ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ കാറ്റഗറി നിശ്ചയിക്കും: ആരോഗ്യ മന്ത്രി വീണാജോര്‍ജ്

  ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിംഗ് നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണഗുണനിലവാരത്തിന്റേയും ശുചിത്വത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിച്ച് ഓരോ കാറ്റഗറിയിലുള്‍പ്പെടുത്തുക. തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജില്ലകളിലേക്കെത്തുന്ന യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച്, തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കാറ്റഗറികള്‍ നിശ്ചയിക്കുന്നത്. മികച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിക്കുന്ന ഒരു കലണ്ടറിന് രൂപം നല്‍കും. കൂടാതെ, കമ്മീഷണറേറ്റ് തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചെക്ക് പോസ്റ്റിലും ഓരോ മണ്ഡലങ്ങളിലും മുന്‍കൂട്ടി…

Read More

കലാപ ഭൂമിയായി ശ്രീലങ്ക; പ്രധാനമന്ത്രിയുടെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു

  പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ കലാപം തുടരുന്നു. രജപക്‌സെയുടെ ഹമ്പന്‍തോട്ടയിലെ വീടിന് പ്രതിഷേധക്കാര്‍ തീവച്ചു. കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കലാപത്തില്‍ നിന്ന് പിന്തിരിയാത്ത പ്രതിഷേധക്കാര്‍ മന്ത്രി മന്ദിരങ്ങള്‍ക്കും എംപിമാരുടെ വസതികള്‍ക്കും തീയിട്ടു. കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഭരണകൂട നിലപാടുകള്‍ക്കും അത് സൃഷ്ടിച്ച രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ക്കുമിടയിലാണ് ശ്രീലങ്കയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊളംബോയിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ ഓഫീസിന് പുറത്ത് സര്‍ക്കാര്‍ അനുകൂല,വിരുദ്ധ പ്രതിഷേധക്കാര്‍ അക്രമാസക്തമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചത്. അതിനിടെ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ന് ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷ…

Read More

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

മൃഗസംരക്ഷണ മേഖലയില്‍ മികച്ച യുവസംരഭകര്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കുടുംബശ്രീ ജില്ലാമിഷന്‍, റാന്നി ബ്ലോക്കിലെ എല്‍.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി യുവസംരംഭകര്‍ക്കുളള അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മുഖ്യപ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനവും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ നിര്‍വഹിച്ചു. മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി വിതരണം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹാന ബീഗം, റാന്നി ബ്ലോക്ക് ജി.ഇ.ഒ മഞ്ജു ജോര്‍ജ്ജ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍മാരായ നിഷരാജീവ്, മിനി അശോകന്‍, ലേഖാ രഘു, ഓമന രാജന്‍, വൈസ് ചെയപേഴ്‌സണ്‍ സാറാമ്മ ജോണ്‍, ടീം അംഗം പി.വി രാജേഷ്, റാന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരി കൃഷ്ണ, കോന്നി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഋഷി സുരേഷ്, അനന്ദു, ഷേര്‍ളി, പ്രിസ്‌ക്കില്ല, അനിയന്‍കുഞ്ഞ്് തുടങ്ങിയവര്‍ പ്രസംഗിച്ചു.   മഹാത്മാഗാന്ധി…

Read More

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത എല്ലാ ഫാമുകളും അടച്ചു പൂട്ടണം

  പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതും പരിസ്ഥിതിയെ ബാധിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്തതുമായ സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ ഫാമുകളും അടച്ചു പൂട്ടുന്നതിന് ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.   ഇതിനാവശ്യമായ ഉത്തരവുകൾ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി എന്നിവർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ അംഗം റെനി ആന്റണി നിർദ്ദേശം നൽകി.

