ചിങ്ങവനം, ഏറ്റുമാനൂർ ഇരട്ടപാത യാഥാർത്ഥ്യമായി:പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ കന്നിയാത്ര നടത്തി

  ഏറ്റുമാനൂർ–-ചിങ്ങവനം ഇരട്ടപ്പാത തുറന്നു. ഇതോടെ തിരുവനന്തപുരം–-മംഗലാപുരം 633 കിലോമീറ്റർ ഇരട്ടപ്പാത പൂർണമായി. പാലക്കാട്ടുനിന്ന്‌ തിരുനെൽവേലിക്ക്‌ പോയ പാലരുവി എക്‌സ്‌പ്രസ്‌ പുതിയ പാതയിലൂടെ രാത്രി 9.25ന്‌ -കന്നിയാത്ര നടത്തി. കോട്ടയം സ്‌റ്റേഷനിൽ തോമസ്‌ ചാഴിക്കാടൻ എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരും മറ്റ്‌ ജനപ്രതിനിധികളും യാത്രക്കാരും പൗരാവലിയും ചേർന്ന്‌ ട്രെയിനിനെ സ്വീകരിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ മുതൽ ചിങ്ങവനം വരെ 16.7 കിലോമീറ്ററാണ്‌ പുതിയ പാളം. ഇരട്ടപ്പാതയുടെ പാറോലിക്കൽ ഭാഗത്തെ സംയോജന ജോലികൾ ഞായറാഴ്‌ച വൈകിട്ടോടെ പൂർത്തിയായി. തുടർന്ന്‌ രണ്ട്‌ ബോഗി ഘടിപ്പിച്ച ട്രെയിൻ ചിങ്ങവനംവരെ പരീക്ഷണ ഓട്ടം നടത്തി. എറണാകുളം റെയിൽവേ ചീഫ്‌ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ആർ ഡി ജിംഗാർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ മുകുന്ദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്തിമ പരിശോധനകൾ.

Read More

ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും

നന്ദി അറിയിച്ച് സമ്മതദാനപത്രം ഏറ്റുവാങ്ങി മന്ത്രി വീണാ ജോര്‍ജ് ലൈഫ് പദ്ധതിയിലേക്ക് 28 സെന്റ് സ്ഥലം സംഭാവന ചെയ്ത് പി.എം. ഹനീഫയും കുടുംബവും ‘ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു’. ഞായറാഴ്ച ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയോടും കുടുംബത്തോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞ വാക്കുകള്‍ ആണിത്.   സ്വന്തമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ്, അതും വല്ലനയിലെ കണ്ണായ റോഡ് അരികിലേ ഭൂമി ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീട് വയ്ക്കാന്‍ നല്‍കിയ കാരുണ്യത്തോട് ഭൂമിയുടെ സമ്മതദാനപത്രം ഏറ്റുവാങ്ങി സംസാരിക്കുകയയിരുന്നു മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതറിഞ്ഞപ്പോള്‍ മറ്റ്…

Read More

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവ ഗാനം പത്തനംതിട്ടയില്‍ പ്രകാശനം ചെയ്തു

konnivartha.com : അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാര്‍ഥികളായ നിവേദിത, ഫസാന്‍, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പാട്ടു പാടിയ ശേഷമാണ് മന്ത്രി മടങ്ങിയത്. പി.ടി. മണികണ്ഠന്‍ ഗാനരചനയും ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ സംഗീതവും, എം.ജി. ശ്രീകുമാറും സംഘവും ആലാപനവും നിര്‍വഹിച്ചതാണ് പ്രവേശന ഗാനം. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ നടന്ന പ്രകാശന ചടങ്ങില്‍ വനിതാ ശിശു വികസന വകുപ്പ് ഓഫീസര്‍ പി.എസ്. തസ്‌നിം, അംഗന്‍വാടി വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

കേരളത്തില്‍ കാലവര്‍ഷമെത്തി: ജൂണ്‍ പകുതിയോടെ മഴ ശക്തമാകും

  അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തില്‍ മിക്കയിടങ്ങളിലും തമിഴ്നാടിന്റെ തെക്കന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കാലവര്‍ഷമെത്തി.വരുന്ന മൂന്നു നാല് ദിവസങ്ങള്‍ക്കകം മധ്യ അറേബ്യന്‍ കടലിലും കേരളത്തിലാകെയും തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള ചിലയിടങ്ങളിലും കാലവര്‍ഷമെത്തും. ആദ്യ ആഴ്ചകളില്‍ മഴ കനക്കില്ല.ജൂണ്‍ പകുതിയോടെ മഴ ശക്തമാകുമെന്ന നിഗമനത്തില്‍ ആണ്  കാലാവസ്ഥാ നിരീക്ഷണ വകുപ്പ്   കേരളത്തിലെ എല്ലാ ജില്ലകളിലെയും മഴമാപിനിയില്‍ രണ്ടര മില്ലീമീറ്റര്‍ മഴപെയ്തതായി രേഖപ്പെടുത്തിയതോടെയാണ് മഴക്കാലമായത് സ്ഥിരീകരിച്ചത്.

