65442 കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ കഴിയുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ KONNIVARTHA.COM : :കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 635 കോടി രൂപയുടെ അനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.65442 കുടുംബങ്ങൾക്ക് ശുദ്ധ ജലമെത്തിക്കാൻ കഴിയുന്ന പദ്ധതിയാണ്. 2020ലെ ബഡ്ജറ്റിലാണ് കോന്നി നിയോജക മണ്ഡലത്തിൽ 400 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. വാട്ടർ അതോറിറ്റി പ്രൊജക്ട് വിഭാഗമാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കിയത്. വിശദമായ പദ്ധതി റിപ്പോർട്ടിനെ തുടർന്ന് 635 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.ഇതോടെ കോന്നി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ശുദ്ധ ജല വിതരണ പദ്ധതികളാകും. കലഞ്ഞൂർ പഞ്ചായത്തിൽ 11700 വീടുകളിലേക്കായി 116.48കോടി രൂപയുടെ അനുമതിയും ഏനാദിമംഗലം പഞ്ചായത്തിൽ പദ്ധതിക്കായി 8031 വീടുകളിൽ കണക്ഷൻ നൽകുന്നതിന് 105.69 കോടിയും .…
Read Moreവിഭാഗം: Information Diary
കോവിഡ് അതിതീവ്രവ്യാപനം: മൂന്നാഴ്ച്ച ഏറെ നിർണായകമെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നും രണ്ടും തരംഗത്തിൽ നിന്നും വിഭിന്നമായി കോവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിൽ തന്നെ വലിയ വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം തരംഗത്തിൽ വ്യാപനം 2.68 ആയിരുന്നപ്പോൾ ഇപ്പോഴത്തേത്ത് 3.12 ആണ്. അതായത് ഡെൽറ്റയെക്കാൾ ആറിറട്ടി വ്യാപനമാണ് ഒമിക്രോണിനുള്ളത്. അടുത്ത മൂന്നാഴ്ച ഏറെ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തെപ്പറ്റി മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒന്നും രണ്ടും തരംഗങ്ങൾ ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. രാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായി ഈ തരംഗത്തേയും അതിജീവിക്കണം. ഒന്നും രണ്ടും തരംഗത്തിൽ പരമാവധി പീക്ക് ഡിലേ ചെയ്യാനാണ് സംസ്ഥാനം ശ്രമിച്ചത്. ഡൈൽറ്റ വൈറസിനേക്കാൾ അതി തീവ്ര വ്യാപന ശേഷിയുള്ള ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റാ വകഭേദത്തിനേക്കാൾ ഒമിക്രോണിന് താരതമ്യേന ഗുരുതരാവസ്ഥ കുറവാണെങ്കിലും ജാഗ്രത കൈവിടാൻ പാടില്ല.…
Read Moreപരാതികള്‍ സ്വീകരിക്കും
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) പത്തനംതിട്ട ഓംബുഡ്സ്മാന്‍ ഈ മാസം 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നേരില്‍ പരാതി സമര്‍പ്പിക്കാം.
