കോന്നി അരുവാപ്പുലം എഴുകുംമണ്ണിൽ പുത്തൻവീട്ടിൽ ശശിധരൻ നായരുടെ ഭാര്യ ലീലാമ്മ വി. ജി (68) നിര്യാതയായി.മക്കൾ ശ്രീദേവി, ശ്രീവിദ്യ, ശ്രീകുമാർ
Read Moreവിഭാഗം: Information Diary
കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും ഒരാളെ പുറത്താക്കി
പത്തനംതിട്ട : കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് 15(1) പ്രകാരം നിരവധിക്രിമിനൽ കേസുകളിലെ പ്രതിയെ ജില്ലയിൽനിന്നുംപുറത്താക്കി. അടൂർ പെരിങ്ങനാട് മുണ്ടപ്പള്ളിനെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പത്മനാഭന്റെ മകൻ ജയകുമാർ (46) @ നെല്ലിമുകൾ ജയനെയാണ്,തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ ഉത്തരവുപ്രകാരം ജില്ലയിൽനിന്നും പുറത്താക്കിയത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് ജില്ലയിൽ നിന്നും നാടുകടത്തി ഡി ഐ ജിഉത്തരവായത്. അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷൻപരിധികളിൽ നരഹത്യാ ശ്രമം, നിരോധിത മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കൽ, ദേഹോപദ്രവംഏൽപ്പിക്കൽ, തുടങ്ങിയ നിരവധി ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതിയാണ് ജയകുമാർ. ഇയാൾ ഉത്തരവ്ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ നിയമനടപടിസ്വീകരിക്കുന്നുമെന്നും, ഇതുസംബന്ധിച്ച നിർദേശം ജില്ലയിലെ എല്ലാ എസ് എച്ച് ഓ മാർക്കുംനൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽമധുകർ…
Read Moreവഞ്ചിപ്പാട്ട് പഠന കളരി:52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20 മുതല്‍ 22 വരെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കന്‍ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഹാളിലും മധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറന്‍ മേഖലയിലേത് ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയില്‍ നിന്നും ഏഴു പേര്‍ വീതമാണ് കളരിയില്‍ പങ്കെടുക്കുന്നത്. 52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും. വഞ്ചിപ്പാട്ട് പഠന കളരിയുടെ നടത്തിപ്പിനായി മൂന്ന് മേഖലകളിലും സ്വാഗത സംഘം രൂപീകരിച്ചു. വഞ്ചിപ്പാട്ട് കളരിയുടെ നടത്തിപ്പിനായി രതീഷ് ആര്‍. മോഹന്‍ മാലക്കര ജനറല്‍ കണ്‍വീനറായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ മേഖലയില്‍ പി. കെ. ചന്ദ്രശേഖരന്‍ നായര്‍ ഇടപ്പാവൂര്‍ കണ്‍വീനറും പിഎന്‍എസ് പിള്ള ഇടപ്പാവൂര്‍ പേരൂര്‍…
Read Moreമേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി
konnivartha.com : മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാർഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നാമനിർദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമർപ്പിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ പത്രിക നൽകാം. സൂക്ഷ്മ പരിശോധന 28ന്. 30 വരെ പത്രിക പിൻവലിക്കാം. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയായി. സപ്ലിമെന്ററി വോട്ടർപട്ടിക ഏപ്രിൽ 25-ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം പൂർത്തിയായി വരുന്നു. വോട്ടിംഗ് മെഷീൻ സംബന്ധിച്ച പരിശീലനം ഉടൻ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും.…
Read Moreഡല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി
konnivartha.com : കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 500 രൂപ പിഴ ചുമത്തും. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.കോവിഡ് പരിശോധന വ്യാപകമാക്കാനും വാക്‌സിനേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശമുണ്ട്.
