ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ഹോട്ടല്‍ അടപ്പിച്ചു

    konnivartha.com : മലപ്പുറം വേങ്ങരയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്ഹോട്ടല്‍ അടപ്പിച്ചു.വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി.   മന്തിയിലെ കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടുപേരുംആശുപത്രി വിട്ടു

Read More

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു

  ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും (03) സർക്കാർ അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.   സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമായിരിക്കും.   ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ (ജൂനിയർ)- കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിലേക്കുള്ള തസ്തികമാറ്റ നിയമനത്തിനായി ഇന്ന് (മേയ് 03) നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റി വച്ചു. വെരിഫിക്കേഷനുള്ള പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡയറക്‌ട്രേറ്റ് ഓഫ് ഹയർസെക്കന്ററി എഡ്യൂക്കേഷൻ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.

Read More

വി കോട്ടയം നെടുംമ്പാറയിലെ സാഹസിക യാത്രകൾ , അപകടങ്ങൾ അരികിൽ

  konnivartha.com : കോന്നിവി – കോട്ടയം നെടുംമ്പാറ മലമുകളിലേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുമ്പോഴും അധികൃതർ ഇതൊന്നും ശ്രദ്ധിക്കാറില്ല. നാട്ടുക്കാരും ചില പരിസരവാസികളും ഒരുക്കിയിട്ടുള്ള താൽക്കാലിക കടകളും ചില ഇരിപ്പിടങ്ങളുമൊക്കെയാണ് മലമുകളിൽ ആകെയുള്ള വിനോദ സഞ്ചാര സൗകര്യങ്ങൾ . മുകൾ പരിപ്പിൽ ഏക്കറു കണക്കിനു വിസ്തൃതമായ ഈ മല മുകളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന കുളിർക്കാറ്റും വിസ്തൃതമായ നടപ്പാതകളും , മുകളിൽ നിന്നും നോക്കിയാൽ കാണുന്ന വേറിട്ട കാഴ്ചകളും തേടിയാണ് പ്രമാടം പഞ്ചായത്തിലെ ഈ മല മുകളിൽ ആളുകൾ എത്തുന്നത്. ഇടുങ്ങിയ ഗ്രാമപാതകളിലൂടെയുള്ള വാഹന യാത്ര തന്നേ അപടങ്ങൾ മുന്നിൽ കണ്ടു വേണം. ഇതിനിടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ സാഹസിക ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിൽ യുവാക്കളുടെ സംഘം മല കയറുന്നത്. സാമൂഹ്യ വിരുദ്ധരും മദ്യപസംഘങ്ങളുമെല്ലാം അടുത്തക്കാലത്തായി ഇവിടെ കേന്ദ്രീക്കരിക്കുന്നതായി നാട്ടുക്കാർ പരാതിപ്പെട്ടു. ഇവിടെ വിനോദ സഞ്ചാര പദ്ധതികൾക്കായി നിർദേശിച്ചിട്ടണ്ടെങ്കിലും പദ്ധതികളൊന്നും…

Read More

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച പെരുന്നാള്‍

= ഒമാനൊഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ചയായിരിക്കുമെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതുകൊണ്ടുതന്നെ ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഞായറാഴ്ച മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും ഇല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും ഒമാനില്‍ പെരുന്നാള്‍.  

Read More

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  കോന്നി മേഖലാ വാർഷിക സമ്മേളനം നടന്നു

  KONNI VARTHA.COM : അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ക്രൂരതകളും പീഢനങ്ങളും സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പിലാക്കണമെന്ന്  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിഷത്ത് ജില്ലാ പ്രസിഡന്റ് അനിൽ പ്രമാടം പരിഷത്ത് പിന്നിട്ട 60 വർഷങ്ങൾ എന്ന വിഷയത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ടും കണക്കും എന്‍ എസ് മുരളിമോഹൻ അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ജി. സ്റ്റാലിൻ സംഘടനാരേഖയും , ജില്ലാ സെക്രട്ടറി സി.സത്യദാസ് ഭാവി പ്രവർത്തനരേഖയും അവതരിപ്പിച്ചു. എന്‍ എസ് രാജേന്ദ്രകുമാർ, രജീഷ്, ഡി .മോഹൻ, ബോസ് കൂടൽ എന്നിവർ സംസാരിച്ചു.   ഭാരവാഹികള്‍ സലിൽ വയലാത്തല (പ്രസിഡന്റ്) മിസിരിയ നൗഷാദ്‌ (വൈസ് പ്രസിഡന്റ് ) വി.ആർ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) എന്‍ എസ് മുരളിമോഹൻ (ജോ.സെക്രട്ടറി) ആയുഷ്…

