KONNIVARTHA.COM :കോന്നി നിയോജക മണ്ഡലത്തിലെ 13 പൊതുമരാമത്ത് റോഡുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനായി 4 കോടി 33 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. താഴെ പറയുന്ന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുക വകയാർ അതിരുങ്കൽ റോഡ് , ഊട്ടുപാറ മിച്ചഭൂമി കോളനി റോഡ് ,കാഞ്ഞിരപ്പാറ- കിഴക്കുപുറം -വടക്കുപുറം – വെട്ടൂർ റോഡ്,കോന്നി- വെട്ടൂർ-കുമ്പഴ റോഡ്,മണ്ണാറക്കുളഞ്ഞി- പുതുക്കുളം റോഡ്,അതിരുങ്കൽ – കുളത്തുമൺ-കല്ലേലി റോഡ് വട്ടക്കാവ് – വെള്ളപ്പാറ- ഞക്കുകാവ് -ജോളി ജംഗ്ഷൻ റോഡ്,പൊതീപ്പാട് -മുണ്ടയ്ക്കൽ – കുമ്പളാംപൊയ്ക റോഡ് ,എരപ്പകുഴി-പ്രമാടം ടെമ്പിൾ റോഡ്,വട്ടക്കുളഞ്ഞി -പുലരി ജംഗ്ഷൻ റോഡ്,ചേരിമുക്ക് -പി എം റോഡ്,കുരിശുംമൂട് – കൊട്ടിപ്പിള്ളെത്ത് റോഡ്,നരിയാപുരം- വളവൂർകാവ് റോഡ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും ഉന്നത നിലവാരത്തിലാക്കാനുള്ള ജോലികൾ ദ്രുതഗതിയിൽ നടത്തിവരികയാണ്. അതോടൊപ്പം അറ്റകുറ്റപ്പണികൾ കൂടി അടിയന്തിരമായി നടത്താനാണ് തുക അനുവദിപ്പിച്ചതെന്നും,…
Read Moreവിഭാഗം: Information Diary
പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോര്‍ട്ട് തേടി
KONNIVARTHA.COM : പത്തനംതിട്ട റാന്നി താലൂക്കിലെ പഴവങ്ങാടി പഞ്ചായത്തിലെ വട്ടാർക്കയത്ത് പട്ടികജാതി, പട്ടികവർഗ കുടുംബങ്ങളെ ജാതിയമായി അധിക്ഷേപിക്കുകയും വീട് വയ്ക്കാൻ കൊണ്ടുവന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലും ഇതു സംബന്ധിച്ച് പരാതി നൽകാനെത്തിയവരോടു റാന്നി സർക്കിൾ ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന പരാതിയിലും പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരോടു സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.
Read Moreഒമിക്രോണ്‍ പ്രതിരോധം: പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍;നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി
konnivartha.com : കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. സി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍ ( 27/01/2022 )
കോവിഡ് വ്യാപനം നേരിടാന്‍ ജില്ല സുസജ്ജം : ഡിഎംഒ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗികള്‍ക്കാവശ്യമായ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ സിഎഫ്എല്‍റ്റിസികളിലും സിഎസ്എല്‍റ്റിസികളിലുമായി ആകെ 390 കിടക്കകളാണുള്ളത്. ഇതില്‍ 125 കിടക്കകളില്‍ മാത്രമേ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളു. നാല് കോവിഡ് ആശുപത്രികളിലായി 125 കിടക്കകള്‍ ഉണ്ട്. ഇതില്‍ 69 കിടക്കകളില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഐസിയു കിടക്കകള്‍ 59 എണ്ണം ഉള്ളതില്‍ 15 കിടക്കകളില്‍ രോഗികളുണ്ട്. 47 വെന്റിലേറ്ററുകള്‍ ആണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. രോഗികളെ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ഇവ മുഴുവന്‍ ലഭ്യമാണ്. ഓക്സിജന്‍ സിലിണ്ടറുകളും പള്‍സ് ഓക്സിമീറ്ററുകളും ആവശ്യാനുസരണം ലഭ്യമാണെന്നും ഡിഎംഒ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ 776 കോവിഡ് കിടക്കകള്‍ ഉള്ളതില്‍ 324 എണ്ണം ഉപയോഗത്തിലാണ്. 56 വെന്റിലേറ്ററുകള്‍ ഉള്ളതില്‍…
