മൺസൂൺകാല പ്രശ്ന പരിഹാരത്തിന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സുമായി പി.ഡബ്ല്യു.ഡി മഴക്കാലത്തു സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങൾക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന ടാസ്‌ക് ഫോഴ്സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 1800-425-7771 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. കെ.എസ്.ടി.പി. ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്സിന്റെ പ്രവർത്തനം. മഴക്കാലത്തു ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ജനങ്ങൾക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീൽഡ് തല പ്രവർത്തനമാണു ടാസ്‌ക് ഫോഴ്സിന്റെ ഉദ്ദേശ്യമെന്ന് ഉദ്ഘാടനം നിർവഹിച്ചു മന്ത്രി പറഞ്ഞു. കൺട്രോൾ റൂമിൽ അറിയിക്കുന്ന പ്രശ്നങ്ങൾ അപ്പപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാതല ടാസ്‌ക് ഫോഴ്സിനെ അറിയിക്കും. സ്ഥിരമായ പ്രശ്നപരിഹാരം സാധ്യമല്ലെങ്കിൽ താത്കാലിക പരിഹാരം ഉറപ്പാക്കും. 48 മണിക്കൂറിൽ പ്രശ്ന പരിഹാരം ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്സിനു കഴിയുമെന്നു മന്ത്രി പറഞ്ഞു. …
Read Moreവിഭാഗം: Information Diary
കലഞ്ഞൂര്‍ തോട്ടിലെ അപകടസ്ഥിതി ജില്ലാ കളക്ടര്‍ വിലയിരുത്തി
konnivartha.com : പ്രവേശനോത്സവത്തില്‍ പങ്കെടുത്ത് കുട്ടികളോടോപ്പം പാട്ടു പാടാന്‍ മാത്രം കലഞ്ഞൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ എത്തിയതായിരുന്നില്ല ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. സ്‌കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട്ടില്‍ രൂപപ്പെട്ട കുഴിയുടെ അപകടസ്ഥിതി വിലയിരുത്തുന്നതിനു കൂടിയാണ് കളക്ടര്‍ എത്തിയത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ ഈ തോട് മുറിച്ചു കടക്കേണ്ടതുണ്ട്. ഈ കുഴി കുട്ടികള്‍ക്ക് അപകട ഭീഷണിയായി നിലകൊള്ളുന്നു എന്ന നിവേദനം ലഭിച്ചതിനെ തുടര്‍ന്നാണ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. മഴക്കാലത്ത് കുട്ടികള്‍ക്ക് ഈ വഴിയിലൂടെ അപകടരഹിതമായി കടന്നുപോകുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉടന്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികള്‍ക്ക് അനായാസമായി സ്‌കൂളിലേക്ക് പോവുന്നതിനായി കലുങ്കിന്റെ ആവശ്യമുണ്ട്. അതിന് ഉടനടി പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
Read Moreപി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും:വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. വിദ്യാർഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ…
Read Moreഅധ്യയനവർഷാരംഭം : ക്രമീകരങ്ങളൊരുക്കി പോലീസ്
konnivartha.com : പത്തനംതിട്ട : പുതിയ അധ്യയനവർഷാരംഭവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS. സ്കൂളുകളിൽ വിദ്യാർഥി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ വിദ്യാർഥികളെ വാഹനങ്ങളിൽ കയറ്റുന്നത് തടയും, മഴക്കാലമായതിനാൽ അക്കാരണത്താൽ ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും, റോഡുകളിൽ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പോലീസ് പട്രോളിങ് ശക്തമാക്കും. സ്കൂളുകളുടെ പരിസരങ്ങളിൽ ലഹരി പദാർത്ഥങ്ങളുടെ വിപണനം തടയും, ഇതിനായി എസ് പി സി, എസ് പി ജി, സ്കൂൾ പി ടി എ കൾ എന്നിവയുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കുന്നതാണ്.…
Read Moreസിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും
കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി ടൗൺ കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കും:അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com : കേരളാ സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രം കോന്നി കേന്ദ്രമാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.ടാലൻറ് ഡെവലപ്മെൻറ് കോഴ്സും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സുമാണ് ആരംഭിക്കുന്നത്. അക്കാദമി യുടെ ഉപകേന്ദ്രത്തിൽ എല്ലാ ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ നടത്തുന്നത്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡെവലപ്മെൻറ് കോഴ്സിനും ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഫൗണ്ടേഷൻ കോഴ്സിനുമുള്ള പ്രവേശനം ആരംഭിച്ചിരിക്കുകയാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കേണ്ടതാണ് വെബ്സൈറ്റ് : kscsa.org (ഓൺലൈനായി അപേക്ഷ നൽകേണ്ട അവസാന തീയതി 2022 ജൂൺ 15 ) (ക്ലാസുകൾ ജൂൺ മൂന്നാമത്തെ ആഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും)
