പത്തനംതിട്ടയില്‍ അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്: 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു: കോന്നിയില്‍ ആരോഗ്യ വകുപ്പ് ,പഞ്ചായത്ത് മിണ്ടില്ല ,കാരണം ..കൈമടക്ക്

  konnivartha.com : പത്തനംതിട്ട നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. നഗരത്തില്‍ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അത്തരം കേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്യ്ത് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരത്തില്‍ കശാപ്പ്ശാല പ്രവര്‍ത്തിക്കുന്നില്ല. പുതിയ നഗരസഭാ ഭരണസമിതി ചുമതലയേറ്റതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമാക്കി കഴിഞ്ഞമാസം അറവുശാല പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കശാപ്പു ശാലയിലേക്ക് അറവ് മൃഗങ്ങളെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടരുകയായിരുന്നു. അറവ് മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക്…

Read More

വിസ്മയ കേസ്: കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ: പ്രതിയെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി

  കൊല്ലം നിലമേലിൽ വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 306, 498, 498A വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ ആത്മഹത്യ. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. തുടർന്ന് വിസ്മയയുടെ ഭർത്താവ് അസിസ്റ്റൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.കിരൺകുമാറിനെ ജൂൺ 22ന് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ആദ്യം സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു.ജൂൺ 25 വിസ്മയയുടേത് തൂങ്ങിമരണം ആണെന്ന റിപ്പോർട്ട് പുറത്ത് വന്നു.     2021 സെപ്റ്റംബർ…

Read More

സംഘടിച്ച് മുന്നേറുക, നിരാശരാകാതെ പ്രവൃത്തിയെടുക്കുക: ടി. പത്മനാഭൻ

  കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ  നടന്നു konnivartha.com / കണ്ണൂർ: സംഘടിച്ച് മുന്നേറണമെന്നും നിരാശരാകാതെ പ്രവൃത്തിയെടുക്കണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ (കെ.എം.പിയു.) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ടി. പത്മനാഭൻ.   മാന്യമായി ജീവിക്കുവാൻ അർഹതപ്പെട്ടവരാണ് എല്ലാവരും. എന്നാൽ പത്രങ്ങൾ ഉൾപ്പെടെയുള്ള അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും മറ്റും തൊഴിലെടുക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെയും സേവന വേതന വ്യവസ്ഥകൾ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ ഇടപെടുവാൻ സർക്കാരിന് കഴിയണമെന്നും ടി. പത്മനാഭൻ തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളാ മീഡിയാ പേഴ്സൺസ് യൂണിയൻ കോർ കമ്മിറ്റിയംഗം വി. സെയ്ത് അധ്യക്ഷത വഹിച്ചു.   സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതിനും സംഘടനയിലൂടെ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിനും സഹജീവി സ്നേഹവും കാരുണ്യവും നിലനിർത്തി മുന്നേറുന്നതിനും ഓരോ അംഗത്തിനും കഴിയണമെന്നും…

Read More

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 38 -ാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു

  konnivartha.com : ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ (എസ്.സി.ടി.ഐ.എം.എസ്.ടി) 38-ാമത് ബാച്ചിന്റെ വാര്‍ഷിക ബിരുദദാന സമ്മേളനം തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു. ആരോഗ്യമേഖലയിലും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും വികസനത്തിലും അഭൂതപൂര്‍വമായ മികച്ചപ്രവര്‍ത്തനങ്ങളാണ് നാം കൈവരിച്ചതെന്ന് മുഖ്യാതിഥിയായിരുന്ന സ്ഥാപക ഡയറക്ടറും നാഷണല്‍ പ്രൊഫസറുമായ പ്രൊഫ.എം.എസ്.വലിയത്താന്‍ പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് ശ്രീചിത്ര കൂടുതല്‍ സംഭാവന നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്ര വാല്‍വോ ബ്ലഡ് ബാഗോ വികസിപ്പിച്ച സമയത്ത നമുക്ക് വിദേശ രാജ്യങ്ങളുമായി സഹകരണമോ വിദേശ വിദഗ്ധരില്‍ നിന്ന സഹായം തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്, മെഡിക്കല്‍ ഉപകരണങ്ങളുടെ തദ്ദേശീയ വികസനത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഡോ . വല്യത്താൻ പറഞ്ഞു. ഈ ബിരുദദാന ചടങ്ങ്…