Read Moreമൂഴിയാര്‍ ഡാം തുറക്കും : ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിന്റെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ ജനുവരി 25 മുതല്‍ ഫെബ്രുവരി 25 വരെ വീണ്ടും വൈദ്യുതോത്പാദനം നിര്‍ത്തി വച്ചതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ജല നിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്‌സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ഓറഞ്ച് ബുക്കിലെ നിര്‍ദേശം അനുസരിച്ച് രാത്രികാലങ്ങളിലും തുറക്കാവുന്ന ഡാമുകളുടെ പരിധിയില്‍ വരുന്നതാണ് മൂഴിയാര്‍ ഡാം. ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍…
Read Moreഒമിക്രോൺ കോവിഡ് വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും
അതിവേഗം പടർന്ന് പിടിക്കുന്ന കോവിഡ് ഒമിക്രോൺ വകഭേദം പ്രതലങ്ങളിൽ കൂടുതൽ നേരം അതിജീവിക്കുമെന്ന് പുതിയ പഠനം. പുതിയ പഠനം അനുസരിച്ച് ഒമിക്രോൺ വകഭേദം ത്വക്കിൽ 21 മണിക്കൂറുകൾ അതിജീവിക്കും. അതേസമയം പ്ലാസ്റ്റിക്കിൽ വകഭേദം 8 ദിവസങ്ങൾ വരെ അതിജീവിക്കുമെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ ത്വക്കിൽ ഒമിക്രോൺ വകഭേദത്തിന് 21.1 മണിക്കൂറുകൾ അതിജീവിക്കാൻ കഴിയും, അതേസമയം വുഹാൻ സ്ട്രൈനിന് ത്വക്കിൽ 8.6 മണിക്കൂറുകൾ അതിജീവിക്കാൻ സാധിക്കൂ. അതേസമയം ഗാമ വകഭേദത്തിന് 11 മണിക്കൂറുകളും, ഡെൽറ്റ വകഭേദത്തിന് 16.8 മണിക്കൂറുകളുമാണ് അതിജീവിക്കാൻ സാധ്യതയെന്നും കണ്ടെത്തി. വുഹാൻ സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങളാണ് പഠനം വിശകലനം ചെയ്തത്. പ്ലാസ്റ്റിക്, ത്വക്ക് പ്രതലങ്ങളിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമൈക്രോൺ വേരിയന്റുകൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം നേരം അതിജീവിക്കാൻ കഴിയുമെന്ന് പഠനം കണ്ടെത്തി
Read Moreജനുവരി 27 മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം
konnivartha: സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മാറ്റം വരുത്തിയ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം ജനുവരി 27 മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ 6.30 വരെയും എന്ന രീതിയില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സം്സ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.…
Read Moreജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകള്‍ക്ക് അംഗീകാരം: കോന്നി എവിടെ ..?
