പത്തനംതിട്ട ജില്ലയില്‍ എല്ലാദിവസവും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും, കോവിഡ് വാക്സിന്‍ ഒരു ഡോസില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. രണ്ടാം ഡോസും ബൂസ്റ്റര്‍ ഡോസും ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ എടുക്കണം. 15-17 പ്രായപരിധിയിലുളള 73.4 ശതമാനം പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. 60 വയസിനു മുകളിലുളള 99 ശതമാനം പേരും, 45-49 പ്രായപരിധിയിലുളള 84 ശതമാനം പേരും, 18-44 പ്രായപരിധിയിലുള്ള 72 ശതമാനം പേരും രണ്ടാംഡോസ് വാക്സിന്‍ സ്വീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നല്‍കുന്ന ബൂസ്റ്റര്‍ ഡോസ് ഇതുവരെ 30 ശതമാനം പേര്‍ സ്വീകരിച്ചു. കോവിഡ് രോഗബാധിതര്‍ മൂന്നു മാസം കഴിഞ്ഞു മാത്രമേ വാക്സിന്‍ സ്വീകരിക്കാവൂ. വാക്സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകുന്നതായി കാണുന്നില്ല. മരണവും, രോഗത്തിന്റെ സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനായി…
Read Moreവിഭാഗം: Information Diary
നിരവധി പിടിച്ചുപറി കേസുകളിലെ പ്രതി പിടിയിൽ
konnivartha.com : മാന്യമായി വസ്ത്രം ധരിച്ച് ബൈക്കിലെത്തി, റോഡിലൂടെ നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവരുന്ന, നിരവധി പിടിച്ചുപറികേസുകളിലെ പ്രതി പിടിയിൽ. കൊല്ലം പാങ്ങോട് പവിത്രശ്വരം കരിമ്പിൻപുഴ ശ്രീഭവനം വീട്ടിൽ ശ്രീജു വി പി (32) വിനെയാണ് അടൂർ പോലീസ് തന്ത്രപരമായി കുടുക്കിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പിടിച്ചുപറി കേസുകളുണ്ടെങ്കിലും ഇയാൾ ഇതുവരെ പോലീസിന്റെ പിടിയിലായിട്ടില്ല. രണ്ട് ജില്ലകളിലെയും പോലീസ് കാലങ്ങളായി തിരഞ്ഞുകൊണ്ടിരുന്ന മോഷ്ടാവാണിയാൾ. ഷാപ്പിലോ ബാറിലോ കയറി മദ്യപിച്ച ശേഷം ബൈക്കിൽ കറങ്ങിനടന്ന്, റോഡു വക്കിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായമേറിയ സ്ത്രീകളെ സമീപിച്ച് പരിചയം നടിക്കും. ആൺമക്കളുള്ള സ്ത്രീകളാണെന്ന് മനസ്സിലാക്കിയ ശേഷം മകന്റെ സുഹൃത്താണെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുക്കും, തുടർന്ന് വീട്ടിലോ പോകേണ്ട സ്ഥലത്തോ എത്തിക്കാമെന്നു പറഞ്ഞ് ബൈക്കിൽ കയറ്റും. ആളൊഴിഞ്ഞ ഇടത്തെത്തുമ്പോൾ സ്വർണാഭരണങ്ങളും കയ്യിലെ പണമടങ്ങിയ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/02/2022 )
വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന് അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ മികവിന് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പ്രീ സ്‌കൂള്‍ വികസന വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍ക്കാര്‍ ഹോണറേറിയം ലഭിക്കുന്ന പ്രീ – സ്‌കൂളുകളെ സംബന്ധിച്ച് നടത്തിയ നിജസ്ഥിതി പഠനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഡോ. ആര്‍ വിജയമോഹനന്‍ വിഷയാവതരണം നടത്തി. പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലയിലെ പ്രീ – സ്‌കൂള്‍ വികസനത്തിനു വേണ്ടി സമഗ്ര ശിക്ഷാ കേരളം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഭൗതിക സൗകര്യങ്ങള്‍ പഠനോപകരണങ്ങളുടെ ലഭ്യത, അധ്യാപക പരിശീലനങ്ങള്‍ എന്നിവയിള്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്.…
Read Moreകോന്നിയിലെ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു
KONNIVARTHA.COM ; കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന് കീഴിലുളള 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 15. ഫോണ്‍: 0468 2333037, 8281999121
Read Moreരത്നമ്മയ്ക്ക് തണലായി കോന്നിയിലെ സ്നേഹാലയം
konnivartha.com : മലയാലപ്പുഴ താഴം വേലംപറമ്പിൽ പരേതനായ കരുണാകരൻ്റെ ഭാര്യ രത്നമ്മ (64) യെ പരിചരണത്തിനായി കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തു. പക്ഷാഘാതം ബാധിച്ച രത്നമ്മയെ വീട്ടിനുളളിൽ രണ്ടാഴ്ച്ചയായി അടച്ചു പുട്ടിയ നിലയിലായിരുന്നു .മകൻ നിരന്തരം ലഹരി ഉപയോഗിച്ച് ഇവരെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നത് ശ്രദ്ധയിൽപ്പെട്ടത്തിനെതുടർന്ന് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി മലയാലപ്പുഴ സോണൽ കമ്മിറ്റി ഇവരെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സമീപവാസികളും സിപിഐ എം പ്രവർത്തകരും ആണ് ഇതുവരെ ഭക്ഷണം നൽകിയിരുന്നത്.തുടർന്ന് ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ സ്ഥലത്തെത്തി രത്നമ്മയെ ഏറ്റെടുത്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി മുരളീധരൻ, ഇഎംഎസ് ചാരിറ്റബിൾ സോണൽ കൺവീനർ എസ് ബിജു, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ എസ് പണിക്കർ ,വി…
