konnivartha.com : വേനൽ മഴയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങളെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് അഡ്വ. കെ. യു ജെനീഷ് കുമാർ എം.എൽ.എ.മലയാലപ്പുഴ ടൗണിനോട് ചേർന്നുള്ള രണ്ട് വീടുകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്. കോന്നി ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മേൽശാന്തിയായ മലയാലപ്പുഴ കൊച്ചില്ലത്ത് ശ്രീക്കുട്ടൻ,കാഞ്ഞിരപ്പാറ കിഴക്കേമുറിയിൽ ബിജു എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്. ശ്രീക്കുട്ടൻ തിരുമേനിയുടെ വീടിനോട് ചേർന്നുള്ള വലിയ കരിങ്കൽ ഭിത്തി മഴയിൽ തകർന്നു വീണു. കരിങ്കല്ല് വീണതിനെത്തുടർന്ന് ജനാലകൾ തകർന്നു. മണ്ണും കല്ലും വന്നിടിച്ച് വീടിന്റെ ഭിത്തിയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഭിത്തിയ്ക്ക് സമീപം ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പാറ ബിജുവിന്റെ വീട്ടിൽ ഇടിമിന്നലേറ്റാണ് നാശനഷ്ട്ടമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മിന്നലിൽ വീടിന്റ വയറിങ്ങും വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.…
Read Moreവിഭാഗം: Information Diary
ട്രയിനുകളുടെ സമയക്രമം പുതുക്കി
konnivartha.com : തിരുവനന്തപുരം ഡിവിഷനിലെ രണ്ട് ട്രയിനുകളുടെ സമയക്രമം 2022 ഏപ്രില്‍ 14 മുതല്‍ പുതുക്കി നിശ്ചയിച്ചു. മംഗ്ലൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16348 മംഗ്ലൂര്‍ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്‌ലി എക്‌സ്പ്രസ്സ് 20 മിനുട്ട് നേരത്തെ അതായത് പുലര്‍ച്ചെ 4.10 നാകും തിരുവനന്തപുരത്ത് എത്തിച്ചേരുക. നിലമ്പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16350 നിലമ്പൂർ – കൊച്ചുവേളി രാജ്യ റാണി ഡെയ്‌ലി എക്‌സ്പ്രസ്സ് 20 മിനുട്ട് നേരത്തെ അതായത് പുലര്‍ച്ചെ 5.30 നാകും കൊച്ചുവേളിയില്‍ എത്തിച്ചേരുക.
Read Moreമഴ :നാളെയും മഞ്ഞ അലേർട്ട് :അച്ചൻ കോവിൽ നദിയിലും ജല നിരപ്പ് കൂടി
Konnivartha. Com :നാല് ദിവസമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖല തണുത്തു. മലകളിൽ നീരുറവകൾ പുനർജനിച്ചതോടെ കാട്ടിലെ തോടുകളിൽ വെള്ളം നിറഞ്ഞു. ഇന്നലെ രാത്രിയിൽ അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടി എങ്കിലും രാവിലെ കുറഞ്ഞു തുടങ്ങി. വനത്തിൽ ഇന്നലെ വൈകിട്ട് കനത്ത മഴ പെയ്തു. നാളെ പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഴക്കാർ കൊണ്ട് ആകാശം മൂടി കിടക്കുകയാണ്.
Read Moreഎല്ലാ താലൂക്കുകളിലും ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ജി ആര്‍ അനില്‍
സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും കൂടുതല്‍ സുരക്ഷിതമായ ധാന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. ആദ്യ 20 കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇതിനായുള്ള ധനസഹായം നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തമ്പാനൂര്‍ കെ. എസ്. ആര്‍. ടി. സി ടെര്‍മിനലിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ താലൂക്കുകളിലും സംഭരണ കേന്ദ്രങ്ങള്‍ വരുന്നതോടെ സമീപ സ്ഥലങ്ങളിലെ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ഏറ്റവും വേഗത്തിലും സുരക്ഷിതമായും ഭക്ഷ്യ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കും. 2016 ലെ വിലയില്‍ 13 ഉത്പന്നങ്ങള്‍ നിലവില്‍ സപ്പ്ളൈകോ വഴി നല്‍കുന്നുണ്ട്. വിലക്കയറ്റം തടയുന്നതിനായി ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയത് സാധാരണക്കാരന് ഏറെ ആശ്വാസമാണെന്നും…
Read Moreപത്തനംതിട്ട – ബാംഗളൂര്‍ സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് തുടങ്ങി
രണ്ടു ബസുകള്‍ കൂടി ജില്ലയ്ക്ക് ലഭിക്കും: മന്ത്രി വീണാ ജോര്‍ജ് konnivartha.com : പൊതുഗതാഗതം പുതുമയോടെ പുതുയുഗത്തില്‍ എന്ന ആപ്തവാക്യം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും ബാംഗളൂരിലേക്കുള്ള പുതിയ കെഎസ്ആര്‍ടിസി സിഫ്റ്റ് എസി സെമി സ്ലീപ്പര്‍ സര്‍വീസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് മികച്ചതും സൗകര്യപ്രദവുമായ യാത്രാനുഭവം നല്‍കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി ആന്റണി രാജുവിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് ഒരു ബസ് സര്‍വീസ് ആദ്യ ഘട്ടത്തില്‍ ജില്ലയ്ക്ക് ലഭിച്ചത്. അടുത്ത ദിവസം രണ്ടു ബസുകള്‍ കൂടി ജില്ലയിലേക്ക് എത്തും. അതില്‍ ഒന്ന് മൈസൂര്‍ – മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ആറന്മുള എംഎല്‍എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ്…
