KONNIVARTHA.COM : പ്രസവത്തെ തുടര്‍ന്ന് കോന്നിയില്‍ യുവതി മരണപ്പെട്ടു . കോന്നി അരുവാപ്പുലം അക്കരക്കാലാപ്പടി ചന്ദ്രഭവനം വിജേഷിന്റെ ഭാര്യ കാര്‍ത്തിക ( 29 )ആണ് മരണപ്പെട്ടത് . ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു . അധികൃതര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കി . കാര്‍ത്തികയുടെ മരണം പ്രസവാനന്തര ഷോക്ക് മൂലമാണെന്നും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു എന്നും ആശുപത്രി ഡോക്ടര്‍ തോമസ് മാത്യൂ പ്രസ്താവനയിലൂടെ അറിയിച്ചു . അഡ്മിഷന്‍ സമയത്ത് ലഭിച്ച ആര്‍ ടി പി സി ആറില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കുകയും മരണ ശേഷം ചെയ്ത കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ് ആവുകയും ചെയ്തതായി കണ്ടെത്തിയതായി ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു . കാര്‍ത്തിക പ്രസവിച്ച ആണ്‍ കുഞ്ഞ് പത്തനംതിട്ട സ്വകാര്യ…
Read Moreവിഭാഗം: Information Diary
ചികിത്സ നിഷേധിച്ചാൽ കർശന നടപടി
ഗുരുതര രോഗമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികൾക്കും ഇതു ബാധകമാണ്. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കോവിഡ് വ്യാപനം വർധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസർഗോഡ് ജില്ലകളിൽ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യുവിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണ്. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിയ നിയന്ത്രണങ്ങൾ തുടരും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനവുംകുട്ടികളുടെ വാക്സിനേഷൻ 71 ശതമാനവും പൂർത്തീകരിച്ചു. വാക്സിനേഷൻ ത്വരിതപ്പെടുത്താൻ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളിൽ…
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )
വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ…
Read Moreവിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി; എം ജി സർവകലാശാല ജീവനക്കാരി പിടിയിൽ
എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് . സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read Moreവകയാര്‍ കരിംകുടുക്കയിലെ കര്‍ഷകര്‍ പറയുന്നു : കനാല്‍ വെള്ളം വന്നില്ല എങ്കില്‍ ഈ കൃഷി കരിയും
KONNIVARTHA.COM : പ്രമാടം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വകയാര്‍ കരിംകുടുക്ക വയലില്‍ അഹോരാത്രം കൃഷി ചെയ്ത കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു കെ ഐ പി കനാലിലൂടെ ഉടന്‍ തന്നെ വെള്ളം എത്തിയില്ല എങ്കില്‍ ഇക്കാണുന്ന കൃഷി എല്ലാം കരിഞ്ഞു ഉണങ്ങും . കനത്ത വെയിലിനെയും അവഗണിച്ചു കൊണ്ട് അനേക കര്‍ഷകര്‍ ആണ് ഈ വയലില്‍ കൃഷികള്‍ ചെയ്തു വരുന്നത് . കാലവര്‍ഷത്തില്‍ കൃഷി എല്ലാം നശിച്ചിരുന്നു . ഉപജീവന മാര്‍ഗമായി കൃഷികള്‍ ചെയ്യുന്ന ഈ കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ക്ക് ഇക്കുറി ഇന്‍ഷുറന്‍സ് പരിഗണന ഉണ്ട് . എന്നാല്‍ വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടായാല്‍ കൃഷിയെല്ലാം കരിയും .കപ്പയും വാഴയും ഇട വിളയായി ചേമ്പും കാച്ചിലും എല്ലാം നട്ടിട്ടുണ്ട് .വാഴകള്‍ കിളിച്ചു വരുമ്പോള്‍ ധാരാളം വെള്ളം ആവശ്യമാണ് . അതിനു സമീപത്തു കൂടി ഉള്ള കെ…
Read Moreസംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം പത്തനംതിട്ടയില്‍ നടന്നു
പത്തനംതിട്ട ജില്ലയിലെ ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണം സംസ്ഥാനതലത്തില്‍ ദുരന്തസാക്ഷരത ക്യാമ്പയിനുകള്‍ക്ക് വഴിയൊരുക്കും:മന്ത്രി കെ. രാജന്‍ പത്തനംതിട്ട ജില്ലയില്‍ 2021ല്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ നടത്തിയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം ഓണ്‍ലൈനായി സംഘടിപ്പിച്ച ദുരന്തനിവാരണ പ്രത്യേക പദ്ധതി രൂപീകരണത്തിനായുള്ള ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ആദ്യമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തിയതും പത്തനംതിട്ട ജില്ലയിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്കായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ സാക്ഷരത ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവചനാതീതമായ രീതിയിലാണ് കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ പത്തനംതിട്ട ജില്ല വലിയ ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വലിയ പാഠമാണ് 2018 ലെ വെള്ളപ്പൊക്കം പഠിപ്പിച്ചത്. അതിന്റെ…
