konnivartha.com :പുറമേ നിന്നു കൊണ്ടു വന്ന ഫ്രൈഡ് റൈസും ചിക്കനും കഴിച്ചു: ബാലസംഘം വേനല്‍തുമ്പി ക്യാമ്പില്‍ 24 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം യു പി സ്കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത 24 കുട്ടികള്‍ക്ക് നേരിയ ഭക്ഷ്യ വിഷബാധ ഏറ്റതായി സംശയിക്കുന്നു .കുറച്ചു കുട്ടികളെ വള്ളിക്കോട് പ്രാഥമിക ആശുപത്രിയില്‍ എത്തിച്ചിരുന്നു . ഇതുമായി ബന്ധപെട്ട സംഘാടകര്‍ പ്രതികരിച്ചിട്ടില്ല.കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റ വിവരം കിട്ടിയതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട തയാറെടുപ്പ് നടത്തിയിട്ടുണ്ട്. വള്ളിക്കോട് ആശുപത്രിയിലെ ഡോക്ടറുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ് .ആയതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരം ലഭ്യമല്ല. എന്നാല്‍ ഈ വിവരം കൂടി കോന്നി വാര്‍ത്ത പുറത്തു വിടുന്നു ബാലസംഘം വേനല്‍ തുമ്പി ഏരിയാ തല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളിലെ ഇരുപത്തി നാല് ആളുകള്‍ക്ക് ആണ് ഭക്ഷ്യ വിഷബാധ .…
Read Moreവിഭാഗം: Information Diary
അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather) പുറപ്പെടുവിച്ച സമയം 04.00 AM 16.05.2022 അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. konnivartha.com : അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടാണ് . എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ…
Read Moreകോന്നി മാമ്മൂട്ടില്‍ അയ്യപ്പമ്മാരുടെ വാഹനം പോസ്റ്റിൽ ഇടിച്ചു: 5 പേർക്ക് പരുക്ക്
konnivartha.com : കോന്നി മാമ്മൂട്ടില്‍ അയ്യപ്പമ്മാരുടെ വാഹനം പോസ്റ്റിൽ ഇടിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്ക് പരുക്ക് പറ്റി . കോന്നി പോലീസ്, ഫയർ ഫോഴ്സ്,മെഡികെയർ ആംബുലൻസ് എന്നിവരുടെ സഹായത്തോടെ പരിക്ക് പറ്റിയവരെ കോന്നി ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരം അല്ല
Read Moreമഴ: അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് (മെയ് 16)
അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ…
Read Moreകാലാവസ്ഥാ മുന്നറിയിപ്പ്: 10 ജില്ലകളില്‍ ഇടിയോടുകൂടിയ മഴ
കാലാവസ്ഥാ മുന്നറിയിപ്പ് അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Nowcast dated 15.05.2022: Time of issue 0400 Hrs IST (Valid for next 3 hours): Thunderstorm with moderate rainfall & gusty winds speed reaching 40 Kmph is likely at one or two places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Idukki, Kottayam, Ernakulam, Thrissur, Malappuram, and Kozhikode districts of Kerala. Light rainfall is likely at one…
Read Moreകനത്ത മഴ മുന്നറിയിപ്പ്:ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു
കനത്ത മഴ മുന്നറിയിപ്പ് : പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറന്നു .ജില്ലയിലെ എല്ലാ താലൂക്കിലും കണ്‍ട്രോള്‍ റൂം തുറന്നു konnivartha.com : കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസിലും ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.ഏതു അടിയന്തര സാഹചര്യത്തിലും ഈ നമ്പരുമായി ബന്ധപ്പെടാം ട്രോള്‍ ഫ്രീ നമ്പര്‍ : 1077 പത്തനംതിട്ട ജില്ലാ എമര്‍ജന്‍സി നമ്പര്‍ : 0468 2322515,8078808915 താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍(www.konnivartha.com ) കോന്നി : 0468-2240087 അടൂർ :04734-224826 കോഴഞ്ചേരി : 0468-2222221, 0468-2962221 റാന്നി :04735-227442 മല്ലപ്പള്ളി: 0469-2682293 തിരുവല്ല: 0469-2601303 www.konnivartha.com
Read Moreഅതിശക്തമായ മഴ: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അടിയന്തര നിർദ്ദേശം