Read Moreനോർക്ക റൂട്ട്സ്: വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി
konnivartha.com : നോർക്ക റൂട്ട്സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. ഇത്തരത്തിലുള്ള സംഘങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ സേവനങ്ങൾക്കോ പദ്ധതികൾക്കോ ഇടനിലക്കാരായി സംസ്ഥാനത്തിനകത്തോ പുറത്തോ വ്യക്തികളെയോ ഏജൻസികളെയോ നിയോഗിച്ചിട്ടില്ല. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴിയും അതിന്റെ ഓഫീസുകൾ വഴിയുമാണ് സേവനങ്ങളും പദ്ധതികളും നടപ്പാക്കുന്നത്. നോർക്കയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 425 3939 ടോൾ ഫ്രീ നമ്പരിൽ വിളിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റ് അല്ലാതെയുള്ള വെബ്സൈറ്റ് ലിങ്കുകൾ, സാമൂഹിക മാധ്യമ ലിങ്കുകൾ തുടങ്ങിയവയിലും നോർക്ക റൂട്ട്സിന്റെ റിക്രൂട്ട്മെന്റ് അടക്കമുള്ള സേവനങ്ങൾക്കായി അപേക്ഷിച്ച് വഞ്ചിതരാവരുതെന്നും സി.ഇ.ഒ…
Read Moreമലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കും : കോന്നി എം എല്‍ എ
konnivartha.com : മലയാലപ്പുഴ ഗവ എൽ പി സ്കൂൾ നിർമാണം ഉടൻ ആരംഭിക്കുമെന്നു സ്കൂളിൽ സന്ദർശനം നടത്തിയ ശേഷം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരു കോടി ഇരുപതു ലക്ഷം രൂപ വിനിയോഗിച്ചുള്ള നിർമാണ പ്രവർത്തികളാണ് ആരംഭിക്കുക. 2500 ചതുരശ്ര അടിയിൽ 3 സ്മാർട്ട് ക്ലാസ്സ് റൂമുകൾ കോൺഫറൻസ് ഹാൾ , ലൈബ്രറി, ശുചി മുറി, ചുറ്റുമതിൽ, കവാടം,ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവ നിർമ്മിക്കും.നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലാണ് പുതിയ നിർമാണം നടക്കുക. എം എൽ എ യോടൊപ്പം മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീല കുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുജാത അനിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ് ബിജു, പഞ്ചായത്തംഗം എൻ വളർമതി, പഞ്ചായത്ത് സെക്രട്ടറി…
Read Moreകല്ലേലി ചെക്ക് പോസ്റ്റിനു സമീപം മരങ്ങൾ ഒടിഞ്ഞു വീണു :14 പോസ്റ്റ് ഒടിഞ്ഞു
Konnivartha. Com :ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ കല്ലേലി ചെക്ക് പോസ്റ്റിനു സമീപവും അരുവാപ്പുലത്തും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു റോഡിൽ വീണു. കൊക്കാത്തോടിന് ഉള്ള 11 കെ വി ലൈനിനു മുകളിൽ മരങ്ങൾ വീണു 14 ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കല്ലേലി വനം ചെക്ക് പോസ്റ്റിനു സമീപം 4 മരങ്ങൾ റോഡിൽ വീണു. ഏറെക്കുറെ മരങ്ങൾ അഗ്നി ശമന വിഭാഗം മുറിച്ചു മാറ്റി. ഒരു മരം വെളുപ്പിനെ വീണു. കോന്നി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിയുമാണ് ഇന്നലെ വൈകിട്ട് ഉണ്ടായത്.മഴയത്ത് മണ്ണ് കുതിർന്നതിനാൽ വലിയ തേക്ക് മരങ്ങൾ ആണ് വ്യാപകമായി നിലം പൊത്തിയത്. മഴ പെയ്തു ഇലകളിൽ ഭാരം കൂടിയതോടെ തേക്ക് മരങ്ങൾ കടപുഴക്കി. ബുധനാഴ്ച്ച പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖാപിച്ചിട്ടുണ്ട്.
Read Moreകേരളത്തില്‍ വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി, വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreസീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി
സി പി ഐ എം ജനറല്‍സെക്രട്ടറിയായി വീണ്ടും സീതാറാം യെച്ചൂരി. സിപിഐ എം 23 -ാം പാർട്ടി കോൺഗ്രസ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് 2015ൽ നടന്ന 21 -ാം പാർട്ടി കോൺഗ്രസിലാണ് യെച്ചൂരി ജനറൽ സെക്രട്ടറിയാകുന്നത്. ഹൈദരാബാദിൽ 2018ൽ ചേർന്ന പാർട്ടി കോൺഗ്രസിൽ വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാമൂഴം. യെച്ചൂരിക്കുപുറമെ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി, സൂര്യകാന്ത മിശ്ര, മുഹമ്മദ് സലിം, സുഭാഷിണി അലി, ജി രാമകൃഷ്ണൻ, തപൻസെൻ, നീലോൽപൽ ബസു, എ വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവരാണ് മറ്റു പിബി അംഗങ്ങൾ. വിജയരാഘവൻ, രാമചന്ദ്രഡോം, അശോക് ധാവ്ളെ എന്നിവർ…
Read More