Read Moreപുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഇന്ത്യയുൾപ്പെടെ ലോകത്ത് കൊറോണ വൈറസ് (Coronavirus) അണുബാധ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും പകർച്ചവ്യാധിക്ക് ഇരയാകുന്നു. അതിനിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ NeoCov എന്ന പുതിയ കൊറോണ വൈറസിനെക്കുറിച്ച് ചൈനയിലെ വുഹാനിൽ (Wuhan) നിന്നുള്ള ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിവ്യാപന ശേഷിയുള്ള ഈ വൈറസ് ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. NeoCov വൈറസിനെക്കുറിച്ച് വുഹാനിലെ (Wuhan) ശാസ്ത്രജ്ഞർ നൽകിയ മുന്നറിയിപ്പ് അനുസരിച്ച് ഈ വൈറസ് വലിയൊരു പകർച്ചവ്യാധിയാണെന്നാണ്. ഇതോടൊപ്പം ഇത് കൂടുതൽ മാരകമാണെന്നും ഇത് ബാധിച്ച 3 രോഗികളിൽ ഒരാൾ മരിക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നുണ്ട്. പുതിയ കൊറോണ വൈറസ് NeoCov ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല എന്നതും ദക്ഷിണാഫ്രിക്കയിൽ ഈ വൈറസ് വവ്വാലുകൾക്കുള്ളിൽ കണ്ടു എന്നതും…
Read Moreതണ്ണിതോട്ടില്‍ കടന്നല്‍ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു : നാല് പേര്‍ക്ക് പരിക്ക്
KONNIVARTHA.COM :പ്ലാന്റേഷൻ കോര്‍പ്പറേഷന്‍ തണ്ണിതോട് മേടപ്പാറ റബര്‍ എസ്റ്റേറ്റില്‍ കാട്ടു കടന്നല്‍ ആക്രമണം . റബര്‍ ടാപ്പിംഗ് തൊഴിലാളി മരണപ്പെട്ടു . നാല് പേര്‍ക്ക് പരിക്ക് ഉണ്ട് . തണ്ണിതോട് നിവാസി അഭിലാഷ് ( 38 )ആണ് മരണപെട്ടത് . അഭിലാഷ് ജോലിയ്ക്ക് കയറിയിട്ട് രണ്ടാഴ്ച തികയുന്നതെ ഉള്ളൂ .മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു . പരിക്കേറ്റവര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ പതിന്നൊന്നു മണിയോടെ ആണ് സംഭവം ചിത്രം : അഭിലാഷ് ( 38 )
Read Moreപത്തനംതിട്ട ജില്ലയടക്കം 4 ജില്ലകള്‍ ‘സി’യിൽ ; നിയന്ത്രണം ഇന്നുമുതൽ
konnivartha.com : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കടുത്ത നിയന്ത്രണമുള്ള “സി’ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ “സി’ വിഭാഗത്തിലുള്ള ജില്ലകൾ അഞ്ചായി. ‘എ’ യിൽ നിന്നാണ് കോട്ടയം “സി’യിലെത്തിയത്. മറ്റ് മൂന്ന് ജില്ല “ബി’യിലായിരുന്നു. ‘എ’ യിലായിരുന്ന കണ്ണൂർ “ബി’ വിഭാഗത്തിലായി. കാസർകോട് ജില്ലമാത്രം ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. നിയന്ത്രണം വെള്ളിയാഴ്‌ച മുതൽ നിലവിൽ വരും. സി വിഭാഗം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി) പൊതുപരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ. സിനിമ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ തുറക്കില്ല. ബിരുദ, ബിരുദാനന്തരതലത്തിലുള്ള ഫൈനൽ ഇയർ ക്ലാസുകളും പത്ത്, പന്ത്രണ്ട് ഒഴികെയുള്ള…
Read Moreകോന്നി മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 4.33 കോടി അനുവദിച്ചു
KONNIVARTHA.COM :കോന്നി നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. താഴെ പറയുന്ന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക വകയാർ അതിരുങ്കൽ റോഡ് , ഊട്ടുപാറ മിച്ചഭൂമി കോളനി റോഡ് ,കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം – വെട്ടൂർ റോഡ്,കോന്നി- വെട്ടൂർ-കുമ്പഴ റോഡ്,മണ്ണാറക്കുളഞ്ഞി- പുതുക്കുളം റോഡ്,അതിരുങ്കൽ – കുളത്തുമൺ-കല്ലേലി റോഡ് വട്ടക്കാവ് – വെള്ളപ്പാറ- ഞക്കുകാവ് -ജോളി ജംഗ്ഷൻ റോഡ്,പൊതീപ്പാട് -മുണ്ടയ്ക്കൽ – കുമ്പളാംപൊയ്ക റോഡ് ,എരപ്പകുഴി-പ്രമാടം ടെമ്പിൾ റോഡ്,വട്ടക്കുളഞ്ഞി -പുലരി ജംഗ്ഷൻ റോഡ്,ചേരിമുക്ക് -പി എം റോഡ്,കുരിശുംമൂട് – കൊട്ടിപ്പിള്ളെത്ത് റോഡ്,നരിയാപുരം- വളവൂർകാവ് റോഡ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലാക്കാനുള്ള ജോലികൾ ദ്രുതഗതിയിൽ നടത്തിവരികയാണ്. അതോടൊപ്പം അറ്റകുറ്റപ്പണികൾ കൂടി അടിയന്തിരമായി നടത്താനാണ് തുക അനുവദിപ്പിച്ചതെന്നും,…
Read More