ദേശീയ ഗ്രിഡില്‍ നിന്നുളള വൈദ്യുതി ലഭ്യതയില്‍ കുറവുളളതിനാല്‍ ഇന്ന് (28.04.2022) വൈകിട്ട് 6.30 നും 11.30 നും ഇടയില്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കെ. എസ്. ഇ. ബി അറിയിച്ചു. നഗരപ്രദേശങ്ങളെയും ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകതയില്‍ ഉണ്ടായിട്ടുളള വര്‍ദ്ധനവ് കൊണ്ടും താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായിട്ടുളള കുറവുകൊണ്ടും ആകെ വൈദ്യുതി ആവശ്യകതയില്‍ 10.7 ജിഗാവാട്ടിന്റെ കുറവാണ് ഉണ്ടായിട്ടുളളത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കുന്നതിനായി എല്ലാ ഉപഭോക്താക്കളും വൈകിട്ട് 6.30 മുതല്‍ 11.30 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി…
Read Moreവിഭാഗം: Information Diary
കോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡ് ഉപ തിരഞ്ഞെടുപ്പ് : പി ഗീത എൽഡിഎഫ് സ്ഥാനാർത്ഥി
konnivartha.com : കോന്നി കോന്നി ഗ്രാമപ്പഞ്ചായത്ത് 18-ാം വാർഡിൽ മെയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. മുൻ പഞ്ചായത്തംഗമായിരുന്ന സിപിഐ എമ്മിലെ പി ഗീതയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികജാതി ജനറൽ മണ്ഡലമായ ചിറ്റൂർ വാർഡിൽ യു ഡി എഫ് അംഗമായിരുന്ന ബാലൻ്റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം വെള്ളിയാഴ്ച 4 മണിക്ക് ചിറ്റൂർ ശ്രീ മഹേശ്വര എൻഎസ് എസ് ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു കൺവൻഷൻ ഉദ്ഘാടനം ചെയ്യും
Read Moreകോന്നി പഞ്ചായത്ത് ചിറ്റൂര്‍ വാര്‍ഡ് ഉപ തിരഞ്ഞെടുപ്പ് : അര്‍ച്ചന ബാലന്‍ യു ഡി എഫ് സ്ഥാനാര്‍ഥി
konnivartha.com : കോന്നി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ചിറ്റൂരില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ പുന്നമൂട്ടില്‍ തെക്കേതില്‍ ബാലന്‍റെ മകള്‍ അര്‍ച്ചന ബാലനെ സ്ഥാനാര്‍ഥിയാക്കുവാന്‍ യു ഡി എഫ് തീരുമാനിച്ചു .വാര്‍ഡ് അംഗമായിരിക്കെ ബാലന്‍ അന്തരിച്ചിരുന്നു . ഇതിനെ തുടര്‍ന്നാണ് ചിറ്റൂര്‍ വാര്‍ഡില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത് . ഇരുപത്തി ഒന്ന് വയസ്സുകാരിയായ അര്‍ച്ചന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് . പന്തളം എന്‍ എസ് എസ് കോളേജില്‍ നിന്നും ബി എ പൊളിറ്റിക്സ്സ് ബിരുദധാരിയാണ് .
Read Moreപോലീസ്സ് സഹായത്തോടെ ലില്ലിക്കുട്ടി കരുണാലയത്തിലേക്ക്
പത്തനംതിട്ട : സേവനത്തിന്റെ കരങ്ങൾ നീട്ടി വീണ്ടും ഇലവുംതിട്ട ജനമൈത്രിപൊലീസ്. ഒട്ടേറെ സേവന,ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതുജന സ്വീകാര്യത പിടിച്ചുപറ്റിയ ഇലവുംതിട്ട ജനമൈത്രിപൊലീസിന്റെ മാതൃകപരമായ പ്രവർത്തനം വീണ്ടും. ഇത്തവണ ആ കരുതൽ ലഭിച്ചത് ഇലവുംതിട്ട സ്വദേശിനി ലില്ലികുട്ടി (54) ക്കാണ്. ഹൃദയസംബന്ധമായ തകരാർ, ശ്വാസതടസ്സം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളാൽ ഏറെ കഷ്ടപ്പെടുന്ന ലില്ലിക്കുട്ടി ഇതുവരെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു. സഹോദരിക്ക് പ്രായാധിക്യത്തിന്റെ അവശതയായപ്പോൾ നോക്കാനാളില്ലാതെ ഒറ്റപ്പെട്ട ഇവർ ഇലവുംതിട്ട ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ എസ്.അൻവർഷയുടെ സഹായം തേടി. ഇവരുടെ ദയനീയ സാഹചര്യം നേരിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്‌പെക്ടർ ബി.അയൂബ് ഖാന്റെ നിർദ്ദേശപ്രകാരം കരുണാലയം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ചെയർമാൻ അബ്ദുൽ അസീസ്, മാനേജർ ധന്യ എന്നിവർ ലില്ലിക്കുട്ടിയെ സ്ഥാപനം ഏറ്റെടുക്കുന്നതിൽ അനുകൂല നിലപാട് അറിയിച്ചതിനെ തുടർന്നാണ് കിടങ്ങന്നൂർ കരുണാലയം വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക്…
Read Moreകോവിഡ് രൂക്ഷമായ സാഹചര്യം : കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി: ലംഘിക്കുന്നവർക്കെതിരെ നടപടി
കോവിഡ് സാഹചര്യം: കേരളത്തിൽ മാസ്‌ക്ക് നിർബന്ധമാക്കി konnivartha.com : കോവിഡ് സാഹചര്യം പരിഗണിച്ച് പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും യാത്രകളിലും മാസ്‌ക്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവായി. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.നേരത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ ഒഴിവാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതോടെയാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവയും വിലയിരുത്തുന്നുണ്ട്.കേരളത്തിന് പുറമേ തമിഴ്‌നാടും കര്‍ണാടകയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍…
