വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം: ഡിഎംഒ എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് konnivartha.com : എലിപ്പനിക്കും ഡെങ്കിപ്പനിക്കുമെതിരെ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനി, എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. ജാഗ്രത കൈവെടിയരുതെന്നും മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. ഈ സാഹചര്യത്തില്‍ വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവരും തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കേണ്ടതാണ്. രോഗ പ്രതിരോധത്തിന് ഡോക്സിസൈക്ലിന്‍ ഗുളിക ഫലപ്രദമാണ്. രോഗബാധാ സാധ്യത കൂടുതലുളളവര്‍ക്ക് ഡോക്സിസൈക്ലിന്‍ ഗുളിക പ്രതിരോധ മരുന്ന് എന്ന രീതിയില്‍ നല്‍കാവുന്നതാണ്. 200 എംജി ഡോക്സിസൈക്ലിന്‍…
Read Moreവിഭാഗം: Information Diary
മണ്ണീറയുടെ യാത്രാ ക്ലേശം പരിഹരിക്കണം :ബ്ലോക്ക് അംഗം പ്രവീൺ അധികാരികൾക്ക് നിവേദനം നൽകി
konnivartha.com :തണ്ണിതോട് പഞ്ചായത്തിലെ മണ്ണീറ മേഖലയിൽ ഉള്ളവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ കെ എസ് ആർ ടി സി ബസ്സ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് കോന്നി അതുമ്പുംകുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ പ്രതിപക്ഷ നേതാവിന് നിവേദനം നൽകി. ഈ നിവേദനം ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി. മണ്ണീറ നിന്നും ഒന്നര കിലോമീറ്റർ നടന്നു വേണം കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന റോഡിൽ എത്താൻ. മുണ്ടോൻമൂഴിയിൽ എത്തിയാൽ മാത്രമാണ് കോന്നി തണ്ണിത്തോട് ബസ്സ് കിട്ടുകയുള്ളൂ. മണ്ണീറ മേഖലയിലൂടെ കെ എസ് ആർ ടി സി ബസ്സ് സർവീസ് നടത്തണം എന്നാണ് ജനകീയ ആവശ്യം.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വന ഭാഗത്തെ റോഡിലൂടെ കുട്ടികൾ നടന്നു വരുമ്പോൾ വന്യ മൃഗ ഉപദ്രവം ഉണ്ടാകുമോ എന്നുള്ള ആശങ്കയും ഉണ്ട്. കോന്നിയിൽ നിന്നും തണ്ണിതോട്ടിലേക്ക് ഉണ്ടായിരുന്ന കെ…
Read Moreകൊക്കാത്തോട് അള്ളുങ്കല്‍ വീട്ടു മുറ്റത്ത് കാട്ടാന ഇറങ്ങി : ആനയ്ക്ക് രോഗം ഉള്ളതായി സംശയം
konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കല്‍ വീട്ടു മുറ്റത്ത് കാട്ടാന ഇറങ്ങി . ശേഖരന് എന്ന ആളുടെ വീട്ടു മുറ്റത്ത് ആണ് ആനയെ രാവിലെ മുതല്‍ കണ്ടത് . പിടിയാന ആണ് .വാല് മുറിഞ്ഞിട്ടുണ്ട് . കൂടാതെ ആന ക്ഷീണാവസ്തയിലും ആണ് .ഇതിനാല്‍ എന്തോ രോഗം ഉള്ളതായി സംശയിക്കുന്നു . വന പാലകര്‍ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചിട്ടും മാറുന്നില്ല . ഈ വീട്ടിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട് . വന പാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തു ആനയെ നിരീക്ഷിച്ചു വരുന്നു . ഇന്നലെ തണ്ണിതോട് മേഖലയില്‍ കൂട്ടമായി ആന ഇറങ്ങിയിരുന്നു .
Read Moreജനശതാബ്ദി, വേണാട്, ചെന്നൈ മെയില്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി
konnivartha.com : കോട്ടയം-ചിങ്ങവനം റെയില്‍പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഞായറാഴ്ചയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജനശതാബ്ദി, വേണാട്, ചെന്നൈ മെയില്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ശബരി എക്സ്പ്രസ്, പരശുറാം എന്നിവയുള്‍പ്പെടെ നാല് ട്രെയിനുകള്‍ ഭാഗികമായും റദ്ദുചെയ്തിട്ടുണ്ട്. ഏഴ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടാനും റെയില്‍ വേ തീരുമാനമായിട്ടുണ്ട്.ശബരി എക്സ്പ്രസ് തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. മെയ് 20 മുതല്‍ 28 വരെയായിരുന്നു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ വൈകിയെന്നാണ് റെയിവേ വിശദീകരണം.
