konnivartha.com / പത്തനംതിട്ട : കാർ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ ഗോപു കെ ജി (27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറതുണ്ടിയിൽ വീട്ടിൽ അനിൽകുമാറിന്റെ മകൻ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ കെ കെ രവിയുടെ മകൻ സുജിത് 32) എന്നിവരെയാണ് ഇന്നലെ എറണാകുളത്തുനിന്നും അറസ്റ്റ് ചെയ്തത്. പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാർ, കോയമ്പത്തൂരിൽനിന്നും മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് മാർച്ച് നാലിനാണ് വാടകയ്ക്ക് ഒന്നാം പ്രതി ഗോപു കൊണ്ടുപോയത്. തുടർന്ന്, കാർ തിരികെനൽകാതെ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി വിശ്വാസവഞ്ചന കാട്ടി എന്നതിന് കോയിപ്രം പോലീസ് അഖിലിന്റെ…
Read Moreവിഭാഗം: Information Diary
ഐ ഐ എം സി-യിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു , CUET വഴി ജൂൺ 18 ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കാം
konnivartha.com : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. ഈ വർഷം മുതൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) വഴിയാണ് ഐഐഎംസി പ്രവേശനം നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് https://cuet.nta.nic.in/ എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഐഐഎംസി അഡ്മിഷൻ 2022-ന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2022 ജൂൺ 18 ആണ്. ഐഐഎംസിയിൽ ഇംഗ്ലീഷ് ജേണലിസം/ഹിന്ദി ജേർണലിസം/അഡ്വെർടൈസിംഗ്, പബ്ലിക് റിലേഷൻസ്/ റേഡിയോ, ടിവി ജേർണലിസം, ഡിജിറ്റൽ മീഡിയ എന്നിവയിൽ പിജി ഡിപ്ലോമ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ സിയുഇടി പിജിക്കൊപ്പം എൻടിഎ നടത്തും. മലയാളം, ഒഡിയ, മറാത്തി, ഉറുദു ജേർണലിസം എന്നീ ഭാഷകളിലെ പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ വെവ്വേറെ നടക്കും. ഇതിനുള്ള അപേക്ഷാ ഫോമുകൾ ഐഐഎംസി വെബ്സൈറ്റായ…
Read Moreകേരളത്തില്‍ ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദം : മൂന്നു ജില്ലകള്‍ക്ക് മുന്നറിയിപ്പ്
കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ ഉന്നതതലയോഗം konnivartha.com : സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്തേയും ജില്ലകളുടേയും കോവിഡ് സ്ഥിതി യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആ…
Read Moreപേപ്പർTR5 ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5
konnivartha.com : സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പർ TR5നു പകരമായാണിത്. പൊതുജനങ്ങൾക്കു സർക്കാർ ഓഫിസുകളിൽ വേഗത്തിൽ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏർപ്പെടുത്തിയത്. ജൂൺ ഒന്നു മുതൽ eTR5 സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. ജൂൺ 15 വരെ താലൂക്ക് തലം വരെയുള്ള ഓഫിസുകളിലും 30 വരെ മറ്റെല്ലാ ഓഫിസുകളിലും സമാന്തര സംവിധാനമായി ആരംഭിച്ചിട്ടുള്ള eTR5 ജൂലൈ ഒന്നു മുതൽ പൂർണ തോതിൽ പ്രാബല്യത്തിലാകും. അതോടെ പേപ്പറിലുള്ള TR5 പൂർണമായി ഒഴിവാകും. സംസ്ഥാന സർക്കാരിലേക്കുള്ള വരവുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കുന്നതിനായി രൂപം നൽകിയ ഇ-ട്രഷറിയിൽ പുതുതായി രൂപകൽപ്പന ചെയ്ത ter5.treasury.kerala.gov.in മൊഡ്യൂൾ വഴിയാണ് eTR5 സംവിധാനം പ്രവർത്തിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സൂക്ഷിക്കുന്ന സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാർക്കു മാത്രമേ eTR5 വഴി തുക സ്വീകരിക്കാൻ കഴിയൂ.…
Read Moreസീതത്തോട് -നിലയ്ക്കൽ കുടിവെള്ള പദ്ധതി നിർമാണത്തിൽ ഗുരുതര വീഴ്ച : കരാർ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി ഒഴിവാക്കാന്‍ നിർദേശം
