Konnivartha. Com :ആന്ധ്രയിലെ പാഡേരുവില്‍ നിന്നും എറണാകുളത്തേക്ക് വൻ തോതിൽ മയക്കു മരുന്ന് കൊണ്ട് വന്ന കോന്നി നിവാസിയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. തൃശൂർ പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററില്‍ കണ്ണാറയിൽ ലിഷൻ (35) പാവറട്ടി പെരുവല്ലൂർ അനൂപ് (32)കോന്നി കുമ്മണ്ണൂർ തൈക്കാവിൽ നാസിം (32)എന്നിവരെ 25 കോടിയുടെ ഹഷീഷ് ഓയിലുമായി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഹഷീഷ് ഓയിൽ വേട്ടയാണിത്. ഇവരെ മാസങ്ങളായി പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചു വരികയായിരുന്നു. കാറിലും വാനിലുമായി ആണ് മയക്കു മരുന്ന് കടത്തിയത്. ദേശീയ പാതയിൽ വാഹന പരിശോധന നടത്തിയാണ് പ്രതികളെ പിടിച്ചത്. നസീമിന്റെ പേരിൽ മോഷണ കേസ്സും നിലവിൽ ഉണ്ട്.
Read Moreവിഭാഗം: Information Diary
കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്നം
കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ (To hear for life, Listen with care) എന്നതാണ് ഈ വർഷത്തെ സന്ദേശം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളിലെ കേൾവിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സർക്കാർ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേൾവിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടന്നുവരുന്നു. ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികൾക്ക്…
Read Moreറെയില്‍വേ അടിപ്പാത സഞ്ചാര യോഗ്യമാക്കാന്‍ നടപടിക്ക് തീരുമാനമായി
മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന കറ്റോട് – തിരുമൂലപുരം, മനയ്ക്കച്ചിറ – കുറ്റൂര്‍ റെയില്‍വേ അടിപ്പാതകള്‍ സഞ്ചാര യോഗ്യമാക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കാന്‍ തീരുമാനമായി. റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന റെയില്‍വേ അടിപ്പാതകളുടെ സ്ഥല പരിശോധനയില്‍ തീരുമാനിച്ചതു പ്രകാരമാണ് സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനായി യോഗം ചേര്‍ന്നത്. റോഡിന്റെ ഇരുവശത്തുമുള്ള സംരക്ഷണഭിത്തിയിലെ ചോര്‍ച്ച തടയുന്നതിനും മേല്‍ക്കൂരയില്‍ നിന്നും വെള്ളം അടിപ്പാതയിലേക്ക് ഒഴുകി വരാതിരിക്കാനും ആവശ്യമായ നടപടികള്‍ റെയില്‍വേ സ്വീകരിക്കും. അടിപ്പാതയില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാന്‍ രണ്ടു പമ്പുകള്‍ റെയില്‍വേ സ്ഥാപിക്കും. പിഡബ്ലുഡിയുടേയും കെആര്‍എഫ്ബിയുടേയും…
Read Moreനിരവധി പിടിച്ചുപറി കേസുകളിലെ പ്രതിയെ പിടികൂടി
KONNI VARTHA.COM : പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കായംകുളം കൃഷ്ണപുരം കളീക്കത്തറ വടക്കേതിൽ ശശിധരൻ പിള്ള മകൻ സച്ചു എന്ന് വിളിക്കുന്ന സജിത്ത് കുമാറി (36) നെയാണ് രണ്ടുദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ അടൂർ പോലീസ് സാഹസികമായി കുടുക്കിയത്. രണ്ടു ദിവസം മുമ്പ് അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി നടത്തിയ ശേഷം, പലയിടങ്ങളിൽ കറങ്ങിനടന്ന മോഷ്ടാവിനെ, വിശ്രമമില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ തന്ത്രപരമായ നീക്കതിനൊടുവിലാണ് വലയിലാക്കിയത്. ഇതോടെ കഴിഞ്ഞ 6 മാസത്തിനിടയിൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണം പിടിച്ചുപറി കവർച്ച കേസുകളിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ അടൂർ പോലീസിന് സാധിച്ചു. പന്തളം, കോന്നി, അടൂർ എന്നീ സ്റ്റേഷനുകളിലും, കൊല്ലം, ആലപ്പുഴ…
Read Moreഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം
2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷയുടെ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ മാർച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.
