Konni vartha.com : ജില്ലയില്‍ ഡിഗ്രിയോ അതിന് മുകളിലോ യോഗ്യത ഉള്ളതും 20നും 32 നും മധ്യേ പ്രായമുള്ളതുമായ പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി പട്ടികജാതി വികസനവകുപ്പും ലീഡ് ബാങ്കും ചേര്‍ന്ന് പതിനഞ്ച് ദിവസത്തെ ബാങ്ക് ഓറിയന്റേഷന്‍ പ്രോഗ്രാം റാന്നിയില്‍ സംഘടിപ്പിക്കുന്നു. ബാങ്ക് ടെസ്റ്റ് കോച്ചിംഗ് / ഓറിയന്റേഷന്‍ ക്ലാസിന് പങ്കെടുക്കാന്‍ താത്പര്യമുള്ള ജില്ലയിലെ പട്ടികവര്‍ഗവിഭാഗത്തിലുളളവര്‍ ജാതി ,വരുമാനം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഈ മാസം പത്തിന് മുന്‍പായി റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍ ലഘുഭക്ഷണം യാത്രാപ്പടി എന്നിവ അനുവദിക്കുമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍.04735 227703.
Read Moreവിഭാഗം: Information Diary
പത്തനംതിട്ട ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍ സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാന ആരോഗ്യ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്റര്‍ സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ സ്റ്റേഡിയത്തിന്റെ വികസനത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഫ്ളഡ് സ്റ്റഡി നടത്തി ഡിപിആറില്‍ മാറ്റം വരുത്തും. സ്റ്റേഡിയം പൂര്‍ത്തിയാകുന്നതിന് ഒപ്പം സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഹോസ്റ്റലും നിര്‍മിക്കും. ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം എന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡ് മഹാമാരിക്കു ശേഷം കായിക മേഖല സജീവമായി വരുകയാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഇടയിലും അത്യന്തം ആവേശകരമായാണ് ഈ ടൂര്‍ണമെന്റ് നടന്നതെന്നും മന്ത്രി പറഞ്ഞു. നിരവധി പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയാണ് സ്ത്രീകള്‍ തങ്ങളുടെ പാഷനെ പിന്തുടരുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഓരോ താരങ്ങള്‍ക്കും…
Read Moreമൂഴിയാര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മൂഴിയാര്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നത് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ്. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപി (ക്രമസമാധാനം) വിജയ് എസ് സാഖറേ, ഐജിപി (സൗത്ത് സോണ്‍)പി. പ്രകാശ്, ഡിഐജി തിരുവനന്തപുരം റേഞ്ച് ആര്‍. നിശാന്തിനി എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. മുഖ്യപ്രഭാഷണവും ഫലകം അനാച്ഛാദനവും സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ് അധ്യക്ഷത വഹിച്ചു. കോന്നി ഡിവൈഎസ്പി കെ. ബൈജുകുമാര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, വാര്‍ഡ് അംഗം ശ്രീജ അനില്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.ജി.…
Read Moreആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്തു
പോലീസ് സേന ജനസൗഹൃദ സേനയായി മാറി: മന്ത്രി വീണാ ജോര്‍ജ് പോലീസ് സേന ജനസൗഹൃദ സേനയായി മാറിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതുതായി നിര്‍മിച്ച ആറന്മുള പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പോലീസ് സേനയില്‍ വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. മികച്ച സേവനത്തിനുള്ള എല്ലാ സൗകര്യവും ആറന്മുള പോലീസ് സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒപ്പം നിന്നതിന് നാടിന് നന്ദി അറിയിക്കുന്നു. തുടര്‍ പ്രവര്‍ത്തനത്തിനും ജനങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു. പുതിയ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടന വേളയില്‍ 2018ലെ മഹാപ്രളയകാലം ഓര്‍ക്കുകയാണ്. പോലീസ് സേനാംഗങ്ങളും മസ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ ഊണും ഉറക്കവുമില്ലാതെ ജനങ്ങളെ രക്ഷിച്ചത് ഓര്‍ക്കുന്നു. ചരിത്രവും പൈതൃകവുമുറങ്ങുന്ന നാട്ടില്‍ ആരംഭിച്ച പോലീസ് സ്റ്റേഷന്‍ എന്നും ജനോപകാരപ്രദമായിരിക്കുമെന്നും…
Read Moreകോവിഡ് പരിശോധന കൂടിയ നിരക്ക് ഈടാക്കുന്നത് ശിക്ഷാര്‍ഹം
കോവിഡ് പരിശോധനയ്ക്ക് പല ലാബുകളും കൂടിയ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുളള പുതുക്കിയ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ആര്‍.റ്റി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്നും 300 ആയും ആന്റിജന്‍ ടെസ്റ്റിന് 300 ല്‍ നിന്നും 100 രൂപയായും കുറച്ചു. നിലവിലെ കോവിഡ് പരിശോധനാ നിരക്ക് എല്ലാ സ്വകാര്യ ലാബുകളും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.
