കോന്നിയില്‍ അനധികൃത ക്രഷർ ഉത്പന്നം കടത്ത്: 10 ലോറി വിജിലൻസ് പിടിച്ചെടുത്തു

  konnivartha.com : പാറഖനനത്തിന്റെ മറവിൽ സർക്കാർ ഖജനാവിന് വൻ ചോർച്ച. ക്രഷർ യൂണിറ്റുകളിൽനിന്ന് ജിയോളജി പാസില്ലാതെ ടൺകണക്കിന് മെറ്റിലും എം.സാൻഡും ആണ് കടത്തുന്നത്.   കോന്നിയിലും പരിസരത്തുമുള്ള മിക്ക ക്രഷർ യൂണിറ്റുകളിലും അനുവദിച്ചിരിക്കുന്ന ജിയോളജി പാസിനപ്പുറമാണ് ക്രഷർ യൂണിറ്റുകാർ വില്പന നടത്തുന്നത്.ഇത്തരം വാഹനങ്ങൾ പരിശോധിക്കേണ്ട ചുമതല ലോക്കൽ പോലീസിനാണെങ്കിലും അവർ കാര്യമായി ഇടപെടുന്നില്ല.   ഫാക്ടറി നിയമംലംഘിച്ച് പുലർച്ചെ മൂന്നുമണി മുതൽ ക്രഷർ ഉത്‌പന്നങ്ങൾ വില്പന നടത്തുന്ന യൂണിറ്റുകളുമുണ്ട്.കൊല്ലം ,ആലപ്പുഴ ഭാഗത്തേക്ക്‌ ആണ് കോന്നിയില്‍ നിന്നും വന്‍ തോതില്‍ പാറ ഉത്പന്നങ്ങള്‍ കടത്തുന്നത് . പോലീസ് കാര്യമായി പരിധോധിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് വിജിലന്‍സ് പരിശോധന നടത്തിയതും അനധികൃതമായി കടത്തിയ പാറ ഉത്പന്നങ്ങള്‍ പിടിച്ചതും .   പത്തനംതിട്ട പോലീസ് വിജിലൻസ് കോന്നിയിൽ നടത്തിയ പരിശോധനയിൽ ജിയോളജി പാസില്ലാത്ത 10വാഹനങ്ങൾ  കോന്നിയില്‍ വെച്ച്…

Read More

അതിതീവ്ര മഴയ്ക്ക് സാധ്യത: ഇടുക്കിയിലും എറണാകുളത്തും റെഡ് അലര്‍ട്ട്

  konnivartha.com : എറണാകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജി ല്ലകളില്‍ യെല്ലോ അലര്‍ട്ടുംപുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

Read More

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

  ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ സന്ദർശിക്കാം. യുപിഐ ആപ്പുകൾ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും കുടിവെള്ള ചാർജ് ഓൺലൈൻ ആയി അടയ്ക്കാം. ഓൺലൈൻ ആയി അടയ്ക്കുന്ന ബില്ലുകൾക്ക്, ബിൽ തുകയിൻമേൽ ഒരു ശതമാനം (ഒരു ബില്ലിൽ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പർ: 1916.

Read More

പൂങ്കാവില്‍ തെരുവ് നായയുടെ ആക്രമണം : ആറു പേര്‍ക്ക് പരിക്ക്

  konnivartha.com : പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ജംഗ്ഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൂങ്കാവ് പുത്തേത്ത് ആലീസ്, ഹോട്ടൽ ജീവനക്കാരാൻഇളകൊള്ളൂർ സ്വദേശി ജോർജ്ജുകുട്ടി, മേശരി തൊഴിലാളി തോമസ്,ബംഗാൾ സ്വദേശി മണിറൂൾ, അസാം സ്വദേശി സമീർ, ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇത്തരസംസ്ഥാന തൊഴിലാളി റാമറിന്റെ മകൾ രണ്ടര വയസുകാരി ജീവറാണി എന്നിവർക്കാണ് കടിയേറ്റത്. പൂങ്കാവ് ജംഗ്ഷനിൽ എസ്.ബി.ഐക്ക് സമീപം ചെറുകിട കച്ചവടം നടത്തുന്ന മണലാടിയിൽ ചന്ദ്രബാബുവിനെ കടയിൽ കയറി കടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു. നിരവധി തെരുവുനായകൾക്കും അക്രമകാരിയായ പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പട്ടിക്ക് പേ വിഷബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Read More

യുഎഇ പ്രസിഡന്റ് അന്തരിച്ചു

  യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ(73) അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റാണ്. അല്പസമയം മുൻപായിരുന്നു അന്ത്യം. ഇന്ത്യയോടും കേരളത്തോടുമൊക്കെ ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.യുഎഇയില്‍  നാല്‍പ്പത് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.