konnivartha.com : അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം. കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത സാധ്യത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജീകരിക്കേണ്ടതാണ്. ദുരന്ത സാദ്ധ്യതകൾ പൊതുജനങ്ങളെ അറിയിക്കുകയും മഴയുടെ സാഹചര്യം നോക്കി അപകടസാധ്യത കൂടുതലുള്ളവരെ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യാൻ തയ്യാറാവണം. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മുൻകൂറായി മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി സുരക്ഷിതമാക്കേണ്ടതാണ്. അപകട സാധ്യതയുള്ള ബോർഡുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കാൻ വേണ്ട നടപടിയും സ്വീകരിക്കണം. സന്നദ്ധ സേന, എമർജൻസി റെസ്പോൺസ് ടീം തുടങ്ങിയ സന്നദ്ധ പ്രവർത്തകരെ വിവരങ്ങൾ…
Read Moreശബരിമലയിലെത്തുന്ന തീർത്ഥാടകരും അതീവ ജാഗ്രത പുലർത്തണം
KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഞായർ, തിങ്കൾ തീയതികളിൽ (മെയ്15,16) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ജില്ലയിലെ നദികളുടെ ഇരു കരകളില്‍ താമസിക്കുന്നവർ പ്രത്യേകമായി ശ്രദ്ധിക്കണം. പൊതുജനങ്ങൾ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യവും ഒഴിവാക്കേണ്ടതുമാണ്.മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണ്. കനത്ത മഴ ലഭിക്കുന്ന സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുന്നതിന് ജനങ്ങൾ തയ്യാറായിരിക്കണം.ശബരിമലയിലെത്തുന്ന തീർത്ഥാടകരും അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഏവരും സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ജലനിരപ്പ് ഉയർന്നാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ 100 cm വരെ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ കക്കാട്ടാറിൽ ജലനിരപ്പ് 50 സെന്റീമീറ്റർ വരെ ഉയർന്നേക്കാം.പമ്പ, കക്കാട്ടാർ തീരത്ത് താമസിക്കുന്ന വർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം.മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി കോഴഞ്ചേരി, ആറൻമുള,…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പ് : അതിശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രത പുലര്‍ത്തണം
KONNIVARTHA.COM : മഴ സാധ്യത പ്രവചന പ്രകാരം മേയ് 16 വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മേയ് 17 മുതല്‍ 18 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. അതി ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയയൊര…
Read Moreറവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു
റെവന്യൂ വകുപ്പിനുള്ള പ്രത്യേക നിർദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചു konnivartha.com : കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ റെവന്യൂ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ -കേരളത്തിലെ മുഴുവൻ താലൂക്കുകളിലും അടിയന്തരമായി 24/7 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കേണ്ടതാണ്. -ഓറഞ്ച്, റെഡ് മുന്നറിയിപ്പുള്ള ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കേണ്ടതാണ്. ക്യാമ്പുകൾ നടത്താനുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ ശേഖരിച്ച് വെക്കേണ്ടതാണ്. -അവധി ദിവസങ്ങൾ ആണെങ്കിലും യാതൊരു കാരണവശാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ സ്റ്റേഷൻ പരിധി വിട്ട് പോകാൻ പാടുള്ളതല്ല. എല്ലാ വില്ലേജിലും താലൂക്കിലും അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താൻ വേണ്ട ഉദ്യോഗസ്ഥരുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പ് വരുത്തേണ്ടതാണ്. -മുൻകാലങ്ങളിൽ വെള്ളം കയറിയ വീടുകൾ, നദിക്കരയിലെ…
Read More