ഇടത്തിട്ട: പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി.ഡി ( പൊടിമോൻ ) (55) നിര്യാതനായി. ഭാര്യ: കല പി. ( കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ) മകൻ : അനന്തു എ ( പത്തനംതിട്ട ധന്യ തിയേറ്റർ മാനേജർ ).മരുമകൾ : സൂര്യ ജി. സംസ്കാരം ( ജനുവരി 11 ചൊവ്വ ) രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. 94474 44848 ( അനന്തു എ / മകൻ)
Read Moreവിഭാഗം: Information Diary
പത്തനംതിട്ട നഗരസഭ: ശുദ്ധജലവിതരണം (11/01/2022 ) തടസപ്പെടും
KONNIVARTHA.COM : പത്തനംതിട്ട നഗരസഭയുടെ ശുദ്ധജല വിതരണശൃംഖലയുടെ അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് കല്ലറക്കടവില്‍ സ്ഥിതി ചെയ്യുന്ന ഇന്‍ടേക്ക് പമ്പ് ഹൗസില്‍ ശബരിമല വനാന്തരങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തങ്ങളും ഉരുള്‍പൊട്ടലും കാരണം ചെളിയും മണ്ണും നിറഞ്ഞ് പൂര്‍ണമായും പമ്പ് ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്. പമ്പ് ഹൗസിലെ ചെളിയും മണ്ണും നീക്കം ചെയ്യുന്ന പ്രവര്‍ത്തി (11/01,2022 ) രാവിലെ മുതല്‍ ആരംഭിക്കുന്നതിനാല്‍ ശുദ്ധജലവിതരണം ഭാഗികമായി തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read Moreധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ധീരജിന്‍റെ കൊലപാതകം: കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി.ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.അഭിജിത്ത് ടി. സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി ആണ് അക്രമം നടത്തിയതെന്ന് സിപിഐഎം ആരോപിച്ചു. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിദ്യാര്‍ത്ഥിയെ കുത്തിയത്…
Read Moreകരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് നാളെ ആരംഭിക്കും
KONNIVARTHA.COM : സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാനാകുകയെന്നും മന്ത്രി വ്യക്തമാക്കി. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഞായറാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും വാക്‌സിനെടുക്കാം. ഒമിക്രോണ്‍ സാഹചര്യത്തില്‍ ഈ വിഭാഗക്കാരില്‍ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കരുതല്‍ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. · ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക. · നേരത്തെ രണ്ട് ഡോസ് വാക്സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. · രണ്ട് ഡോസ് വാക്സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ്…
Read Moreകേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു KONNIVARTHA.COM : 2022ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കേരളത്തിലെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിലും ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. 2021 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 26731509 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ പട്ടികയിൽ 27457831 വോട്ടർമാരുണ്ട്. 726322 വോട്ടർമാരുടെ വർദ്ധനവാണുള്ളത്. 14130977 സ്ത്രീ വോട്ടർമാരും 13326573 പുരുഷ വോട്ടർമാരും 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. മലപ്പുറം (3296602) ആണ് കൂടുതൽ വോട്ടർമാർ. 92486 എൻ.ആർ.ഐ വോട്ടർമാരുണ്ട്. 18-19 പ്രായത്തിലുള്ള 255497 വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനും വോട്ടർമാർക്ക് അനുവദനീയമായ മറ്റ് മാറ്റങ്ങൾ വരുത്തുവാനും ഓൺലൈനിൽ (www.nvsp.in) അപേക്ഷിക്കാം.