Read Moreജാഗ്രതാ നിര്‍ദേശം:മൂഴിയാര്‍ അണക്കെട്ടിലെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തും
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴ ഉള്ളതിനാലും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതിനാലും മൂഴിയാര്‍ അണക്കെട്ടിലെ ജലം കക്കാട് പവര്‍ ഹൗസിലെ വൈദ്യുത ഉത്പാദനത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 45 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും…
Read Moreവെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയം അറിയിപ്പ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ആറാംക്ലാസിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 30 ന് നടത്തും. അഡ്മിറ്റ് കാര്‍ഡുകള്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയിരുന്ന സ്‌കൂളില്‍നിന്നും ഹെഡ്മാസ്റ്ററുടെ ഒപ്പോടു കൂടി വാങ്ങണമെന്ന് നവോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡിലുള്ള നിബന്ധനകള്‍ നിശ്ചയമായും പാലിക്കണം. കോന്നിയിലെ അമൃതവിദ്യാലയം എന്നതു മാറ്റി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോന്നി പരീക്ഷാ സെന്റര്‍ ആക്കിയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735265246.
Read Moreകലഞ്ഞൂരില്‍ കാട്ടു പന്നികള്‍ : കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥ
konnivartha.com : പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നുവെന്ന് പരാതി.പഞ്ചായത്തിലെ കൂടുതൽ ആൾക്കാരും കൃഷി ഉപജീവനമാക്കിയവരാണ് .ഇവിടങ്ങളിൽ ആണ് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുന്നത് . ഭൂരിപക്ഷം ആൾക്കാരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശശവാസികൾ പറഞ്ഞു. പത്താം വാർഡിലെ ഗോപിനാഥൻ നായരുടെ കൃഷിയിടത്തിലെ നിരവധി ഏത്തവാഴകളാണ് പന്നികൾ നശിപ്പിച്ചത്.ടിൻ ഷീറ്റ് വെച്ച് താത്കാലികമായി സംഭരക്ഷണ ഭിത്തി കെട്ടിയിട്ടുണ്ടങ്കിലും അത് തകർത്തുകൊണ്ടാണ് കാട്ടുപന്നികൾ കൃഷിവിളകൾ നശിപ്പിച്ചത്.അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. റിപ്പോര്‍ട്ട് : അനു ഇളകൊള്ളൂര്‍
Read Moreപത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെലോ അലേർട്ട്
Konnivartha. Com :ഈ മാസം 20 വരെ സംസ്ഥാനത്ത് ഒറ്റപെട്ട മഴ പെയ്യും. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു
Read Moreമണ്ണ് മാഫിയയ്ക്ക് പിടിവീഴും
konnivartha.com : പത്തനംതിട്ട നഗരസഭാ പ്രദേശത്തെ മണ്ണു മാഫിയയുടെ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർഹുസൈൻ നഗരസഭ പൊതുമരാമത്ത് വിഭാഗത്തിന് നിർദേശം നൽകി. കെട്ടിട നിർമ്മാണത്തിനായി നൽകുന്ന പെർമിറ്റുകൾ പ്രകാരം അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ മണ്ണ് ഖനനം ചെയ്യുന്നവർ കനത്ത പിഴ നൽകേണ്ടിവരും! കൂടാതെ നിർമാണം പൂർത്തിയാക്കുന്ന ഇത്തരം കെട്ടിടങ്ങൾക്ക് നഗരസഭ കെട്ടിട നമ്പർ നൽകുന്നതല്ല. കഴിഞ്ഞ ആറു മാസക്കാലയളവിനുള്ളിൽ കെട്ടിടനിർമാണത്തിന് അനുമതി നൽകിയതും മണ്ണ് ഖനനം ചെയ്തതുമായ എല്ലാ സൈറ്റുകളും പരിശോധിക്കും; ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകാനും മുനിസിപ്പൽ എഞ്ചിനീയർക്ക് നഗരസഭ ചെയർമാൻ നിർദ്ദേശം നൽകി. പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. അനധികൃത ഖനനം നടത്തിയതായി കണ്ടെത്തുന്ന സൈറ്റുകളിലെ നിർമ്മാണ പ്രവർത്തനം നിർത്തിവയ്ക്കാനുളള നടപടി സ്വീകരിക്കും. അതോടൊപ്പം പിഴ ഈടാക്കുന്നതിനായി ഇത്തരം കേസുകൾ ജിയോളജി വകുപ്പിന് കൈമാറണമെന്നും മുനിസിപ്പൽ…
Read More