പി.എസ്.സി ഓഫീസ് പത്തനംതിട്ട അറിയിപ്പ്

പി.എസ്.സി ഓഫീസ് പത്തനംതിട്ട അറിയിപ്പ് പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-ഒബിസി) (കാറ്റഗറി നം.456/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. പി.എസ്.സി അറിയിപ്പ് പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍ (പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട) (സെക്കന്റ് എന്‍.സി.എ-വിശ്വകര്‍മ) (കാറ്റഗറി നം.453/2021) തസ്തികയിലേക്ക് 30.09.2021 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലെന്നുളള വിവരം പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. പി.എസ്.സി അറിയിപ്പ് പത്തനംതിട്ട ജില്ലയില്‍ സഹകരണ ബാങ്കില്‍ പ്യൂണ്‍/വാച്ച്മാന്‍(പാര്‍ട്ട് രണ്ട് -സൊസൈറ്റി ക്വാട്ട)…

Read More

കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിനു തുടക്കമായി

സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,880 കുട്ടികൾ വാക്സിൻ സ്വീകരിച്ചു.   15 മുതൽ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 3,016 കുട്ടികളുമാണ് വാക്സിൻ സ്വീകരിച്ചത്. ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങൾക്കുള്ള വാക്സിനേഷൻ ദിവസമായതിനാൽ എല്ലാ കേന്ദ്രങ്ങളും പൂർണമായി പ്രവർത്തിച്ചിട്ടില്ല. അതിനാൽ വാക്സിനേഷൻ യജ്ഞം മേയ് 28നും തുടരും. 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം. കോവിഡിൽ നിന്നും സംസ്ഥാനം പൂർണമായി മുക്തി നേടിയിട്ടില്ല. അതിനാൽ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കാൻ രക്ഷകർത്താക്കൾ മുൻകൈയ്യെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.   ഓൺ ലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും വാക്സിൻ…

Read More

കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

: മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമെന്ന് അഡ്വ: കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com :കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാനുള്ള സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം മലയോര ജനതയ്ക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.ജനപ്രതിനിധി എന്ന നിലയിൽ ഇതിനായി നടത്തിയ നിരന്തര ഇടപെടീലിൻ്റെ ഭാഗം കൂടിയായാണ് ഈ തീരുമാനം. മലയോര മേഖല കാട്ടുപന്നി ശല്യത്തിൻ്റെ പിടിയിലമർന്നിട്ട് പതിറ്റാണ്ടുകളായി.കേന്ദ്രനിയമം മൂലം പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. തീരുമാനപ്രകാരം വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കാട്ടുപന്നികളെ കൊല്ലാന്‍ പാടില്ല. ഇതര മാർഗ്ഗങ്ങൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്.ഇതിനായി ശാസ്ത്രീയവും, പ്രായോഗികവുമായ നിബന്ധനകളും ഉത്തരവിൻ്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി…

Read More

തമിഴ്‌നാട്ടിലേക്ക് പാസില്ലാതെ കടത്തിയ തടി ശാസ്താംകോട്ടയില്‍ നിന്ന് കുമ്മണ്ണൂരിലെ വനപാലകര്‍ പിടികൂടി

  konnivartha.com : അനധികൃതമായി തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയ തേക്കു തടികള്‍ വനപാലക സംഘം പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ശാസ്താംകോട്ട തേവലക്കര പുത്തന്‍സങ്കേതത്തിനു സമീപം വച്ച് പാസില്ലാതെ ലോറിയില്‍ കടത്തുകയായിരുന്ന എട്ട് ലക്ഷം രൂപ വിലമതിക്കുന്ന തേക്കു തടികള്‍ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലക സംഘം പിടികൂടിയത്.   തുടര്‍ന്ന് തടിലോറിയും, െ്രെഡവര്‍ കൊല്ലം കിളിവല്ലൂര്‍ പേരൂര്‍ കല്ലുവിള വീട്ടില്‍ നിസാമുദ്ദീനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. െ്രെഡവറുടെ മൊഴി പ്രകാരം ഉടമ കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര കണ്ണന്റയ്യത്ത് തറയില്‍ സജീറിനെയും പ്രതിചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.   ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ഡി.സുന്ദരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ശശിധരന്‍ നായര്‍, എന്‍.സി.ഷിബു, എ.ശ്വേത, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് തടിലോറി പിടികൂടിയത്. കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച ലോറി മഹസര്‍ തയ്യാറാക്കി കേസെടുത്ത…