Read More

പത്തനംതിട്ട ജില്ലയിലും ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം

  konnivartha.com : ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു. ചൂടുളളതും ഈര്‍പ്പമുളളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജലീകരണം. നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമായി മാറുകയും ചെയ്യുന്നു, വിശപ്പ് കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നിര്‍ജലീകരണം ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ദാഹം ഇല്ലെങ്കില്‍ പോലും ധാരാളം വെളളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, മോര്, നാരങ്ങാ വെളളം എന്നിവ ധാരാളമായി കുടിക്കുക. വെളളം ധാരാളം അടങ്ങിയിട്ടുളള പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത്…

Read More

മെയ് നാല് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

മെയ് നാല് വരെ സംസ്ഥാനത്ത് മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍…

Read More

ഡി വൈ എഫ് ഐ സമ്മേളനം : ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

  പത്തനംതിട്ട :ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു. വടശ്ശേരിക്കര റാന്നി ഭാഗത്തുനിന്നും തിരുവനന്തപുരം അടൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴ വഴി കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ മല്ലശ്ശേരി മുക്ക്, പ്രമാടം വാഴമുട്ടം ഓമല്ലൂർ വഴി പോകേണ്ടതാണ്. വടശ്ശേരിക്കര, റാന്നി ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പഴ മല്ലശ്ശേരി പ്രമാടം, വാഴമുട്ടം ഓമല്ലൂർ വഴി പോകണം. വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽ നിന്ന് പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ കുമ്പഴ വഴി പ്രൈവറ്റ് സ്റ്റാന്റിലെത്തി തിരികെ കുമ്പഴ വഴി പോകേണ്ടതാണ്. ഓമല്ലൂർ ഭാഗത്തുനിന്നും റാന്നി വടശേരിക്കര…

Read More

ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി നല്‍കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

ഏറ്റവും ഗുണനിലവാരമുള്ള ചികിത്സ പരമാവധി സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പത്തനംതിട്ട നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   ക്ഷയം, കുഷ്ഠം ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികളെ 2025 ഓടു കൂടി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കും. ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥനത്താണ് കേരളം. മാതൃമരണനിരക്കും, ശിശു മരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ഇത്തരത്തില്‍ പൊതുജനാരോഗ്യ രംഗത്ത് വികസന മുന്നേറ്റമുണ്ടായതിനു കാരണം പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ പ്രവര്‍ത്തനമാണ്. എന്നാല്‍, ജീവിത ശൈലീ രോഗത്തിലും കേരളം ഒന്നാമതാണ്. വിവിധ അനുബന്ധ രോഗങ്ങള്‍ക്കു കാരണം ജീവിത ശൈലീ രോഗങ്ങളാണ്. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് അതിനായി ഓരോ വ്യക്തികളും ചെയ്യേണ്ടത്. ഇതിനായി ജനകീയ കാമ്പയിന്‍…

Read More

മെയ് 03 വരെ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

  സംസ്ഥാനത്ത് മെയ് 03 വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കാറ്റിലും മഴയിലും വൈദ്യുതി കമ്പികളും പോസ്റ്റുകളും താഴെവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി.യുടെ 1912 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്തുവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദ സാധ്യത മെയ് നാലോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് ന്യുനമര്‍ദ്ദമായി ശക്തിപ്രാപിച്ചേക്കാമെന്നും അറിയിപ്പില്‍ പറയുന്നു.തെക്കേ ഇന്ത്യക്ക് മുകളില്‍ നിലകൊള്ളുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ…

Read More