തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ടൈപ്പിസ്റ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജനുവരി 14ന്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 45/2020) തസ്തികയിൽ ഒക്‌ടോബർ 24ൽ നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജനുവരി 14ന് തിരുവനന്തപുരം ദേവസ്വം റക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും. സാധ്യതാപട്ടികയിലെ ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ ക്രമത്തിലായിരിക്കും വെരിഫിക്കേഷൻ നടത്തുക.   നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല.   വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം എന്നീ വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച കത്ത് അയയ്ക്കും.   ജനുവരി 10 വരെ യാതൊരു അറിയിപ്പും ലഭിക്കാത്ത സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഓഫീസിൽ ബന്ധപ്പെടണം.

Read More

ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.   അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം.

Read More

എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി. പരീക്ഷകൾ മാർച്ച് 31 മുതൽ

konnivartha.com : 2021-2022 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി. (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.   പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും.  പരീക്ഷാവിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

  പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം : ക്വട്ടേഷന്‍ ക്ഷണിച്ചു പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു KONNIVARTHA.COM : സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 10 ന് ഉച്ചക്ക് രണ്ടു വരെ പത്തനംതിട്ട സിവില്‍ സ്റ്റേഷനിലുളള വിനോദ സഞ്ചാരവകുപ്പിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ജില്ലാഓഫീസുമായി…

Read More

ബിജു ജോൺ  കോശി, ശ്രീവിദ്യ പാപ്പച്ചൻ, ന്യു യോർക്ക് സിറ്റിയിൽ ജഡ്ജിമാർ

  ന്യു യോർക്ക്: രണ്ട്  ഇന്ത്യാക്കാരടക്കം 12  പേരെ വിവിധ കോടതികളിൽ ജഡ്ജിമാരായി ന്യു യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ളാസിയോ നിയമിച്ചു. ഒരാളെ ഫാമിലി കോടതിയിലേക്കും ഏഴു പേരെ സിവിൽ കോടതിയിലേക്കും നാല് പേരെ ക്രിമിനൽ കോടതിയിലേക്കുമാണ് നിയമിച്ചത്. ബിജു ജോൺ കോശിയെ ക്രിമിനൽ കോടതി ജഡ്ജി ആയും ശ്രീവിദ്യ പാപ്പച്ചനെ സിവിൽ കോടതി ജഡ്ജി ആയുമാണ് നിയമിച്ചിട്ടുള്ളത്. 12 പേരിൽ ഇവർ രണ്ട് ഇന്ത്യാക്കാർ മാത്രമേയുള്ളു.  ജഡ്ജ് ശ്രീവിദ്യ പാപ്പച്ചനെ  പിന്നീട് ക്രിമിനൽ കോടതിയിലേക്ക് നിയമിച്ചേക്കും. പരിചയ സമ്പന്നനായ ട്രയൽ ലോയറും   കൗൺസലറുമാണ് ബിജു ജോൺ കോശി. സമാനതകളില്ലാത്ത ക്രിമിനൽ നിയമപരിചയമ കൈമുതലായുണ്ട്. ബ്രോങ്ക്‌സ് ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിലെ പ്രോസിക്യൂട്ടർ എന്ന നിലയിൽ, ബിജു നൂറുകണക്കിന് കേസുകൾ വിചാരണ ചെയ്തു. ചെറിയ കുറ്റങ്ങൾ മുതൽ സായുധ കവർച്ചകൾ, കൊലപാതകശ്രമങ്ങൾ, ഗാങ്ങുമായി  ബന്ധപ്പെട്ട…

Read More

ജില്ലാ ആസ്ഥാനത്തെ മാസ്റ്റര്‍ പ്ലാനില്‍ സമഗ്ര മാറ്റം ഉണ്ടാകുമെന്ന് നഗരസഭാ കൗണ്‍സില്‍

