പത്തനംതിട്ട പോലീസിനെ ഉപദ്രവിച്ച പ്രതി അറസ്റ്റില്‍

  konnivartha.com : പോലീസ് സ്റ്റേഷനിലെത്തി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് സംഭവം. പത്തനംതിട്ട ജുമാ മസ്ജിദിന് സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അമീര്‍ ഖാനാണ് അറസ്റ്റിലായത്.     ഇയാള്‍ക്കെതിരെ ഭാര്യ പോലീസിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍ കൂടെയെത്തിയ അമീര്‍ പോലീസിനെ അസഭ്യം പറയാന്‍ തുടങ്ങി. ഇത് തടഞ്ഞ സ്റ്റേഷന്‍ ജിഡി ചാര്‍ജ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെജി ജോണിനെ യൂണിഫോമില്‍ കുത്തിപ്പിടിച്ചുകൊണ്ട് കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും, വലിച്ചു താഴെയിട്ട് മര്‍ദിക്കുകയുമായിരുന്നു.     റെജിയുടെ വലതുകൈമുട്ടിനു താഴെ പരിക്കേറ്റു. ഓട്ടോ ഡ്രൈവറായ അമീര്‍ പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

പുതിയ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

  konnivartha.com ; പുതിയ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ചുമതലയേറ്റു. അഡിഷണല്‍ എസ്പി എന്‍. രാജനില്‍ നിന്നും തിങ്കളാഴ്ചയാണ് ചുമതയേറ്റെടുത്തത്. ജില്ലാ പോലീസ് മേധാവി ആയിരുന്ന ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐ ജിയായി നിയമിതയായിരുന്നു. മഹാരാഷ്ട്ര പൂനെ സ്വദേശിയും, 2016 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനുമാണ്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു.

Read More

കുട്ടികളുടെ വാക്‌സിനേഷന് സജ്ജം: രാവിലെ 9 മുതല്‍ 5 വരെ

  konnivartha.com : കൗമാരക്കാരുടെ വാക്‌സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ പിങ്ക് ബോര്‍ഡ് ഉണ്ടാകും. മുതിര്‍ന്നവരുടേത് നീല നിറമാണ്. ബോര്‍ഡുകള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷന്‍ സ്ഥലം, വാക്‌സിനേഷന്‍ സ്ഥലം എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കും. എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ഡോക്ടറുടെ സേവനമുണ്ടാകും. മറ്റസുഖങ്ങളോ അലര്‍ജിയോ ഉണ്ടെങ്കില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് അറിയിക്കണം. 15 മുതല്‍ 18 വയസുവരെയുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം കേന്ദ്രത്തില്‍ എത്തുക. അവരവര്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങളാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുക. പിന്നീടുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍…

Read More

കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62)നിര്യാതയായി

കോന്നി ഊട്ടുപാറ താഴത്തേതിൽ ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി കോന്നി ഊട്ടുപാറ താഴത്തേതിൽ  ബാബുവിന്‍റെ ഭാര്യ പൊന്നമ്മ തോമസ് (62) നിര്യാതയായി  സംസ്കാര ശുശ്രൂഷ നാളെ ഭവനത്തിൽ പത്തുമണിക്ക് ആരംഭിച്ച് 11 മണിക്ക് ഊട്ടുപാറ ബെഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ ശോഭ, ഷീബ മരുമകൻ ലിജോ

Read More

പത്തനംതിട്ട : കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി തുറന്നു കൊടുത്തു

നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി ആരോഗ്യ മന്ത്രി തുറന്നു കൊടുത്തു ആരോഗ്യ മേഖല പ്രതിസന്ധികളെ അതിജീവിക്കും: മന്ത്രി വീണാ ജോര്‍ജ്   konnivartha.com : കോവിഡ് വൈറസുകളുടെ വകഭേദവും, മറ്റ് വൈറസുകളും ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള ഭീഷണി തരണം ചെയ്യുമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ടൗണ്‍ഹാളിന് സമീപം രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കുട്ടികളുടെ പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   നാടിന്റെ വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായ കാഴ്ചപ്പാടാണ് സ്വീകരിച്ചിട്ടുള്ളത്. നാട്ടിലെ അഭ്യസ്ത വിദ്യരായവര്‍ക്ക് സ്വദേശത്ത് കൂടുതല്‍ ജോലി സാധ്യത ലഭ്യമാക്കാനുള്ള വലിയ ഇടപെടലാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സംബന്ധിച്ച്  ടൂറിസം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസുമായി ചര്‍ച്ച ചെയ്തു.    …