konnivartha.com : സീതത്തോട് -നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിയെ ഒഴിവാക്കാന്‍ നിർദേശം നൽകി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ..നിലയ്ക്കൽ കുടിവെള്ള വിതരണ പദ്ധതി 2020 ജൂലൈ മാസത്തിൽ കമ്മീഷൻ ചെയ്യുവാനാ യായിരുന്നു നേരത്തെ ഉള്ള തീരുമാനം . പ്രവർത്തിയുടെ നിർമാണത്തിൽ ഗുരുതര വീഴ്ചയാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.ഈ സാഹചര്യത്തിലാണ് കരാർ കമ്പനി ഒഴിവാക്കാന്‍ എംഎൽഎ നിർദേശം നൽകിയത്. തമിഴ്നാട് ആസ്ഥാനമായ അണ്ണാ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കായിരുന്നു കരാർ ചുമതല. കരാർ കമ്പനിയുടെ അനാസ്ഥ കാരണം ആങ്ങമൂഴി പ്ലാപ്പള്ളി റോഡ് ഗതാഗത യോഗ്യമല്ലാത്തതായി മാറിയിട്ട് നാളുകളേറെയായി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റോഡ് നാലുമാസത്തിനകം ഗതാഗത യോഗ്യമാക്കനാമെന്നും എം എൽ എ പൊതുമരാമത്ത് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ഗവൺമെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇന്ത്യയും കിണറിന്റെയും നിർമ്മാണത്തിന്…
Read Moreപൊതിപ്പാട്- മുണ്ടയ്ക്കല്‍ റോഡില്‍ വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു
konnivartha.com : പൊതിപ്പാട് മുണ്ടയ്ക്കല്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പൊതിപ്പാട് വഴി കടന്നു വരുന്ന വാഹനങ്ങള്‍ മുണ്ടയ്ക്കല്‍ കാട്ടുകല്ലിങ്കല്‍ വഴി മുക്കുഴി ഭാഗത്തേക്കും, തലച്ചിറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മണലൂര്‍പടി വഴി ആനചാരിയ്ക്കല്‍ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreജൂൺ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍; ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ പൈപ്പ് വെള്ളം ഉപയോഗിക്കരുത്
konnivartha.com / Alappuzha : ആലപ്പുഴ നഗരസഭ പരിധിയിലെ ചുടുകാട്, ആലിശ്ശേരി പമ്പ് ഹൗസുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്ന ജൂൺ നാലിന് ചുടുകാട്, മുല്ലാത്ത്, പുലയൻവഴി, ഇരവുകാട്, സഖറിയ, ബീച്ച്, റെയിൽവേ സ്റ്റേഷൻ, കുതിരപ്പന്തി, സീവ്യൂ, വെള്ളക്കിണർ, എം.ഒ. വാർഡ് എന്നീ പ്രദേശങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കരുതെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്‍റ് എന്‍ജിനീയര്‍ അറിയിച്ചു.
Read Moreഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
konnivartha.com : തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പേസ് എഞ്ചിനീയറിംഗ്, ഏവിയോണിക്സ്, കെമിസ്ട്രി, എര്‍ത്ത് & സ്പേസ് സയന്‍സസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഭാഗങ്ങളില്‍ 2022 ജൂലൈയിലാണ് കോഴ്‌സ് ആരംഭിക്കുക. അപേക്ഷകള്‍ ഐഐഎസ്ടി വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം: https://admission.iist.ac.in ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 7, ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക. https://www.iist.ac.in/ 1956 ലെ യുജിസി നിയമത്തിന്റെ സെക്ഷന്‍ 3 അനുസരിച്ചുള്ള കല്‍പ്പിത സര്‍വ്വകലാശാലയായ ഐഐഎസ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നത്. —
Read Moreയു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി
konnivartha.com : യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂൺ അഞ്ചിനു നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ സംസ്ഥാനത്തു പൂർത്തിയായി. രാവിലെ 9:30 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 4:30 വരെയുമായി രണ്ട് സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി പരീക്ഷാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. പരീക്ഷ സമയത്തിനു 10 മിനുട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കു. ഡൗൺലോഡ് ചെയ്ത് അഡ്മിറ്റ് കാർഡിനൊപ്പം അഡ്മിറ്റ് കാർഡിൽ നൽകിയ ഫോട്ടോയുള്ള ഐഡിന്റിറ്റി കാർഡും കയ്യിൽക കരുതണം. ഉത്തരസൂചിക പൂരിപ്പിക്കാൻ കറുത്ത ബാൾപോയിന്റ് പേന ഉപയോഗിക്കണം. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ, കാൽക്കുലേറ്ററുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പരീക്ഷാഹാളിൽ അനുവദനീയമല്ല. പരീക്ഷാസമയം തീരുന്നത്…
Read Moreകോന്നി താലൂക്ക് വികസന സമിതി യോഗം നാലിന്
konnivartha.com : കോന്നി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ഈ യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു.
Read More