Read More

വിശ്വഹിന്ദുപരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷ കെ. രാജമ്മ (94) അന്തരിച്ചു

  konnivartha.com : വിശ്വ ഹിന്ദുപരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷയും ദേശീയസമതി അംഗവും റിട്ട. ഡെപ്യൂട്ടി കളക്ടറുമായിരുന്ന കോന്നി വി.കോട്ടയം കൊല്ലൂത്തറയിൽ വീട്ടിൽ കെ. രാജമ്മ (94) അന്തരിച്ചു. സംസ് ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. പരേതനായ കെ. ശിവരാമൻനായരാണ് ഭർത്താവ്. മക്കൾ: അംബുജകുമാരി. കെ.ആർ (റിട്ട.പ്രൊഫസർ), രാജേന്ദ്രകുമാർ ഐഎഎസ് (മുൻ. ചീഫ്സെക്രട്ടറി പശ്ചിമബംഗാൾ). മരുമക്കൾ: കേശവദാസ് കെ (റിട്ട.എക്സിക്യൂട്ടീവ് എഞ്ചിനീയർ ടൈറ്റാനിയം തിരുവനന്തപുരം), അനിതാ കുമാരി വെൺമേലിൽ കോന്നി.

Read More

സ്‌കൂളിൽ വെടിവയ്പ്പ്; 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു

  അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്കൂളിൽ 18 കാരനായ തോക്കുധാരി വെടിയുതിർത്തതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവർണ്ണർ പറഞ്ഞു. ഉവാൾഡെ സ്വദേശി സാൽവഡോർ റാമോസാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പിൽ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

Read More

പത്തനംതിട്ട ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു

  എന്‍റെ കേരളം മേള: പത്തനംതിട്ട ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.എസിവി ന്യൂസ് റിപ്പോർട്ടർ പ്രസാദിനും, ക്യാമറാമാൻ പ്രദീപിനും പുരസ്കാരം,മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍ ജയകൃഷ്ണന്‍ ഓമല്ലൂര്‍ konnivartha.com; എന്റെ കേരളം പ്രദര്‍ശന-വിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച വാര്‍ത്താചിത്രം: ഒന്നാംസ്ഥാനം- ജയകൃഷ്ണന്‍ ഓമല്ലൂര്‍, ഫോട്ടോഗ്രാഫര്‍, ദേശാഭിമാനി, പത്തനംതിട്ട. മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിനിയ ബാബു, റിപ്പോര്‍ട്ടര്‍, കേരള കൗമുദി, പത്തനംതിട്ട. മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്: ഒന്നാംസ്ഥാനം- ബിദിന്‍ എം. ദാസ്, റിപ്പോര്‍ട്ടര്‍, ഏഷ്യാനെറ്റ് ന്യൂസ്, പത്തനംതിട്ട. രണ്ടാം സ്ഥാനം: എസ്. ശ്യാംകുമാര്‍, റിപ്പോര്‍ട്ടര്‍, 24 ന്യൂസ്, പത്തനംതിട്ട. മൂന്നാംസ്ഥാനം: എം.ജെ. പ്രസാദ്, റിപ്പോര്‍ട്ടര്‍, എസിവി ന്യൂസ്, പത്തനംതിട്ട. മികച്ച വീഡിയോ കവറേജ്: ഒന്നാംസ്ഥാനം: എസ്. പ്രദീപ്, കാമറാമാന്‍, എസിവി ന്യൂസ്,   പത്തനംതിട്ട.ജില്ലയില്‍ സംസ്ഥാന…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

