മലയാളിയുടെ വായനാശീലത്തിന് പുത്തന്‍ രുചിഭേദങ്ങള്‍ സമ്മാനിച്ച മംഗളം വാരിക ഓര്‍മയാകുന്നു. 1969 ല്‍ കോട്ടയത്ത് നിന്നും മംഗളം വര്‍ഗീസ് എന്ന അതുല്യ പ്രതിഭാശാലി ആരംഭിച്ച ഈ വാരിക ഒരു കാലത്ത് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റിക്കോര്‍ഡ് . ഈ റിക്കാര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല. നൂറുക്കണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ല.ഒരു വാരിക എന്ന നിലയില്‍ മഹത്താ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് മംഗളം നടത്തിയിരുന്നത്. സാധാണക്കാരായ ജനലക്ഷങ്ങളില്‍ വായനാശീലം വളര്‍ത്തുന്നതില്‍ മംഗളം വാരിക വഹിച്ച പങ്ക് ചരിത്രപരമാണ്.സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്…
Read Moreവിഭാഗം: Information Diary
കോന്നിയിൽ ശക്തമായ മഴയും ഇടിയും കാറ്റും
Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Read Moreപത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ
konnivartha.com :പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ സർവീസ് സർവ്വീസ് ആരംഭിക്കും. ആറന്മുള എം.എൽ.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 മണിക്കാണ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബാംഗ്ലൂർ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്. ആർ.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പർ ബസ്. ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. തൽക്കാൽ…
Read Moreഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചു പഠിക്കാം; തവനൂരിലും കുന്നന്താനത്തും കേന്ദ്രങ്ങൾ വരുന്നു
കോഴ്സുകൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്നവർക്ക് ജോലി konnivartha.com : ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്സുകൾ പഠിപ്പിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എൻജിനിയേഴ്സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങൾ തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിൾ സെന്റർ ഓഫ് എക്സലൻസ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീൻ ടെക് എന്നിവയുടെ സഹകരണവുമുണ്ട്. ഈ മികവിന്റെ കേന്ദ്രങ്ങൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയിൽ വിദ്യാഭ്യാസപരവും തൊഴിൽപരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു. സാങ്കേതിക ഡിപ്ലോമ, എൻജിനിയറിങ് വിദ്യാർഥികൾ…
Read Moreമഴ ശക്തം : പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു
konnivartha.com : അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയുമാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്
Read Moreഅംബേദ്കർ ഗ്രാമം പദ്ധതി: കോന്നി നിയോജക മണ്ഡലത്തിൽ 3 കോടിയുടെ പദ്ധതിയ്ക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
konnivartha.com : കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് കോളനികളുടെ സമഗ്ര വികസനത്തിനായി 3 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരമാണ് രണ്ടു പട്ടിക ജാതി കോളനികൾക്കും ഒരു പട്ടിക വർഗ്ഗ കോളനിയ്ക്കും ഓരോ കോടി രൂപ വീതം അനുവദിച്ചു ഭരണാനുമതി ലഭ്യമായത്. കലഞ്ഞൂർ പഞ്ചായത്തിലെ പാടം ഇരുട്ട്തറ ലക്ഷം വീട് കോളനി, സീതത്തോട് പഞ്ചായത്തിലെ ഇടുപ്പ് കല്ല് കൊച്ചാണ്ടി കോളനി, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി കോട്ടാമ്പാറ പട്ടികവർഗ്ഗ കോളനി എന്നീ കോളനികൾക്കാണ് തുക അനുവദിച്ച് ഭരണനുമതി ലഭിച്ചത്. വികസനപരമായി പിന്നോക്കം നിൽക്കുന്ന കോളനികൾക്ക് മുൻഗണന നല്കിയാണ് സർക്കാർ പദ്ധതിയ്ക്ക് അനുമതി നല്കിയത്. കോന്നി നിയോജക മണ്ഡലത്തിലെ പശ്ചാത്തല വികസനം കുറവുള്ള കോളനികളെ തിരഞ്ഞെടുത്തു എം എൽ എ വകുപ്പ് മന്ത്രിയ്ക്കു കത്ത്…
Read Moreപത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ – ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു
ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍
ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാലി ലാലു പുന്നക്കാട്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സാം പി തോമസ്, സാറാമ്മ ഷാജന്‍, കെ.ആര്‍ അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി…
Read Moreപത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് നവീകരണം പൂർത്തിയാകുന്നു
konnivartha.com : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേവാർഡ് റൂമുകളുടെ നവീകരണം പൂർത്തിയാകുന്നു ഏറെനാളായി പ്രവർത്തനരഹിതമായിരുന്ന പേവാർഡിൻ്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത് .രണ്ടു നിലകളിലായി ഡീലക്സ് റൂമുകൾ അടക്കം 24 റൂമുകൾ ആണ് ഉള്ളത്. ഡീലക്സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും എല്ലാ മുറികളിലും വാട്ടർഹീറ്റർ, ടിവി, ഇൻറർനെറ്റ് സൗകര്യവുമുണ്ടാകും. എല്ലാ റൂമിലും അറ്റാച്ച്ഡ് ബാത്റൂം സൗകര്യമുണ്ട്. പേവാർഡ് പാസ്സേജിന് രണ്ടുവശവും ജിപ്സം സീലിംഗ് ഉണ്ടാവും സ്റ്റെയർകെയ്സും , കോമൺ ഏരിയയും പാനലിങ്ങ് ചെയ്യും. സമ്പൂർണ്ണ ശുചിത്വം ലക്ഷ്യമാക്കി ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കാൻ HMC സമിതി യോഗത്തിൽ തീരുമാനം എടുക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ടി സക്കീർഹുസൈൻ വിലയിരുത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇന്ദിരാ മണിയമ്മ വികസനകാര്യ സ്റ്റാൻഡിങ്…
Read Moreന്യൂനമര്‍ദ്ദപാത്തി; ഇടിമിന്നലോടു കൂടിയ മഴ തുടരും
konnivartha.com : തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഏപ്രില്‍ പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.…
Read More