Read More

കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട കൂടല്‍ നിവാസിനിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

  konnivartha.com : കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ ദൂരെ നിന്നാണ് കാണാതായ അപർണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത് കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു.ഇന്ന് രാവിലെ 7 മുതല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം പരിശോധന നടത്തിയിരുന്നു. ഈ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനൊപ്പം കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ പെൺകുട്ടികള്‍ ഇരുവരും ഒഴുക്കില്‍പ്പെട്ടു. രക്ഷിക്കാനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു. അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടെങ്കിലും അപർണയെ രക്ഷിക്കാനായില്ല. അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

കോന്നി കൊക്കാത്തോട് അള്ളുങ്കലില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

  konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കൽ കാട്ടാത്തി പാറക്ക് സമീപം ഇന്നലെ രാവിലെ ആറു മണി മുതൽ അവശ നിലയിൽ കണ്ട കാട്ടാനയെ ജനവസമേഖലയോട് ചേർന്ന് ചരിഞ്ഞ നിലയിൽ കണ്ടെത്തി.     റ്റി ടി ശേഖരന്റെ വീടിന്റെ മുറ്റത്തേക്കാണ് പിടിയാന പുലർച്ചെ എത്തിയത്.വന്ന പാടെ തെങ്ങുകളും ,കമുകും തള്ളി മറിച്ചിട്ടു.പിന്നീട് വനപാലകർ എത്തി ആനയെ കാട്ടിൽ കയറ്റാൻ നിരവധി തവണ ശ്രമിച്ചിരുന്നു.എന്നാൽ ആന അവിടെ നിലയുറപ്പിക്കുകയായിരുന്നു.ശ്രമം തുടർന്നെങ്കിലും ആന സമീപത്ത് തുടർന്നു.   വാർധക്യ സഹചമായ അവശതയും,വായിൽ നിന്നും സ്രവം ഉള്ളതായും ആനയെ നിരീക്ഷിച്ചതിൽ കണ്ടെത്തിയതായി കൊല്ലത്ത് നിന്നെത്തിയ ഫോറെസ്റ്റ് വെറ്റിനറി സർജൻ സാജൻ പറഞ്ഞിരുന്നു.   നടുവത്തുംമുഴി റേഞ്ച് ഫോസ്റ് ഓഫീസർ ശരത് ചന്ദ്രൻ , കരിപ്പാൻത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി സതീഷ് കുമാർ ,കോന്നി സ്ട്രൈക്കിങ്ങ് ഫോഴ്‌സ് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ…

Read More

വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

  konnivartha.com : പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വനിതാവാച്ചറെ സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി. പത്തനംതിട്ട ഗവി സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി . ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ച ആണ്  സംഭവം നടന്നത്. ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ് വര്‍ക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ്…

Read More

ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു

ചലച്ചിത്ര പിന്നണി ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു. 80 വയസായിരുന്നു. പാട്ട് പാടുന്നതിനിടെ  വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ ബ്ലൂഡയമണ്ട്സ് ഓർക്കെസ്ട്രയുടെ സുവർണ ജൂബിലി ആഘോഷവേദിയിൽ പാടുന്നതിനിടെയാണ്  നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയിൽനിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചു. അൽപസമയത്തിനുശേഷം മരിച്ചു. ‘ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരം ജില്ലയിലെ ഇടവ ഗ്രാമത്തിൽ ജനിച്ചു.പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തംപേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂളിൽ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരുടെ പക്കൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കി. വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. അക്കോർഡിയൻ തുടങ്ങിയ ഉപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിച്ചു. യമഹയുടെ സിന്തസൈസർ, മിക്സർ, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി…

Read More

സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു കുട്ടികള്‍ പുഴയില്‍വീണു; രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

  പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്ന് കുട്ടികള്‍ പുഴയില്‍വീണ് ഒഴുക്കില്‍പ്പെട്ടു.രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.മൂന്നാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അനുഗ്രഹ, സഹോദരന്‍ അഭിനവ് എന്നിവരാണ് രക്ഷപ്പെട്ടത്. കൂടല്‍ സ്വദേശിയായ അപര്‍ണയെയാണ് കാണാതായത് ശനിയാഴ്ച ഉച്ചയോടെ ഗാന്ധി ഭവന് സമീപം കുറ്റിമൂട്ടില്‍ കടവിലാണ് സംഭവം.സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. ഭക്ഷണം കഴിച്ചശേഷം സമീപത്തെ പുഴയ്ക്ക് അടുത്തെത്തി സെല്‍ഫിയെടുക്കുന്നതിനിടെയായിരുന്നു അപകടം. മൂന്നുപേരും പുഴയിലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍തന്നെ രണ്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ കുട്ടിയെ കണ്ടെത്താനായില്ല. ആറിന് ആഴംകൂടിയ പ്രദേശമാണിത്.നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ തുടരുകയാണ്.

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ആര്‍ത്തവ ശുചിത്വ ക്യാമ്പയിനു തുടക്കമായി അന്തര്‍ദേശീയ ആര്‍ത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാമിഷനും നാഷണല്‍ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ആക്ടിവിസ്റ്റുമായി സഹകരിച്ച് ആദിവാസി മേഖലയിലെ സ്ത്രീകള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന അവബോധ ക്യാമ്പയിനു തുടക്കം കുറിച്ചു. തുടര്‍ച്ചയായ ബോധവല്‍ക്കരണത്തിലൂടെ വനമേഖലയിലെ സ്ത്രീകളില്‍ ആര്‍ത്തവ കാലത്തെ ശുചിത്വം പാലിക്കപ്പെടുന്നതിനും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ളാഹ മഞ്ഞത്തോട് ഊരില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ. മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷാനി ഹമീദ് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, നിഫാ സംസ്ഥാന പ്രസിഡന്റ് ഷിജിന്‍…

Read More