണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്.   അരുവാപ്പുലം സ്വദേശിനിയായ എൺപത്തിയഞ്ച് വയസ്സുള്ള വൃദ്ധയേയാണ് ഇക്കഴിഞ്ഞ മാസം പത്ത്, പതിനഞ്ച് തീയതികളിൽ പീഡനത്തിനിരയാക്കിയത്.സംഭവം പുറത്തു പറയരുതെന്ന് പറഞ്ഞ് ഇയാൾ വൃദ്ധയേ ഭീഷണിപ്പെടുത്തിയിരുന്നു.   ഇക്കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോൾ വൃദ്ധ തൊട്ടടുത്ത അംഗൻവാടി ഹെൽപ്പറേ വിവരം അറിയിക്കുകയും ഇവർ മേലധികാരികൾ റിപ്പോർട്ട് ചെയ്ത് ഇവർ പോലീസിൽ വിവരം അറിയച്ചതിനെ തുടർന്ന് പ്രതിയെ കോന്നി സി.ഐ.അരുൺകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്‍റ് ചെയ്തു

Read More

ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

  konnivartha.com : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പള്ളിക്കൽ ഇളംപള്ളിൽ മേക്കുന്നുമുകളിൽ മീനത്തേതിൽ വീട്ടിൽ സുനിലിന്റെ മകൻ സുമേഷി(25) നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) വകുപ്പ് 3 പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി, അടൂർ, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്ത അടൂർ പോലീസ് തുടർന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവായതിനെതുടർന്നാണ് പോലീസ് നടപടി.   നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്ത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ് പ്രതിയെ…

Read More