Online nominations/recommendations for the Padma Awards 2023 to be announced on the occasion of Republic Day, 2023 have opened on 1st May 2022. The last date for nominations for Padma Awards is 15th September, 2022. The nominations/recommendations for Padma Awards will be received online only on the National Awards portal https://awards.gov.in. The Padma Awards, namely, Padma Vibhushan, Padma Bhushan and Padma Shri, are amongst the highest civilian awards of the country. Instituted in 1954, these Awards are announced on the occasion of the Republic Day every year. The award seeks to recognize ‘work of distinction’…
Read Moreവിഭാഗം: Information Diary
പത്മ പുരസ്കാരങ്ങൾ-2023-നുള്ള നാമനിർദ്ദേശങ്ങൾ 2022 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം
2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി 2022 മെയ് 1 മുതൽ സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്. പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://awards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. പത്മ അവാർഡുകൾ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം-നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. പത്മ വിഭുഷൻ, പത്മഭൂഷൻ, പത്മശ്രീ എന്നീ പത്മപുരസ്കാരങ്ങൾ, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡുകളിൽ ഒന്നാണ്. ‘വിശിഷ്ട പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം എല്ലാ മേഖലകളിലെയും രംഗങ്ങളിലെയും ശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പത്മ പുരസ്‌കാരങ്ങള്‍ക്ക്…
Read Moreരക്തം വേണോ, പോലീസ് തരും: പോലീസിന്റെ പോൾ ബ്‌ളഡ് സേവനം വിനിയോഗിച്ചത് 6488 പേർ
രക്തം വേണോ, പോലീസ് തരും KONNIVARTHA.COM : രക്തദാനം പ്രോത്സാഹിപ്പിച്ചും അടിയന്തിര ഘട്ടങ്ങളിൽ രക്തം ലഭ്യമാക്കിയും കേരള പോലീസ്. പോലീസിന്റെ പോൾ ആപ്പ് മൊബൈൽ ആപ്പിലൂടെയാണ് പോൾ ബ്‌ളഡ് സേവനം ലഭ്യമാക്കുന്നത്. 2021ൽ തുടങ്ങിയ സേവനത്തിലൂടെ ഇതുവരെ 6488 ആവശ്യക്കാർക്ക് സൗജന്യമായി രക്തം ലഭ്യമാക്കി. 10921 യൂണിറ്റ് ബ്ലഡ് ആണ് ഇത്തരത്തിൽ നൽകിയത്. ഇന്ത്യയിലാദ്യമായാണ് രക്തദാനത്തിനായി സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ ഒരു ആപ്പ് പ്രവർത്തനം തുടങ്ങിയത്. 32885 രക്തദാതാക്കളാണ് പോൾ ബ്‌ളഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദാതാക്കൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തം ആവശ്യമുള്ളവർക്കും പ്‌ളേസ്റ്റാർ, ആപ്പ് സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഏറ്റവും അധികം രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 6880 പേർ. കാസർകോടും വയനാടും ഒഴികെയുള്ള ജില്ലകളിൽ ആയിരത്തിലധികം പേർ പോൾ ആപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പേരൂർക്കട…
Read Moreഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
KONNIVARTHA.COM : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്‍. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ കുറ്റപ്പെടുത്തി ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനോ കഴിഞ്ഞിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച മാസം കഴിഞ്ഞ മാസമായിരുന്നു. ഈ രാജ്യത്തെ എല്ലാവരും ഈസ്റ്ററും വിഷുവും ആഘോഷിച്ചപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി കിടന്നു. സര്‍ക്കാര്‍ വിചാരിച്ചിരുന്നെങ്കില്‍ തങ്ങളുടെ പട്ടിണി ഒഴിവാക്കാമെന്നു തന്നെയായിരുന്നു വിശ്വാസം. അതുണ്ടായില്ല, നിയമപ്രകാരം ഒരു പണിമുടക്ക് നോട്ടീസ് കൊടുക്കേണ്ട സമയത്ത് അത് കൊടുത്തു കൊണ്ട് ജനങ്ങള്‍ക്ക് ആവശ്യമുള്ള മുന്‍കരുതലുകള്‍ എടുക്കാനുള്ള സൗകര്യം…
Read Moreശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
ശനിയാഴ്ച(മെയ് 7) വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത സംസ്ഥാനത്ത് ശനിയാഴ്ച(മെയ് 7) വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ട്…
Read Moreകോന്നി മെഡിക്കൽ കോളേജിലേക്ക് ഉള്ള ബസ്സുകൾ വട്ടമൺ നെടുമ്പാറ റോഡ് വഴി വരണം :പ്രദേശ വാസികൾ.