Read Moreആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുത് : യു.ഐ.ഡി.എ.ഐ മുന്നറിയിപ്പ്
UIDAI cautions of sharing photocopy of Aadhar konnivartha.com ആധാര്‍ വിവരങ്ങള്‍ മറ്റാരുമായി പങ്കിടരുതെന്ന് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ. (യുണീക് ഐഡന്റിഫിക്കേഷണ്‍ അതോറിറ്റി ഓഫ് ഇന്ത്യ) ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനത്തിനും കൈമാറാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അനിവാര്യമാണെങ്കില്‍ ഇവയ്ക്ക് പകരം യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക സൈറ്റായhttps://myaadhaar.uidai.gov.in.ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന നിങ്ങളുടെ ആധാര്‍ നമ്പറിന്റെ അവസാനത്തെ നാലു അക്കങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന മാസ്ക് ചെയ്ത ആധാര്‍ പകര്‍പ്പ് ഉപയോഗിക്കണം. അതുപോലെ ഇ-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേ/കിയോസ്ക് എന്നിവിടങ്ങളിലെ പൊതു കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ഇ-ആധാറിന്റെ ഡൗണ്‍ലോഡ് ചെയ്ത എല്ലാ പകര്‍പ്പുകളും ആ കമ്പ്യൂട്ടറില്‍ നിന്ന് ശാശ്വതമായി ഇല്ലാതാക്കുന്നുവെന്ന് ഉറപ്പാക്കുണം. നിലവിലുള്ള ഏത് ആധാര്‍ നമ്പറും https://myaadhaar.uidai.gov.in/verifyAadhaar. എന്ന സൈറ്റില്‍ നിന്നും പരിശോധിക്കാം. ഓഫ്ലൈനായി…
Read Moreസൈനിക വാഹനം നദിയിലേക്ക് തെന്നിവീണു; ഏഴ് സൈനികര്‍ക്ക് വീരമൃതൃു: 19 പേർക്ക് പരിക്കേറ്റു
7 soldiers killed after army vehicle falls into Shyok river in Ladakh At least seven soldiers have been killed after an army vehicle they were travelling in fell into Shyok river in Ladakh. വീരമൃതൃു വരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് വീരമൃതൃുവരിച്ച മലയാളി konnivartha.com : സൈനികർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഏഴ് സൈനികര്‍ക്ക് വീരമൃതൃു. 19 പേർക്ക് പരിക്കേറ്റു.വീരമൃതൃു വരിച്ചവരില്‍ ഒരാള്‍ മലപ്പുറം സ്വദേശിയാണ്. അയ്യപ്പന്‍കാവ് നടമ്മല്‍ പുതിയകത്ത് മുഹമ്മദ് ഷൈജലാണ് വീരമൃതൃുവരിച്ച മലയാളി. ഷിയോക് നദിക്ക് സമീപം ഒരു മലയിടുക്കിലേക്ക് ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്ബില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഒരു ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.…
Read Moreസ്വകാര്യ ഭൂമികളിലെ തടിയുല്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ നല്‍കാം
konnivartha.com : സ്വകാര്യ ഭൂമികളിലെ തടിയുല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയാണിത്. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നും അറിയാം . പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.
Read Moreതിങ്കളാഴ്ചയോടെ കാലവര്‍ഷമെത്തും:പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ്
സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപ് മേഖലയിലെത്തി. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്ത് ജില്ലകളിലും യെല്ലോ അലേര്‍ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
Read Moreഒരു സ്ഥലത്തിന് രണ്ട് പേരുകൾ :ഔദ്യോഗിക നാമം ഇളകൊള്ളൂർ തന്നെ : കിഴവള്ളൂര്‍ അല്ല
konnivartha.com : കോന്നി മണ്ഡലത്തിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നില നിൽക്കുന്ന സ്ഥലനാമം ആണ് ഇളകൊള്ളൂർ. പലപ്പോഴും തെറ്റായ സ്ഥല നാമം ആണ് കത്തിടപാടുകളിൽ പോലും കടന്നു കൂടുന്നത്. ഇളകൊള്ളൂർ എന്ന സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഈ ഗ്രാമ പ്രദേശം കിഴവള്ളൂർ എന്ന് ചില ബോർഡുകളിൽ പോലും തെറ്റായി പ്രചരിക്കുന്നു എങ്കിലും അധികാരികൾ നടപടി സ്വീകരിക്കുന്നില്ല. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉള്ളത് കിഴവളളൂർ അല്ലെന്നും ഇളകൊള്ളൂർ ആണെന്നും അധികാരികൾക്ക് അറിയാം എങ്കിലും കത്തിടപാടുകളിൽ പോലും കിഴവള്ളൂർ കടന്നു വന്നിട്ടുണ്ട്. ചില സ്ഥാപന ബോർഡുകളിൽ പോലും തെറ്റായ സ്ഥല നാമം ചേർത്തിട്ടുണ്ട്. ഇങ്ങനെ ഉള്ള ബോർഡുകൾ ആശയകുഴപ്പം സൃഷ്ടിക്കുന്നു എന്നും അഭിപ്രായം ഉണ്ട്. ഒരു പേര് മാത്രം നില നിർത്തണം എന്നാണ് ജനകീയ ആവശ്യം. ഇതിനായി ജില്ലാ കളക്ടർ ഇടപെടണം എന്നും ആവശ്യം ഉയർന്നു.
Read Moreപത്തനംതിട്ടയില്‍ അത്യാധുനിക ജില്ലാ ഭക്ഷ്യപരിശോധനാ ലാബ്: മന്ത്രി വീണാ ജോര്‍ജ്
konnivartha.com : പത്തനംതിട്ടയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുന്നതാണ്. പത്തനംതിട്ട ടൗണിനടുത്ത് ആനപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. 3.1 കോടി രൂപ ചെലവഴിച്ചാണ് 3 നിലയുള്ള അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ഈ ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ് ഈ ഭക്ഷ്യ പരിശോധനാ ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളുണ്ടാകും. നിലവില്‍ ശബരിമലയ്ക്കായി പത്തനംതിട്ടയില്‍ ചെറിയൊരു ലാബ് മാത്രമാണുള്ളത്. കുടിവെള്ളത്തിന്റെ പരിശോധനകള്‍ മാത്രമാണ് നിലവിലുള്ള ലാബിലൂടെ നടത്താന്‍ കഴിയുക. മറ്റ് തരത്തിലുള്ള പരിശോധനകള്‍ നടത്താന്‍ തിരുവനന്തപുരത്തുള്ള ഭക്ഷ്യ…
Read More