Read More

കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര്‍ പാഴ്‌വസ്തുവായി മാറി

കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര്‍ പാഴ്‌വസ്തുവായി മാറി ഇന്ന് വർഷാവസാനം .പഴയ കലണ്ടർ മാറ്റി പുതിയത് ചുവരിൽ സ്ഥാനം പിടിക്കുന്നു . കഴിഞ്ഞ വർഷാവസാനത്തിൽ പുതുമണം മാറാതെ കരുതലോടെ വാങ്ങി സൂഷ്മതയോടെ ചുവരിലിട്ട് എത്ര സന്തോഷത്തോടും ഓരോ താളും മറിച്ചു നോക്കിയത് എത്ര ആകാംക്ഷയോടും ആയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തു തന്നെ ആയിരുന്നു അത്. എന്നാൽ ഇന്ന് ഈ ഡിസംബർ 31 ന് അതൊരു പാഴ്‌വസ്തു ആയി മാറി .ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത വലിച്ചെറിയപ്പെടുന്ന ഒരു പഴയ സാധനം. ഇന്നലെ വരെ ഏറ്റവും ഉപകാരപ്പെട്ട വസ്തുവിനെ യാതൊരു മനസാക്ഷിയും ഇല്ലാതെ വലിച്ചെറിഞ്ഞ് പുതിയതിനെ പ്രതിഷ്ഠിക്കുന്നു. നമ്മുടെ ജീവിതത്തിനും ഇതിനോട് ഏറെ സാമ്യം തോന്നുന്നു. പുതുവർഷത്തെ വരവേൽക്കാനുള്ള ആലോഷം ഒരു വിഭാഗം ആൾക്കാർ ഇപ്പഴേ തുടങ്ങി – ജിവിതത്തിലെ എന്തോ…

Read More

സമ്പൂർണ്ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്; സംസ്ഥാനതല പ്രഖ്യാപനം (ജനുവരി 1) തിരുവനന്തപുരത്ത്

  പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവ്വഹിക്കും. (ജനുവരി 1) രാവിലെ 9 മണിക്ക് പി എം ജിയിലെ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസിലാണ് ഉദ്ഘാടനം. ഇ-ഓഫീസ് നിലവിൽ വരുന്നതോടെ വകുപ്പിലെ ഫയൽ നീക്കം കൂടുതൽ വേഗത്തിലും സുതാര്യവും ആകും. എൻ.ഐ.സി വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഐ.ടി മിഷൻ മുഖേനയാണ് നടപ്പാക്കിയത്. ഓഫീസുകളിൽ നെറ്റ്വർക്ക് സംവിധാനം നടപ്പാക്കുന്നത് പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗമാണ്. 12 സർക്കിൾ ഓഫീസുകളിലും 68 ഡിവിഷൻ ഓഫീസുകളിലും 206 സബ്-ഡിവിഷൻ ഓഫീസുകളിലും 430 സെക്ഷൻ ഓഫീസുകളിലും വി.പി.എൻ നെറ്റ്വർക്ക് വഴിയോ കെ-സ്വാൻ വഴിയോ ബന്ധിപ്പിച്ചാണ് ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്വെയറിൽ…

Read More

പി.എസ്.സി പരീക്ഷ: സമയമാറ്റം

പി.എസ്.സി പരീക്ഷ: സമയമാറ്റം konnivartha.com : കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ ഇന്ന് (31) നടത്തുന്ന ക്ലര്‍ക്ക് ടൈപ്പിസ്റ്റ് അല്ലെങ്കില്‍ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 103/2019, 104/2019) പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 03.15 വരെ എന്ന സമയം മാറ്റി ഉച്ചയ്ക്ക് 02.30 മുതല്‍ 04.15 വരെയാക്കിയതായി പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു.

Read More

വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു

വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു കോന്നി വാര്‍ത്ത :വിലപിടിപ്പുള്ള രേഖകള്‍ കോന്നി പൂങ്കാവ് റോഡില്‍ വെള്ളപ്പാറയില്‍ നഷ്ടപ്പെട്ടു .അജീഷ് ആർ, ബിജീഷ് ഭവനം, പേരൂർ, കൊല്ലം 5, ഈ വിലാസത്തിൽ ഉള്ള ആധാർകാർഡ്, പാൻകാർഡ്, എ റ്റി എം കാർഡ്,മറ്റു തിരിച്ചറിയൽകാർഡ്, ഡ്രൈവിഗ്‌ ലൈസൻസും,കുറച്ചുപൈസയും ളാക്കൂർ കോന്നിറോഡിൽ വെള്ളപ്പാറ എന്ന സ്ഥലത്തു വെച്ച് നഷ്ട്ടപെട്ടു,ഇതുകിട്ടിയവർ ദയവായി തിരികെ നൽകണമെന്നുഅപേക്ഷിക്കുന്നു നമ്പർ 9562969536,7356700514.

Read More

പി.ഐ.പി വലതുകര കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

കനാല്‍ തുറക്കും;ജനങ്ങള്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍ konnivartha.com : പി.ഐ.പി വലതുകര കനാലിലൂടെ ഡിസംബര്‍ 31 മുതല്‍ ജലവിതരണം നടത്തുന്നതിനാല്‍ കനാലിന് ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

Read More