Read Moreപൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മാര്‍ച്ച് 6 ന് പൂനെ സന്ദര്‍ശിക്കുകയും പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിസരത്ത് ശ്രീ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ രാവിലെ ഏകദേശം 11 മണിക്ക് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. 1850 കിലോഗ്രാം വെങ്കലം (ഗണ്‍മെറ്റല്‍) ഉപയോഗിച്ചാണ് ഏകദേശം 9.5 അടി ഉയരമുള്ള ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. രാവിലെ ഏകദേശം 11.30ന് പ്രധാനമന്ത്രി പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പൂനെയിലെ നഗര ചലനാത്മകതയ്ക്ക് ലോകോത്തര പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്രമമാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ ശിലാസ്ഥാപനവും 2016 ഡിസംബര്‍ 24-ന് പ്രധാനമന്ത്രി തന്നെയാണ് നിര്‍വഹിച്ചത്. മൊത്തം 32.2 കിലോമീറ്ററുള്ള പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ 12 കിലോമീറ്റര്‍…
Read Moreറഷ്യ യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
യുക്രൈനില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈനിലെ മരിയുപോളിലും വൊള്‍നോവാഹയിലുമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായിരുന്നു. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ…
Read Moreപരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന് എസ്എംഎസ് കാത്തിരിക്കരുത്: പിഎസ്‌സി
പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. പരീക്ഷ എഴുതുവാനുള്ള കണ്‍ഫര്‍മേഷന് വേണ്ടി ഓരോ ക്യാറ്റഗറിയേയും അടിസ്ഥാനപ്പെടുത്തി പിഎസ്‌സി എസ്എംഎസ് നോട്ടിഫിക്കേഷനിലൂടെ അറിയിക്കുന്നതാണ് പതിവ്. തുടര്‍ന്ന് പിഎസ്‌സിയുടെ സൈറ്റില്‍ കയറി പരീക്ഷ കണ്‍ഫര്‍മേഷന്‍ കൊടുത്താല്‍ മാത്രമേ ഹാള്‍ടിക്കറ്റ് ലഭ്യമാകുകയുള്ളു. എന്നാല്‍ എസ്എംഎസ് ലഭിക്കാത്തതിനാല്‍ പരീക്ഷയുടെ കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിയാത്തത് മൂലം ഉദ്യോഗസ്ഥര്‍ക്ക് പരീക്ഷകള്‍ നഷ്ടപ്പെടുന്നത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്എംഎസ് എന്നത് ഒരു ഓര്‍മപ്പെടുത്തലായി മാത്രം കണ്ടാല്‍മതിയെന്ന നിലപാട് പിഎസ്‌സി വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പിഎസ്‌സി അറിയിച്ചത്.
Read Moreപത്തനംതിട്ട ജില്ലയില്‍ എലിപ്പനി കൂടുന്നു; ജാഗ്രത
KONNI VARTHA.COM : ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ 26 പേര്‍ക്ക് എലിപ്പനി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേര്‍ക്ക് സംശയാസ്പദ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എലി, വളര്‍ത്തു മൃഗങ്ങള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന വെളളത്തിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍, മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കെട്ടികിടക്കുന്ന വെളളത്തില്‍ ജോലി ചെയ്യുന്നവര്‍, ക്ഷീര കര്‍ഷകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍, മീന്‍പിടുത്തക്കാര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ഇങ്ങനെയുളളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് ഡോക്സി സൈക്ലിന്‍ കഴിക്കണം. വിറയലോടുകൂടിയ പനി, ശക്തമായ പേശീവേദന പ്രത്യേകിച്ചും കാല്‍വണ്ണയിലെ പേശികളില്‍, തലവേദന, കണ്ണിന് ചുവപ്പു നിറം, മൂത്രത്തിന് മഞ്ഞനിറം മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍. തുടക്കത്തിലെ…
Read Moreഇഗ്‌നോ ടേം എന്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ഡിസംബര്‍ 2021 ടേം എന്‍ഡ് പരീക്ഷകള്‍ 2022 മാര്‍ച്ച് 4 മുതല്‍ ഏപ്രില്‍ 11 വരെ രാജ്യവ്യാപകമായി നടത്തും. ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി 7 പരീക്ഷാ കേന്ദ്രങ്ങളില്‍ 9000 ത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. പരീക്ഷ സമയത്ത് ഇഗ്‌നോയുടെ ഐഡി കാര്‍ഡും കയ്യില്‍ കരുതണം. വിവരങ്ങള്‍ക്ക് : ഇഗ്‌നോ റീജിയണല്‍ സെന്റര്‍, രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന. പി.ഒ. തിരുവനന്തപുരം – 695002, ഫോണ്‍ – 0471 – 2344113 / 2344120 / 9447044132 . The Term End Examinations for December 2021 of Indira Gandhi National Open University (IGNOU) are scheduled from 4th March 2022 to 11th April 2022 across…
Read More