Read Moreകുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍-സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ്
KONNIVARTHA.COM : കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി ജനുവരി പത്ത് വരെ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാകുമാരി അറിയിച്ചു. ജില്ലയിലെ പതിനഞ്ച് മുതല്‍ പതിനേഴ് വരെ പ്രായമുള്ള 48884 കുട്ടികള്‍ക്ക് ജനുവരി പത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നിലവില്‍ 14105 കുട്ടികള്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ജില്ലയില്‍ 35,000 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികള്‍ ഈ അവസരം പ്രയോജനപ്പെടുത്തമെന്നും രക്ഷിതാക്കളോടൊപ്പം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിന്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Read Moreഉള്‍വനത്തില്‍ നിന്നും തലയോട്ടി കണ്ടെത്തിയ സംഭവം :ഫോറന്‍സിക്ക് വിഭാഗം കോന്നിയില്‍ എത്തി
KONNIVARTHA.COM : വനവിഭവങ്ങൾ ശേഖരിക്കാന്‍ ഉള്‍വനത്തിലേക്ക് പോയ ആദിവാസി ദമ്പതികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് വനപാലകരുടെ സാന്നിധ്യത്തില്‍ കോന്നി പൊലീസ് വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ കോന്നി പോലീസ്സില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി . തലയോട്ടിയും അസ്ഥികളും ഫോറന്‍സിക്ക് വിഭാഗം ഏറ്റെടുത്തു .ഇവ ലാബില്‍ വെച്ച് ഡി എന്‍ എ പരിശോധന നടത്തും . ഒരു തലയോട്ടി, തുടയെല്ല്, വാരിയെല്ല്, താടിയെല്ല്, തലമുടി, തുണിയുടെ കഷണം എന്നിവയാണ് കഴിഞ്ഞ ദിവസം വനത്തില്‍ നിന്നും കണ്ടെത്തിയത് . കൊക്കാത്തോട് കോട്ടമണ്‍പാറ ഗിരിജന്‍ കോളനിയില്‍ ശശി (22), ഭാര്യ സുനിത (24) എന്നിവരെയാണ് കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ കാണാതായത്. സെപ്റ്റംബർ മാസത്തിൽ ഇവര്‍ കുന്തിരിക്കം ശേഖരിക്കാന്‍ മാഞ്ഞാര്‍ വനമേഖലയിലേക്ക് പോയതായും പിന്നീട് മകളും മരുമകനും മടങ്ങി വന്നില്ലെന്നും കാണിച്ചാണ്…
Read Moreകോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് എടുത്തുകൊണ്ട് പോയത്. കണ്ടെത്തിയ കുഞ്ഞിനെ പൊലീസ് അമ്മയ്ക്ക് കൈമാറി. ആശുപത്രി പരിസരത്തെ ഹോട്ടലില്‍ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും അതിനായി ചികിത്സ നടത്തണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയായിരുന്നു. കുഞ്ഞിനെ കൊണ്ടുപോയ സ്ത്രീ ഗൈനക്കോളജി വാര്‍ഡിലെത്തിയത് നഴ്‌സിന്റെ വേഷത്തിലാണെന്ന് ആര്‍എംഒ ഡോ.രഞ്ജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നഴ്‌സ് ധരിക്കുന്ന കോട്ടും അണിഞ്ഞിരുന്നു. അമ്മയില്‍ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത് എന്‍ഐസിയുവിലേക്കെന്ന വ്യാജേനയാണ്.ഗാന്ധി നഗര്‍ പൊലീസാണ് കുഞ്ഞിനെ…
Read Moreട്രഷറി ഓൺലൈൻ സേവനം മുടങ്ങും
konnivartha.com : ട്രഷറി സെർവറിൽ 01/01/2022 വൈകുന്നേരം 6 മണി മുതൽ 02/01/2022 വൈകുന്നേരം 6 മണി വരെ നടത്തിയ അടിയന്തിര അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾ 07/01/2022 വൈകുന്നേരം 6 മണി മുതൽ 09/01/2022 വൈകുന്നേരം 6 മണിവരെ നടക്കുന്നതിനാൽ ട്രഷറി ഓൺലൈൻ സേവനങ്ങൾ ഈ ദിവസങ്ങളിൽ മുടങ്ങും. ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.
Read Moreപത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും
പ്രകൃതി ദുരന്ത നിവാരണം: പ്രവര്‍ത്തനാവലോകന യോഗം ചേര്‍ന്നു പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്തനിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കും: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ ജനകീയ ദുരന്ത നിവാരണ തയാറെടുപ്പുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പ്രകൃതി ദുരന്ത നിവാരണം സംബന്ധിച്ച സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍(ഡിസി വോളണ്ടിയര്‍മാര്‍) എന്നിവര്‍ പങ്കെടുത്ത ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വിവിധ വകുപ്പുകളുടെ സമയോജിതമായ ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളില്‍ പത്തനംതിട്ട ജില്ലയിലുണ്ടായ ശക്തമായ മഴക്കെടുതിയില്‍ ആള്‍നാശം പോലെ വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ ഫലപ്രദമായി തരണം ചെയ്യാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് വേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരുന്നു. …
Read More