konnivartha.com : പത്തനംതിട്ട നഗരസഭ വക ഹാജി സി മീരാ സാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ യാർഡ് ബലപ്പെടുത്തുന്നതിനും രണ്ടാം ഘട്ടത്തിൽ നിലവിലുള്ള കെട്ടിടം മോഡി പിടിപ്പിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.കഴിഞ്ഞ 10 വർഷമായി ബസ് സ്റ്റാൻഡ് യാർഡ് പൂർണ്ണമായും തകർന്ന നിലയിലാണ്. മുൻകാലങ്ങളിൽ യാർഡ് ബലപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. ബസ് സ്റ്റാൻഡ് നിർമ്മാണ വേളയിൽ ശരിയായ നിലയിൽ മണ്ണിട്ട് ഉറപ്പിച്ച് യാർഡ് നിർമ്മിക്കുന്നതിൽ പോരായ്മയുണ്ടായി. 2008 ൽ ബസ് സ്റ്റാൻഡ് ഉദ്‌ഘാടനതോടനുബന്ധിച്ച് രണ്ട് ഘട്ട മെറ്റലിങ് നടത്താനാണ് ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിങ് വിഭാഗം ശുപാർശ നൽകിയിരുന്നത് തുടർന്ന് നടത്തിയ രണ്ട് ഘട്ട മെറ്റലിങ് കൊണ്ടും യാർഡ്…
Read Moreവിഭാഗം: Information Diary
എന്‍റെ തൊഴിൽ എന്‍റെ അഭിമാനം പദ്ധതി: കോന്നിയില്‍ നടന്നു
konnivartha.com : എന്‍റെ തൊഴിൽ എന്‍റെ അഭിമാനം എന്ന പദ്ധതിയുടെ സർവ്വേയുടെ വാർഡ് തല ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ വാർഡ് മെമ്പർ കെ ജി ഉദയകുമാർ നിർവഹിച്ചു . സി ഡി എസ് മെമ്പർ എഡിഎസ് അംഗങ്ങൾ വാർഡ് സമിതി അംഗങ്ങളായ മുരളി മോഹൻ അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു
Read Moreമഴയുണ്ടെന്ന് കരുതി കുടിവെള്ളം പാഴാക്കാമോ @അരുവാപ്പുലം
Konnivartha. Com : കുടിവെള്ള വിതരണത്തിൽ കാര്യക്ഷമത ഇല്ലാത്തതിനാൽ ലക്ഷ കണക്കിന് ലിറ്റർ ശുദ്ധ ജലം പാഴാകുന്നു. കോന്നിയിൽ റോഡ് പണിയുടെ പേരിൽ ആണ് കുടിവെള്ള പൈപ്പുകൾ കുത്തി പൊട്ടിച്ചു ജലം പാഴാക്കിയത് എങ്കിൽ അരുവാപ്പുലം തേക്ക് തോട്ടം മുക്കിൽ വാൽവിലൂടെ ആണ് വെള്ളം ചീറ്റി ഭരിക്കുന്നത്. രാത്രി മൊത്തം കുടിവെള്ളം പാഴായി. മൊത്തം എത്ര ലക്ഷം ലിറ്റർ വെള്ളം നഷ്ടമായി എന്ന് കണക്കു കൂട്ടുക. ഒരു തുള്ളി ശുദ്ധ ജലത്തിനു വേണ്ടി കാത്തിരിക്കുന്ന അനേകായിരങ്ങൾ ഇന്നും ഉണ്ട്. ഊട്ട് പാറ പോലെ ഉള്ള സ്ഥലത്ത് മഴ മാറിയാൽ കുടിവെള്ള ഷാമം നേരിടും. അനാസ്ഥതയുടെ പ്രതീകമായി ജല വിഭവ വകുപ്പ് മാറുന്ന നേർ കാഴ്ചയാണ് ഇത്. തേക്കു തോട്ടം മുക്കിൽ തന്നെ ഒരു ജല ധാര സൃഷ്ടിച്ചു. അധികാരികൾക്ക് കണ്ണ് ഉണ്ടെങ്കിൽ തുറന്നു…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
കാലവര്‍ഷത്തെ നേരിടാന്‍ ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ് കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പൊതു ജാഗ്രതയുണ്ടാകണം. വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള തടസങ്ങള്‍ മാറ്റണം. റെയില്‍വേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം. അടഞ്ഞുകിടക്കുന്ന ഓടകളില്‍ വെള്ളം ഒഴുകി പോകാന്‍ തടസമായിട്ടുള്ള മാലിന്യം നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക…
Read Moreപത്തനംതിട്ട ആര്‍.ടി.ഒ അറിയിപ്പ് : സ്‌കൂള്‍ ബസുകള്‍ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു
konnivartha.com :പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടെന്ന് സ്‌കൂള്‍ മേധാവി ഉറപ്പു വരുത്തണം. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ് എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടാവണം. കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി കൊണ്ട് പോകുവാന്‍ പാടില്ല. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മാത്രം രണ്ടു പേര്‍ക്ക് ഒരു സീറ്റ് നല്‍കാം. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല. സുരക്ഷാവാതില്‍, ഫസ്റ്റ്എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ…
Read Moreകോന്നി എം എല്‍ എ ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
konnivartha.com : കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ പോലീസില്‍ പരാതി നല്‍കി . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി . അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും എന്നുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശമാണ് പരാതിയ്ക്ക് കാരണം . കെ യു ജനീഷ് കുമാര്‍ മേയ് 17 നു പോസ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയാ വാക്കുകള്‍ ഇങ്ങനെ ആണ് : അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കുംകെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ സുധാകരന് തോന്നുന്നത്. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര…