Read Moreഇന്ത്യക്കാർ കീവ് ഇന്നു തന്നെ വിടണമെന്ന് എംബസി: ഒഴിപ്പിക്കലിന് വ്യോമസേന
All Indian nationals including students are advised to leave Kyiv urgently today. Preferably by available trains or through any other means available. എല്ലാ ഇന്ത്യക്കാരും അടിയന്തരമായി കീവ് വിടണമെന്ന് എംബസി. ട്രെയിനുകളോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് ഇന്ന് തന്നെ നഗരം വിടണമെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത്. കീവിലെ സ്ഥിതി അതീവ ഗുരുതരമാകാൻ പോകുന്നു എന്നാണ് വിലയിരുത്തൽ. ഇന്ത്യക്കാരെ ഒഴുപ്പിക്കാൻ വ്യോമസേനയും തയ്യാറെടുക്കുന്നു. ഔദ്യോഗിക നിർദേശത്തിനായി കാത്തിരിക്കുകയാണ്. സി-17 വിമാനങ്ങൾ എല്ലാ സജ്ജമാക്കിയെന്ന് വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. അമേരിക്ക തങ്ങളുടെ പൗരന്മാരോട് റഷ്യ വിടാൻ ആവശ്യപ്പെട്ടു. നേരത്തെ ബെലാറൂസിൽ എംബസി അമേരിക്ക അടയ്ക്കുകയും ചെയ്തിരുന്നു. യുക്രൈൻ തലസ്ഥാനം കീവ് വളഞ്ഞ് റഷ്യൻ സേന. കീവ് കടുത്ത പ്രതിരോധത്തിലാണെന്ന് യുക്രൈൻ സേന അറിയിച്ചു. കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ…
Read Moreവന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണം: ജില്ലാ കളക്ടര്‍
വന്യമൃഗങ്ങളില്‍ നിന്നും കാര്‍ഷിക വിളയ്ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതി വേഗം നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന പദ്ധതിയുടെ യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നതു സംബന്ധിച്ച ജില്ലാതല സാങ്കേതിക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയാണ് ഇത്. ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ വരുത്തുന്ന നാശനഷ്ടം പരിഹരിക്കണമെന്ന ആവശ്യം ജില്ലാ വികസന സമിതിയിലും ഉയര്‍ന്നിരുന്നു. ഈ പദ്ധതിയുടെ ചെലവില്‍ 30 ശതമാനം വീതം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും, 40 ശതമാനം ജില്ലാ പഞ്ചായത്തുമാണ് വഹിക്കുന്നത്. ആദ്യഘട്ടമായി ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന 24 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അയിരൂര്‍, മൈലപ്ര ഗ്രാമപഞ്ചായത്തുകളിലും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും ഈ പദ്ധതിക്കായി ഗുണഭോക്താക്കളെ കണ്ടെത്തി…
Read Moreപോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
konnivartha.com : ഭാര്യയെയും മകളെയും മർദ്ദിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കവേ, പോലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശ്ശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ശിവരാജൻ മകൻ ജിജിക്കുട്ടൻ എന്ന ഉല്ലാസ് (39) ആണ് പിടിയിലായത്. ഇയാൾ ഇന്നലെ (26.02.2022) വൈകിട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി പോലീസ് കൺട്രോൾ റൂമിൽ നിന്നും സന്ദേശം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ എസ് ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചവെങ്കിലും വിജയിച്ചില്ല. അക്രമാസക്തനായ യുവാവ് പോലീസിന് നേരേ തിരിയുകയായിരുന്നു. മൽപ്പിടിത്തത്തിനിടെ എസ് ഐ രാജീവിന്റെ ഇടതു കൈപ്പത്തി കടിച്ചു പരിക്കേൽപ്പിച്ചു. തടയാൻ തുനിഞ്ഞ സി പി ഓ ഗിരീഷ് കുമാറിന്റെ വലതു കൈപ്പത്തി ബലമായി പിടിച്ചു തിരിച്ചതിനെ തുടർന്ന് ചെറുവിരലിന്റെ അസ്ഥിക്കു പൊട്ടലുണ്ടായി. സി പി ഓ വിഷ്ണുവിന് ചവിട്ടേറ്റു. പത്തനംതിട്ട ഡി വൈ എസ് പി കെ…
Read Moreബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: കോന്നി മേഖലയിലും മഴ പെയ്തു
konni vartha. com ബംഗാള്‍ ഉള്‍കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ന്യൂനമര്‍ദം രൂപം കൊണ്ട സാഹചര്യത്തില്‍ കോന്നി മേഖലയിലും ഇന്ന് വൈകിട്ട് മുതല്‍ മഴ പെയ്തു . വൈകിട്ട് അഞ്ചു മണിയോട് കൂടി ആകാശത്ത് മഴക്കോള്‍ ദൃശ്യമായി .ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ ചെറിയെ പെയ്ത മഴ ശക്തി പ്രാപിച്ചു . കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഇടിയോട് കൂടിയ മഴ പെയ്തതായി പ്രദേശ വാസികള്‍ പറഞ്ഞു . ഏതാനും ദിവസമായി വേനല്‍ കടുത്ത നിലയിലായിരുന്നു . കുടിവെള്ള പ്രശ്നം പല ഭാഗത്തും രൂക്ഷമായി . ഇതിനു ഇടയില്‍ ഇന്ന് ലഭിച്ച മഴ ആശ്വാസം പകര്‍ന്നു . നാളെയോടെ ചക്രവാതചുഴി രൂപപ്പെടാനും തുടര്‍ന്ന് ശക്തി പ്രാപിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മാര്‍ച്ച്…
Read Moreആദ്യ സംഘമെത്തി, മുംബൈയിലെത്തിയ വിമാനത്തിൽ മുപ്പതോളം മലയാളികളും
യുക്രൈനിലെ ഭീതി നിറഞ്ഞ സാഹചര്യങ്ങളിൽ നിന്ന് റൊമേനിയ വഴി നാട്ടിലേക്ക് മടങ്ങി ആദ്യ സംഘം മുംബൈ വിമാനത്താവളത്തിൽ എത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഇവരെ സ്വാഗതം ചെയ്തു. 219 യാത്രക്കാരാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് ഇന്ന് ഉച്ചയോടെയാണ് വിമാനം പുറപ്പെട്ടത്. മുപ്പതോളം മലയാളികൾ വിമാനത്തിലുണ്ടായിരുന്നു. അടുത്ത സംഘം നാളെ പുലര്‍ച്ചയോടെ ഡൽഹിയിലെത്തും.
Read More