konni vartha.com : ജില്ലയിലെ 34 തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതി പ്രോജക്ടുകള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തുകളായ പറക്കോട്, പുളിക്കീഴ്, കോയിപ്രം, മല്ലപ്പള്ളി, പന്തളം, ഇലന്തൂര്‍, ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, കല്ലൂപ്പാറ, കവിയൂര്‍, കുറ്റൂര്‍, മല്ലപ്പുഴശേരി, മെഴുവേലി, ഓമല്ലൂര്‍, പെരിങ്ങര, പന്തളം തെക്കേക്കര, പ്രമാടം, ഏറത്ത്, കോഴഞ്ചേരി, റാന്നി അങ്ങാടി, റാന്നി പെരുനാട്, തുമ്പമണ്‍, വടശേരിക്കര, ഏനാദിമംഗലം, വെച്ചൂച്ചിറ, തോട്ടപ്പുഴശേരി, സീതത്തോട്, നാറാണംമൂഴി, മൈലപ്ര, കുളനട, ആറന്മുള, നിരണം, ചെറുകോല്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ ഭേദഗതി പ്രോജക്ടുകളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തീകരണത്തിലും ഫണ്ട് വിനിയോഗിക്കുന്നതിലും ജാഗ്രത…
Read Moreഅതിവേഗ റെയിൽ ഗതാഗത മേഖലയിലെ ആഗോള മുന്നേറ്റങ്ങൾ അറിഞ്ഞിരിക്കാം
അതിവേഗ റെയിൽ ഗതാഗത മേഖലയിലെ ആഗോള മുന്നേറ്റങ്ങൾ അറിഞ്ഞിരിക്കാം സിംഗപ്പൂരില്‍ നിന്നും പാടം നിവാസിയും CORPORATE 360 കമ്പനിയുടെ സി ഇ ഒയുമായ വരുണ്‍ ചന്ദ്രന്‍ എഴുതുന്നു KONNIVARTHA.COM : ട്രെയിൻ ഗതാഗത സംവിധാനങ്ങളുടെ അതിനൂതനമായ സാങ്കേതിക വളർച്ച അതിശയപ്പെടുത്തുന്നതാണ്. കൽക്കരി ആവി എൻജിനിൽ നിന്നും ഡീസൽ എഞ്ചിനിലേക്കും, പിന്നീട് ഇലക്ട്രിക് എഞ്ചിനിലേക്കും മാറിയ ടെക്നോളജി ഇപ്പോൾ അതി വേഗത കൈവരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറുകയാണ്. പ്രാദേശികമായും, മറ്റു രാജ്യങ്ങളിലേക്കും, ഭൂഖണ്ഡങ്ങളിലേക്കുമൊക്കെ ട്രെയിനിൽ യാത്ര ചെയ്ത് വേഗത്തിൽ എത്താവുന്ന റെയിൽ സംവിധാനങ്ങൾ തയ്യാറാവുന്നു. നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കാനും, ചരക്കു ഗതാഗതം വേഗത്തിലാക്കാനും അതിവേഗ റെയിൽ സംവിധാനങ്ങൾ സഹായകരമാവുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് ട്രെയിനുകൾ. യൂറോപ്പ്യൻ രാജ്യങ്ങളിലും, ചൈനയിലും, ജപ്പാനിലും, സിംഗപ്പൂരിലും റെയിൽ ഗതാഗത രംഗത്ത് അഭൂതപൂർവ്വമായ…
Read Moreഓഫീസുകളിൽ തീപിടിത്ത സാധ്യത ഒഴിവാക്കാൻ മാർഗനിർദേശം
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ തീപിടിത്തം ഒഴിവാക്കുന്നതിനും തീപിടിത്തമുണ്ടായാൽ പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതിരിക്കുന്നതിനും തീപിടിത്തം പെട്ടെന്ന് അറിയികുന്നതിനും പാലിക്കേണ്ട മാർനിർദേശങ്ങൾ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. കെട്ടിടത്തിലെ വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായോ ഭാഗികമായോ അടയ്ക്കരുത്. മതിയായ വെന്റിലേഷൻ എല്ലാ ഭാഗങ്ങളിലും ഉറപ്പുവരുത്തണം. പാഴ്ക്കടലാസുകളും പാഴ്‌വസ്തുക്കളും സമയാസമയം നീക്കം ചെയ്യണം. കെട്ടിടത്തിന്റെ സ്റ്റെയർകേസിലും ടെറസ്സ് ഫ്‌ളോറിലും പാഴ് വസ്തുക്കൾ സൂക്ഷിക്കരുത്. ആവശ്യമായ പ്രാഥമിക അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണം. റെക്കോഡ് റൂമിലും പ്രധാനപ്പെട്ട ഫയലകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിലും സ്‌മോക്ക് ഡിറ്റെക്ഷൻ ആൻഡ് അലാറം സിസ്റ്റം സ്ഥാപിക്കണം. പ്രധാനപ്പെട്ട ഫയലുകൾ പെട്ടെന്ന് തീ പിടിക്കാത്ത അലമാരകളിൽ സൂക്ഷിക്കണം. പ്രധാന ഫയൽ ഡിജിറ്റൽ ആയി സൂക്ഷിക്കുകയും പകർപ്പ് മറ്റൊരു ഓഫീസിൽ സൂക്ഷിക്കുകയും ചെയ്യണം. കാലപ്പഴക്കം ചെന്ന വൈദ്യുതീകരണ സംവിധാനങ്ങൾ മാറ്റണം. RCCB/ELCB സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഒരു പ്ലഗ് പോയിന്റിൽ നിന്നും…
Read More