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ് 19 വാർഡുകളിൽ വോട്ടർ പട്ടിക പുതുക്കുന്നു

  മലപ്പുറം ജില്ലാപഞ്ചായത്തിലെ ആതവനാട് ഉൾപ്പെടെ സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വോട്ടർപട്ടിക മേയ് 25 ന് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ എട്ടിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക ജൂൺ 18 ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.lsgelection.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി വേണം നൽകേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നിശ്ചിത ഫാറത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ നൽകണം.…

Read More

മുംബൈ ജോഗേശ്വരി മലയാളി സമാജം അറിയിപ്പ് : വിജയൻ നായർ മരണപ്പെട്ടു ; ബന്ധുക്കള്‍ ബന്ധപ്പെടുക

  konnivartha.com /mumbai : മുംബൈ : ജോഗേശ്വരി വിജയൻ നായർ എന്ന് അറിയപ്പെടുന്നയാള്‍ മരണപ്പെട്ടു. (21/05/2022 രാവിലെ)ഒരുപാട് കാലമായി അദ്ദേഹത്തെ ജോഗേശ്വരിയിലും പരിസര പ്രദേശങ്ങളിലും തനിച്ച് കാണാറുണ്ടായിരുന്നു. ഇദ്ദേഹം മലയാളിയാണെന്ന് സമാജം അറിയുന്നത് മരണപ്പെട്ടതിന് ശേഷം മാത്രമാണ്. ഇദ്ദേഹത്തിൻ്റെ മൃതദേഹം ഗോരഗാവ് സിദ്ധാർത്ഥ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്റെ ബന്ധു മിത്രാദികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ജോഗേശ്വരി ഈസ്റ്റ് മലയാളി സമാജവുമായോ ജോഗേശ്വരി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു. ജോഗേശ്വരി മലയാളി സമാജം +91 9867203235 +91 9833044151

Read More

വാനര വസൂരിയ്ക്കെതിരെ (മങ്കിപോക്സ്) എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി

    യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ മാത്രം കണ്ടുവന്നിരുന്ന വാനരവസൂരി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകിയത്. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉമ്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.   രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം.…

Read More

മൂന്നുപേരുടെ വധശിക്ഷ റദ്ദാക്കി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശം

  വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി. പകവീട്ടല്‍ പോലെയാണ് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് വിചാരണ കോടതിതലം മുതല്‍ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പ്രതി പശ്ചാത്തപിക്കാനും മാറാനും സാധ്യതയുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം, കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം തുടങ്ങിയവയാണ് സുപ്രിംകോടതി നിര്‍ദേശങ്ങള്‍. ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്ക് പോകാവൂയെന്നും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2015ല്‍ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതി ശരിവച്ച ആറില്‍…

Read More

പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡ് യാർഡ് നവീകരണത്തിന് കൗൺസിൽ അനുമതി

  konnivartha.com : പത്തനംതിട്ട നഗരസഭ വക ഹാജി സി മീരാ സാഹിബ്‌ സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം.   ആദ്യ ഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിൽ നിലവിലുള്ള കെട്ടിടം മോഡി പിടിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് നിർമ്മാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമ്മിക്കുന്നതിൽ പോരായ്മയുണ്ടായി. 2008 ൽ ബസ് സ്റ്റാൻഡ് ഉദ്‌ഘാടനതോടനുബന്ധിച്ച് രണ്ട് ഘട്ട മെറ്റലിങ് നടത്താനാണ് ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗം ശുപാർശ നൽകിയിരുന്നത് തുടർന്ന് നടത്തിയ രണ്ട് ഘട്ട മെറ്റലിങ് കൊണ്ടും യാർഡ്…

Read More

എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതി: കോന്നിയില്‍ നടന്നു

  konnivartha.com : എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന പദ്ധതിയുടെ സർവ്വേയുടെ വാർഡ് തല ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ വാർഡ് മെമ്പർ കെ ജി ഉദയകുമാർ നിർവഹിച്ചു . സി ഡി എസ് മെമ്പർ എഡിഎസ് അംഗങ്ങൾ വാർഡ് സമിതി അംഗങ്ങളായ മുരളി മോഹൻ അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു

Read More