Read More

കോന്നിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

  konnivartha.com : കോന്നി സെന്‍ട്രല്‍ – ആനക്കൂട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു മറഞ്ഞു . സമീപത്തെ മതില്‍ ഇടിച്ചാണ് കാര്‍ കാരണം മറിഞ്ഞത് . കോന്നി അഗ്നിശമന വിഭാഗം എത്തി കാര്‍ ഉയര്‍ത്തി .ഊട്ടുപാറ നിവാസികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് . ഭോപാലിലെ പള്ളി വികാരിയുടെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് .   പൂങ്കാവ് ഭാഗത്ത്‌ നിന്നും കോന്നിയിലേക്ക് വന്ന കാര്‍ ആണ് മുസ്ലീം പള്ളിയ്ക്ക് സമീപം മറിഞ്ഞത് . സമീപത്തെ മതിലില്‍ ഇടിച്ചു കരണം മറിഞ്ഞു . കാറില്‍ നാല് പേര് ഉണ്ടായിരുന്നു .ചെറിയ പരിക്ക് മാത്രം ആണ് ഉണ്ടായത് .ഡ്രൈവര്‍ ഉറങ്ങി പോയത് ആണെന്ന് കരുതുന്നു .

Read More

റോഡ്‌ പണിയുടെ പേരില്‍ അശാസ്ത്രിയ ഓടകള്‍ : കുഴിയില്‍ വീണ് വൃദ്ധയ്ക്ക് പരിക്ക് : കരാറുകാരന് എതിരെ കേസ് എടുക്കണം

  konnivartha.com : കെ എസ് ഡി പി റോഡു പണിയുടെ പേരില്‍ ഏതാനും മാസം മുന്നേ കോന്നിയില്‍ ഓട എടുപ്പ് തുടങ്ങി . പണി പൂര്‍ത്തിയാക്കിഓടയുടെ മുകളില്‍ സ്ലാബ് ഇട്ടില്ല .ഇതിലേക്ക് വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുന്നു . ഇന്ന് രാവിലെ കടയുടെ മുന്‍ ഭാഗം വൃത്തിയാക്കി കൊണ്ട് ഇരുന്ന വൃദ്ധ അടിതെറ്റി ഈ കുഴിയില്‍ വീണു . കാലിന് 8 കുത്തി കെട്ടുകള്‍ വേണ്ടി വന്നു .മരണം വരെ സംഭവിക്കാവുന്ന നിലയില്‍ ആണ് ഓടയുടെ ആഴം . മഴ പെയ്തു വെള്ളം നിറഞ്ഞതിനാല്‍ വീഴ്ചയുടെ ആഘാതം കുറവായി .ഇല്ലാ എങ്കില്‍ തല ഇടിച്ചു ഗുരുതരമായേനെ .കടകളുടെ മുന്‍ ഭാഗം വൃത്തിയാക്കി ഉപജീവനം നടത്തുന്ന ആളാണ്‌ കുഴിയില്‍ വീണത്‌ . നഷ്ടപരിഹാരംകരാര്‍ കമ്പനി നല്‍കണം .ഇല്ലെങ്കില്‍ സന്നദ്ധ സംഘടനകള്‍ കരാര്‍ കമ്പനിയ്ക്ക് എതിരെ കോടതിയെ…

Read More

ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി: പെപ്പിനോ റെസ്റ്റോറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു

  konnivartha.com : പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ വിഭാഗം അടൂര്‍, തിരുവല്ല എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിക്ഷണര്‍, 5 നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരും, മറ്റു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘം 22 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും അതില്‍ 11 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും, അടുരിലുള്ള പെപ്പിനോ റെസ്റ്റോറന്റ്, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ട് എന്നീ സ്ഥാപനങ്ങള്‍ താത്കാലികമായി അടപ്പിക്കുകയും ചെയ്തു. 2 കിലോ പഴകിയ മീനും, കെ.ടി.ഡി.സി അല്‍ഫാം സെന്റര്‍ ഫ്രണ്ട് ഹട്ടില്‍ നിന്നും 14 കിലോ ഇറച്ചി, അടൂര്‍ വൈറ്റ് പോര്‍ട്ടികോയില്‍ നിന്നും 25 കിലോയുടെ പഴകിയ പച്ചക്കറികളും നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യ; ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി ഓപ്പറേഷന്‍ മത്സ്യയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ഭക്ഷ്യ…

Read More

നിപ വൈറസിനെതിരെ എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കുന്നു :ജാഗ്രത പാലിക്കണം

  konnivartha.com : നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കും. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോട് കൂടിയായിരിക്കും പ്രതിരോധമൊരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.   നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. 2018ലാണ് സംസ്ഥാനത്ത് കോഴിക്കോട് നിപ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അന്ന് 18 പേർക്ക് നിപ ബാധിച്ചിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. 2019ൽ എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധിച്ചെങ്കിലും രക്ഷപ്പടുത്തി. 2021ൽ സെപ്റ്റംബറിൽ കോഴിക്കോട് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്തു.…

Read More

കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി

  പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി.   തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ റെജി വർഗീസ് മകൻ റോഷൻ വർഗീസ് (25) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   തിരുവല്ല, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റോഷൻ വർഗീസ് അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുള്ളതും, നിരവധി കേസുകളിൽ വിചാരണ നേരിട്ടുവരികയുമാണ്. 2017 മുതൽ തിരുവല്ല, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.   ഇവയിൽ അടിപിടി, വീടുകയറി…

Read More