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിലേക്ക് വരുന്ന മുഴുവൻ ബസ്സുകളും തിരികെ നെടുമ്പാറ വട്ടമണ്ണ് റോഡ് വഴി പോകണം എന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. മുൻപ് ഈ വഴി ബസ്സ് സർവീസ് ഉണ്ടായിരുന്നു. മെഡിക്കൽ കോളേജിലേക്ക് പുതിയ വഴി വന്നതോടെ വട്ടമണ്ണ് നെടുമ്പാറ റോഡിലൂടെ ബസ്സുകൾ സർവീസ് നിർത്തി. രണ്ടര കിലോമീറ്റർ ദൂരം ഉള്ള ഈ പാതയ്ക്ക് ഇരു ഭാഗത്തും ഏകദേശം 230 കുടുംബങ്ങൾ ഉണ്ട്. മെഡിക്കൽ കോളേജിൽ എത്തുന്ന ബസ്സുകൾ മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ പിറകിലൂടെ നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ തിരികെ പോയാൽ അത് പ്രദേശ വാസികൾക്ക് പ്രയോജനം ആണ്. യാത്രാ ക്ലേശത്തിന് പരിഹാരമാക്കുകയും ചെയ്യും. നെടുമ്പാറ വട്ടമണ്ണ് റോഡിലൂടെ ബസ്സ് എത്തണം എന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഗതാഗത വകുപ്പ് മന്ത്രി, കോന്നി എം എൽ എ,കോന്നി കെ…
Read Moreസുഭിക്ഷ ഹോട്ടൽ സംസ്ഥാനതല ഉദ്ഘാടനം ( മേയ് 05 ): കൂടലിലും 20 രൂപയ്ക്കു ഊണ് ലഭിക്കും
konnivartha.com : സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയിൽപ്പെടുത്തി സംസ്ഥാനത്താകെ സുഭിക്ഷ ഹോട്ടലുകൾ തുറക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം (05 മേയ്) കാട്ടാക്കട ജങ്ഷനു സമീപമുള്ള സുഭിക്ഷ ഹോട്ടൽ അങ്കണത്തിൽ ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കോന്നി നിയോജക മണ്ഡലത്തിൽ പൊതു വിതരണ വകുപ്പ് അനുവദിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം കൂടലിൽ പകൽ 11 മണിക്ക് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി അധ്യക്ഷയാകും. സംസ്‌ഥാന പൊതു വിതരണ വകുപ്പ് തദ്ദേശസ്‌ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നേരിട്ടു…
Read Moreവാടകക്കെടുക്കുന്ന വാഹനങ്ങൾ പണയം വച്ച് തട്ടിപ്പ് ഒരാൾ അറസ്റ്റിൽ
konnivartha.com/ പത്തനംതിട്ട : സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകക്ക് എടുത്ത ശേഷം മറിച്ച് പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊല്ലം ജില്ലയിൽ മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഹുസൈൻ മകൻ ഷാജഹാൻ (40 ) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ച് കാററ്റിംഗ് സർവീസും , ഇൻസ്റ്റാൾമെന്റ് കച്ചവടവും നടത്തിവരികയായിരിന്നു. ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും വാടകക്കെടുത്ത ശേഷം കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പടെ 5 എണ്ണം പണയപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് തുടങ്ങിയ…
Read Moreകാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്ന് പുറത്താക്കി
konnivartha.com : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായmala യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ( തടയൽ ) നിയമം വകുപ്പ് 15(1) പ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല കളക്കാട് യമുനനഗറിൽ ദർശന വീട്ടിൽ വർഗീസ് മകൻ സ്റ്റാൻ വർഗീസ് (28) ആണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി IPS യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തപ്പെട്ടത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞമാസം ഒടുവിൽ അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ ജയൻ (46) @ നെല്ലിമുകൾ ജയൻ എന്നയാളെ ഇതേപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി ഉത്തരവായിരുന്നു. തിരുവല്ല, കോയിപ്രം പോലീസ്സ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റാൻ വർഗീസ് പലതവണ റിമാൻഡ് ചെയ്യപ്പെടുകയും, കോടതികളിൽ കേസുകളിൽ വിചാരണ നേരിടുകയും ചെയ്തുവരികയുമാണ്.…
Read Moreഷവർമ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുന്നു : പച്ചമുട്ടയില്‍ മയോണൈസ്
konnivartha.com : സംസ്ഥാനത്ത് ഷവർമ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവർമ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പലപ്പോഴും ഷവർമയ്ക്കുപയോഗിക്കുന്ന ചിക്കൻ മതിയായ രീതിയിൽ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവർമയിൽ ഉപയോഗിക്കുന്ന ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാൽ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പൂർണമായും ചിക്കൻ വേവിക്കാൻ കഴിയുന്ന മെക്കനൈസ്ഡ് മെഷീൻ മാത്രമേ ഷവർമ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വയ്ക്കാൻ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂർണമായും വെന്തു എന്ന് ഉറപ്പാക്കണം.…
Read More