Read More

തൃശൂര്‍ പൂരം: മെയ് 10ന് പ്രാദേശിക അവധി

  konnivartha.com : തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 10ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയ പ്രകാരമുളള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Read More

ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു

  ദേശീയ പാതയില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍.എസ്.പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്. തുളസീധരന്‍ പിള്ളയാണ് (62) മരിച്ചത്. ചവറ എ.എം.സി മുക്കിന് സമീപം വെള്ളിയാഴ്ച രാത്രി 9.15-ഓടെയായിരുന്നു അപകടം.

Read More

കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

  konnivartha.com /തിരുവനന്തപുരം: ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.   അനലിസ്റ്റ് ഗ്രേഡ് I – 1, അനലിസ്റ്റ് ഗ്രേഡ് II – 3, അനലിസ്റ്റ് ഗ്രേഡ് III – 3, ടെക്നിക്കൽ അസിസ്റ്റൻ്റ് – 2, ടെക്നിക്കൽ സ്റ്റോർ കീപ്പർ – 1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് – 1, സീനിയർ സൂപ്രണ്ട് – 1, ക്ലർക്ക് – 2 എന്നിങ്ങനെ തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി ലഭിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.   സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് പത്തനംതിട്ട കോന്നിയില്‍ പ്രവർത്തന സജ്ജമാക്കിയത്. 10 കോടി…

Read More

ഭക്ഷണത്തിൽ മായം: 5 ദിവസം കൊണ്ട് 1132 പരിശോധനകൾ 110 കടകൾ പൂട്ടിച്ചു

    konnivartha.com : സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ പിഴവ് കണ്ടെത്തിയാൽ വിട്ടുവീഴ്ചയില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന പേരിൽ പുതിയൊരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഈ കാമ്പയിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരുന്നു. ഈ മാസം രണ്ടുമുതൽ ഇന്നു (മെയ് 06) വരെ സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉൾപ്പെടെ ആകെ 110 കടകൾ പൂട്ടിച്ചു. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 140 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 93 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതരമായ കുറ്റമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.…

Read More

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും : എച്ച്.എം.സി

  konnivartha.com : പൊതുജന താൽപര്യം പരിഗണിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സ്വകാര്യ ആംബുലൻസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ഇന്നു ചേർന്ന ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എം സിയുടെ നിയന്ത്രണത്തിൽ 5 ആംബുലൻസുകളാണ് സേവനം നൽകി വരുന്നത്. ഇതിൽ രണ്ട് 108 ആംബുലൻസുകൾ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം നൽകുന്നത്. മറ്റ് മൂന്ന് ആംബുലൻസുകൾ സൗജന്യ നിരക്കിൽ പ്രവർത്തിക്കുന്നു.   കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളെ എത്തിക്കുന്നതിന് സൗജന്യ നിരക്കിൽ സേവനം നൽകുന്ന ആംബുലൻസുകൾ 1600 മുതൽ 2200 രൂപ വരെ ഈടാക്കുമ്പോൾ സ്വകാര്യ ആംബുലൻസുകൾ നാലായിരം രൂപയ്ക്ക് മുകളിലാണ് ചാർജ്ജ് ഈടാക്കുന്നത്. ജനറൽ ആശുപത്രി വളപ്പിൽ 5 ആംബുലൻസുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമാണ്. സർക്കാർ ആംബുലൻസുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാത്ത രോഗികളെയും, ബന്ധുക്കളെയും ചില ജീവനക്കാരുടെ സഹായത്തോടെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ചൂഷണം ചെയ്യുകയാണെന്ന്…

Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കൽ: അധികാരം ആവശ്യപ്പെട്ട് കേരളം

    KONNI VARTHA.COM : കാട്ടുപന്നികൾ ഉൾപ്പെടെ ആൾ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തിൽ നിയന്ത്രണാധീതമായി പെരുകിക്കൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായ ഈ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു. ഓമന ജീവികളായി വളർത്തുന്നതും വിൽപ്പന നടത്തുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിർത്തിട്ടുണ്ട്. നിർദ്ദിഷ്ട വ്യവസ്ഥ പ്രകാരം ഓമന ജീവികളായി സാധാരണക്കാരും ചെറുകിട…

Read More