Read Moreഅതീവ കൊവിഡ് വ്യാപനം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊവിഡ് പ്രതിസന്ധി രൂക്ഷമാണ്. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 10 ഡോക്‌ടേഴ്‌സ് ഉൾപ്പെടെ 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാഗങ്ങൾ താൽകാലികമായി അടച്ചു. അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് പടരുകയാണെങ്കിലും ബസ് സര്‍വീസുകള്‍ നിര്‍ത്തി…
Read Moreവാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്
വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്. വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്ക് ഗുതുതരമല്ലെന്ന് ഡോക്ടറർമാർ പറഞ്ഞു. ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം. അപകടത്തിൽ വാവ സുരേഷിന്റെ തലയ്ക്കാണ് പരുക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. പരുക്കേറ്റവരെയെല്ലാം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകോന്നി കെ എസ് ആർ ടി സി യാഡ് നിർമാണത്തിന് ഒരു കോടി രൂപാ കൂടി അനുവദിക്കും: മന്ത്രി ആന്റണി രാജു
KONNIVARTHA.COM : കോന്നി കെ എസ് ആർ ടി സി ഡിപ്പോ യാഡ് നിർമ്മാണത്തിനായി ഒരു കോടി രൂപാ കൂടി അനുവദിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി കോന്നി ഡിപ്പോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിര്‍മാണത്തിന്റെ ഉദ്ഘാടനം കോന്നി ചന്ത മൈതാനിയില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ബുദ്ധിമുട്ടു കാരണം യാഡിൻ്റെ നിർമാണ പ്രവർത്തനം നിലയ്ക്കുകയില്ല. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളജിലേക്ക് കോന്നി, ആനകുത്തി വഴി ജനുവരി 31 മുതൽ കെ എസ് ആർ ടി സി പുതിയ സർവീസ് ആരംഭിക്കും. മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴിയാണ് ബസ് സർവീസ് നടത്തുക. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം യാഥാർഥ്യമായി. തൊഴിലാളികളിൽ വിശ്വാസമർപ്പിച്ചാണ് ഗതാഗത വകുപ്പ് മുൻപോട്ടു പോകുന്നത്. ഏപ്രിൽ മുതൽ ഗ്രാമ വണ്ടി…
Read Moreകുമ്പഴ-മലയാലപ്പുഴ റോഡില്‍ നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു
കുമ്പഴ-മലയാലപ്പുഴ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം (18) മുതല്‍ ഒരാഴ്ചത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പത്തനംതിട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പഴ- കളീയ്ക്കപ്പടി-പ്ലാവേലി വഴിയും മലയാലപ്പുഴയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങള്‍ മണ്ണാറക്കുളഞ്ഞി-മാര്‍ക്കറ്റ് ജംഗ്ഷന്‍-മൈലപ്ര വഴിയും തിരിഞ്ഞ് പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍. 04682 325514, 8086395055.
Read Moreസംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു
സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനുമുമ്പോ ജനിച്ചവരായിരിക്കണം. 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ മാത്രമാണ് നല്‍കുക. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിന്‍ നല്‍കുക. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാസ്‌ക് ഫോഴ്‌സാണ് വാക്‌സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്.…
Read Moreകോന്നി മെഡിക്കൽ കോളേജ് റോഡ് വികസനം: 90 ഭൂ ഉടമകൾ ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് അദാലത്തിൽ രേഖകൾ കൈമാറി
കോന്നി മെഡിക്കൽ കോളേജ് റോഡ് വികസനം: 90 ഭൂ ഉടമകൾ ഭൂമി രജിസ്റ്റർ ചെയ്യുന്നതിന് അദാലത്തിൽ രേഖകൾ കൈമാറി. 49 ഭൂഉടമകൾ തുടർന്നുള്ള ദിവസം രേഖകൾ കോന്നി പൊതുമരാമത്ത് ഓഫീസിൽ എത്തിച്ചു നല്കും. വസ്തു ഉടമകൾക്ക് പണം കൈമാറുന്നതിനു മുന്നോടിയായി നടത്തിയ അദാലത്ത് വിജയമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. KONNIVARTHA.COM : കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി നടത്തിയ അദാലത്ത് വിജയമായെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ .മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിലാണ് അദാലത്ത് നടന്നത്.90 ഭൂഉടമകൾ അദാലത്തിൽ രേഖകൾ കൈമാറി. 139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായി എം.എൽ.എയുടെ നിർദ്ദേശാനുസരണമാണ് അദാലത്ത് നടത്തിയത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് വിലയായി കൈമാറുന്നത്. ആധാരത്തിൻ്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്. കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ,…
Read Moreഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
konnivartha.com : സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജനുവരി ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവയെല്ലാം തിരികെ വിതരണക്കാരനു നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു. 1. Telmiwal-40, M/s. Stafford Laboratories Pvt Ltd, Khasra No. 143, Village Raipur, Bhagwanpur, Roorkee, U.K, ST-21713, 08/2023. 2. Metfromin Hydrocloride Tablets IP 500mg, M/s. Picasso Remedies, 328/1, Kachigam, Daman-396215, T2101, 08/2023. 3. Seroace – Forte (Serratiopeptidase Tablets IP 10 mg), M/s. Innova…
Read More