Read Moreകരിമാൻതോട് – തൃശൂർ കെ എസ് ആര്‍ ടി സി സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി
KONNIVARTHA.COM : കോവിഡിന്റെ പേരിൽ രണ്ട് വർഷം മുൻപ് സർവ്വീസ് നിർത്തിവച്ച കരിമാൻതോട് – തൃശൂർ സൂപ്പർ ഫാസ്റ്റ് സർവ്വീസ് റദ്ദാക്കിയത് ആർക്ക് വേണ്ടി എന്ന് ജന സംസാരം . ജന പ്രതിനിധികള്‍ ഇക്കാര്യത്തില്‍ മൌനം പാലിക്കുന്നതില്‍ ദുരൂഹത ജനം ആരോപിക്കുന്നു . കോന്നി എം എല്‍ എ ഇക്കാര്യത്തില്‍ പുറം തിരിഞ്ഞു നില്‍ക്കാതെ ഈ ബസ്സ് തുടര്‍ സര്‍വീസ് നടത്തുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണം എന്ന് ജനം ആവശ്യപ്പെട്ടു . വർഷങ്ങളായി മികച്ച വരുമാനത്തോടെ കൃത്യമായി നടത്തിവന്നിരുന്ന സർവ്വീസ് ആയിരുന്നു രണ്ട് വർഷം മുൻപ് കോവിഡ് ലോക്ഡൗൺ സമയത്ത് താത്കാലികമായി നിർത്തിവച്ച കരിമാൻതോട് -തൃശൂർ സൂപ്പർഫാസ്റ്റ്.കോവിഡ് നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ എല്ലാ സർവ്വീസുകളും കെഎസ്ആർടിസി പുനരാരംഭിച്ചെങ്കിലും ഈ സർവ്വീസ് മാത്രം തുടങ്ങിയില്ല. മലയോരമേഖലയിൽ നിന്നും നൂറുകണക്കിനാളുകൾക്ക് ദൂരസ്ഥലങ്ങളിലേക്ക് ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/02/2022)
ഗതാഗത നിയന്ത്രണം കോഴിപ്പാലം- കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം (2) മുതല്‍ ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. കോഴിപ്പാലം ഭാഗത്തു നിന്നും കാരയ്ക്കാട് -മുളക്കുഴ -കിടങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് വലതു വശത്തേക്കുളള പി.ഐ.പി കനാല്‍ പാതയിലും കാരയ്ക്കാട് ഭാഗത്തു നിന്നും കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാല്‍ പാത വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2021 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ…
Read More15 മുതല്‍ 17 വരെയുള്ളവര്‍ക്ക് രണ്ടാം ഡോസ് ആരംഭിച്ചു : പത്തനംതിട്ട ഡിഎംഒ
ജില്ലയില്‍ 15 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജനുവരി 3 മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. കോവാക്‌സിന്‍ എടുത്തവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയതായും കാലാവധി പൂര്‍ത്തിയായവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം എത്തി രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണെന്നും ഡിഎംഒ പറഞ്ഞു. പോസ്റ്റര്‍ പ്രകാശനം ചെയ്തു പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍, ഡോക്ടര്‍മാര്‍ക്കുള്ള ചികിത്സാ നിര്‍ദ്ദേശങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി പ്രകാശനം ചെയ്തു. ജില്ലാ സര്‍വ്വൈലെന്‍സ് ഓഫീസര്‍ ഡോ.സി എസ് നന്ദിനി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ്‌കുമാര്‍,…
Read Moreപ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരിച്ചു : ആശുപത്രിയുടെ പിഴവ് എന്ന് ബന്ധുക്കള്‍ , ചികിത്സാ പിഴവ് ഇല്ലെന്ന് ബീലിവേഴ്സ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്‍റെര്‍
KONNIVARTHA.COM : പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരണപ്പെട്ടു . കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക ( 29 )ആണ് മരണപ്പെട്ടത് . ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു . അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി . കാര്‍ത്തികയുടെ മരണം പ്രസവാനന്തര ഷോക്ക് മൂലമാണെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്നും ആശുപത്രി ഡോക്ടര്‍ തോമസ് മാത്യൂ പ്രസ്താവനയിലൂടെ അറിയിച്ചു . അഡ്മിഷന്‍ സമയത്ത് ലഭിച്ച ആര്‍ ടി പി സി ആറില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുകയും മരണ ശേഷം ചെയ്ത കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആവുകയും ചെയ്തതായി കണ്ടെത്തിയതായി ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു . കാര്‍ത്തിക പ്രസവിച്ച ആണ്‍ കുഞ്ഞ് പത്തനംതിട്ട സ്വകാര്യ…
Read Moreചികിത്സ നിഷേധിച്ചാൽ കർശന നടപടി
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ഇതു ബാധകമാണ്. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവുംകുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ…
Read More