Read More3645.88 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
konnivartha.com : മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്‌ക്കരിച്ച ‘ഓപ്പറേഷൻ മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ഇന്ന് (26 ഏപ്രിൽ) 108 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയുടെ ഭാഗമായി 76 മത്സ്യ സാമ്പിളുകൾ ശേഖരിച്ചു വിദഗ്ദ്ധ പരിശോധനയ്ക്കായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. ഇതുകൂടാതെ പരിശോധനയിൽ നൂനതകൾ കണ്ടെത്തിയവർക്കെതിരായി 4 നോട്ടീസുകളും നൽകി. ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് റാപ്പിഡ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ച് 23 മത്സ്യ സാമ്പിളുകളിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടോയെന്ന് പരിശോധന നടത്തി. ഈ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുവരെ നടന്ന പരിശോധനയുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. പ്രധാന ചെക്ക്പോസ്റ്റുകൾ, ഹാർബറുകൾ മത്സ്യ വിതരണ കേന്ദ്രങ്ങൾ ഉൾപ്പെടെ 1950 പരിശോധനയിൽ 1105 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി…
Read Moreഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
konnivartha.com / പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോന്നി റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിക്കേണ്ടതും, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. അടൂർ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജംഗ്ഷനിലെത്തി യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ നന്നുവക്കാട് എത്തി യാത്ര അവസാനിപ്പിച്ച ശേഷം തിരികെ അവിടെ നിന്നും യാത്ര തുടരേണ്ടതാണ്. തെക്കേമല ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക്…
Read Moreമാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ കൊലപാതകം : അമ്മാവനും മകനും റിമാൻഡിൽ
പത്തനംതിട്ട: മാനസിക രോഗത്തിന് ചികിത്സയിൽ കഴിഞ്ഞുവന്ന യുവാവ് കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ബന്ധുക്കളെ റിമാൻഡ് ചെയ്തു. ആറന്മുള കുഴിക്കാല സി എം എസ് സ്കൂളിന് സമീപം ചുട്ടുമണ്ണിൽ മോടിയിൽ ആന്റണിയുടെ മകൻ റെനിൽ ഡേവിഡ് (45) കൊല്ലപ്പെട്ട കേസിൽ, അമ്മയുടെ സഹോദരൻ മാത്യൂസ് തോമസ് (69), മകൻ റോബിൻ തോമസ് (35) എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശത്തേതുടർന്നു അന്വേഷണം ഊർജ്ജിതമാക്കിയ ആറന്മുള പോലീസ്, സംശയം തോന്നിയ പ്രതികളെ ഉടനടി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്ന് സംഭവ സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി, വിശദമായ പരിശോധന നടത്തുകയും അന്വേഷണോദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ശാസ്ത്രീയ പരിശോധനാ വിഭാഗം, വിരലടയാള വിദഗ്‌ദ്ധർ തുടങ്ങിയവരും…
Read Moreശനിയാഴ്ച (ഏപ്രില്‍ 30) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശനിയാഴ്ച(ഏപ്രില്‍ 30) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ…
Read Moreകെ എൻ സോമശേഖരൻ നായർ (73 ) അന്തരിച്ചു
konnivartha.com :ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മറ്റി ജനറൽസെക്രട്ടറിയും തട്ടയിൽ രണ്ടാം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റുമായിരുന്ന പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ വീട്ടിൽ കെ എൻ സോമശേഖരൻ നായർ (73 ) അന്തരിച്ചു. റിട്ടയേർഡ് സബ് രജിസ്റ്റ്രാർ എം രമണിയമ്മയാണു ഭാര്യ. കേരളകാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമ്മാനും ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയഗുരുകുലം ഡയറക്റ്ററുമായ കാർട്ടൂണിസ്റ്റ് ജിതേഷ്‌ജി മൂത്തമകനാണ് . ജ്യോതിഷ് , ദേവി പ്രിയ എന്നിവരാണു മറ്റു മക്കൾ .അനൂപ് ജി കൃഷ്ണൻ (ടെക്നോപാർക്ക് , തിരുവനന്തപുരം), ഉണ്ണിമായ (ഡയറക്റ്റർ, കോന്നി വീനസ് ബുക്ക് ഡിപ്പോ) എന്നിവർ മരുമക്കളുമാണ് . സംസ്കാരം : ഏപ്രിൽ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 നു പന്തളം തെക്കേക്കര , ഭഗവതിക്കും പടിഞ്ഞാറു കല്ലുഴത്തിൽ തറവാട്ടിൽ വെച്ചു നടക്കും
Read More