സ്‌കൂള്‍ ക്യാമ്പസിലെ പൊതുവഴി നിരോധിച്ച് ബാലാവകാശ കമ്മീഷന്‍ തൈക്കാവ് ഗവ.എച്ച്.എസ്.എസ്.&വി.എച്ച്.എസ്.സ്‌കൂള്‍ ക്യാമ്പസ് പൊതുവഴിയായി ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, മുന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ അംഗം റെനി ആന്റണി നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് പൂര്‍ണ്ണമായും ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ഗേറ്റ് സ്ഥാപിച്ച് മറ്റ് വാഹനങ്ങള്‍ കടന്നു പോകാതെ സംരക്ഷിക്കുന്നതുള്‍പ്പെടെ ബന്ധപ്പെട്ടഒക്ത സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 15 ദിവസത്തിനകം കമ്മീഷന് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ മുറ്റത്തുകൂടി ടിപ്പര്‍ ലോറികളും മറ്റ് വാഹനങ്ങളും പോകുന്നു. ക്ലാസ് മുറികള്‍ക്കും ശുചിമുറികള്‍ക്കുമിടയിലുളള സ്ഥലത്തുകൂടിയാണ് അപകട ഭീഷണിയുയര്‍ത്തി വാഹനങ്ങള്‍ കടന്നു പോകുന്നത്. അന്യസംസ്ഥാന തൊഴിലാളികളും അയല്‍വാസികളും ഇതിനെ പൊതുവഴിയായി ഉപയോഗിക്കുന്നു. സ്‌കൂള്‍ അധികൃതരും മുനിസിപ്പല്‍ അധികൃതരും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കുട്ടികളെ…

Read More

പത്തനംതിട്ട റവന്യൂ റിക്കവറി: ബാങ്ക് വായ്പ കുടിശ്ശിക നിവാരണ മേള വന്‍ വിജയത്തിലേക്ക്

  konnivartha.com :ജില്ലാ ഭരണകൂടവും, ലീഡ് ബാങ്കും സംയുക്തമായി ബാങ്ക് വായ്പ കുടിശിക നിവാരണമേള ഇലന്തൂര്‍ ബ്ലോക്ക് ഓഫീസില്‍ നടന്നു. ആദ്യ ദിവസം നടന്ന ടി റിക്കവറി മേളയില്‍ 62 കേസുകള്‍ പരിഗണിച്ചു. അതില്‍ 44 കേസുകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പ് കല്‍പ്പിച്ചു.   ടി മേളയില്‍ വിവിധ ബാങ്കുകള്‍ പലിശയും, പിഴപലിശയും ഉള്‍പ്പെടെ കുടിശ്ശിക തുകയില്‍ വന്‍ ഇളവുകള്‍ നല്‍കുകയുണ്ടായി. കോഴഞ്ചേരി താലൂക്കില്‍ മാത്രം 1,33,90,837 രൂപ കുടിശ്ശിക ഉണ്ടായിരുന്നത് പരമാവധി ഇളവുകളോടെ 58,24,500 രൂപയ്ക്ക് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളതാണ്. കുടിശ്ശിക തുകയില്‍ ഏകദേശം 60%ത്തോളം ഇളവുകള്‍ നല്‍കിയാണ് കേസുകള്‍ തീര്‍പ്പാക്കിയിട്ടുള്ളതിനാല്‍ മെയ് 24ന് കോന്നി ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന കോന്നി താലൂക്ക് ബാങ്ക് മേളയിലും പങ്കെടുത്ത് പരമാവധി ഇളവുകള്‍ നേടി കുടിശികകള്‍ തീര്‍പ്പാക്കണമെന്ന് പത്തനംതിട്ട ആര്‍. ആര്‍ തഹസില്‍ദാര്‍ അറിയിച്ചു.

Read More

പത്തനംതിട്ടയില്‍ അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്: 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു: കോന്നിയില്‍ ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് മിണ്ടില്ല ,കാരണം ..കൈമടക്ക്

  konnivartha.com : പത്തനംതിട്ട നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. നഗരത്തില്‍ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അത്തരം കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്യ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരത്തില്‍ കശാപ്പ്ശാല പ്രവര്‍ത്തിക്കുന്നില്ല. പുതിയ നഗരസഭാ ഭരണസമിതി ചുമതലയേറ്റതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കി കഴിഞ്ഞമാസം അറവുശാല പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കശാപ്പു ശാലയിലേക്ക് അറവ് മൃഗങ്ങളെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടരുകയായിരുന്നു. അറവ് മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക്…

Read More