Read Moreകോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
konnivartha.com : കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്രയ്ക്ക് ഇന്നും നിയന്ത്രണം. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. നിരവധി തീവണ്ടികള്‍ റദ്ദാക്കി. പരശുറാം, ജനശതാബ്ദി ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു. നാഗര്‍ കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് 29 വരെ ഓടില്ല. ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. കോട്ടയം വഴിയുള്ള മറ്റു ചില തീവണ്ടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുനലൂര്‍-ഗുരുവായൂര്‍ തീവണ്ടി നാളെ മുതല്‍ 28 വരെ റദ്ദാക്കി. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് മെയ് 24 മുതല്‍ 28 വരെ ഓടില്ല. കൊല്ലം-എറണാകുളം-കൊല്ലം മെമുവും 28 വരെ സര്‍വീസ് നടത്തില്ല. ചില ട്രെയിന്‍ സര്‍വീസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്), കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21-ാം തീയതി),…
Read Moreചെങ്ങറയിലും അരുവാപ്പുലത്തും റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു
konnivartha.com : ചെങ്ങറയിലും അരുവാപ്പുലത്തും ഗതാഗതത്തിന് തടസമാവുകയാണ് റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലികൾ. അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ ചെങ്ങറ എൽ.പി സ്കൂൾ മുതൽ കുമ്പഴ തോട്ടം വരെയുള്ള ഭാഗത്തും അരുവാപ്പുലം കല്ലേലി പള്ളി ഭാഗത്തെ റോഡിലുമാണ് അലഞ്ഞു തിരിയുന്ന കന്നു കാലികള്‍ ഉള്ളത് . കൃഷിയിടങ്ങളിലും ഇവയുടെ ശല്യമുണ്ട്. പകൽ മാത്രമല്ല രാത്രിയിലും റോഡിൽ ഇവയുണ്ട്. ചെങ്ങറ കുരുമുട് ജംഗ്ഷൻ, വ്യൂ പോയിന്റ്, അമ്പലം ജംഗ്ഷൻ, ചിറത്തിട്ട ജംഗ്ഷൻ എന്നിവടങ്ങളിലെല്ലാം ഇവയെ കാണാം. കുമ്പഴത്തോട്ടത്തിലെ ലയങ്ങളിലുള്ള തൊഴിലാളികളുടെ കന്നുകാലികളാണ് ഇവ. റബർ തോട്ടത്തിൽ മേയാൻ വിടുന്ന ഇവയെ തൊഴുത്തുകളിൽ കെട്ടാറില്ല. പ്രസവിക്കുമ്പോൾ മാത്രമാണ് തൊഴുത്തുകളിൽ കെട്ടുന്നത്. രാത്രിയിൽ കൃഷിയിടങ്ങളിലെ കാർഷികവിളകൾ നശിപ്പിക്കുന്ന ഇവ വീടുകളുടെ സിറ്റൗട്ടിലും കടകളുടെ വരാന്തകളിലുമാണ് കിടക്കുന്നത്. അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിൽ രാത്രിയിൽ വളവുകൾ തിരിഞ്ഞുവരുന്ന നിരവധി…
Read Moreപത്തനംതിട്ട പി.എസ്.സി അറിയിപ്പ്: (കാറ്റഗറി നം.434/2020) അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ല
konnivartha.com : പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എന്‍.സി.എ-എസ്.സി )-എല്‍.പി.എസ് (കാറ്റഗറി നം.434/2020) തസ്തികയിലേക്ക് 30.12.2020 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലായെന്നുളള വിവരം ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665. റാങ്ക് ലിസ്റ്റ് റദ്ദായി പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം.229/2016) തസ്തികയിലേക്ക് 27.03.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 196/2019/എസ്.എസ് 2 നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 26.03.2022 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 27.03.2022പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 26.03.2022 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍…
Read Moreഉപതെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ മൂന്നിൽ രണ്ടും എൽഡിഎഫ്;കോന്നി യു ഡി എഫ്
konnivartha.com :പത്തനംതിട്ട ജില്ലയിലെ മൂന്നു പഞ്ചായത്ത് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. ഒരുവാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ എൽഡി എഫിന് കേവല ഭൂരിപക്ഷമായി. എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞു മറിയാമ്മയാണ് വിജയി. യുഡിഎഫ് സ്ഥാനാർത്ഥി സാറാമ്മ യെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് അംഗം വിദേശത്ത് ജോലിക്ക് പോയതാണ് ഒഴിവുവരാൻ കാരണം. മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ എൽഡിഎഫ് വിജയിച്ചു. റോബി ഏബ്രഹാമാണ് (സിപിഐ) വിജയി. തുല്ല്യ വോട്ട് വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു വിജയം. മനോജ് ചരളേല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോന്നി പഞ്ചായത്തിലെ 18 ആം വാര്‍ഡിൽ അര്‍ച്ചന ബാലന്‍ (യുഡിഎഫ്) വിജയിച്ചു. എൽഡിഎഫിലെ…
Read More