Read Moreതൃക്കാക്കര ഇന്ന് ബൂത്തിലേക്ക് ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പിൽ രണ്ടുലക്ഷത്തോളം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. മൂന്നു മുന്നണികളുടെ ഉൾപ്പെടെ എട്ട് സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു. പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്‌ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികൾ. വ്യക്തികളെ നേരിൽ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ തിരക്കിലായിരുന്നു. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷന്റെ 22 ഡിവിഷനുകളും ഉൾപ്പെട്ടതാണ് മണ്ഡലം. ആകെ വോട്ടർമാർ: 1,96,805. ഇതിൽ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമുണ്ട്. 3633 കന്നിവോട്ടർമാരുണ്ട്. ബൂത്തുകൾ 239. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്.
Read Moreകോന്നി ചന്തയില്‍ മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ നൈറ്റ് വാച്ചറെ ആക്രമിച്ചു
konnivartha.com : കോന്നി നാരായണപുരം മാർക്കറ്റിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശ്രമിച്ച നൈറ്റ് വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികൾ സംഘം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു.ഹോട്ടല്‍ ,ബേക്കറി എന്നിവിടെ നിന്നും ഉള്ള മാലിന്യം രാത്രി കാലങ്ങളില്‍ ചന്തയില്‍ ആണ് നിക്ഷേപിക്കുന്നത് . ഇങ്ങനെ നിക്ഷേപിച്ച മാലിന്യം കഴിഞ്ഞ ആഴ്ച എം എല്‍ എയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്ത് നീക്കം ചെയ്തിരുന്നു . വീണ്ടും മാലിന്യം തള്ളുന്നത് തടയാന്‍ നൈറ്റ് വാച്ചറെ ഡ്യൂട്ടിക്ക് ഇട്ടു . എന്നാല്‍ രാത്രിയില്‍ മാലിന്യം തള്ളുവാന്‍ എത്തിയവരെ വാച്ചര്‍ തടഞ്ഞു എങ്കിലും വാച്ചറെ അന്യ സംസ്ഥാന തൊഴിലാളികള്‍ സംഘം ചേര്‍ന്നു മര്‍ദിച്ചു . കോന്നിയില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സംഘടിതരാണ് . ഒരാള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടെകില്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ മെസ്സേജ് കൈമാറുന്നു . അപ്പോള്‍ തന്നെ മുഴുവന്‍…
Read Moreകോന്നി പഞ്ചായത്ത് : അര്‍ച്ചന ബാലന്‍ വാര്‍ഡ് മെമ്പറായി അധികാരം ഏറ്റെടുത്തു
konnivartha.com : കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 18 ചിറ്റൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കുമാരിഅർച്ചന ബാലൻ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുത്തു .കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ സത്യവാചകം ചൊല്ലി കൊടുത്തു.വിവിധ വാര്‍ഡ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു . കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വാര്‍ഡ് മെമ്പര്‍ ആണ് അര്‍ച്ചന ബാലന്‍
Read Moreകോന്നി പഞ്ചായത്ത് അറിയിപ്പ് : അപകടകരമായ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണം
konnivartha.com : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു . അത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതില്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം അനുസരിച്ച് മരങ്ങളുടെ ഉടമകള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Read Moreവെസ്റ്റ് നൈൽ പനി : അറിയണം വെസ്റ്റ് നൈൽ പനിയെപ്പറ്റി
വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈൽ പനിയും കാണാറുള്ളത്. എന്നാൽ ജപ്പാൻ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകർച്ച വ്യാധികൾക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണം. വ്യക്തികൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ ജില്ലയിൽ വൈസ്റ്റ് നൈൽ രോഗബാധ സംശയിച്ചപ്പോൾ തന്നെ ജില്ലാ…
Read More