  പത്തനംതിട്ട നഗരത്തിന് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നത് 1995 ല്‍ ആണ്. നിലവില്‍ പത്തനംതിട്ട, കുമ്പഴ മേഖലകള്‍ക്കായി അഞ്ച് സ്‌കീമുകളാണുളളത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയശേഷം വലിയ മാറ്റങ്ങളാണ് ജില്ലാ കേന്ദ്രത്തില്‍ ഉണ്ടായത്. സ്‌കീമുകളിലെ നിര്‍ദേശങ്ങളില്‍ പലതും കാലഹരണപ്പെട്ടു. പദ്ധതി തയ്യാറാക്കിയതിനുശേഷം ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളും നിലവില്‍ തുടക്കം കുറിച്ചിട്ടുളള അബാന്‍ മേല്‍പാലം ഉള്‍പ്പെടെയുള്ള പദ്ധതികളും കണക്കിലെടുത്തായിരിക്കും പുതിയ രൂപകല്‍പ്പന. കുമ്പഴ മേഖലയ്ക്ക് പ്രത്യേക പ്‌ളാന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഉണ്ടാകും. അച്ചന്‍കോവിലാറിന്റെ തീരത്ത് വിശ്രമത്തിനും വിനോദത്തിനുമായുളള സൗകര്യങ്ങള്‍ ഒരുക്കും. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്. റിംഗ് റോഡ്, ജനറല്‍ ആശുപത്രി,കളക്ടറേറ്റ്,ചുട്ടിപ്പാറ,വഞ്ചികപൊയ്ക വെള്ളച്ചാട്ടം,അഞ്ചക്കാല-ഒറ്റുകല്‍ മുരുപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങള്‍ക്കായി സ്‌പെഷ്യല്‍ പ്രോജക്ടുകള്‍ ഉണ്ടാക്കും. മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തില്‍ ജനകീയ പങ്കാളിത്തം ഉറപ്പിക്കാന്‍ വിവിധ സെമിനാറുകള്‍ സംഘടിപ്പിക്കും.നിലവിലെ സ്‌കീമുകള്‍ പരിഷ്‌കരിക്കുന്നതിനും വിശദ നഗരാസൂത്രണ പദ്ധതി നിര്‍ദ്ദേശങ്ങള്‍…

Read More

പുസ്തക പരിചയ സദസ്

  konnivartha.com : സൈക്കോളജിസ്‌റ്റും എഴുത്തുകാരിയുമായ കോന്നി വട്ടക്കാവ് നിവാസിയും ഇപ്പോള്‍ ബാംഗ്ലൂരിൽ സൈക്കോളജിസ്റ്റായി ജോലി നോക്കുന്ന  സുനീസ എഴുതിയ സാമൂഹിക സ്ത്രീ എന്ന പുസ്തകം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ 27.12.21 വൈകിട്ട് 5.30 ന് പരിചയപ്പെടുത്തുന്നു. പുസ്തക പരിചയ സദസ്സിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നതാണ്.   ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നമുക്കിടയിൽ അടിച്ചമർത്തപ്പെട്ട കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ശബ്ദമാണ് സാമൂഹിക സ്ത്രീ എന്ന പുസ്തകം. സ്വയം ഒതുങ്ങി കഴിയാൻ നിർബന്ധിതയാകുകയും, സമൂഹം കല്പിച്ചു നൽകിയിരിക്കുന്ന ചട്ടക്കൂട്ടിൽ മാത്രം ജീവിതം ഒതുക്കുവാൻ പ്രേരിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കും വേണ്ടിയുള്ളതാണീ പുസ്തകം. സ്വാതന്ത്ര്യം എല്ലാവര്ക്കും അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നുണ്ട് എഴുത്തുകാരി പുസ്തകത്തിലൂടെ. സൈക്കോളജിസ്ട് കൂടിയായ സുനീസ, പത്തനംതിട്ട കോന്നി സ്വദേശിയാണ്. സോളോ യാത്രകൾ നടത്തുന്ന അപൂർവം മലയാളി വനിതകളിൽ ഒരാൾ കൂടിയാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

Read More

വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരണപ്പെട്ടു

രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് മരിച്ചത്. വ്യോമസേനയുടെ ഔദ്യോഗിക ട്വീറ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.   രിശീലന പറക്കലിനിടെ ഇന്ന് വൈകുന്നേരത്തോടെയാണ് വിമാനപകടമുണ്ടായത്. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജയ്‌സാല്‍മീറിലെ സാം പോലീസ് സ്‌റ്റേഷനു കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് മിഗ് 21 വിമാനം തകര്‍ന്നു  വീണത്‌ Indian Air Force orders inquiry after MiG-21 crashes in Rajasthan’s Jaisalmer

Read More

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18ന് എറണാകുളത്തെത്തിയ പെണ്‍കുട്ടി (3), യുഎഇയില്‍ നിന്നും 18ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Read More

തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഈ മാസം 27 മുതല്‍

  konnivartha.com : തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ ഗതാഗതം ഈ മാസം 27 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Read More